Oddly News

എനിക്ക് ഒരു കാമുകിയെ ഒപ്പിച്ചുതരോ?’ പൊലീസിനോട് യുവാവിന്റെ വിചിത്രചോദ്യം, തഗ് മറുപടിയുമായി പൊലീസും

ഡൽഹി പൊലീസിനോട് വിചിത്രമായ ഒരു അഭ്യർത്ഥനയുമായി യുവാവ്. തനിക്കൊരു കാമുകിയെ തരപ്പെടുത്തിതരാമോ എന്നായിരുന്നു എക്സിലൂടെ യുവാവിന്റെ ചോദ്യം. എന്നാല്‍ യുവാവിന്റെ ഈ ആവശ്യത്തോടുള്ള ഡൽഹി പൊലീസിന്റെ മറുപടിയാണ് നിമിഷനേരം കൊണ്ടാണ് എക്സിലൂടെ സമൂഹമാധ്യമങ്ങളിൽ വൈറലായത്. പുകയില വിരുദ്ധദിനമായ ഇന്ന് ഡൽഹി പൊലീസ് ഒരു പോസ്റ്റർ പങ്കുവെച്ചിരുന്നു. ഈ പോസ്റ്റിന് കമന്റായാണ് ശിവം ഭരദ്വാജ് എന്ന യുവാവ് തനിക്ക് ഒരു കാമുകിയെ കണ്ടെത്തിത്തരണമെന്ന അഭ്യർത്ഥന പോലീസിനോട് നടത്തിയത്. ‘എനിക്ക് ഒരു കാമുകിയെ വേണം. ലവറെ കണ്ടെത്താൻ നിങ്ങള്‍ എന്നെ Read More…

Lifestyle

മഴക്കാലമാണ്, അസ്വാഭാവിക ശബ്ദങ്ങൾ കേട്ടാൽ വാതിൽ തുറക്കരുത്; ജാഗ്രതാ നിര്‍ദേശവുമായി പൊലീസ്

മഴക്കാലത്തോടനുബന്ധിച്ച് മോഷണവും, കവര്‍ച്ചയും വര്‍ധിക്കാൻ സാധ്യതയുണ്ടെന്നും, ഇത് തടയുന്നതിന് പൊതുജനങ്ങൾ ശ്രദ്ധ പുലര്‍ത്തണമെന്നും പൊലീസിന്റെ മുന്നറിയിപ്പ്. മഴക്കാലത്ത് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനും തടയാനും എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും പൊലീസ് പങ്കുവച്ച കുറിപ്പിൽ പറയുന്നു. പൊലീസ് നിര്‍ദേശങ്ങൾ ഇവയാണ് രാത്രിയില്‍ മൊബൈൽ ഫോണിൽ ചാർജുണ്ടെന്ന് ഉറപ്പാക്കണം. ഫോൺ സ്വിച്ച് ഓഫ് ചെയ്യാതിരിക്കുക. അത്യാവശ്യ സന്ദര്‍ഭത്തില്‍ ബന്ധപ്പെടുന്നതിനായി അയല്‍ വീടുകളിലെ ഫോൺ നമ്പർ സൂക്ഷിക്കേണ്ടതും കുഞ്ഞുങ്ങളുടെ കരച്ചില്‍, പൈപ്പിലെ വെള്ളം തുറന്ന് വിടുന്ന ശബ്ദം തുടങ്ങിയ അസ്വാഭാവിക ശബ്ദങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ Read More…

Celebrity

അനന്ത് – രാധിക വിവാഹത്തിന് ഷക്കീരയും; ആഡംബര ക്രൂയിസ് കപ്പലിലെ പാര്‍ട്ടിയില്‍ ‘വക്കാ വക്കാ’ ഗായിക

അനന്ത് അംബാനി – രാധിക മര്‍ച്ചന്റ് ആഡംബര വിവാഹം ജൂലൈ 12 ന് മുംബൈയില്‍ നടക്കാന്‍ ഒരുങ്ങുകയാണ്. വിവാഹത്തിന്റെ ഘട്ടം ഘട്ടമായ ആഘോഷങ്ങള്‍ നടന്നു കൊണ്ടിരിയ്ക്കുകയാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിവാഹത്തിന് മുന്നോടിയായി, ദമ്പതികളുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഒരു ആഡംബര ക്രൂയിസ് കപ്പലില്‍ പാര്‍ട്ടി നടത്തുകയാണ്. 2024 മെയ് 29 മുതല്‍ ജൂണ്‍ 1 വരെ നാല് ദിവസത്തെ ഇവന്റ് ഇറ്റലി, ഫ്രാന്‍സ് എന്നിവിടങ്ങളിലൂടെയുള്ള യാത്രയില്‍ നടക്കുന്നത്. ആഗോള സെന്‍സേഷനായ ഷക്കീരയുടെ പ്രകടനം ഈ പാര്‍ട്ടിയില്‍ ഉണ്ടാകുമെന്നാണ് Read More…

Movie News

വാഴ- ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്, അടുത്ത ബ്ലോക്ക്ബസ്റ്റർ അടിക്കാനൊരുങ്ങി വിപിൻ ദാസും കൂട്ടരും !

