Oddly News

ഹോങ്കോംഗില്‍ 140 വര്‍ഷത്തിനിടയില്‍ ഏറ്റവും വലിയ മഴ; വെള്ളപ്പൊക്കം, തെരുവുകളും അണ്ടര്‍ഗ്രൗണ്ട് സ്‌റ്റേഷനുകളും മുങ്ങി

ഹോങ്കോംഗ്: ലോകത്തെ വികസിത നഗരങ്ങളില്‍ ഒന്നായ ഹോങ്കോംഗില്‍ കനത്തമഴയും വെള്ളപ്പൊക്കവും.സ്‌കൂളുകളും തൊഴില്‍സ്ഥാപനങ്ങളും അടയ്ക്കുകയും തെരുവുകളും അണ്ടര്‍ഗ്രൗണ്ട് സ്‌റ്റേഷനുകളും മറ്റും വെള്ളത്തിലാകുകയും ചെയ്തു. 140 വര്‍ഷത്തിനിടയില്‍ ചൈനയില്‍ ഉണ്ടാകുന്ന ഏറ്റവും വലിയ മഴയും വെള്ളപ്പൊക്കവുമാണ് നഗരം കാണുന്നതെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറഞ്ഞിരിക്കുന്നത്. പ്രധാന ദ്വീപിനെ അതിന്റെ വടക്ക് ഭാഗത്തുള്ള കൗലൂണ്‍ ഉപദ്വീപുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയായ ക്രോസ് ഹാര്‍ബര്‍ ടണല്‍ വെള്ളത്തിനടിയിലായി. പര്‍വതപ്രദേശങ്ങളില്‍ മണ്ണിടിച്ചില്‍ മൂലം ചില ഹൈവേകള്‍ അടച്ചിരിക്കുകയാണ്. മണിക്കൂറില്‍ 70 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ പെയ്യുമ്പോള്‍ Read More…

Movie News

ജവാനില്‍ അഭിനയിക്കാന്‍ നയന്‍താരയ്ക്കും വിജയ് സേതുപതിക്കും എത്ര രൂപ കിട്ടി ?

ഇന്ത്യ സിനിമകളില്‍ അടുത്ത കാലത്ത് ഏറ്റവും ഉയര്‍ന്ന പ്രതിഫലം നല്‍കിയ ചിത്രങ്ങളില്‍ ഒന്നാണ് ജവാന്‍. റിലീസ് ചെയ്ത് ആദ്യദിനം തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഷാരുഖ് ഖാനാണ് ജവാനില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. ഷാരൂഖിെനാപ്പം നിരവധി താരങ്ങളും ജവാനില്‍ അണിനിരന്നു. നയന്‍താര, വിജയ് സേതുപതി, പ്രിയമണി, യോഗി ബാബു, ജാഫര്‍ സിദ്ദിഖ് എന്നിവരും ചിത്രത്തില്‍ ഉണ്ടായിരുന്നു. ജവാനില്‍ താരങ്ങള്‍ ലഭിച്ച പ്രതിഫലമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഹിന്ദിയില്‍ നയന്‍തരയുടെ ആദ്യ ചിത്രമാണ് ഇത് എങ്കിലും ഇതിനോടകം തമിഴില്‍ Read More…

Movie News

ജവാന്റെ വിജയത്തിന് പിന്നാലെ നയന്‍താരയുടെ കൈപിടിച്ച് വിഘ്‌നേഷ് ശിവന്‍

നയന്‍താരയുടെ ആദ്യ ഹിന്ദി ചിത്രമായ ജവാന്‍ റിലീസ് ചെയ്തതിന്റെ സന്തോഷത്തിലാണ് താരം. ഷാരുഖ് ഖാന്‍ നായകനായി എത്തുന്ന ജവാനില്‍ നയന്‍താര വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. സെപ്റ്റംബര്‍ 7 ന് മുംബെയില്‍ വച്ച് നടന്ന ജവാന്റെ പ്രത്യേക സ്‌ക്രിനിങില്‍ നയന്‍താരയും ഭര്‍ത്താവും സംവിധായകനുമായ വിഘ്‌നേഷ് ശിവനും പങ്കെടുത്തു. പിന്നാലെ ഇരുവരും മുംബൈ വിമാനത്താവളത്തില്‍ കൈകോര്‍ത്ത് നടക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷില്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു.ലോകമെമ്പാടുമായി 10000 സ്‌ക്രീനുകളിലാണ് ജവാന്‍ ആദ്യ ദിനം റിലീസ് ചെയ്തിരിക്കുന്നത്. മുംബൈയില്‍ നടന്ന Read More…

Movie News

തമിഴ് നടനും സംവിധായകനുമായ ജി.മാരിമുത്തു അന്തരിച്ചു; മരണം ഡബ്ബിംഗിനിടെ കുഴഞ്ഞുവീണ്

