Hollywood

നീലച്ചിത്രനടി എമിലി വില്ലിസ് ഗുരുതരാവസ്ഥയില്‍

ന്യൂയോര്‍ക്ക്: നീലച്ചിത്ര താരം എമിലി വില്ലിസ്(25) ഹൃദയാഘാതത്തെത്തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍. അവര്‍ ജീവിതത്തിലേക്കു മടങ്ങി വരാനുള്ള സാധ്യത വിരളമാണെന്നും കുടുംബം അറിയിച്ചു. വില്ലിസ് “വെജിറ്റേറ്റീവ് കോമ” ആണെന്നും അവളുടെ ജീവിതത്തിനായി പോരാടുകയാണെന്നും അവരുടെ കുടുംബം പറഞ്ഞു. വെന്റലേറ്ററി-ന്റെ സഹായത്തോടെയാണ് അവര്‍ ജീവന്‍ നിലനിര്‍ത്തുന്നതെന്ന് അവരുടെ പിതാവ് മൈക്കല്‍ വില്ലിസ് അറിയിച്ചു. അമിത ഡോസില്‍ മയക്കുമരുന്ന് ഉള്ളില്‍ച്ചെന്നതാണു ഹൃദയസ്തംഭനത്തിനു കാരണമെന്നു റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, അത് നടിയുടെ കുടുംബം തള്ളിക്കളഞ്ഞു. മയക്കുമരുന്നിന്റെ അമിത ഉപയോഗത്തെത്തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്‌നത്തിനു ആഴ്ചകള്‍ക്കു മുമ്പ് ഒരു Read More…

Hollywood

വസ്ത്രാലങ്കാര പുരസ്‌ക്കാരം പ്രഖ്യാപിക്കാനെത്തിയത് പരിപൂര്‍ണ്ണ നഗ്നനായി; ഓസ്‌ക്കര്‍വേദിയില്‍ ഞെട്ടിച്ച് ജോണ്‍സീന- Video

അവാര്‍ഡുകള്‍ വാരിക്കൂട്ടി ഓപ്പണ്‍ഹൈമറും പൂവര്‍തിംഗ്‌സും തിളങ്ങിവിളങ്ങിയ ഓസ്‌ക്കര്‍ പുരസ്‌ക്കാരവേദിയില്‍ പക്ഷേ ശരിക്കും ഞെട്ടിച്ചത് ഡബ്‌ള്യൂ ഡബ്‌ള്യൂ ഈ താരം ജോണ്‍സീന. ഫാഷന്റെയും നിറങ്ങളുടെയും കണ്ണഞ്ചിപ്പിക്കുന്ന വസ്ത്രങ്ങളുടെയും വേദിയായ ഓസ്‌ക്കറില്‍ പൂര്‍ണ്ണ നഗ്നനായി എത്തിയായിരുന്നു ജോണ്‍സീന ഞെട്ടിച്ചത്. വസ്ത്രാലങ്കാരത്തിന്റെ പുരസ്‌ക്കാരം ജോണ്‍സീന സമ്മാനിച്ചത് നഗ്നനായിട്ടായിരുന്നു. മികച്ച വസ്ത്രാലങ്കാരം അവതരിപ്പിക്കാന്‍ ഓസ്‌കാര്‍ വേദിയില്‍ എത്തിയപ്പോള്‍ ജോണ്‍ സീന ഒന്നും ധരിച്ചിരുന്നില്ല. ചടങ്ങിന്റെ അവതാരകന്‍ ജിമ്മികിമ്മല്‍ സീനയെ സ്റ്റേജില്‍ അവതരിപ്പിക്കുകയും നഗ്‌നനായി സ്റ്റേജില്‍ വരുമെന്ന് സൂചന നല്‍കുകയും ചെയ്തു. ‘ഇന്ന് ഒരു Read More…

Hollywood

മികച്ച നടന്‍ സിലിയന്‍ മര്‍ഫി, നടി എമ്മാസ്‌റ്റോണ്‍, സംവിധായകന്‍ നോളന്‍ ; ഓപ്പണ്‍ഹൈമര്‍ തകര്‍ത്തുവാരി

