2026-ലെ കോമൺവെൽത്ത് ഗെയിംസിലെ പാര അത്‌ലറ്റിക്സിൽ ഇന്ത്യയ്ക്ക് ചരിത്രവിജയം. പുരുഷന്മാരുടെ 100 മീറ്റർ T47 ഇനത്തിൽ ദിലീപ് മഹാദു ഗാവിത് പുതിയ ഗെയിംസ് റെക്കോർഡോടെ സ്വർണ്ണമെഡൽ സ്വന്തമാക്കിയപ്പോൾ, മലയാളിയായ പൊന്നാനിക്കാരന്‍ മുഹമ്മദ് ബേസിൽ മോർസിംഗനകത്തി വെള്ളി മെഡൽ നേടി ഇന്ത്യയുടെ ആധിപത്യം ഉറപ്പിച്ചു. 10.71 സെക്കൻഡിൽ ഓടിയെത്തിയാണ് ഗാവിത് നിലവിലെ ഗെയിംസ് റെക്കോർഡ് തകർത്ത് ഒന്നാമതെത്തിയത്. തൊട്ടുപിന്നാലെ 10.83 സെക്കൻഡിൽ ഫിനിഷ് ചെയ്ത ബേസിൽ വെള്ളി മെഡലും ഇന്ത്യയുടെ അക്കൗണ്ടിലെത്തിച്ചു. ഭാരോദ്വഹനത്തിൽ മീരാഭായ് ചാനുവിനും വനിതകളുടെ ഷോട്ട്പുട്ട് Read More…
Author: Aswathy
മോക്ഷമാർഗ്ഗത്തിൽ കുടുങ്ങി ഭക്തന് ദാരുണാന്ത്യം! പിന്നാലെ ഞെട്ടിക്കുന്ന പഴയ വീഡിയോയും പുറത്ത്! സുരക്ഷാ ആശങ്ക
തമിഴ്‌നാട്ടിലെ പ്രശസ്തമായ അണ്ണാമലയാർ ക്ഷേത്രത്തിന് സമീപമുള്ള ഇടുങ്ങിയ ‘മോക്ഷ മാർഗ്ഗം’ പാതയിൽ കുടുങ്ങി ഭക്തൻ മരിച്ചതിന് പിന്നാലെ, അവിടെ മുൻപുണ്ടായ മറ്റൊരു അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വീണ്ടും പ്രചരിക്കുന്നു. ഇതോടെ തീർത്ഥാടന കേന്ദ്രത്തിലെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന ദാരുണമായ സംഭവത്തിന് മാസങ്ങൾക്ക് മുൻപ് ഒരു സ്ത്രീ ഇതേ പാറയിടുക്കിൽ കുടുങ്ങി രക്ഷപ്പെടാൻ പാടുപെടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അധികൃതർ എന്തുകൊണ്ട് ശക്തമായ സുരക്ഷാ നടപടികൾ സ്വീകരിച്ചില്ല എന്ന ചോദ്യം ഇപ്പോൾ ഉയരുന്നുണ്ട്. ആന്ധ്രാപ്രദേശ് സ്വദേശിയായ Read More…
കുതിർത്ത നട്സും വിത്തുകളും ആരോഗ്യത്തിന് നല്ലതോ? സോഷ്യൽ മീഡിയ ‘ട്രെൻഡു’കൾക്ക് പിന്നിലെ സത്യമറിയാം!
