തിരുവനന്തപുരം∙ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനായുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ സജീവമാകുന്നതിനിടെ, എംഎല്‍എമാര്‍ ആരെയാണു പിന്തുണച്ചതെന്ന സുപ്രധാന വിവരങ്ങള്‍ പുറത്തുവന്നു. കഴിഞ്ഞദിവസം കെപിസിസി ആസ്ഥാനത്തു നടന്ന നിയമസഭാകക്ഷി യോഗത്തിന് ശേഷം എഐസിസി നിരീക്ഷകനായ മുകുള്‍ വാസ്‌നിക്കിന്റെ കൈവശമുണ്ടായിരുന്ന രേഖയുടെ ചിത്രം ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് പുറത്തുവിട്ടതോടെയാണ് ഈ വിവരങ്ങള്‍ ചര്‍ച്ചയായത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ കെ.സി. വേണുഗോപാലിനെ അനുകൂലിച്ചതായി ഈ രേഖയില്‍ സൂചനയുണ്ട്. സണ്ണി ജോസഫിനെ കൂടാതെ സന്ദീപ് വാര്യർ, സജീവ് ജോസഫ്, ടി.ഒ. Read More…
Author: ashtagon
സ്പൂണും ഫോർക്കും വേണ്ട, കൈകൊണ്ട് ഭക്ഷണം കഴിച്ചാൽ ഗുണങ്ങൾ ഏറെ, പ്രമേഹത്തെ അകറ്റാം
ഭാരതീയ സംസ്കാരത്തിൽ കൈകൾ കൊണ്ട് ഭക്ഷണം കഴിക്കുന്നത് വളരെ സാധാരണമായ ഒന്നാണ്. എന്നാൽ ഇതിനുപിന്നിലെ ശാസ്ത്രീയ വശങ്ങൾ ദഹനത്തെയും ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവിനെകുറിച്ചും ശരീരത്തിന് ഗുണകരമായ ഫലങ്ങളാണ് നൽകുന്നത്. കൈകൾ കൊണ്ട് ഭക്ഷണം സ്പർശിക്കുമ്പോൾ വിരൽത്തുമ്പിലെ നാഡീവ്യൂഹങ്ങൾ ഉത്തേജിപ്പിക്കപ്പെടുകയും ഇത് തലച്ചോറിലേക്ക് കൃത്യമായ സന്ദേശങ്ങൾ കൈമാറുകയും ചെയ്യുന്നു. ഭക്ഷണം ചവച്ചരക്കുന്നതിന് മുൻപ് തന്നെ ദഹന ഹോർമോണുകൾ പ്രവർത്തിക്കാൻ ഇത് സഹായിക്കുന്നു. സ്പൂണും ഫോർക്കും ഉപയോഗിക്കുന്നതിനേക്കാൾ സാവധാനത്തിൽ ഭക്ഷണം കഴിക്കാൻ കൈകൾ സഹായിക്കുന്നത് വഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് Read More…
5പേരില്‍ ഒരാൾ ഇരട്ട ! ലോകത്തെ വിസ്മയിപ്പിച്ച് കേരളത്തിലെ ‘ഇരട്ടകളുടെ ഗ്രാമം’, ശാസ്ത്രലോകത്തിന് പിടികൊടുക്കാത്ത കൊടിഞ്ഞി
നമ്മുടെ മലപ്പുറം ജില്ലയിലെ കൊടിഞ്ഞി എന്ന ചെറിയ ഗ്രാമം ഒറ്റനോട്ടത്തിൽ മറ്റേതൊരു ഗ്രാമത്തെയും പോലെ ശാന്തമായ ഒരു നാടാണ്. എന്നാൽ ഇവിടെ അല്പം സമയം ചിലവഴിച്ചാൽ, ഒരേപോലെയുള്ള മുഖങ്ങളും ഇരട്ടകളായ കുട്ടികളും നിങ്ങളുടെ ശ്രദ്ധയിൽപ്പെടും. ഇവിടുത്തെ കുടുംബങ്ങളിൽ ഇരട്ടക്കുട്ടികൾ എന്നത് ഒരു അത്ഭുതമല്ല, മറിച്ച് തികച്ചും സാധാരണമായ ഒരു കാര്യമാണ്. ഇന്ത്യയിൽ പൊതുവെ ഇരട്ടക്കുട്ടികൾ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവായിരിക്കെ, ജനസംഖ്യയിലെ അഞ്ചിലൊരാൾ (ഏകദേശം 20 ശതമാനം) ഇരട്ടകളായ കൊടിഞ്ഞി ഗ്രാമം ഇന്ന് ലോകശ്രദ്ധ നേടിയിരിക്കുകയാണ്. പ്രശസ്ത Read More…
ചെണ്ടുമല്ലി ഇനി വെറും പൂവല്ല, പ്രോട്ടീൻ കലവറ! പുതിയ പഠനങ്ങൾ പുറത്ത്, പക്ഷേ ഇപ്പോള്‍ കഴിച്ചു തുടങ്ങല്ലേ….
