Spotlight

‘‘ട്വിഷാ മയക്കുമരുന്നിന് അടിമ, ഇരട്ട വ്യക്തിത്വവുമുണ്ടായിരുന്നു”; ആരോപണങ്ങളുമായി മുൻ ജഡ്ജിയായ ഭർതൃമാതാവ്

മരണപ്പെട്ട മുൻ മോഡലായ ട്വിഷാ ശർമ്മയ്‌ക്കെതിരെ കടുത്ത ആരോപണങ്ങളുമായി ഭർതൃമാതാവ് ഗിരിബാല സിംഗ് വീണ്ടും രംഗത്ത്. ട്വിഷാ മയക്കുമരുന്നിന് അടിമയായിരുന്നുവെന്നും ഇരട്ട വ്യക്തിത്വമുള്ള ആളായിരുന്നുവെന്നുമാണ് ഇവരുടെ പുതിയ വാദം. എന്നാൽ ഇത് ട്വിഷായുടെ പേര് നശിപ്പിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണെന്ന് കുടുംബം ആരോപിക്കുന്നു. മരണപ്പെട്ട 31-കാരിയായ ട്വിഷാ ശർമ്മയ്‌ക്കെതിരെ മുൻ ജഡ്ജി കൂടിയായ ഭർതൃമാതാവ് ഗിരിബാല സിംഗ് ചൊവ്വാഴ്ചയാണ് പുതിയ ആരോപണങ്ങൾ ഉന്നയിച്ചത്. ട്വിഷാ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും ‘ഇരട്ട വ്യക്തിത്വം’ പ്രകടിപ്പിച്ചിരുന്നതായും മാനസികാരോഗ്യ ചികിത്സയിലായിരുന്നുവെന്നും ഇവർ അവകാശപ്പെടുന്നു. എന്നാൽ Read More…

Featured Oddly News

പുഷ്പഹാരം, തോളിലേറ്റി അനുയായികൾ; ജാമ്യത്തിലിറങ്ങിയ പീ‍ഡനക്കേസ് പ്രതിയ്ക്ക് വീരോചിത സ്വീകരണം- വീഡിയോ

ഗാസിയാബാദ്‌: ബലാത്സംഗക്കേസില്‍ ജാമ്യത്തിൽ ഇറങ്ങിയ പ്രതിക്ക് വൻ സ്വീകരണം നൽകിയ സംഭവം വിവാദമാകുന്നു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം നടന്നത്. ഹിന്ദു യുവ വാഹിനിയുടെ മുൻ ഭാരവാഹിയായ സുശീൽ പ്രജാപതിയെ മാലയിട്ടും തോളിലേറ്റിയുമാണ് അനുയായികൾ രാജകീയമായി സ്വീകരിച്ചത്. വെള്ള വസ്ത്രമണിഞ്ഞ്, കഴുത്തിൽ ജമന്തിപ്പൂമാലകളിട്ട് നിൽക്കുന്ന പ്രജാപതിയുമായി ഒരു സംഘം ആളുകൾ റോഡിലൂടെ പ്രകടനം നടത്തുകയും ചെയ്തു. ഇയാളുടെ അനുയായികൾ തോളിലിരുത്തി മുദ്രാവാക്യങ്ങൾ വിളിച്ചും പരസ്പരം കൈകൊടുത്തുമാണ് വിജയറാലി നടത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. Read More…

Featured Sports

മിന്നല്‍പ്പിണറായി വൈഭവ്, 38 പന്തിൽ 93, ജുറേലിന് അർധ സെഞ്ചറി, രാജസ്ഥാന് വമ്പൻ വിജയം, പ്ലേ ഓഫിനരികെ

ഇന്ത്യൻ പ്രീമിയർ ലീഗിൽ ലക്നൗ സൂപ്പർ ജയന്റ്സിനെ ഏഴു വിക്കറ്റിനു തോൽപ്പിച്ച് രാജസ്ഥാൻ റോയൽസ് പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി. മത്സരത്തിൽ ലക്നൗ ഉയർത്തിയ 221 റൺസ് എന്ന വലിയ വിജയലക്ഷ്യം 19.1 ഓവറിൽ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി രാജസ്ഥാൻ മറികടന്നു. ഈ ഏഴാം വിജയത്തോടെ 14 പോയിന്റുമായി രാജസ്ഥാൻ പട്ടികയിൽ നാലാം സ്ഥാനത്തെത്തി. നിലവിൽ 0.083 നെറ്റ് റൺറേറ്റുള്ള രാജസ്ഥാന് അടുത്ത മത്സരത്തിൽക്കൂടി വിജയിക്കാൻ സാധിച്ചാൽ പ്ലേ ഓഫ് ഉറപ്പാക്കാം. രാജസ്ഥാന്റെ വിജയത്തിൽ 93 Read More…

