Oddly News

വര്‍ഷങ്ങള്‍ പോരാടി നേടിയ മരണം; പെറുവില്‍ ദയവധത്തിന് വിധേയായ ആദ്യ വ്യക്തിയായി അന

ലോകത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നിരവധി ദയാവധ കേസുകള്‍ നമ്മുക്കറിയാം. ദക്ഷിണ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ ഭൂരിഭാഗം രാജ്യങ്ങളിലും ദയാവധം നിയമവിരുദ്ധമാണ്. എന്നാല്‍ നീണ്ട നിയമപോരാട്ടത്തിനുമൊടുവില്‍ അന എസ്ദ്രാദയ്ക്ക് എന്ന സൈക്കോളജിസ്റ്റിന്  പെറുവിലെ ആദ്യ ദയാവധത്തിന് കോടതി അനുമതി ലഭിച്ചിരുന്നു. അനയുടെ ദയാവധം നടപ്പിലായെന്ന് അവരുടെ അഭിഭാഷകന്‍ സ്ഥിരീകരിച്ചു. ദയാവധത്തിന് വിധേയയായ അന എസ്ദ്രാദ വര്‍ഷങ്ങളായി പൂര്‍ണമായി കിടപ്പിലാണ്. ഇവരുടെ ചെറുപ്പത്തില്‍ തന്നെ മസിലുകള്‍ ദുര്‍ബലമാകുന്ന പോളിമയോസിറ്റിസ് എന്ന രോഗം ഇവരെ ബാധിച്ചു. ഇരുപത് വയസ് ആയപ്പോഴേക്കും നടക്കാന്‍ കഴിയാതെ Read More…

Celebrity

ചുംബിക്കാനും കെട്ടിപ്പിടിക്കാനും വീട്ടുകാര്‍ സമ്മതിക്കുന്നില്ല; ഒരുപാട് സിനിമകള്‍ പോയെന്ന് മൃണാള്‍ ഠാക്കൂര്‍

സിനിമയിലെ ഇഴുകിചേര്‍ന്നുള്ള രംഗങ്ങള്‍ അഭിനയിക്കാന്‍ വീട്ടുകാര്‍ സമ്മതിക്കാത്തതിനാല്‍ തനിക്ക് ഒരുപാട് അവസരങ്ങള്‍ കൈവിട്ടു പോകുന്നെന്ന് നടി മൃണാള്‍ സെന്‍. ചുംബനം, കെട്ടിപ്പിടുത്തം, വികാരം പ്രതിഫലിപ്പിക്കേണ്ട രംഗങ്ങള്‍ എന്നിവ ചെയ്യാന്‍ മാതാപിതാക്കള്‍ സമ്മതിക്കുന്നില്ല എന്നും സ്‌ക്രീനില്‍ ഇന്റിമസി രംഗങ്ങള്‍ ചെയ്യുന്നത് തനിക്ക് അസ്വസ്ഥത ഉണ്ടാക്കുന്നതായും നടി വെളിപ്പെടുത്തി. ഒരു അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തല്‍.”റൊമാന്റിക് പോലെയുള്ള അടുപ്പമുള്ള രംഗങ്ങള്‍ ചെയ്യുന്നത് എനിക്ക് അത്ര സുഖകരമായിരുന്നില്ല. എനിക്ക് പേടി തോന്നും. അത്തരം സിനിമകള്‍ വേണ്ട എന്ന് ഞാന്‍ പറയും. എന്നാല്‍ എത്ര Read More…

Healthy Food

മുലയൂട്ടുന്ന അമ്മമാര്‍ ഈ ഭക്ഷണങ്ങള്‍ നിര്‍ബന്ധമായും ക​ഴിച്ചിരിക്കണം

ഭക്ഷണത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തേണ്ടവരാണ് മുലയൂട്ടുന്ന അമ്മമാര്‍. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനു ഏറെ പ്രധാനമാണ് ആഹാരക്രമീകരണങ്ങള്‍. കുഞ്ഞുങ്ങളുടെ ആരോഗ്യത്തില്‍ ഏറ്റവും കൂടുതല്‍ കരുതല്‍ വേണ്ടത് അമ്മമാര്‍ക്കാണ്. കുറഞ്ഞത് ആദ്യ ആറുമാസമെങ്കിലും നവജാത ശിശുവിനെ മുലയൂട്ടണം. കുഞ്ഞിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും സഹായിക്കുന്ന പോഷകങ്ങള്‍ മുലപ്പാലിലുണ്ട്. കുഞ്ഞിനെ മുലയൂട്ടുന്ന അമ്മ സമീകൃത ഭക്ഷണം കഴിച്ചിരിക്കണം. ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും മുഴുധാന്യങ്ങളും പാലും ഉള്‍പ്പെടുത്തണം. അമ്മ കഴിക്കുന്ന ഭക്ഷണമാണ് കുട്ടികളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നത്. ആവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നതിന് ആവശ്യമായ സൂപ്പര്‍ഫുഡുകള്‍ നിങ്ങളുടെ Read More…

