വിജയ് യുടെ സിനിമയായാലും ഐറ്റംനമ്പറിനില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് നടി ശ്രീലീല. അമേരിക്കന്‍ വംശജയായ നടി ദളപതി വിജയ് അവതരിപ്പിക്കുന്ന ഏറ്റവും പുതിയ സിനിമയായ ‘ഗോട്ടി’ ല്‍ ഐറ്റം സോംഗ് അവതരിപ്പിക്കാനുള്ള അവസരം ശ്രീലീല നിരസിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ”ഒരു പാട്ടിലൂടെ തമിഴ് ചലച്ചിത്രമേഖലയില്‍ തന്റെ കരിയര്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നില്ലാത്തതിനാലാണ് കോളിവുഡില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ഗോട്ടില്‍ പ്രത്യക്ഷപ്പെടാന്‍ നടി വിസമ്മതിച്ചത്. നിര്‍മ്മാതാക്കളില്‍ നിന്നുള്ള ഓഫര്‍ മാന്യമായി നിരസിച്ചു” എന്നാണ് റിപ്പോര്‍ട്ട്. ദളപതി വിജയ് തന്റെ ആവേശകരമായ Read More…
Author: ashtagon
സൗന്ദര്യറാണിയായ ഗ്യാംഗ്‌സ്റ്റര്‍ വുമണ്‍ ; ആന്‍ഡ്രിയ ജറമിയ വീണ്ടും വില്ലത്തിയാകുന്നു
ഒട്ടേറെ സിനിമകളില്‍ നായികയായിട്ടുണ്ടെങ്കിലൂം മോഹിനയായ ദുഷ്ട കഥാപാത്രങ്ങള്‍ സുന്ദരിയായ ആന്‍ഡ്രിയ ജെറമിയയുടെ കരിയറില്‍ എടുത്തു നില്‍ക്കുന്നവയാണ്. നടി വീണ്ടും വില്ലത്തിവേഷത്തില്‍ എത്തുന്നു. തമിഴ്‌നടന്‍ കവിന്‍ നായകനാകുന്ന പുതിയ സിനിമയിലാണ് ആന്‍ഡ്രിയയുടെ നെഗറ്റീവ് ഷേഡ് കഥാപാത്രം വരുന്നത്. സിനിമയില്‍ നായികയായ ആന്‍ഡ്രിയ ഗ്യാംഗ്‌സ്റ്റര്‍ വുമണായിട്ടാണ് അഭിനയിക്കുന്നത്. താല്‍ക്കാലികമായി ‘കവിന്‍7’ എന്ന് പേരിട്ടിരിക്കുന്ന സിനിമ വെട്രിമാരന്റെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുള്ള വിക്രണന്‍ അശോകനാണ് സംവിധാനം ചെയ്യുന്നത്. വെട്രിമാരന്റെ ഹോം ബാനറായ ഗ്രാസ് റൂട്ട് ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത Read More…
‘മടിച്ചി’യാണിവള്‍, ആഴ്ച്ചയില്‍ വെറും 20 മണിക്കൂര്‍ മാത്രം ജോലി; സമ്പാദിക്കുന്നത് പ്രതിമാസം 19 ലക്ഷം
തൊഴിലിനൊപ്പം തന്നെ മറ്റ് മാര്‍ഗങ്ങള്‍ കണ്ടെത്തുകയും അതിലൂടെ കൂടുതല്‍ വരുമാനം നേടുകയും ചെയ്ത് വിജയം കുറിച്ച നിരവധി പേരെ നമുക്ക് പരിചിതമായിരിക്കും.അതിലൊരാളാണ് ബെര്‍ണഡെറ്റ് ജോയ് എന്ന യുവതി.ഇവര്‍ തന്റെ ജീവിതത്തില്‍ വിജയം കൈപിടിയിലൊതുക്കിയത്.കഴിഞ്ഞ വര്‍ഷം $279,000 (2 കോടിയിലധികം രൂപ) സമ്പാദിക്കുകയും ചെയ്തു, പ്രതിമാസം ശരാശരി 19 ലക്ഷം രൂപയാണ് അവര്‍ നേടുന്നത്. 300,000 ഡോളറിലധികം (ഏകദേശം 2.5 കോടി രൂപ) കടമുള്ളപ്പോഴാണ് അവര്‍ ഈ സംരംഭത്തിലേക്ക് ഇറങ്ങിയത്. ഭര്‍ത്താവുമായുള്ള യാത്ര വിവരിക്കുന്ന പോഡ്കാസ്റ്റായി തുടക്കമിട്ട ഈ Read More…
രാജി സമര്‍പ്പിച്ചശേഷം നൃത്തംചെയ്ത് ഓഫീസില്‍ യുവാവിന്റെ ആഘോഷം; ആശ്ചര്യപ്പെട്ട് ബോസ്