ഹോളിവുഡ്: മികച്ച സംവിധായകനും നടനുമടക്കം ക്യാമറയും മികച്ച ചിത്രവുമടക്കം ഓസ്‌ക്കറില്‍ കിടിലന്‍ മുന്നേറ്റം നടത്തി സിലിയന്‍ മര്‍ഫിയുടെയും ക്രിസ്റ്റഫര്‍ നോളന്റെയും ഓപ്പണ്‍ഹൈമര്‍. സിനിമയിലെ ഏഴു സുപ്രധാന പുരസ്‌ക്കാരം സിനിമ തൂത്തുവാരിയപ്പോള്‍ എമ്മാ സ്‌റ്റോണിന് മികച്ച നടിയുള്‍പ്പെടെ മൂന്ന് പുരസ്‌ക്കാരവുമായി പൂവര്‍തിംഗ്‌സും മികച്ച പ്രകടനം നടത്തി. ന്യൂക്ലീയര്‍ ഫിസിസ്റ്റ് റോബര്‍ട്ട് ഓപ്പണ്‍ഹൈമറെ അവതരിപ്പിച്ചതിനാണ് സിലിയന്‍ മര്‍ഫി മികച്ച നടനുള്ള പുരസ്‌ക്കാരം നേടിയത്. ചെറിയ വേഷങ്ങള്‍ ചെയ്തു കൊണ്ടു സിനിമയില്‍ എത്തിയ സിലിയന്‍ മര്‍ഫിയുടെ ആദ്യ പുരസ്‌ക്കാരമാണ് ഇത്. ആദ്യമായിട്ടാണ് Read More…

Hollywood

അയണ്‍ മാന്‍ ഒടുവില്‍ സ്വര്‍ണ്ണ മനുഷ്യനായി; 40 വര്‍ഷത്തെ കരിയറില്‍ റോബര്‍ട്ട് ഡൗണി ജൂനിയറിന് ആദ്യ ഓസ്‌ക്കര്‍

അയണ്‍ മാന്‍ ഒടുവില്‍ ഒരു സ്വര്‍ണ്ണ മനുഷ്യനായി. നാല് പതിറ്റാണ്ടുകള്‍ നീണ്ട സൂപ്പര്‍ഹീറോയിക് ഉയരങ്ങള്‍ക്കും കരിയറിനെ ഭീഷണിപ്പെടുത്തുന്ന താഴ്ചകള്‍ക്കും ശേഷം, റോബര്‍ട്ട് ഡൗണി ജൂനിയര്‍ തന്റെ ആദ്യ ഓസ്‌കാര്‍ വിജയം ഞായറാഴ്ച രാത്രി ആഘോഷിച്ചു, ക്രിസ്റ്റഫര്‍ നോളന്റെ ആറ്റം ബോംബ് ത്രില്ലറായ ‘ഓപ്പന്‍ഹൈമര്‍’ എന്ന ചിത്രത്തിന് മികച്ച സഹനടനായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.’ചാപ്ലിന്‍’, ‘ട്രോപിക് തണ്ടര്‍’ എന്നിവയ്ക്ക് മുമ്പ് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട 58 കാരനായ ഡൗണിയുടെ മൂന്നാം തവണയാണ് പുരസ്‌ക്കാരത്തിന് നിര്‍ദേശിക്കപ്പെടുന്നത്. ഗോള്‍ഡന്‍ ഗ്ലോബ്, ക്രിട്ടിക്സ് ചോയ്സ്, ബാഫ്റ്റ, Read More…

Lifestyle

ഭക്ഷണം പാത്രത്തി​ന്റെ​‍ അടിയില്‍ പിടിച്ചോ? വീട്ടമ്മമാരുടെ ഏറ്റവും വലിയ അടുക്കളപ്രശ്‌നത്തിന് പരിഹാരമിതാ !

