ലോകകപ്പ് ജേതാക്കളായി നാട്ടിലെത്തിയപ്പോള്‍ സ്പാനിഷ് ഫുട്‌ബോള്‍ തലവന്‍ സ്പെയിനിന്റെ വനിതാ ഫുട്ബോള്‍ ടീം അംഗം ജെന്നി ഹെര്‍മോസോയെ ചുംബിച്ചത് ഉണ്ടാക്കിയ വിവാദം ചില്ലറയല്ല. ഹെര്‍മോസോ സ്പാനിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ തലവന്‍ ലൂയിസ് റൂബിയാലെസിനെതിരേ കോടതിയില്‍ പോകുന്നു എന്നതാണ് സംഭവത്തിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ്. എന്നാല്‍ ഈ സംഭവം സ്‌പെയിനില്‍ വലിയൊരു ക്യാംപെയിന് തുടക്കമിട്ടിരിക്കുകയാണ്. വിവാദം സ്പെയിനിനെ സംബന്ധിച്ചിടത്തോളം ഒരുതരം ‘മീ ടൂ’ നിമിഷമായി വികസിക്കുന്നതിന്റെ സൂചനയായി മാറിയിട്ടുണ്ട്. തങ്ങളുടെ ജോലിസ്ഥലത്ത് ലിംഗവിവേചനത്തിന്റെയോ അധികാര ദുര്‍വിനിയോഗത്തിന്റെയോ ഇരയാക്കപ്പെട്ട അനുഭവം Read More…
Author: ashtagon
അടിയുടെ കമ്പക്കെട്ട് കഴിഞ്ഞു, ഇനി റൊമാന്‍സ്; ഷെയ്നിന്റെ ‘ഖുർബാനി’ ടീസർ
ആർ.ഡി.എക്സ്. എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ ആക്ഷൻ രംഗങ്ങളിലൂടെ മിന്നിത്തിളങ്ങിയ ഷെയ്ൻ നിഗത്തിന് പുതിയ രൂപവും ഭാവവും പകരുന്ന ചിത്രം എത്തുന്നു ‘കുർബാനി ‘. ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തുവിട്ടു. പ്രധാനമായും യൂത്തിനെ ആകർഷിക്കുന്ന ലൗ സ്റ്റോറിയാണിതെന്ന് ടീസർ വ്യക്തമാക്കുന്നു. നവാഗതനായ ജിയോവി’ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം വർണ്ണചിത്രയുടെ ബാനറിൽ മഹാസുബൈറാണ് നിർമ്മിക്കുന്നത്. യഥാർത്ഥ പ്രണയം ഒരിക്കലും അവസാനിക്കുന്നില്ലായെന്ന ടാഗ് ലൈനോടെയാണ് ഈ ചിത്രത്തിന്റെ അവതരണം. എല്ലാവരും അവഗണിക്കുകയും ഒഴിവാക്കുകയും ചെയ്യുന്ന ഒരു Read More…
ഡികാപ്രിയോയ്ക്ക് പ്രണയിക്കാന്‍ 25 ല്‍ താഴെയുള്ളവരെ മതി; ഇത്തവണ ഇറ്റാലിയന്‍ മോഡല്‍ വിറ്റോറിയ സെററ്റി
ഹോളിവുഡ് താരം ലിയോനാര്‍ഡോ ഡികാപ്രിയോ വീണ്ടും പ്രണയത്തില്‍. ഇത്തവണ ഇറ്റാലിയന്‍ മോഡലായ വിറ്റോറിയ സെറെറ്റിയാണ് താരത്തിന്റെ വലയില്‍ കുടുങ്ങിയിരിക്കുന്നത്. 