Featured Spotlight

‘8308’, ഇതാണ് സര്‍പ്രൈസ്! മന്ത്രി OJ ജനീഷിന്റെ കാറിന്റെ നമ്പറും ഭൂരിപക്ഷവും ഒരേ നമ്പര്‍! ആദ്യം കണ്ടെത്തിയത് ഭാര്യ

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും പുതിയ മന്ത്രിയുമായ ഒ.ജെ. ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന്റെ നമ്പറാണ് KL 01 CB 8308. ഈ നമ്പറിന് പിന്നിൽ കൗതുകകരമായ ഒരു പ്രത്യേകതയുണ്ട്. തികച്ചും യാദൃശ്ചികമാണെങ്കിലും, കൊടുങ്ങല്ലൂർ നിയോജകമണ്ഡലത്തിൽ നിന്നും മത്സരിച്ച് വിജയിച്ച ജനീഷിന് ലഭിച്ച ഭൂരിപക്ഷത്തിന്റെ അതേ കണക്കാണ് ഈ വണ്ടി നമ്പറിലും വന്നിരിക്കുന്നത്. ഇടതുപക്ഷത്തിന്റെ ശക്തമായ കോട്ടയായിരുന്ന കൊടുങ്ങല്ലൂർ തിരിച്ചുപിടിച്ചാണ് ജനീഷ് നിയമസഭയിലേക്കും മന്ത്രിപദവിയിലേക്കും എത്തിയത്. കഴിഞ്ഞ 2021-ലെ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെ എൽ.ഡി.എഫിലെ വി.ആർ. സുനിൽകുമാർ 23,893 Read More…

Celebrity

‘മൗനി റോയ്‌യും ദിഷയും തമ്മിൽ ലെസ്ബിയൻ ബന്ധം’: പ്രതികരണവുമായി സൂരജ് നമ്പ്യാർ

നടി മൗനി റോയിയുമായുള്ള വിവാഹമോചനത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്ക് വ്യക്തമായ മറുപടിയുമായി ഭർത്താവ് സൂരജ് നമ്പ്യാർ രംഗത്തെത്തി. തങ്ങളുടെ വേർപിരിയലിന് പിന്നിൽ മൂന്നാമതൊരാളും ഇല്ലെന്നും, പരസ്പരം സംസാരിച്ച് എടുത്ത തീരുമാനമാണിതെന്നും അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. സൂരജ് പങ്കുവെച്ച ഈ കുറിപ്പ് മൗനി റോയിയും തന്റെ ഇൻസ്റ്റാഗ്രാം പേജിൽ റീപ്പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരുടെയും വേർപിരിയലിലേക്ക് നയിച്ചത് നടി ദിഷ പഠാണിയുമായുള്ള മൗനിയുടെ ബന്ധമാണെന്ന രീതിയിലായിരുന്നു ബോളിവുഡ് മാധ്യമങ്ങളിലടക്കം വാർത്തകൾ വന്നിരുന്നത്. മൗനിയും ദിഷയും തമ്മിൽ Read More…

Crime

അവിഹിത ബന്ധങ്ങളുടെ ചതിച്ചുരുൾ! വാടകഗുണ്ട പറ്റിച്ചപ്പോൾ ഭർത്താവിനെ നേരിട്ട് തീർത്ത് യുവതിയും കാമുകനും!

ഭർത്താവിന്റെ ജ്യേഷ്ഠനൊപ്പം ഒളിച്ചോടി വിവാഹം കഴിച്ച യുവതി, പുതിയ താമസസ്ഥലത്ത് വാടകക്കാരനായി എത്തിയ ആളുമായി പ്രണയത്തിലാവുകയും തുടർന്ന് രണ്ടാം ഭർത്താവിനെ വകവരുത്താൻ വാടകക്കൊലയാളിയെ ഏർപ്പാടാക്കുകയും ചെയ്തു. എന്നാൽ വാടകഗുണ്ടയ്ക്ക് കൊലപാതകം നടത്താൻ കഴിയാതെ വന്നതോടെ, യുവതി നിലവിലെ കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തുകയും മൂന്നാമതൊരു കാമുകന്റെ സഹായത്തോടെ മൃതദേഹം കനാലിൽ തള്ളുകയുമായിരുന്നു. ഗുജറാത്തിലെ സുരേന്ദ്രനഗറിൽ സാധാരണ അപകടമരണമെന്ന് കരുതി പോലീസ് തള്ളിക്കളഞ്ഞ ഒരു കേസാണ് അഹമ്മദാബാദ് സിറ്റി ക്രൈംബ്രാഞ്ച് ഇപ്പോൾ വിജയകരമായി തെളിയിച്ചത്. തികച്ചും സങ്കീർണ്ണമായ ബന്ധങ്ങളുടെ Read More…