Lifestyle

വോട്ട് ചെയ്തശേഷം വിരലിലെ മഷിയടയാളം നെയില്‍ പോളിഷ് ഇടാന്‍ തടസ്സമാകുന്നുണ്ടോ? വഴിയുണ്ട്‌

തെരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തില്‍ രാജ്യ ഭരണത്തിന്റെ താക്കോല്‍ ആരെ ഏല്‍പ്പിക്കണമെന്ന് വിധിയെഴുതിയ ശേഷം മഷി പുരണ്ട വിരലിന്റെ ചിത്രങ്ങള്‍ നിരവധി വ്യക്തികൾ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട് . മറ്റു മഷികളില്‍ നിന്ന് ഏറെ വ്യത്യസ്തമായി അത്ര പെട്ടെന്ന് മായ്ക്കാനാവാത്ത മഷി ആയതിനാല്‍ ഇന്‍ടെലിബിള്‍ ഇങ്ക് എന്നാണ് വോട്ടിങ് മഷി അറിയപ്പെടുന്നത്. വോട്ടിങ് പ്രക്രിയ പൂര്‍ത്തീകരിക്കുന്നതിന് മുന്‍പ് വിരലിലെ മഷിയടയാളം നീക്കം ചെയ്യുന്നത് നിയമ വിരുദ്ധമാണെന്ന് വീണ്ടും ഓര്‍മ്മപ്പെടുത്തുന്നു. എന്നാല്‍ ചുരുക്കം ചിലര്‍ക്കെങ്കിലും ഈ മഷി അലര്‍ജിക്ക് കാരണമാകാറുണ്ടാകും. Read More…

Healthy Food

വേനല്‍ച്ചൂടില്‍‌ കഴിക്കേണ്ടത് വെള്ളരിക്ക; അറിയാം ഈ ആരോഗ്യ ഗുണങ്ങള്‍

വെള്ളരിക്കയെ കുറിച്ച്‌ ചിന്തിക്കുമ്പോള്‍ സ്വര്‍ണ നിറത്തില്‍ ഓട്ട്‌ ഉരുളിയില്‍ കൊന്നപ്പൂവും ചേര്‍ന്നൊരുക്കുന്ന കമനീയമായ വിഷുക്കണിയാണ്‌ ഓര്‍മയില്‍ വരിക. ചൂടുകാലത്ത്‌ ശരീരം വറ്റിവരണ്ടിരിക്കുമ്പോള്‍ ജീവജലം നല്‍കുന്ന സ്വാദിഷ്‌ടമായ പച്ചക്കറിയാണ്‌ വെള്ളരിക്ക. രാസവളങ്ങളും കൃത്രിമ കീടനാശിനികളും ചേര്‍ക്കാതെ ഉണ്ടാക്കിയിരുന്ന വെള്ളരിക്ക, വാഴനാരില്‍ കെട്ടി വീടിന്റെ വിട്ടത്തില്‍ കെട്ടിത്തൂക്കി വര്‍ഷങ്ങളോളം കേടുകൂടാതെ നിന്നിരുന്ന കാഴ്‌ചകള്‍ മലയാളികള്‍ക്ക്‌ മറക്കാന്‍ കഴിയില്ല. കുക്കുമിസ്‌ സറൈറവസ്‌ എന്നാണ്‌ വെള്ളരിക്കയുടെ ശാസ്‌ത്രീയ നാമം. കുക്കുര്‍ബിറ്റേഡിയ കുടുംബത്തില്‍പ്പെട്ടതാണ്‌ വെള്ളരിക്ക. വെള്ളരി കൃഷി പണ്ട്‌ നെല്‍വയലുകളില്‍ മുഖ്യ വിളവെടുപ്പു കഴിഞ്ഞാല്‍ Read More…

Health

വിറ്റാമിന്‍ ഡി സപ്ലിമെന്റുകള്‍ ഉപയോഗിക്കുന്നത് അപകടകരമോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

വിറ്റാമിന്‍ ഡി ശരീരത്തിന് ആവശ്യമാണ് എന്നാല്‍ ആവശ്യത്തിലധികമായി അത് ശരീരത്തില്‍ എത്തിയാല്‍ അപകടകരവുമാണ്. നിരവധി വ്യക്തികള്‍ വിറ്റമിന്‍ ഡിയുടെ അപര്യാപ്തത അനുഭവിക്കുന്നുണ്ട്. എന്നാല്‍ വിദഗ്ധരുടെ ഉപദേശം സ്വീകരിക്കാതെ സപ്ലിമെന്റുകള്‍ ഉപയോഗിക്കുന്നത് അപകടകരമാണ്. മനുഷ്യശരീരത്തില്‍ ഒരു ദിവസംവേണ്ട വിറ്റാമിന്‍ ഡിയുടെ അളവ് 10 മൈക്രോഗ്രാം ആണ്. മാനസികാരോഗ്യം ശരിയായി നിലനിര്‍ത്തുന്നതു മുതല്‍ ശരീരത്തിലെ കാല്‍സ്യം ആഗിരണം ചെയ്യുന്നതിനും സ്വാംശീകരിക്കുന്നതിനുംവരെ വിറ്റാമിന്‍ ഡി ആവശ്യമാണ്. ആവശ്യത്തിന് സൂര്യപ്രകാശം ചര്‍മത്തില്‍ ഏല്‍ക്കാത്തതാണ് വിറ്റാമിന്‍ ഡിയുടെ അഭാവത്തിലേക്ക് നയിക്കുന്നത്. എന്നാല്‍ ആവശ്യത്തിലധികം വിറ്റാമിന്‍ Read More…