ആളുകള്‍ ജോലി രാജി വയ്ക്കുന്നത് തികച്ചും സ്വഭാവികമാണ് എന്നാല്‍ രാജിവെയ്ക്കൽ ഒരു ആഘോഷമാക്കുന്നിനെ പറ്റി നിങ്ങള്‍ കേട്ടിട്ടുണ്ടോ? എന്നാല്‍ അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. പൂനെയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തുവന്ന അനികേത് എന്ന യുവാവാണ് വ്യത്യസ്തമായ രാജി പ്ലാന്‍ ചെയ്തത്. മാനേജര്‍ക്ക് തന്റെ രാജി കത്ത് കൈമാറിയ യുവാവ് ജോലിയിലെ അവസാനദിവസം ബാന്റ് മേളത്തിന്റെ അകമ്പടിയോടെ മാനേജരുടെ മുന്നില്‍ നൃത്തം ചെയ്ത് ആഘോഷമാക്കി തീര്‍ക്കുകയായിരുന്നു. അനികേതിന്റെസുഹൃത്തായ അനീഷ് ഭഗട്ടാണ് ഈ Read More…
ഇക്വഡോര്‍ സൗന്ദര്യറാണി പട്ടാപ്പകല്‍ വെടിയേറ്റു മരിച്ചു; കാരണം അധോലോക ബന്ധം
ന്യൂയോര്‍ക്ക്: മുന്‍ മിസ് ഇക്വഡോര്‍ മത്സരാര്‍ഥിയായിരുന്ന ലാന്റി പരാഗ ഗോയ്ബുറോ(23) പട്ടാപ്പകല്‍ വെടിയേറ്റു മരിച്ചു. സുഹൃത്തിനൊപ്പം ലാ ക്വാദ്രയിലെ റെസ്‌റ്റൊരന്റില്‍ ഭക്ഷണം കഴിക്കുന്നതിനിടെയായിരുന്നു ആക്രമണം. ലാന്റിയുടെ കാമുകനും അധോലോക നേതാവുമായിരുന്ന ലിയാന്‍ഡ്രോ നോറേറോ 2022ല്‍ വെടിയേറ്റു മരിച്ചിരുന്നു. ലാന്റിയും മറ്റൊരാളും ഭക്ഷണം കഴിക്കുന്നതിനിടെയാണു തോക്കുധാരികള്‍ റെസ്‌റ്റൊരന്റില്‍ പ്രവേശിച്ചതെന്നു സി.സി.ടിവി ദൃശ്യങ്ങളില്‍ കാണാം.അക്രമികളിലൊരാള്‍ റസ്‌റ്റൊറന്റിന്റെ വാതില്‍ക്കല്‍ കാവല്‍നിന്നപ്പോള്‍ രണ്ടാമനാണു വെടിവയ്പ് നടത്തിയത്. ലാന്റിയെ രക്ഷിക്കാനായി കൂടെയുള്ള വ്യക്തി ശ്രമിക്കുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്. ആക്രമണത്തിനുശേഷം പ്രതികള്‍ തെരുവിലെ ജനക്കൂട്ടത്തിനിടയിലേയ്ക്ക് ഓടി Read More…
രക്തം കട്ടപിടിക്കാം, കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ട്, തുറന്നു സമ്മതിച്ച് അസ്‌ട്രാസെനക്ക
ലണ്ടന്‍: കോവിഡ് പ്രതിരോധത്തിനു വ്യാപകമായി വിതരണംചെയ്‌ത കോവിഷീല്‍ഡ് വാക്‌സിനു പാര്‍ശ്വഫലങ്ങളുണ്ടായിരുന്നെന്നു തുറന്നു സമ്മതിച്ച് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ അസ്‌ട്രാസെനക്ക. ഇതാദ്യമായാണു അസ്‌ട്രാസെനക്ക പിഴവ് സമ്മതിക്കുന്നത്. ഇതോടെ വിവിധ രാജ്യങ്ങളില്‍ അസ്‌ട്രാസെനക്കയ്‌ക്കെതിരായ കേസുകളില്‍ പോരാട്ടം കനക്കും. 210 കോടി രൂപവരെ നഷ്‌ടപരിഹാരമായി ആവശ്യപ്പെട്ടുള്ള കേസുകളാണ് അസ്‌ട്രാസെനക്കയ്‌ക്കെതിരേ ബ്രിട്ടനിലെ കോടതികളിലുള്ളത്. കേംബ്രിഡ്‌ജ് ആസ്‌ഥാനമായുള്ള കമ്പനിയാണ് അസ്‌ട്രാസെനക്ക. ഓക്‌സ്ഫെഡ് സര്‍വകലാശാലയുടെ സഹായത്തോടെയാണു വാക്‌സിന്‍ വികസിപ്പിച്ചത്. കോവിഡിനെതിരേ ആദ്യം വാക്‌സിന്‍ തയാറാക്കിയ കമ്പനികളിലൊന്നുകൂടിയാണ് അവര്‍. തങ്ങളുടെ വാക്‌സിന്‍ മൂലം അപൂര്‍വം ചില വ്യക്‌തികളില്‍ രക്‌തം Read More…
