അമേരിക്കയില്‍ മാതാവ് രാത്രിയില്‍ വീട്ടിനകത്തു കയറ്റാതെ പുറത്തു നിര്‍ത്തിയ അഞ്ചുവയസ്സുകാരി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ തന്നെ താമസിച്ചിരുന്ന ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്്. ഒക്‌ടോബര്‍ 2 നായിരുന്നു സോയി ഫെലിക്‌സ് എന്ന പെണ്‍കുട്ടിയെ ഗുരുതരമായ പരിക്കുകളോടെ ഒരു പെട്രോള്‍ സ്‌റ്റേഷനില്‍ നിന്നും കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേയ്ക്കും കുട്ടി മരണമടഞ്ഞിരുന്നു. സംഭവത്തില്‍ കുറ്റാരോപിതനായ മിക്കെല്‍ ഡബ്ല്യു. ചെറിയെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്യുകയും 14 വയസ്സിന് താഴെയുള്ള ഇരയെ കൊലപ്പെടുത്തുകയും ബലാത്സംഗം Read More…
Author: ashtagon
ഒരേ പെണ്ണിന് വേണ്ടി തെരുവില്‍ രണ്ടുയുവാക്കളുടെ പോര്; ഒരാള്‍ മറ്റൊരാളെ വെടിവെച്ചു കൊന്നു
ഒരേ പെണ്ണിനെ പ്രണയിച്ച് പരസ്പരം പോരടിച്ച യുവാക്കളില്‍ ഒരാള്‍ മറ്റൊരാളെ വെടിവെച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ അലിഗഡിലെ ആദര്‍ശ് നഗര്‍ പ്രദേശത്ത് നടന്ന സംഭവത്തില്‍ ആര്യന്‍ എന്ന യുവാവാണ് വെടിയേറ്റ് മരിച്ചത്. ബബ്‌ളൂ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ത്രികോണ പ്രണയത്തില്‍ പ്രതിയായ ബബ്ലുവും സുഹൃത്ത് ആര്യന്‍ പണ്ഡിറ്റും ഒരേ സ്ത്രീയുമായി പ്രണയത്തിലായിരുന്നു. നേരത്തെയും യുവതിയെ ചൊല്ലി ഇരുവരും വഴക്കിട്ടിരുന്നു. കൊല്ലപ്പെട്ട ആര്യന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ ബുള്ളറ്റ് മോട്ടോര്‍ സൈക്കിളിന് സമീപം സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ രണ്ട് പേര്‍ പെട്ടെന്ന് Read More…
ഹൊറര്‍ സിനിമ നയന്‍താരയ്ക് പേടി? രാഘവേന്ദ്ര ലോറന്‍സ് നായകനായ ഹൊറര്‍ഫിലിമില്‍നിന്ന് താരം പിന്‍മാറി
പ്രേതസിനിമകളിലെ സ്ഥിരം നായകന്‍ രാഘവേന്ദ്ര ലോറന്‍സിനൊപ്പം ഒന്നാന്തരം ഹൊറര്‍ സിനിമയില്‍ അഭിനയിക്കാനുള്ള അവസരത്തില്‍ നിന്നും നയന്‍താര പിന്‍വാങ്ങിയതായി റിപ്പോര്‍ട്ട്. അതും ലോകേഷ് കനകരാജിന്റെ കഥയില്‍ അദ്ദേഹത്തിന്റെ അസിസ്റ്റന്റ് രത്‌നകുമാര്‍ സംവിധാനം ചെയ്യാനിരുന്നപ്പോള്‍. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. സ്ത്രീകേന്ദ്രീകൃത സിനിമയായിരുന്നു ഇതെന്നും രാഘവേന്ദ്ര ലോറന്‍സുമായി ആദ്യമായി നടിക്ക് ഒരുമിക്കാന്‍ കിട്ടിയ അവസരമായിരുന്നെന്നും വിവരമുണ്ട്. എന്നാല്‍ എല്ലാം അതിന്റെ വഴിക്ക് നടന്നുകൊണ്ടിരിക്കെ നടി സിനിമയില്‍ നിന്നും പിന്മാറുകയായിരുന്നെന്നും അതുകൊണ്ട് പകരം രാഘവേന്ദ്ര ലോറന്‍സിനെ നായകനാക്കി മറ്റൊരു തിരക്കഥ Read More…
ദി എക്സോര്‍സിസ്റ്റ്: ബിലീവറും ആദ്യ ആഴ്ച പ്രേക്ഷകരെ ഭീതിപ്പെടുത്തി മുന്നേറുന്നു; പ്രിവ്യൂവില്‍ നേടിയത് 2.85 ദശലക്ഷം ഡോളര്‍
