Healthy Food

പ്രമേഹ രോഗികളേ, നിങ്ങള്‍ ഈ 5 ഭക്ഷണങ്ങൾ കഴിക്കരുതേ..

ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തേണ്ടവരാണ് പ്രമേഹരോഗികള്‍. പ്രമേഹം നിയന്ത്രിയ്ക്കുന്നവയില്‍ വളരെയധികം മുന്നില്‍ നില്‍ക്കുന്നതാണ് ആരോഗ്യകരമായ കൊഴുപ്പുകള്‍. ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയ ശരിയായ ഭക്ഷണം കഴിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിയ്ക്കും. പ്രമേഹ രോഗികള്‍ തീര്‍ത്തും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ ഉണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നവയാണ് ഈ ഭക്ഷണങ്ങള്‍. അവ ഏതൊക്കെയാണെന്ന് നോക്കാം….

Celebrity

ഏകഭാര്യത്വത്തില്‍ ഉറച്ചു വിശ്വസിക്കുന്നു: ‘തുറന്ന ബന്ധങ്ങളെ’ വെറുക്കുന്നു-വിദ്യാബാലന്‍

ബോളിവുഡിന്റെ സൂപ്പര്‍താരമാണ് വിദ്യാ ബാലന്‍. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ദോ ഔര്‍ ദോ പ്യാര്‍ റിലീസ് ചെയ്തിരിയ്ക്കുകയാണ്. പ്രതീക് ഗാന്ധി, സെന്തില്‍ രാമമൂര്‍ത്തി, ഇലിയാന ഡിക്രൂസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പ്രണയത്തില്‍ വീഴുകയും പുറത്തുപോകുകയും ചെയ്യുക എന്ന ആശയമാണ് ചിത്രത്തിലൂടെ പറയുന്നത്. സിനിമയുമായി ബന്ധപ്പെട്ട പ്രൊമോഷന്‍ ഇന്റര്‍വ്യൂവില്‍ വിദ്യാ ബാലനും പ്രതീക് ഗാന്ധിയും തങ്ങളുടെ വ്യക്തിജീവിതത്തെക്കുറിച്ചും സിനിമ ജീവിതത്തെ കുറിച്ചുമൊക്കെ തുറന്നു സംസാരിച്ചിരുന്നു. ഒരു സെഗ്മെന്റില്‍, ഓപ്പണ്‍ റിലേഷന്‍സ് എന്ന ആശയത്തെക്കുറിച്ചുള്ള തന്റെ Read More…

Hollywood

ജോക്കര്‍ ടൂവിലെ ലേഡിഗാഗയുടെ ഹാര്‍ലിക്വീനെ കാണാന്‍ കാത്തിരിക്കുന്നു

ലോകത്തെ ഏറ്റവും വലിയ വില്ലന്‍ ജോക്കറും അയാളുടെ വില്ലത്തിയായ കാമുകി ഹാര്‍ലിക്വീനും തമ്മിലുള്ള ബന്ധത്തെ അനാവരണം ചെയ്യുന്ന ‘ജോക്കറി’ന്റെ തുടര്‍ച്ചയായ ‘ജോക്കര്‍: ഫോളി എ ഡ്യൂക്‌സ്’ ഈ വര്‍ഷം അവസാനം തീയറ്ററുകളില്‍ എത്തും. ജോക്വിന്‍ ഫീനിക്സ് ജോക്കറായി തിരിച്ചെത്തുമ്പോള്‍ ഹാര്‍ലി ക്വിന്നായി എത്തുന്നത് ലേഡിഗാഗയാണ്. അതേസമയം ക്വിന്നിനെ പ്രശസ്തമായ കഥാപാത്രമാക്കി മാറ്റിയത് മാര്‍ഗോട്ട് റോബി താന്‍ ചെയ്ത വേഷത്തിന്റെ പുതിയ രൂപത്തിലുള്ള ലേഡിഗാഗയുടെ പ്രകടനം കാണാന്‍ കാത്തിരിക്കുകയാണ്. മുമ്പത്തെ ഒരു അഭിമുഖത്തില്‍, ലേഡി ഗാഗ ഈ വേഷം Read More…

Good News

സീനിയേഴ്‌സ് അപമാനിച്ചു; ജോലി രാജിവെച്ച് സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയെടുത്ത് പോലീസുകാരന്‍