വീട്ടമ്മമാരുടെ അടുക്കളയിലെ ഏറ്റവും വലിയ പ്രശ്‌നം എന്നത് പാത്രങ്ങള്‍ വൃത്തിയാക്കുക എന്നതാണ്. പ്രത്യേകിച്ച് കരിഞ്ഞ് അടിയില്‍ പിടിച്ച പാത്രങ്ങളെങ്ങാനും ആണെങ്കില്‍ ജോലി ഇരട്ടിയുമായി. ഇന്ന് മിക്കവരും നോണ്‍സ്റ്റിക് പാത്രങ്ങളാണ് ഉപയോഗിക്കുന്നതെങ്കിലും ചില സമയത്ത് ഇത് പ്രാവര്‍ത്തികമാകുകയില്ല. പാചകം ചെയ്യുമ്പോള്‍ കൃത്യമായ അളവില്‍ വെള്ളം ചേര്‍ത്ത് പച്ചക്കറികള്‍ എന്നിവ വേവിയ്ക്കുയാണെങ്കില്‍ ഭക്ഷണങ്ങള്‍ അടിയില്‍ പിടിയ്ക്കുന്ന പ്രശ്‌നം ഉണ്ടാകുകയില്ല. വെള്ളം കുറഞ്ഞാല്‍ കറികളും ചോറും അടിയില്‍ വേഗത്തില്‍ പിടിക്കാന്‍ സാധ്യത കൂടുതലാണ്. ഇടയ്ക്ക് ഇളക്കി കൊടുക്കാനും അല്ലെങ്കില്‍ തുറന്ന് ഇത് Read More…

Oddly News

1,200 വര്‍ഷത്തെ പഴക്കമുള്ള ശവകുടീരം ; മനുഷ്യബലിയ്‌ക്കൊപ്പം കണ്ടെത്തിയത് സ്വര്‍ണ്ണനിധിയും

പനാമയില്‍ 1,200 വര്‍ഷത്തെ പഴക്കമുള്ള ശവകുടീരം കണ്ടെത്തിയിരിയ്ക്കുകയാണ് പുരാവസ്തു ഗവേഷകര്‍. കോക്ലെ പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന ഇപ്പോള്‍ ഖനനം നടക്കുന്ന എല്‍ കാനോ ആര്‍ക്കിയോളജിക്കല്‍ പാര്‍ക്ക്, പനാമ സിറ്റിയില്‍ നിന്ന് ഏകദേശം 100 മൈല്‍ തെക്കുപടിഞ്ഞാറാണ്. ഗവേഷകര്‍ കണ്ടെത്തിയ ശവകുടീരത്തേക്കാള്‍ അതില്‍ കണ്ടെത്തിയ സ്വര്‍ണ്ണമാണ് പുരാവസ്തു ഗവേഷകരുടെ കണ്ണ് തള്ളിച്ചത്. ശവകുടീരം പ്രാദേശിക കോക്ലെ സംസ്‌കാരത്തില്‍ നിന്നുള്ള ഒരു പ്രധാന മേധാവിയുടേത് ആയിരിക്കാമെന്ന് എല്‍ കാനോ ഫൗണ്ടേഷന്റെ ഫേസ്ബുക്ക് പേജില്‍ പറയുന്നു. അടക്കം ചെയ്യപ്പെട്ട വ്യക്തിക്ക് 30 Read More…

Celebrity

ഓം ശാന്തി ഓമില്‍ ദീപിക പദുക്കോണിനെ അവതരിപ്പിച്ചതിന് പിന്നിലെ സത്യം വെളിപ്പെടുത്തി സംവിധായിക ഫറാ ഖാന്‍