എക്‌സോര്‍സിസ്റ്റിന്റെ ആദ്യ ക്ലാസ്സിക് പിറന്ന് 50 വര്‍ഷങ്ങള്‍ക്ക് ശേഷം തീയറ്ററില്‍ എത്തിയിരിക്കുന്ന ദി എക്സോര്‍സിസ്റ്റ്: ബിലീവറും ആദ്യ ആഴ്ച പ്രേക്ഷകരെ ഭീതിപ്പെടുത്തി മുന്നേറുന്നു. ആഭ്യന്തര ബോക്സ് ഓഫീസില്‍ വ്യാഴാഴ്ച പ്രിവ്യൂവില്‍ സിനിമ നേടിയത് 2.85 ദശലക്ഷം ഡോളറായിരുന്നു. ഡേവിഡ് ഗോര്‍ഡന്‍ ഗ്രീന്‍ സംവിധാനം ചെയ്ത ഹൊറര്‍ ചിത്രം ഈ വാരാന്ത്യത്തില്‍ 40-ലധികം രാജ്യാന്തര വിപണികളില്‍ എത്തും. ഇതിനകം രണ്ടു തുടര്‍ച്ചകള്‍ ആസൂത്രണം ചെയ്തിരിക്കുന്ന സിനിമയുടെ അവകാശത്തിനായി യൂണിവേഴ്‌സല്‍ 400 മില്യണ്‍ ഡോളര്‍ നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഹാലോവീന്‍ ഫ്രാഞ്ചൈസിയില്‍ Read More…
സ്വയം നിര്‍മ്മിച്ച ബോട്ടില്‍ പസഫിക് സമുദ്രം മറികടന്ന് റെക്കോഡിടാന്‍ ഇറങ്ങിയ 24 കാരന്‍ കടലിന്റെ നടുക്ക് ബോട്ട് മുങ്ങി കുടുങ്ങി…!
കൈകൊണ്ട് നിര്‍മ്മിച്ച ബോട്ടില്‍ പസഫിക് സമുദ്രം കടന്ന് റെക്കോഡിടാന്‍ നോക്കിയ ആള്‍ ബോട്ട് മറിഞ്ഞ് കടലില്‍ അകപ്പെട്ടു. ഇയാളെ പിന്നീട് അതിലെയെത്തിയ ഒരു ചെറുവിമാനം രക്ഷപ്പെടുത്തി. പസഫിക് സമുദ്രം മറികടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാകാന്‍ ശ്രമിച്ച് പരാജയപ്പെട്ടത് ഓസ്‌ട്രേലിയക്കാരനായ ടോം റോബിന്‍സണ്‍ എന്ന 24 കാരനായിരന്നു. സ്വന്തമായി നിര്‍മ്മിച്ച ബോട്ടിലായിരുന്നു സാഹസീക പരിപാടി. ഓസ്ട്രേലിയയിലെ ബ്രിസ്ബേനില്‍ നിന്നുള്ള ടോം റോബിന്‍സണ്‍ (24) തന്റെ ‘മൈവാര്‍’ എന്ന ബോട്ടില്‍ പെറുവില്‍ നിന്നുമായിരുന്നു 8000 മൈല്‍ യാത്ര തുടങ്ങിയത്. കഴിഞ്ഞ Read More…
പ്രീ ബുക്കിംഗില്‍ തന്നെ നേടിയത് 15 കോടിയിലധികം; ആദ്യദിനം ലിയോ 45 കോടിയോളം നേടുമെന്ന് പ്രതീക്ഷ
വിജയ് ആരാധകര്‍ വളരെ ആകാംഷയോടെയാണ് ലോകേഷ് കനകരാജ് ചിത്രം ലിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തുവിട്ട സിനിമയുടെ ട്രെയിലര്‍ പോലും യൂട്യൂബില്‍ വന്‍ തരംഗം സൃഷ്ടിക്കുന്നുണ്ട്. ഇതുവരെ സിനിമയുടെ ട്രെയിലര്‍ കണ്ടവരുടെ എണ്ണം 50 ദശലക്ഷം കടന്നിരിക്കുകയാണ്. ട്രെയിലര്‍ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ പലമടങ്ങ് വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന് വേണം പറയാന്‍.ഇതുവരെ കണ്ടിട്ടില്ലാത്ത ദളപതി വിജയിയെ ട്രെയിലറില്‍ കണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. ഇതോടെ സിനിമയുടെ പ്രീ ബുക്കിംഗിനായി വന്‍ തിരക്കാണ്. പ്രീ ബുക്കിംഗും റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇതുവരെ ലോകമെമ്പാടും പ്രീ-ബുക്കിംഗിലൂടെ Read More…
സ്ത്രീകള്‍ കടുത്ത നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും കഴിയ്ക്കണമെന്ന പഠനങ്ങള്‍. കാരണം