സീനിയേഴ്‌സ് അപമാനിച്ചതിനെ തുടര്‍ന്ന് ജോലി രാജിവെച്ച് സിവില്‍സര്‍വീസ് പരീക്ഷ എഴുതിയെടുത്ത് പോലീസുകാരന്‍. യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആന്ധ്രാപ്രദേശില്‍ നിന്നുള്ള മുന്‍ പോലീസ് കോണ്‍സ്റ്റബിള്‍ ഉദയ്കൃഷ്ണ റെഡ്ഡിയാണ് വിജയത്തിന്റെ രുചിയറിഞ്ഞത്. പരീക്ഷയില്‍ 780-ാം റാങ്ക് കരസ്ഥമാക്കിയത് അപമാനിക്കപ്പെട്ട റെഡ്ഡിയുടെ ന്യായീകരണത്തിന്റെ നിമിഷം കൂടിയായി മാറി. 2018-ല്‍ പോലീസ് കോണ്‍സ്റ്റബിളായി ജോലി ചെയ്യുന്നതിനിടയിലാണ് റെഡ്ഡി സീനിയര്‍മാരാല്‍ അപമാനിക്കപ്പെട്ടത്. 60 സഹപ്രവര്‍ത്തകരുടെ മുന്നില്‍ വച്ച് ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഉദയ് കൃഷ്ണ റെഡ്ഡിയെ നാണം കെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. ഈ സംഭവം Read More…

Featured Movie News

പൃഥ്വിരാജ് സുകുമാരനും, ബേസിൽ ജോസഫും; ‘ഗുരുവായൂരമ്പലനടയിൽ’ ടീസർ

ജയ ജയ ജയ ജയഹേ എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിനു ശേഷം പൃഥ്വിരാജ് സുകുമാരൻ, ബേസിൽ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിവിപിൻദാസ് സംവിധാനം ചെയ്യുന്ന ‘ഗുരുവായൂരമ്പലനടയിൽ’’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റീലീസായി. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇഫോർ എന്റർടൈൻമെന്റ് ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ നിഖില വിമൽ, അനശ്വര രാജൻ, യോഗി ബാബു, ജഗദീഷ്, രേഖ, ഇർഷാദ്,സിജു സണ്ണി, സഫ്‌വാൻ, കുഞ്ഞികൃഷ്ണൻ Read More…

Celebrity

ഷാരൂഖ് നായകന്‍, ഫറ ഖാന്‍ സംവിധാനം ; ദീപികയുടെ അരങ്ങേറ്റ ചിത്രമാകേണ്ടിയിരുന്നത് ഈ സിനിമ

ദീപിക പദുക്കോണ്‍, ഇപ്പോള്‍ ഇന്ത്യയിലെ ഏറ്റവും വില കൂടിയ, ഏറ്റവും വിജയം കൈവരിച്ച നടിയാണ്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍, പത്താന്‍, ജവാന്‍, ഫൈറ്റര്‍ എന്നീ മൂന്ന് വലിയ ഹിറ്റുകളില്‍ അവര്‍ അഭിനയിച്ചു. സിംഗം എഗെയ്നിലും പാന്‍-ഇന്ത്യയിലെ സയന്‍സ് ഫിക്ഷന്‍ ഇതിഹാസമായ കല്‍ക്കി 2898 എഡിയിലും തന്റെ ആദ്യ പോലീസ് വേഷം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ദീപിക ഇപ്പോള്‍. എന്നാല്‍ വര്‍ഷങ്ങളായി, ഗുണനിലവാരത്തിന്റെ കാര്യത്തില്‍ ഒട്ടും ഹിറ്റാകാത്ത ചിത്രങ്ങളിലായിരുന്നു ദീപിക അഭിനയിച്ചിരുന്നത്. 2014ല്‍, ദീപിക പദുക്കോണും, ഫറ ഖാനും ഷാരൂഖ് Read More…