മികച്ച സിനിമകള്‍ ചെയ്ത് ആരാധകരുടെ ഇഷ്ടം നേടിയ സംവിധായക ആണ് ഫറ ഖാന്‍. കൊറിയോഗ്രാഫര്‍ എന്ന നിലയില്‍ നിന്ന് ഡയറക്ടര്‍ എന്ന നിലയിലേക്ക് എത്തിയ സംവിധായികയാണ് ഫറ. ഷാരൂഖ് ഖാനും ദീപിക പദുക്കോണും അഭിനയിച്ച ഓം ശാന്തി ഓം ഫറ ഖാന്റെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്ന് കൂടിയാണ്. തന്റെ സമീപകാല അഭിമുഖങ്ങളിലൊന്നില്‍, ഷാരൂഖ് ഖാനൊപ്പം ശാന്തി പ്രിയയുടെ വേഷത്തിനായി ദീപിക പദുക്കോണിനെ തിരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്ന് ഫറ തുറന്നു പറഞ്ഞിരുന്നു. ദീപിക പദുക്കോണിന്റെ ആദ്യ ചിത്രമായിരുന്നു ഓം ശാന്തി Read More…

Hollywood

ടോം ക്രൂയിസിന്റെയൂം കാറ്റിയുടെയും മകള്‍ക്ക് 18 തികയുന്നു; സൂരി ഫാഷന്‍ലോകത്തേക്കോ അഭിനയത്തിലേക്കോ?

ഹോളിവുഡിലെ ഏറ്റവും ശ്രദ്ധയുള്ള താരസന്തതിയായ സൂരിക്ക് അടുത്തമാസം 18 വയസ്സ് തികയും താരം ഇനി അഭിനയരംഗത്തേക്കാണോ അതോ സിനിമയിലേക്കാണോ എന്നാണ് ആരാധകര്‍ നോക്കുന്നത്. ഹോളിവുഡ് സൂപ്പര്‍താരം ടോം ക്രൂയിസിന്റെയും നടി കാറ്റി ഹോംസിന്റെയും പ്രശസ്ത മകള്‍ കൗമാരം പിന്നിടുന്നതോടെ മാതാപിതാക്കളെപ്പോലെ അഭിനയം കരിയറാക്കുമോ എന്നാണ് വിഷയം. ക്യാമറക്കണ്ണുകളില്‍ നിന്നും എങ്ങിനെ അകന്നു നില്‍ക്കണമെന്ന് അറിയാവുന്ന സൂരി പക്ഷേ ഫാഷനബിള്‍ അമ്മയുടെ പാത പിന്തുടര്‍ന്ന് അതുല്യമായ ഫാഷന്‍ സെന്‍സ് കാണിക്കുന്നുണ്ട്. രസകരമായ പ്രിന്റഡ് കറുത്ത സ്റ്റോക്കിംഗുകള്‍, സുഖപ്രദമായ സ്നീക്കറുകള്‍, Read More…

Movie News

‘ഷാരൂഖ് ഖാന്റെ പത്താന്‍ പോലുള്ള സിനിമകള്‍ താങ്കള്‍ ചെയ്യണം” ; ആരാധകന്റെ കമന്റിന് ആമിര്‍ഖാന്റെ മറുപടി ഇങ്ങനെ

ബോളിവുഡിലെ മൂന്ന് ഖാന്‍മാരായ ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍ എന്നിവര്‍ ഗുജറാത്തിലെ ജാംനഗറില്‍ അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങളില്‍ ഒരുമിച്ച് എത്തിയത് അപൂര്‍വ്വ കാഴ്ച തന്നെയായിരുന്നു. അടുത്തിടെ, മുന്‍ ഭാര്യ കിരണ്‍ റാവു സംവിധാനം ‘ലാപത ലേഡീസ്’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ പ്ലാനുകളുടെ ഭാഗമായി ആമിര്‍ ഖാന്‍ ഇന്‍സ്റ്റാഗ്രാമില്‍ ഒരു തത്സമയ സെഷന്‍ നടത്തിയിരുന്നു. നിരവധി ചോദ്യങ്ങളാണ് ആരാധകര്‍ അദ്ദേഹത്തോട് ആരാഞ്ഞത്. എന്നാല്‍ അതില്‍ ഒരു ആരാധകന്‍ ചോദിച്ച ചോദ്യം Read More…