ജീവിതനിലവാരത്തെ ബാധിക്കുന്ന തരത്തില്‍ സ്ത്രീകളെ ദുര്‍ബലരാക്കുന്ന രോഗങ്ങളാണ് അവര്‍ക്ക് വരാറുള്ളതെന്ന് പഠനം. ജോര്‍ജിയ സര്‍വകലാശാലയിലെ ഗവേഷകരാണ് പുതിയ പഠനങ്ങളെ കുറിച്ച് വ്യക്തമാക്കുന്നത്. ഭക്ഷണക്രമം മെച്ചപ്പെടുത്തിയും കൂടുതല്‍ കടുത്ത നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും കഴിച്ചും ഈ രോഗങ്ങളുടെ സാധ്യത കുറയ്ക്കാന്‍ സ്ത്രീകള്‍ക്കാകുമെന്നും ഗവേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സ്ത്രീകള്‍ക്ക് രോഗങ്ങള്‍ വല്ലപ്പോഴും മാത്രമോ പ്രായമാകുമ്പോഴോ വരുന്നതാണ് അവരുടെ ആയുര്‍ദൈര്‍ഘ്യം പുരുഷന്മാരേക്കാള്‍ കൂടാന്‍ കാരണമെന്ന് ഗവേഷണത്തിനു നേതൃത്വം നല്‍കിയ ബില്ലി ആര്‍. ഹാമണ്ട് പറയുന്നു. സ്ത്രീകള്‍ക്ക് കാഴ്ച നഷ്ടം, മറവിരോഗം എന്നിങ്ങനെ Read More…
കരളില്‍ അടിയുന്ന കൊഴുപ്പ് തലച്ചോറിലും പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് പുതിയ പഠനം
ജനസംഖ്യയില്‍ 25 ശതമാനത്തെയും ബാധിക്കുന്ന രോഗമാണ് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ്. കരളില്‍ കൊഴുപ്പടിഞ്ഞ് കൂടുന്ന നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗം തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെയും ബാധിക്കാമെന്നാണ് പുതിയ പഠനങ്ങളില്‍ കണ്ടെത്തിയിരിയ്ക്കുന്നത്. ലണ്ടന്‍ കിങ്‌സ് കോളജിലെ റോജര്‍ വില്യംസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെപ്പറ്റോളജിയിലെയും സ്വിറ്റ്‌സര്‍ലന്‍ഡിലെ ലൊസാന്‍ സര്‍ലകലാശാലയിലെയും ശാസ്ത്രജ്ഞരാണ് ഇതേക്കുറിച്ച് ഗവേഷണം നടത്തിയത്. കരളില്‍ അടിയുന്ന കൊഴുപ്പ് തലച്ചോറില്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ ആശങ്കാജനകമാണെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ കിങ്‌സ് കോളജ് ലക്ചറര്‍ ഡോ. അന്ന ഹഡ്ജിഹംബി Read More…
സഹോദരനുമായുള്ള തര്‍ക്കം; കോച്ചിംഗ് ക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപകന് നേരെ വെടിവെച്ചു
സഹോദരനുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ കോച്ചിംഗ്ക്ലാസ്സിലെത്തി അധ്യാപകനെ വെടിവച്ചു. ആക്രമണത്തിന് ശേഷം കുട്ടികള്‍ അവിടെ നിന്നും മുങ്ങി. ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ നടന്ന സംഭവത്തില്‍ കുട്ടികള്‍ 39 വെടിയുണ്ടകള്‍ കൂടി ഉതിര്‍ക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപികയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിന്റെ 25 സെക്കന്റ് വീഡിയോ പുറത്തുവന്നിട്ടുണ്ട്. സുമിത് എന്ന അദ്ധ്യാപകനാണ് വെടിയേറ്റത്. ഇയാളുടെ വിദ്യാര്‍ത്ഥികളാണ് രണ്ടു കുട്ടികളും. ക്ലാസ്സ് നടന്നുകൊണ്ടിരിക്കെ വിളിച്ച് ക്ലാസ്‌റൂമിന് വെളിയില്‍ ഇറക്കിയ ശേഷമായിരുന്നു വെടിയുതിര്‍ത്തത്. വെടിയേറ്റ് അദ്ധ്യാപകന്റെ ഇടതുകാലിന് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അധ്യാപികയെ വെടിവച്ച ശേഷം Read More…