Hollywood

ഷൂട്ടിംഗിനിടയില്‍ നടിയുടെ ടോപ്പ് അഴിഞ്ഞുപോയി ; മാനംരക്ഷിച്ചത് തലയണ- വീഡിയോ

അമേരിക്കന്‍ ഐഡലിന്റെ ഷൂട്ടിങ്ങിനിടെ ഗായികയും അഭിനേത്രിയുമായി കാറ്റിപെറിയ്ക്ക് മാനംരക്ഷിക്കാന്‍ തുണയായത് തലയണ. പരിപാടിക്കിടയില്‍ തന്റെ ടോപ്പ് പൊട്ടിപ്പോയ നടി നാണം മറയ്ക്കാന്‍ മേശയുടെ മറവില്‍ ഇരിക്കേണ്ടി വരികയും പിന്നീട് ഒരു തലയണ കൊണ്ട് മാറിടം മറച്ച് സീറ്റില്‍ ഇരിക്കുന്നതിന്റെയും വീഡിയോ എക്‌സിലൂടെ നടി തന്നെ പുറത്തുവിട്ടു. തത്സമയ എപ്പിസോഡ് ചിത്രീകരിക്കുന്നതിനിടെയാണ് സംഭവം. മത്സരാര്‍ത്ഥി റോമന്‍ കോളിന്‍സിന്റെ പ്രകടനത്തിനിടെ കാറ്റി പെറിയുടെ ടോപ്പ് പെട്ടെന്ന് ഒരു വശത്ത് നിന്ന് പൊട്ടിപ്പോകുകയായിരുന്നു. ”ഇറ്റ്‌സ് എ മാന്‍സ് മാന്‍സ് മാന്‍സ് വേള്‍ഡ്” Read More…

Sports

തോറ്റു തോറ്റുകൊണ്ടേയിരിക്കുന്നു.. 47 കോടി ബഞ്ചിലിരുപ്പുണ്ട് ! ആര്‍സിബിക്കെതിരേ വിമര്‍ശനം

ഈ സീസണിലും ആരാധകര്‍ ആര്‍സിബിയെ കൊണ്ടു തോറ്റു. വന്‍തുകയ്ക്ക് താരങ്ങളെ വാങ്ങിക്കൂട്ടുകയും വമ്പന്മാര്‍ നിരന്നിട്ടും നിരന്തരം തോല്‍ക്കുകയും ചെയ്യുന്ന ആര്‍സിബി ഈ സീസണിലും നിരാശപ്പെടുത്തുകയാണ്. ആറു മത്സരങ്ങള്‍ കളിച്ച അവര്‍ ഒരു മത്സരത്തില്‍ മാത്രം ജയിക്കുകയും അഞ്ചു മത്സരങ്ങള്‍ തോല്‍ക്കുകയും ചെയ്തതോടെ പ്‌ളേഓഫ് കളിക്കണമെങ്കില്‍ ഇനി കളിക്കുന്ന എല്ലാ കളിയിലും ജയിക്കണമെന്ന ഘട്ടത്തില്‍ എത്തി നില്‍ക്കുകയാണ്. തകര്‍പ്പനടിക്കാരായ ബാറ്റ്‌സ്മാന്‍മാരുടെ മികവില്‍ കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയാലും ബൗള്‍ ചെയ്ത് പിടിക്കാന്‍ കഴിയാത്തതാണ് അവരുടെ ഇത്തവണത്തെയും പിടിപ്പുകേട്. വമ്പന്‍ തുക Read More…

Health

ഗര്‍ഭിണികളിലെ അയണ്‍ അഭാവം ;  ഗര്‍ഭകാലത്ത് കഴിക്കാം ഈ അയണ്‍ സമ്പുഷ്ടമായ ഭക്ഷണവിഭവങ്ങള്‍

ഗര്‍ഭധാരണം എല്ലാ സ്ത്രീകള്‍ക്കും പ്രധാനപ്പെട്ട അവസ്ഥയാണ്. ഗര്‍ഭാവസ്ഥയില്‍ സ്ത്രീകള്‍ പാലിക്കേണ്ട പല ജീവിതചര്യകളും ചിട്ടകളും ഉണ്ട്. ഗര്‍ഭാവസ്ഥയിലുള്ള സ്ത്രീകള്‍ ജീവിതശൈലികള്‍ വളരെ ചിട്ടയായി വേണം മുന്നോട്ട് കൊണ്ടു പോകേണ്ടത്. ഡോക്ടര്‍മാരുടെയും മുതിര്‍ന്നവരുടെയും നിര്‍ദ്ദേശങ്ങള്‍ അവര്‍ സ്വീകരിക്കുകയും വേണം. ഗര്‍ഭിണിയാകാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് അയണ്‍, ഫോളിക് ആസിഡ് സപ്ലിമെന്റുകള്‍ നിര്‍ദ്ദേശിക്കപ്പെടാറുണ്ട്. ഗര്‍ഭിണികളില്‍ അയണ്‍ അഭാവം മൂലമുള്ള വിളര്‍ച്ചയുടെ സാധ്യത കൂടി കണക്കിലെടുത്താണ് ഇത്. ഗര്‍ഭിണികള്‍ക്കു പ്രതിദിനം 27 മില്ലിഗ്രാം അയണ്‍ ആവശ്യമാണെന്നു ഡോക്ടര്‍മാര്‍ പറയുന്നു. ഗര്‍ഭകാലത്തെ അയണ്‍ അഭാവം മാസം Read More…