25 കാരിയായ വിറ്റോറിയയുമായി കുറഞ്ഞത് രണ്ട് മാസമായി താരം ഡേറ്റിംഗിലാണെന്നും ഈ ആഴ്ച ആദ്യം ഐബിസയിലെ ഒരു നിശാക്ലബ്ബില്‍ അവര്‍ ചുംബിക്കുന്നത് കണ്ടതായും മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 25 വയസ്സിന് താഴെയുള്ള സ്ത്രീകളെ മാത്രമേ ഡികാപ്രിയോ ഡേറ്റ് ചെയ്തിട്ടുള്ളൂ, ഒരു നാഴികക്കല്ലില്‍ എത്തുമ്പോള്‍ അവരുമായി വേര്‍പിരിയുകയും ചെയ്യും. എന്നാല്‍ ‘വൂള്‍ഫ് ഓഫ് വാള്‍സ്ട്രീറ്റ്’ താരത്തോട് അടുത്ത വൃത്തങ്ങള്‍ Read More…
ഭൂമിവിറ്റു കിട്ടിയ ലക്ഷങ്ങളുമായി 20 വര്‍ഷം മുമ്പ് നാടുവിട്ടുപോയ കാമുകിയെ തേടി 60 കാരന്‍….! കാരണം കേട്ട് അമ്പരന്ന് ഭാര്യയും പോലീസും
ആഗ്ര: ഭൂമിവിറ്റു കിട്ടിയ പണവുമായി 60 കാരന്‍ 20 വര്‍ഷം മുമ്പ് പ്രണയിച്ച നാടുവിട്ടുപോയ കാമുകിയെ തേടി സൂററ്റിലേക്ക് പോയി. കസാഗഞ്ച് ജില്ലയിലെ ധോല്‍നാ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന മുബാരക്പൂര്‍ ഗ്രാമവാസിയായ ഇയാള്‍ക്ക് ഭാര്യയും വിവാഹിതയായ ഒരു മകളും ഉണ്ട്. രണ്ടു സഹോദരന്മാരുമായി കുടുംബത്തോടൊപ്പമായിരുന്നു മഹേന്ദ്രസിംഗ് താമസം. ആഗസ്റ്റ് 14 നായിരുന്നു മഹേന്ദ്ര സിംഗ് എന്ന 60 കാരന്‍ കര്‍ഷകനെ കാണാതായത്. നാലു ദിവസം മുമ്പ് ഇയാള്‍ തന്റെ ഏക്കറുകള്‍ വരുന്ന ഭൂമി വിറ്റ് 21.42 Read More…
ഏകദിന ലോകകപ്പില്‍ ഇന്ത്യയ്ക്ക് കിരീടം കിട്ടില്ല ; കാരണം ഡിവിലിയേഴ്‌സ് പറയും
അടുത്ത മാസം ആരംഭിക്കുന്ന പുരുഷ ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ മികച്ച ടീം ഉണ്ടെങ്കിലും ഇന്ത്യ കിരീടം ഉയര്‍ത്തിയേക്കില്ലെന്ന് ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് ഇതിഹാസം എബി ഡിവില്ലിയേഴ്‌സ്. ഇന്ത്യയുടെ ടീം അവിശ്വസനീയവും ശരിക്കും ശക്തവുമാണെങ്കിലും കപ്പുയര്‍ത്തുന്നതില്‍ നിന്നും തടയുന്ന ചില ഘടകങ്ങളും ഉണ്ടെന്ന് ഡിവിലിയേഴ്‌സ് പറയുന്നു. 1983ലെയും 2011ലെയും ചാംപ്യന്മാരായ ഇന്ത്യ 2023 ഒക്ടോബര്‍ എട്ടിന് ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് ഉദ്ഘാടന മല്‍സരം കളിക്കുന്നത്. ”ഇന്ത്യയെക്കുറിച്ച് എനിക്കുള്ള ഒരേയൊരു ആശങ്ക സ്വന്തം നാട്ടില്‍ കളിക്കുക എന്നതാണ്. കഴിഞ്ഞ തവണ ഇന്ത്യയില്‍ കളിച്ചപ്പോള്‍ കപ്പുയര്‍ത്തിയിരുന്നു. Read More…
ഹോളിവുഡില്‍ നിന്നു സൂപ്പര്‍ഹീറോയാകാനുള്ള ക്ഷണം ഷാരൂഖ് വേണ്ടന്നുവച്ചത് എന്തുകൊണ്ട്? ആരായിരുന്നു ആ ഹീറോ?