ധാന്യങ്ങളും വിത്തുകളും മറ്റും രാത്രി മുഴുവൻ കുതിർത്തു വെച്ച് പ്രഭാതത്തിൽ കഴിക്കുന്ന പ്രവണതയ്ക്ക് സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. അണ്ടിപ്പരിപ്പുകൾ, വിത്തുകൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയെല്ലാം ഇത്തരത്തിൽ കുതിർത്ത് ഉപയോഗിക്കുന്നു. പോഷകങ്ങൾ ശരീരത്തിന് എളുപ്പത്തിൽ ആഗിരണം ചെയ്യാനും, ദഹനം മെച്ചപ്പെടുത്താനും ഇവ സഹായിക്കും. ചർമ്മത്തിനും മുടിക്കും ആരോഗ്യത്തിനും ഇത് വലിയ അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രചാരണം. കുതിർത്ത ഭക്ഷണങ്ങൾ ദഹനത്തിന് നേരിയ തോതിൽ പ്രയോജനം ചെയ്യുമെന്നത് ശരിയാണെങ്കിലും, അമിതമായ അളവിൽ ഇത്തരം ചേരുവകൾ രാവിലെ തന്നെ കഴിക്കുന്നത് പോഷകാഹാര Read More…
രണ്ടാമത്തെ ഹൃദയാഘാതം കൂടുതൽ അപകടകരമാകുന്നത് എന്തുകൊണ്ട്? ദേവ് ആനന്ദ് അന്തരിച്ച അതേ ആശുപത്രിയില്‍ മകനും അന്ത്യം
പ്രശസ്ത ഹിന്ദി സിനിമാ താരങ്ങളായ ദേവ് ആനന്ദിന്റെയും കൽപ്പന കാർത്തികിന്റെയും മകനും ചലച്ചിത്ര നിർമ്മാതാവും നടനുമായ സുനിൽ ആനന്ദിന്റെ വേർപാട്, ആവർത്തിച്ചുണ്ടാകുന്ന ഹൃദയാഘാതങ്ങളുടെ അപകടസാധ്യതകളിലേക്ക് വീണ്ടും ശ്രദ്ധ ക്ഷണിക്കുകയാണ്. ആദ്യ ഹൃദയാഘാതത്തിന് യുകെയിൽ ചികിത്സയിൽ കഴിയവേ രണ്ടാമതുണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് 70-ാം വയസ്സിൽ സുനിൽ ആനന്ദ് അന്തരിച്ചത്. യുഎസിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്നതിനിടെ ലണ്ടനിൽ വെച്ചാണ് അദ്ദേഹത്തിന് ആദ്യ ഹൃദയാഘാതമുണ്ടായത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് സ്റ്റെന്റ് ഇടാനുള്ള നടപടികൾ പുരോഗമിക്കവേ രണ്ടാമതും ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. തീവ്രപരിശ്രമം Read More…
സിനിമാറ്റിക ചേസിംഗ്! മാല മോഷണക്കേസ് പ്രതി ചാടിപ്പോയി; സെക്യൂരിറ്റിക്കാർ ഓടിച്ചിട്ട് പിടികൂടി, വീഡിയോ വൈറൽ!
നോയിഡയിലെ റെസിഡൻഷ്യൽ സൊസൈറ്റിയിൽ വെച്ച് പോലീസിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച മാല മോഷണ കേസ് പ്രതി അറസ്റ്റിൽ. അലിഗഢിൽ വെച്ച് മാല പൊട്ടിക്കൽ കേസിൽ ഉൾപ്പെട്ട പ്രതിയെ പൂർവ്വാഞ്ചൽ റോയൽ സിറ്റി സൊസൈറ്റിയിലെ സുരക്ഷാ ജീവനക്കാരാണ് സാഹസികമായി പിടികൂടി പോലീസിന് കൈമാറിയത്. സുരക്ഷാ ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ വ്യക്തമാക്കുന്ന ദൃശ്യങ്ങൾ സൊസൈറ്റിയിലെ സിസിടിവി ക്യാമറകളിൽ പതിയുകയും ഇത് സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുകയും ചെയ്തു. ജീവനക്കാരുടെ ധൈര്യത്തെയും വേഗത്തിലുള്ള പ്രതികരണത്തെയും ആളുകൾ പ്രശംസിക്കുന്നുണ്ട്. ഡെലിവറി ബോയിയായി ജോലി Read More…
മുത്തശ്ശന് കൃത്യസമയത്ത് മരുന്ന് കഴിക്കാൻ ഓർമ്മപ്പെടുത്തും, ആപ്പ് വികസിപ്പിച്ച് 18-കാരൻ കൊച്ചുമകൻ, സോഷ്യൽ മീഡിയയിൽ കയ്യടി!