Spotlight

‘എല്ലാ മുസ്ലീങ്ങളും ഹിന്ദുക്കളായിരുന്നു; ദുർബലരും അത്യാഗ്രഹികളുമാണ് ഇസ്ലാം മതം സ്വീകരിച്ചത്’: UP MLA

ലക്നൗ: ഉത്തർപ്രദേശിലെ കുണ്ടയിൽ നിന്നുള്ള എംഎൽഎയും ജൻസത്ത ദൾ ലോക്താന്ത്രിക് പാർട്ടി തലവനുമായ രഘുരാജ് പ്രതാപ് സിംഗിന്റെ പ്രസ്താവന സോഷ്യൽ മീഡിയയിൽ പടർന്നതോടെ വലിയ രാഷ്ട്രീയ വിവാദത്തിന് കാരണമായിരിക്കുകയാണ്. പ്രയാഗ്‌രാജിൽ നടന്ന ഒരു രാമകഥാ പരിപാടിയിൽ സംസാരിക്കവെ, ദുർബലരും പേടിയുള്ളവരും അത്യാഗ്രഹികളുമായ ആളുകളാണ് പണ്ട് ഇസ്ലാം മതം സ്വീകരിച്ചതെന്ന് രാജാ ഭയ്യ അവകാശപ്പെട്ടു. രാജ്യത്തെ എല്ലാ മുസ്ലീങ്ങളും യഥാർത്ഥത്തിൽ പണ്ട് ഹിന്ദുക്കളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുക്കൾ എല്ലാവരും ഒത്തൊരുമയോടെ നിൽക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, ഭയം കൊണ്ടോ പ്രലോഭനം Read More…

Hollywood

26കാരനുമായി കിടക്ക പങ്കിട്ടു; അത് മനോഹരം’; ഇപ്പോള്‍ അന്‍പതായി, സിംഗിള്‍ലൈഫ് സൂപ്പറെന്ന് നടി

വിവാഹവും പ്രണയവും സിംഗിള്‍ ലൈഫുമെല്ലാം തികച്ചും വ്യക്തിപരമായ കാര്യങ്ങളാണ്. ചിലര്‍ വിവാഹം കഴിച്ച് ജീവിക്കാന്‍ ഇഷ്ടപ്പെടുമ്പോള്‍, മറ്റുചിലര്‍ പ്രണയത്തിന് പ്രാധാന്യം നല്‍കുന്നു. എന്നാല്‍ ഒരു കൂട്ടര്‍ വിവാഹമോ പ്രണയമോ ഇല്ലാതെ ഒറ്റയ്ക്ക് ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. പൊതുവെ സിംഗിള്‍ ലൈഫിനോട് സമൂഹത്തിന് വലിയ താല്‍പര്യമില്ലാത്ത സാഹചര്യത്തിലാണ്, ഹോളിവുഡ് നടി ചാര്‍ലീസ് തെറോണ്‍ തന്‍റെ സിംഗിള്‍ ജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമാകുന്നത്. ഈയടുത്ത് താന്‍ ഒരു 26കാരനുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടെന്നും അത് മനോഹരമായ ഒരു അനുഭവമായിരുന്നു എന്നുമാണ് നടി പറഞ്ഞത്. Read More…

Health

ചിയാ സീഡുകൾ ആരെല്ലാം ഒഴിവാക്കണം? ഡോക്ടറുടെ മുന്നറിയിപ്പ്

അത്യധികം പോഷകഗുണങ്ങളുള്ള ചിയാ സീഡുകൾ ആരോഗ്യകരമായ ഭക്ഷണക്രമത്തിന്റെ ഭാഗമാണ്. ഒമേഗ-3 ഫാറ്റി ആസിഡുകൾ, നാരുകൾ പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണിവ. ഇതിലെ ഉയർന്ന നാരുകൾ ദഹനത്തെ സഹായിക്കുകയും കുടലിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളും ഇതിൽ ധാരാളമുണ്ട്. കൂടാതെ, സ്വന്തം ഭാരത്തിന്റെ പലമടങ്ങ് വെള്ളം ആഗിരണം ചെയ്യാനുള്ള ഇവയുടെ കഴിവ് ശരീരത്തിൽ ജലാംശം നിലനിർത്താനും വയർ നിറഞ്ഞ അനുഭവം നൽകുന്നതിലൂടെ അമിതഭാരം കുറയ്ക്കാനും സഹായിക്കുന്നു. ഇത്രയേറെ ഗുണങ്ങളുണ്ടെങ്കിലും, ചില Read More…