ലോകമെമ്പാടും ആരാധകരുണ്ടെങ്കിലും ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഇതുവരെ ഒരു ഹോളിവുഡ് സിനിമയ്ക്ക് ശ്രമിച്ചിട്ടില്ല. എന്നാല്‍ ഹോളിവുഡില്‍ ഇന്ത്യന്‍ ദൈവമായ ഹനുമാനെ ഒരു സൂപ്പര്‍ഹീറോ സിനിമ ചെയ്യാന്‍ മുമ്പ് വന്ന അവസരം പക്ഷേ വര്‍ക്കൗട്ടായില്ലെന്ന് സൂപ്പര്‍താരം. അന്തരിച്ച ഹോളിവുഡിലെ ടോപ്പ് ഗണ്‍ സംവിധായകന്‍ ടോണി സ്‌കോട്ടാണ് സിനിമ വാഗ്ദാനം ചെയ്തതെന്നും ഷാരൂഖ് പറയുന്നു. 2011 ലാണ് ഷാരൂഖ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. സൂപ്പര്‍മാനും ബാറ്റ്മാനും നിര്‍മ്മിക്കുന്നതിന് മുമ്പ്, ചലച്ചിത്ര നിര്‍മ്മാതാവ് തനിക്ക് ഈ ആശയം അയച്ചതായി തരണ്‍ ആദര്‍ശുമായുള്ള Read More…
ഇടയ്ക്കിടയ്ക്ക് മോമോ കഴിക്കാറുണ്ടോ? എങ്കില്‍ അറിയുക
വളരെ രുചികരമായ ഒരു ചൈനീസ് വിഭവമാണ് മോമോ. നമ്മുടെ നാട്ടിലും മോമോയ്ക്ക് നിരവധി ആരാധകര്‍ ഉണ്ട്. എന്നാല്‍ തോന്നുമ്പോള്‍ എല്ലാം പോയി മേമോ കഴിക്കുന്നത് ആരോഗ്യകരമാണോ? ആവിയില്‍ വേവിച്ചതും പച്ചകറികളും മാംസവും നിറച്ചതും ആണെങ്കിലും മോമോയ്ക്ക് പോഷകഗുണം കുറവാണ് എന്ന് വിദഗ്ധര്‍ പറയുന്നു. മോമോ ഉണ്ടാക്കുന്നതിന്റെ പ്രത്യേകതകള്‍ കണക്കിലെടുത്ത് ആഴ്ചയില്‍ ഒരിക്കല്‍ കഴക്കുന്നത് ആരോഗ്യകരമാണ് എന്ന് ചില വിദഗ്ധര്‍ പറയുന്നുണ്ട്. മോമോയുടെ പുറം ഭാഗം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നതത് മൈദയാണ് എങ്കില്‍ പതിവായി ഈ ആഹാരം ഉപയോഗിച്ചാല്‍ രക്തസമ്മര്‍ദ്ദം, Read More…
ഇതാണ് ജവാനിലെ രണ്ടാമത്തെ ഷാരുഖ് ഖാന്‍
ജവാന്‍ ചിത്രത്തില്‍ ഷാരുഖ് ഖാന്‍ ഇരട്ട വേഷത്തിലാണ് എത്തുന്നത്. ഡബിള്‍ റോള്‍ ചെയ്യുക എന്നാല്‍ അത് അത്ര എളുപ്പമുള്ള കാര്യമല്ല. ജവാനില്‍ ഷാരുഖിന്റെ അപരനായി എത്തിയത് പ്രശാന്ത് വാല്‍ഡെയാണ്. പ്രശാന്ത് 17 വര്‍ഷമായി ഷാരുഖിന്റെ ബോഡി ഡബിളായി പ്രവര്‍ത്തിക്കുന്നു. വളരെ പ്രായമുള്ളതും വളരെ ചെറുപ്പക്കാരനുമായ രണ്ട് കഥാപാത്രങ്ങളെയാണ് ഷാരുഖ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അതു കൊണ്ട് തന്നെ ഒരു ദിവസം രണ്ട് ലുക്കുകള്‍ മാത്രമാണ് ചിത്രീകരിച്ചത് എന്ന് പ്രശാന്ത് പറയുന്നു. ഷാരുഖാന്റെ അപരനാകുന്ന ഒരു വീഡിയോയും പ്രശാന്ത് പങ്കുവിട്ടച്ചട്ടുണ്ട്.
ജവാന്‍, ഹോളിവുഡിലെ ഏറ്റവും വലിയ ഓപ്പണര്‍: ആദ്യദിനം 129 കോടി, രണ്ടാം ദിനം 200 കോടി
ഷാരുഖ് ചിത്രം ജവാനായുള്ള കാത്തിരിപ്പ് വെറുതെ ആയില്ല. ആദ്യ ദിനം തന്നെ റെക്കോര്‍ഡ് കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്. ലോകമെമ്പാടുമായി 10000 തിയേറ്ററുകളില്‍ റിലിസ് ചെയ്ത ചിത്രം ആദ്യ ദിവസം 129 കോടി കളക്ട് ചെയ്തു എന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത് ബോളിവുഡിലെ എക്കാലത്തേയും വലിയ ഓപ്പണറാണ്. രണ്ടാം ദിനം സിനിമയുടെ കളക്ഷന്‍ 200 കോടി കടന്നു. ഇന്ത്യയില്‍ നിന്ന് ആദ്യദിനം ചിത്രം നേടിയത് 75 കോടി രൂപയാണ്. ജവാന്‍ ഓസ്‌ട്രേലിയയില്‍ 40,000 AUD നേടിയതോടെ ഓസ്‌ട്രേലിയന്‍ ബോക്‌സ് Read More…