മുത്തശ്ശന് കൃത്യസമയത്ത് മരുന്ന് കഴിക്കാൻ ഓർമ്മപ്പെടുത്തുന്നതിനായി ഒരു മൊബൈൽ ആപ്പ് വികസിപ്പിച്ചെടുത്ത് ചൈനീസ് കൗമാരക്കാരനായ മാ കായ് സോഷ്യൽ മീഡിയയിൽ വൻ പ്രശംസ നേടുന്നു. മുത്തശ്ശന്റെ ആരോഗ്യത്തെക്കുറിച്ചുള്ള വലിയ ആശങ്കയിൽ നിന്നാണ് 18-കാരനായ മാ കായ് ഈ പദ്ധതിക്ക് തുടക്കമിട്ടത്. ജൂലൈ പകുതിയോടെ നടന്ന ‘വേൾഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോൺഫറൻസി’ൽ (WAIC) പങ്കെടുത്തപ്പോഴാണ് മാ തന്റെ ആപ്പിനെക്കുറിച്ച് വ്യക്തമാക്കിയത്. ബെയ്ജിംഗ് ആസ്ഥാനമായുള്ള എഐ കമ്പനിയായ മോഡൽബെസ്റ്റ് വികസിപ്പിച്ച മിനികെപിഎം (MiniCPM) എന്ന ലാർജ് ലാംഗ്വേജ് മോഡൽ (LLM) Read More…
“വിവാഹത്തിന് 30 ലക്ഷം ചെലവഴിക്കാൻ പോകുന്നു, ജീവിതത്തിലെ ഏറ്റവും വലിയ അബദ്ധം”: യുവതിയുടെ തുറന്നുപറച്ചിൽ
ആഡംബരത്തിനും പ്രൗഢിക്കും പേരുകേട്ട ഇന്ത്യൻ വിവാഹങ്ങൾ, സോഷ്യൽ മീഡിയ കാലഘട്ടത്തിൽ വൻ തുകകൾ ചെലവഴിച്ച് കൂടുതൽ വൈവിധ്യമാർന്നതായി മാറിയിരിക്കുകയാണ്. എന്നാൽ, തന്റെ വരാനിരിക്കുന്ന വിവാഹത്തിനായി 30 ലക്ഷം രൂപ ചെലവഴിക്കുന്നത് ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിരിക്കുമെന്ന് ചൂണ്ടിക്കാട്ടി ഒരു യുവതി പങ്കുവെച്ച വീഡിയോ ഇപ്പോൾ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. സമൂഹം ഇത്തരം കാര്യങ്ങൾ സാധാരണവൽക്കരിച്ചതുകൊണ്ട് മാത്രമാണ് കേവലം കുറച്ച് ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്കായി താൻ 30 ലക്ഷം രൂപ ചെലവഴിക്കാൻ നിർബന്ധിതയാകുന്നതെന്ന് പ്രണതി എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവ് Read More…
പെര്‍ഫോമന്‍സ് പോരാ… ജീവനക്കാരിയെ പിരിച്ചുവിട്ടു, തെളിയിക്കാനായില്ല; യുവതിക്ക് 19 ലക്ഷം രൂപ നഷ്ടപരിഹാരം
ആറു മാസത്തെ പ്രൊബേഷൻ കാലയളവിന് ശേഷം നിഷ്ഠൂരവുമായ രീതിയിൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ട സംഭവത്തിൽ യുവതിക്ക് എംപ്ലോയ്‌മെന്റ് ക്ലെയിംസ് ട്രൈബ്യൂണലിൽ (ECT) നിന്ന് നഷ്ടപരിഹാരമായ 30,000 സിംഗപ്പൂർ ഡോളർ (ഏകദേശം 19 ലക്ഷം രൂപ) അനുവദിച്ചു. തങ്ങളുടെ ഓഡിറ്റ് മാനേജർ തൃപ്തികരമായ പ്രകടനം കാഴ്ചവെച്ചില്ല എന്ന കമ്പനിയുടെ വാദം തെളിയിക്കാൻ സാധിക്കാത്തതിനെത്തുടർന്നാണ് ട്രൈബ്യൂണൽ മജിസ്‌ട്രേറ്റിന്റെ ഈ ഉത്തരവ്. എന്നാൽ, കൊറിയൻ ഭാഷ സംസാരിക്കാത്തതിനാലോ കമ്പനിയുടെ ആഭ്യന്തര ഓഡിറ്റിംഗ് രീതികളിലെ ക്രമക്കേടുകൾ ചൂണ്ടിക്കാണിച്ചതിനാലോ ആണ് തന്നോട് വിവേചനം കാണിച്ചതെന്ന Read More…
20,000 രൂപ വിലയുള്ള പശുവിനെ മോഷ്ടിച്ചു കാറില്‍ കടത്തി മൂന്നംഗ സംഘം ! സിസിടിവി ദൃശ്യങ്ങൾ പുറത്ത്
വീട്ടിലെ തൊഴുത്തില്‍നിന്ന് പശുവിനെ മോഷ്ടിച്ച് കയറും പിടിച്ച് നാട്ടിലെ ഇടവഴികളിലൂടെ നടന്നുപോകുന്ന കള്ളന്മാരെ നാം സിനിമകളില്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇവിടെ പശുവിനെ മോഷ്ടിച്ചുകൊണ്ടുപോകുന്നത് നടത്തിച്ചല്ല, ലോറിയിലോ പിക്കപ്പിലോ അല്ല. മറിച്ച് മാരുതി കാറിലാണ്. പിംപ്രി-ചിഞ്ച്‌വഡിലെ പിംപ്രി ഗാവ് വൈഭവ് നഗറിൽ നിന്നാണ് തിങ്കളാഴ്ച പുലർച്ചെ 20,000 രൂപയോളം വിലമതിക്കുന്ന പശുവിനെ മോഷ്ടിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ജൂലൈ 28 ന് പുലർച്ചെ 1.45 ഓടെയാണ് മോഷണം നടന്നത്. അപരിചിതരായ മൂന്ന് പേർ പ്രദേശത്തെത്തി Read More…