ഗ്രാമീണ പെണ്‍കുട്ടിയെന്ന് അധിക്ഷേപിച്ചു, ബോഡി ഷെയ്മിംഗിന് ഇരയായി ; തുറന്നു പറഞ്ഞ് ദുല്‍ഖറിന്റെ ഈ നായിക
മാധുരി ദീക്ഷിത്, പ്രിയങ്ക ചോപ്ര, വിദ്യാ ബാലന്‍ മുതല്‍ സൊനാക്ഷി സിന്‍ഹ വരെയുള്ള നിരവധി നടിമാര്‍ ബോളിവുഡില്‍ തങ്ങള്‍ നേരിട്ട ബോഡി ഷെയ്മിംഗ് അനുഭവങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ടിവി ഷോകളിലൂടെ തന്റെ കരിയര്‍ ആരംഭിച്ച മൃണാല്‍ താക്കൂറിന്റെ അനുഭവവും മറിച്ചല്ലായിരുന്നു. തനിക്ക് ബോഡി ഷെയ്മിംഗ് നേരിടേണ്ടി വന്ന കാര്യം മൃണാല്‍ താക്കൂര്‍ ഒന്നിലധികം തവണ പങ്കുവെച്ചിട്ടുണ്ട്. ഒരു കഥാപാത്രത്തിന്റെ ലുക്ക് ടെസ്റ്റിനായി എത്തിയപ്പോള്‍ താന്‍ ആ കഥാപാത്രത്തിന് യോജിച്ച ആളല്ലെന്നും ഒട്ടും സെക്‌സി അല്ലെന്നും ആരാണ് ഈ ഗ്രാമീണ Read More…
അറബിക് കുത്ത് ഗാനത്തിന് വിജയ്‌ക്കൊപ്പം ചുവടു വെച്ച് തല; വൈറലായി ആരാധകന്‍ സൃഷ്ടിച്ച AI- വീഡിയോ
നിരവധി സൂപ്പര്‍സ്റ്റാറുകള്‍ അണി നിരക്കുന്ന മേഖലയാണ് സിനിമ മേഖല. മലയാളത്തിലായാലും, തമിഴില്‍ ആയാലും , തെലുങ്കില്‍ ആയിലും അങ്ങ് ബോളിവുഡില്‍ ആയാലും അങ്ങനെ തന്നെ. ദളപതി വിജയിയുടേയും സൂപ്പര്‍ സ്റ്റാര്‍ അജിത് കുമാറിന്റേയും ചിത്രങ്ങള്‍ പലപ്പോഴും തീയറ്ററുകളില്‍ ആരോഗ്യകരമായ മത്സരം കൊണ്ട് തന്നെ ശ്രദ്ധേയമാകാറുണ്ട്. ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്ന സമയവും ഉണ്ടായിരുന്നു. അടുത്തിടെ ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ട ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. വിജയ്‌യുടെ ബീസ്റ്റ് എന്ന ചിത്രത്തിലെ ‘അറബിക് കുത്ത്’ ഗാനത്തിലാണ് അജിത്ത് പ്രത്യക്ഷപ്പെട്ടത്. Read More…
‘പാനി പൂരി വില്‍ക്കുന്ന മോദിജി’; വൈറലായി പ്രധാനമന്ത്രിക്ക് ഗുജറാത്തില്‍ നിന്നൊരു അപരന്‍..!
ഒരാളെ പോലെ ഏഴ് പേരുണ്ടെന്ന് പറഞ്ഞ് കേട്ടിട്ടില്ലേ? ‘ഗുജറാത്തില്‍ പാനി പൂരി വില്‍ക്കുന്ന നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി’; സോഷ്യല്‍ മീഡിയയില്‍ ദൃശ്യങ്ങള്‍ കണ്ടവരെല്ലാം ഒന്നു ഞെട്ടി! പിന്നീട് എന്താണ് സംഭവമെന്ന് അന്വേഷണമായി. സാക്ഷാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി മുഖസാമ്യമുള്ള അനില്‍ ഭായി താക്കറാണ് ഈ വ്യക്തി. ഇദ്ദേഹത്തിനെ ആര് കണ്ടാലും ഞെട്ടുമെന്നത് തീര്‍ച്ചയാണ്. ഹെയര്‍സ്‌റ്റൈയിലും വെളുത്ത താടിയുമെല്ലാം കണ്ടാല്‍ ഒറ്റ നോട്ടത്തില്‍ മോദിയാണെന്നെ പറയൂ .നാട്ടുകാര്‍ പ്രധാനമന്ത്രി മോദിയെന്നാണ് വിളിക്കുന്നതെന്നും അദ്ദേഹം പറയുന്നു. അനില്‍ ഭായി ജുനാഗഡ് Read More…