നമ്മുടെ നാട്ടിൽ പൂജകൾക്കും ആഘോഷങ്ങൾക്കും അലങ്കാരങ്ങൾക്കുമായി സാധാരണയായി ഉപയോഗിക്കുന്ന ചെണ്ടുമല്ലിപ്പൂവ് (Genda Phool) ഭാവിയിൽ ലോകത്തിന്റെ പ്രധാന പ്രോട്ടീൻ സ്രോതസ്സായി മാറിയേക്കാം. ‘എസിഎസ് ഫുഡ് സയൻസ് ആൻഡ് ടെക്നോളജി’ (ACS Food Science and Technology) എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ പഠനമാണ് ഈ സാധ്യത ചൂണ്ടിക്കാണിക്കുന്നത്. കാലാവസ്ഥാ വ്യതിയാനവും ആഗോള ഭക്ഷ്യക്ഷാമവും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, സുസ്ഥിരമായ ഒരു സസ്യ പ്രോട്ടീനായി ചെണ്ടുമല്ലിയെ ഉപയോഗപ്പെടുത്താമെന്ന് ശാസ്ത്രജ്ഞർ കരുതുന്നു. മറ്റു പല പൂക്കളുമായി താരതമ്യം ചെയ്യുമ്പോൾ, ചെണ്ടുമല്ലിയിൽ 20 Read More…
ആണുങ്ങളുടെ ശബ്ദം മാത്രം കേൾക്കാനാവാതെ യുവതി, കാമുകന്റെ പോലും, വിചിത്രമായൊരു രോഗാവസ്ഥ
ഒരു ദിവസം രാവിലെ ഉറക്കമുണർന്നപ്പോള്‍ കാമുകൻ പറയുന്നത് ഒന്നും കേൾക്കാൻ കഴിയാതെ യുവതി . ചൈനയിലെ സിയാമെനിൽ നിന്നുള്ള ഒരു യുവതിക്കാണ് അസാധാരണമായ ഈ ആരോഗ്യപ്രശ്നം. ‘റിവേഴ്സ് സ്ലോപ്പ് ഹിയറിംഗ് ലോസ്’ (Reverse slope hearing loss) എന്ന അപൂർവ്വമായ അവസ്ഥയാണ് ഇതിന് കാരണമായത്. കുറഞ്ഞ ഫ്രീക്വൻസിയുള്ള ശബ്ദങ്ങൾ തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടുന്ന അവസ്ഥയാണിത്. ഒരു ദിവസം രാവിലെ ഉറക്കമുണർന്നപ്പോഴാണ് കാമുകൻ പറയുന്നത് കേൾക്കാൻ കഴിയുന്നില്ലെന്ന് യുവതി തിരിച്ചറിഞ്ഞത്. പുരുഷന്മാരുടെ ശബ്ദം സാധാരണയായി കുറഞ്ഞ ഫ്രീക്വൻസിയിലുള്ളതായതുകൊണ്ടാണ് അവർക്ക് Read More…
ഹണിമൂണ്‍യാത്ര പോകുന്നതിനിടെ പൊലീസ് വളഞ്ഞു; വയോധികയുടെ കൊലപാതകത്തിൽ നവവരൻ പിടിയിൽ
കോയമ്പത്തൂർ രാമനാഥപുരത്ത് ഫ്ലാറ്റിൽ വയോധികയെ കൊലപ്പെടുത്തിയ കേസിൽ നവവരൻ പിടിയിലായി. തഞ്ചാവൂർ സ്വദേശിയായ പി. രഞ്ജിത്ത് കുമാർ (24) ആണ് കോയമ്പത്തൂർ സിറ്റി പൊലീസിന്റെ പ്രത്യേക സംഘത്തിന്റെ വലയിലായത്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ തമിഴ്‌നാട് പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം രാമേശ്വരത്ത് നിന്നാണ് പിടികൂടിയത്. തന്റെ ഭാര്യയുമായി വിനോദയാത്ര പോകുന്നതിനിടെയാണ് ഇയാൾ പൊലീസിന്റെ പിടിയിലാവുന്നത്. ഈ മാസം മൂന്നിനാണ് സുങ്കത്തിന് സമീപത്തെ ഫ്ലാറ്റിൽ തനിച്ച് താമസിച്ചിരുന്ന ടി. ഗോമതി (69) എന്ന വയോധികയെ മരിച്ച നിലയിൽ Read More…
‘തൂക്കുകയർ പോരാ, ചുട്ടുകൊല്ലൂ, ഇനി ആ മുഖം കാണേണ്ട’: 4വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന കേസിൽ പ്രതിയുടെ ഭാര്യ