തമിഴ് ജനപ്രിയ നടനും സംവിധായകനുമായ ജി. മാരിമുത്തു ഹൃദയാഘാദത്തെ തുടര്‍ന്ന് അന്തരിച്ചു. സെപ്റ്റംബര്‍ 8 രാവിലെ 8.30 ന് എതിര്‍ നീചല്‍ എന്ന ടെലിവിഷന്‍ ഷോയ്ക്ക് ഡബ്ബ് ചെയ്യുന്നതിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു എങ്കിലും അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. രജനികാന്തിന്റെ ജയിലര്‍, റെഡ് സാന്റല്‍ വുഡ് എന്നി ചിത്രങ്ങളിലായിരുന്നു അദ്ദേഹം അവസാനമായി ഉണ്ടായിരുന്നത്. മാരിമുത്തുവിന്റെ പെട്ടന്നുള്ള മരണത്തിന്റെ ഞെട്ടലിലാണ് തമിഴ് സിനിമ ലോകം. തന്റെ ശക്തമായ അഭിപ്രായങ്ങളുടെ പേരില്‍ മാരിമുത്ത സോഷില്‍ മീഡിയയിലും Read More…

Sports

ധോനിയുടെ വീഡിയോ കണ്ടുപഠിച്ച ഇഷാന്‍കിഷന്‍; പാറ്റ്‌നയില്‍ നിന്നും ഓടിക്കയറിയത് ലോകകപ്പ് ടീമിലേക്ക്

മുകളില്‍ നിന്ന് അഞ്ചാം നമ്പര്‍ വരെ എവിടെയും ബാറ്റ് ചെയ്യാന്‍ കഴിയുന്ന ഹാര്‍ഡ് ഹിറ്റിംഗ് ഇടംകൈയ്യന്‍. അതുപോലെ തന്നെ സ്റ്റമ്പിന് പിന്നിലെ സാന്നിധ്യവും. ഏറെ വിലപ്പെട്ട കൗതുകകരമായ ഒരു പാക്കേജ്. ലോകകപ്പ് ടീമില്‍ കെഎല്‍ രാഹുലിന് പിന്നില്‍ ഇന്ത്യ രണ്ടാം വിക്കറ്റ് കീപ്പറായി ഉള്‍പ്പെടുത്തിയ ഇഷാന്‍ കിഷന്റെ പുതിയ വിശേഷണം ഇതാണ്. കീപ്പര്‍ ബാറ്റ്‌സ്മാനായി ഇന്ത്യയുടെ ലോകകപ്പ് ടീമിലേക്ക് കിഷന്‍ നടത്തിയത് സ്വാഭാവിക മുന്നേറ്റമാണ്. എന്നാല്‍ ഇപ്പോഴെന്നത് പോലെ മുകളിലേക്കുള്ള അദ്ദേഹത്തിന്റെ പാത എല്ലായ്‌പ്പോഴും സുഗമമായിരുന്നില്ല. പട്നക്കാരനായ Read More…

Featured Sports

എന്നെ ഇഷ്ടപ്പെടുന്നു എന്നുവെച്ച് അയാളെ വെറുക്കേണ്ടതില്ല; മെസ്സിയെക്കുറിച്ച് മനസ്സ് തുറന്ന് റൊണാള്‍ഡോ

ആധുനിക ഫുട്‌ബോളിനെ മാറ്റിമറിച്ചവരാണ് ക്രിസ്ത്യാനോ റൊണാള്‍ഡോയും ലയണേല്‍ മെസ്സിയും. ഇരുവരും ഒരു ലീഗില്‍ കളിച്ചിരുന്ന കാലത്ത് ആരാണ് കേമന്‍ എന്നത് ഫുട്‌ബോള്‍ ലോകത്തെ വലിയ ചര്‍ച്ചകളില്‍ ഒന്നുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ തങ്ങളുടെ വൈരത്തിന്റെ കാലം കഴിഞ്ഞെന്നും രണ്ടു ലീഗുകളിലേക്ക് കൂടു മാറിയപ്പോള്‍ തന്നെ അത് ഇല്ലാതായെന്നും ക്രിസ്ത്യാനോ റൊണാള്‍ഡോ തന്നെ പറയുന്നു. റൊണാള്‍ഡോ സൗദി അറേബ്യയിലും മെസ്സി യുഎസ്എയിലെ മേജര്‍ ലീഗ് സോക്കറിലുമാണ് ഇപ്പോള്‍ കളിക്കുന്നത്. അടുത്തിടെ നടന്ന ഒരു ചാറ്റിലാണ് മെസ്സിയുമായി ഉണ്ടായിരുന്ന മൈതാനത്തെ മത്സരത്തെക്കുറിച്ച് Read More…