Movie News

നിവിൻ പോളിയുടെ വില്ലൻ ഇനി നായകൻ; തകർപ്പൻ ആക്ഷനുമായി ഉണ്ണി മുകുന്ദൻ- “മാർകോ” വരുന്നു

ഉണ്ണി മുകുന്ദൻ നായകനാകുന്ന പുതിയ ചിത്രമാണ് “മാര്‍കോ”. ചിത്രത്തിന്റെ പൂജ മെയ് മൂന്നിന് അരങ്ങേറുമെന്നു അണിയറപ്രവർത്തകർ അറിയിച്ചു. സംവിധാനം നിര്‍വഹിക്കുന്നത് ഹനീഫ് അദേനിയാണ്. കെ ജി എഫ് താരം രവി ബസ്രൂരാണ് സംഗീതം നിർവഹിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി ഒരു വില്ലന്റെ സ്പിൻ ഓഫ് സിനിമ വരുന്നു. ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി ഒരുക്കുന്ന ആക്‌ഷൻ എന്റർടെയ്നർ ‘മാർക്കോ’ ആണ് മലയാള സിനിമയിൽ പുതിയ തുടക്കം സൃഷ്ടിക്കുന്നത്. മിഖായേല്‍ എന്ന നിവിൻ പോളി ചിത്രത്തിൽ Read More…

Health

പിൻ പോക്കറ്റില്‍ പേഴ്സ്സ് സൂക്ഷിക്കുന്നത് നടുവുവേദനയ്ക്ക് കാരണമാകാം

ഡ്രൈവിംഗ് സമയത്ത് നിങ്ങളുടെ പേഴ്സ് / വാലറ്റ് പിൻ പോക്കറ്റിലാണോ വയ്ക്കാറ്? എങ്കില്‍ അത് നിങ്ങളുടെ നടുവുവേദനയ്ക്ക് ഒരു കാരണമാകാമെന്ന ന്യൂറോളജിസ്റ്റുകളുടെ അഭിപ്രായമാണ് ഇത്തവണ മോട്ടോര്‍ വാഹന വകുപ്പിന്റെ സോഷ്യല്‍ മീഡിയാ പേജിലെ മുന്നറിയിപ്പ്. മോട്ടോര്‍ വാഹന വകുപ്പിന്റെ പോസ്റ്റ്: ഡ്രൈവിംഗ് സമയത്ത് നിങ്ങളുടെ പേഴ്സ് / വാലറ്റ് പിൻ പോക്കറ്റിലാണോ വയ്ക്കാറ്. അത് തെറ്റായ ശീലമാണ് എന്നാണ് ന്യൂറോളജിസ്റ്റുകൾ പറയുന്നത്.നിങ്ങളുടെ നടുവേദനയ്ക്കും വാലറ്റ് ഒരു കാരണമായിരിക്കാം. മാത്രമല്ല ഇത് കാലുകൾക്ക് താഴെയുള്ള വേദനയിലേക്ക് നയിക്കുകയും ചെയ്യും. Read More…

Hollywood

പാരീസ് ജാക്‌സന്‍ അടുത്ത സിനിമയ്ക്ക് ഒരുങ്ങുന്നു; ‘വണ്‍ സ്പൂണ്‍ ചോക്ലേറ്റ്’ പുതിയ പ്രൊജക്ട്

സംഗീത – നൃത്ത വിസ്മയവും വിഖ്യാത കലാകാരനുമായ മൈക്കല്‍ ജാക്‌സന്റെ മകള്‍ പാരിസ് ജാക്സണ്‍ തന്റെ അടുത്ത അഭിനയ പ്രോജക്ടിന് അണിയറയില്‍ ഒരുങ്ങുന്നു. സംഗീതജ്ഞയും നടിയുമായ പാരീസ് ‘വണ്‍ സ്പൂണ്‍ ചോക്ലേറ്റ്’ എന്ന സിനിമയില്‍ അഭിനയിക്കും. ഷമൈക് മൂറിനൊപ്പം അഭിനയിക്കുന്ന ഈ പ്രോജക്റ്റ് തിരക്കഥയെഴുതിയ റാപ്പര്‍ ആര്‍ഇസഡ്എ ആണ് സംവിധാനം ചെയ്യുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് ജാക്സണ്‍ ഇക്കാര്യം അറിയിച്ചത്. പ്രണയവും അപകടവും അതിലേറെയും കണ്ടെത്തുന്ന ഒരു ചെറുപട്ടണത്തിലേക്ക് നീങ്ങുന്ന ഒരു മുന്‍ സൈനിക ഉദ്യോഗസ്ഥന്റെ തുടര്‍ന്നുള്ള കഥയുമായി Read More…