മുംബൈ ∙ ‘അയാൾ എനിക്ക് മരിച്ചതിന് തുല്യനാണ്. നിഷ്കളങ്കയായ ഒരു കുഞ്ഞിനെ കൊലപ്പെടുത്തിയ ആ ക്രൂരന് തൂക്കുകയർ മാത്രം പോരാ. ആ പിഞ്ചുകുഞ്ഞിന്റെ ജീവനെടുത്ത അതേ സ്ഥലത്ത് വെച്ച് തന്നെ അയാളെ ചുട്ടുകൊല്ലണം. എങ്കിൽ പോലും എന്റെ ഉള്ളിലെ സങ്കടം മാറില്ല. അയാളുടെ മുഖം കാണാനോ മരണവാർത്ത കേൾക്കാനോ പോലും ഞാൻ ആഗ്രഹിക്കുന്നില്ല’– പുണെ ഭോറിൽ നാല് വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പിടിയിലായ ഭീംറാവു കാംബ്ലിയുടെ (65) ഭാര്യ പ്രതികരിച്ചു. ഭീംറാവുവിനെ അച്ഛൻ എന്ന് വിളിക്കാൻ Read More…
നയിച്ചത് താന്‍, ജയിച്ചപ്പോള്‍ തഴയലോ? മുഖ്യമന്ത്രിയല്ലെങ്കിൽ മന്ത്രിസഭയിലേക്കില്ല; ഉറച്ച നിലപാടുമായി സതീശൻ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി പദത്തെ ചൊല്ലി കോൺഗ്രസിൽ തർക്കം മുറുകുന്നു. തന്നെ മുഖ്യമന്ത്രിയായി പരിഗണിച്ചില്ലെങ്കിൽ മന്ത്രിസഭയിലേക്കില്ലെന്ന കർശന നിലപാട് വി.ഡി. സതീശൻ കേന്ദ്ര നിരീക്ഷകരെ അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകിയ തന്നെ മാറ്റിനിർത്തുന്നത് അംഗീകരിക്കാനാവില്ലെന്നും ഇക്കാര്യത്തിൽ വിട്ടുവീഴ്ചക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയത് ഹൈക്കമാൻഡിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ എംഎൽഎമാരുടെ അഭിപ്രായം തേടുന്ന നടപടികൾ പുരോഗമിക്കുകയാണ്. ഭൂരിഭാഗം എംഎൽഎമാരും കെ.സി. വേണുഗോപാലിനെ പിന്തുണയ്ക്കുമ്പോൾ, ഘടകകക്ഷികളുടെ പിന്തുണ വി.ഡി. സതീശനാണ്. എംഎൽഎമാരെ കണ്ടശേഷം നിരീക്ഷകർ വൈകിട്ട് Read More…
വെങ്കല മണിയിൽ നഗ്നയായി തലകീഴായി തൂങ്ങിക്കിടന്ന് യുവതിയുടെ പ്രതിഷേധം, ശരീരം തന്നെ മണിനാവ്!
2026-ലെ വെനീസ് ബിനാലെയിൽ പരിസ്ഥിതി അവബോധം ലക്ഷ്യമിട്ടുള്ള ഓസ്ട്രിയൻ കലാകാരി ഫ്ലോറന്റീന ഹോൾസിംഗറുടെ വ്യത്യസ്തമായ കലാപ്രകടനം ലോകശ്രദ്ധ നേടുന്നു. സമുദ്രനിരപ്പ് ഉയരുന്നതിനെതിരെയുള്ള മുന്നറിയിപ്പായി ഒരു നഗ്നയായ യുവതി വെങ്കല മണിയുടെ ഉള്ളിൽ തലകീഴായി തൂങ്ങിക്കിടന്ന് മണി മുഴക്കുന്ന പ്രകടനമാണ് ആരാധകരെയും പരിസ്ഥിതി പ്രവർത്തകരെയും ഒരേപോലെ ചിന്തിപ്പിക്കുന്നത്. ഓസ്ട്രിയൻ പവലിയനിൽ ഒരുക്കിയിരിക്കുന്ന ‘സീ വേൾഡ് വെനീസ്’ എന്ന ഈ ഇൻസ്റ്റലേഷൻ, ഭാവിയിൽ വെള്ളത്തിനടിയിലായേക്കാവുന്ന വെനീസ് നഗരത്തിന്റെ ഭയാനകമായ അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. പ്രദർശന കവാടത്തിന് മുകളിൽ സ്ഥാപിച്ചിരിക്കുന്ന കൂറ്റൻ വെങ്കല Read More…