Featured Movie News

ബോളിവുഡ് നായിക മന്ദിര ബേദി ടോവിനോ ചിത്രത്തിലൂടെ മലയാളത്തിലേയ്ക്ക്

ടോവിനോ തോമസിനെ നായകനാക്കി അഖിൽ പോൾ അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രം ഐഡന്റിറ്റി പ്രഖ്യാപനസമയം മുതൽ തന്നെ ഏറെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച ചിത്രമാണ്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഓരോ പുതിയ അപ്ഡേറ്റുകളും ഐഡന്റിറ്റിയുടെ ക്യാൻവാസ് വലുതാക്കുകയാണ്. ഇപ്പോൾ ചിത്രത്തിന്റെ താരനിരയിലേക്ക് ബോളിവുഡിന്റെ സൂപ്പർ നായിക മന്ദിര ബേദികൂടി എത്തിയിരിക്കുകയാണ്. ബോളിവുഡ് സിനിമ ലോകത്ത് സൂപ്പർ നായികയായും ടെലിവിഷൻ അവതാരികയായും സീരിയൽ താരമായും ഏറെ ജനപ്രീതിയുള്ള താരമാണ് മന്ദിര ബേദി. പ്രഭാസ് ചിത്രമായ Read More…

Sports

ഇന്ത്യയില്‍ ഇടിപിടിക്കാന്‍ സൂപ്പര്‍താരം ജോണ്‍സീനയും സേത്ത് റോളിന്‍സും; മെഗാതാരം ബെക്കി ലീഞ്ച് വരില്ല

ഡബ്‌ള്യൂ ഡബ്‌ള്യൂ ഇ യിലെ സൂപ്പര്‍താരങ്ങളായളള ജോണ്‍സീനയും സേത്ത് റോളിന്‍ളസും ഇന്ത്യയില്‍ ഇടിപിടിക്കാനെത്തും പക്ഷേ വനിതകളിലെ മെഗാതാരം ബെക്കി ലീഞ്ച് ഇന്ത്യയില്‍ പെര്‍ഫോം ചെയ്യാനുണ്ടാകില്ല. 2023 സൂപ്പര്‍സ്റ്റാര്‍ സ്‌പെക്റ്റാക്കിള്‍ 2023 ഇവന്റിന്റെ ഭാഗമായി സെപ്തംബര്‍ 8 നാണ് ലോകറെസ്‌ളിംഗിലെ സൂപ്പര്‍താരങ്ങള്‍ ഇന്ത്യയില്‍ എത്തുന്നത്. 5000 സീറ്റുകള്‍ വരുന്ന ഹൈദരാബാദിലെ ജിഎംസി ബാലയോഗി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വെള്ളിയാഴ്ച രാത്രി 7.30 യ്ക്കാണ് മാച്ച്. ജോണ്‍സീനയും സേത്ത് റോളിന്‍സും ഉള്‍പ്പെടെയുള്ള സൂപ്പര്‍താരങ്ങളാണ് എത്തുന്നത്. ഒരുദശകമായി ഡബ്‌ള്യൂ ഡബ്‌ള്യൂ ഇ രംഗത്തെ Read More…

Movie News

ബെർത്‍ഡേ സർപ്രൈസ്! ഫെൻസിംഗ് വേഷത്തിൽ മമ്മൂട്ടി, സംഭവം എന്ത്? സോഷ്യൽമീഡിയയിൽ ചൂടന്‍ ചർച്ചകൾ

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് നാളെ 72-ാം ജന്മദിനം. ഇപ്പോഴിതാ ജന്മദിന തലേന്ന് ഒരു വമ്പൻ ബർത്‍‍ഡേ സ‍‍‍ര്‍പ്രൈസ് തന്റെ സോഷ്യൽമീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. ഫെൻസിംഗ് മത്സരത്തിന്റെ ജഴ്സിയും ഹെൽമറ്റും വാളുമേന്തിയിരിക്കുന്നൊരു ചിത്രമാണ് മമ്മൂട്ടി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് അദ്ദേഹത്തിന്‍റെ പുതിയ സിനിമയുടെ സ്റ്റില്ലാണോ അതോ ഏതെങ്കിലും പരസ്യ ചിത്രത്തിന്റെതാണോ എന്നാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ ചർച്ചകള്‍. ‘തൂഷെ’ എന്ന് എഴുതിക്കൊണ്ടാണ് മമ്മൂട്ടി ഈ ചിത്രം ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പങ്കുവെച്ചിരിക്കുന്നത്. ഫെൻസിംഗിൽ എതിരാളിയുടെ നീക്കത്തെ അഭിനന്ദിക്കുന്നതിനുള്ള ഒരു വാക്കാണിത്. Read More…