സോഷ്യൽ മീഡിയ താരങ്ങളായ സിജു സണ്ണി, സാഫ് ബോയ്, ജോമോൻ ജ്യോതിർ, ഹാഷിർ, അലൻ, വിനായക്, അജിൻ ജോയ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘ജയ ജയ ജയ ജയഹേ’, ‘ഗുരുവായൂർ അമ്പലനടയിൽ’ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ സംവിധായകനായ വിപിൻ ദാസിന്റെ തിരക്കഥയിൽ ആനന്ദ് മേനോൻ സംവിധാനം നിർവഹിക്കുന്ന ‘വാഴ-ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി. WBTS പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ്, ഐക്കൺ സ്റ്റുഡിയോസ്, സിഗ്നചർ സ്റ്റുഡിയോസ് എന്നീ ബാനറിൽ വിപിൻ ദാസ്, Read More…

Oddly News

കോഫികുടി മാത്രമെങ്കിൽ 1500 രൂപ; ബൈക്കില്‍ കറങ്ങാന്‍ 2000; വാടക കാമുകിയാകാന്‍ യുവതിയുടെ നിരക്കുകള്‍

ഒറ്റപ്പെടുന്നവര്‍ക്ക് കൂട്ടായി ഒരു നിശ്ചിത കാലയളവില്‍ കാമുകനേയോ കാമുകിയേയോ ലഭിക്കുന്ന രീതി ജപ്പാനില്‍ ഉണ്ട്. ജപ്പാനില്‍ ഇത് സാധാരണ കാര്യമാണ്. ഡേറ്റിങ്, ഒരുമിച്ചുള്ള ഭക്ഷണം, ചടങ്ങുകളില്‍ പങ്കെടുക്കല്‍ തുടങ്ങിയവയാണ് ഈ പങ്കാളിയില്‍ നിന്ന് ലഭിയ്ക്കുക. എന്നാല്‍ ജപ്പനിലെ ഈ സിസ്റ്റം ഇന്ത്യയിലും അവലംബിയ്ക്കാന്‍ ശ്രമിച്ച ഒരു യുവതിയുടെ നിബന്ധനകളാണ് ഇപ്പോള്‍ വൈറലാകുന്നത്. ഇന്‍സ്റ്റഗ്രാമില്‍ @divya_giri__എന്ന പേരിലുള്ള അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത റീലിലാണ് യുവതി താന്‍ വാടക കാമുകിയാകാന്‍ തയാറാണെന്ന് അറിയിച്ചത്. ”സിംഗിളാണോ ? ഡേറ്റിന് പോകാന്‍ തയാറാണോ? Read More…

Celebrity

നിങ്ങളൊരു രത്‌നമാണെന്ന് ഗോപി സുന്ദറിന് പിറന്നാളാശംസ നേര്‍ന്ന് താര നായര്‍, പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയാ

സംഗീത സംവിധായകനായ ഗോപിസുന്ദറിന് ജന്മദിനാശംസകള്‍ നേര്‍ന്ന് പ്രിയസുഹൃത്തുക്കൾ. മോഡലും കലാകാരിയും മുന്‍ മിസിസ് കേരള ഫൈനലിസ്റ്റുമായ താര നായര്‍ ഗിഫ്റ്റ് ഹാംപറുമായിയാണ് ഗോപി സുന്ദറിനെ സർപ്രൈസ് ചെയ്തത് . സമ്മാനമായി ഗോപി സുന്ദറിനൊപ്പമുള്ള ചിത്രങ്ങള്‍ ആലേഖനം ചെയ്ത ഫോട്ടോ ഫ്രെയിം നല്‍കി. ഗിഫ്റ്റ് ഹാംപര്‍ നിര്‍മിച്ച് നല്‍കിയ ഗാലറി ആര്‍ട്ട് താരയെയും ഗോപിയെയും ടാഗ് ചെയ്ത് ഇന്‍സ്റ്റഗ്രാാമില്‍ സമ്മാനത്തിന്റെ ചിത്രങ്ങളും വീഡിയോയും പങ്കിട്ടിരുന്നു.അതില്‍ ” നിങ്ങളൊരു രത്‌നമാണ്എന്നും കൂടെയുള്ളതിന് നന്ദിയെന്ന കുറിപ്പ് കാണാന്‍ സാധിക്കും. അല്‍പ്പം ഗ്ലാമറുള്ള Read More…

Celebrity

‘ബാലകൃഷ്ണ ഗാരു ‘തള്ളി’യതല്ല, ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍’; പിന്തുണച്ചവരെ ‘ശശി’യാക്കി നടി അഞ്ജലി

പൊതുവേദിയില്‍ തന്നെ തള്ളിയിട്ട സംഭവത്തില്‍ പ്രമുഖ തെലുങ്ക് നടനും രാഷ്ട്രീയക്കാരനുമായ നന്ദമുറി ബാലകൃഷ്ണയ്ക്ക് പിന്തുണയുമായി തമിഴ്-തെലുങ്ക് നടി അഞ്ജലി. തന്റെ എക്സ് പേജിലൂടെയാണ് പിന്തുണ അറിയിച്ചത്. ‘ഗാങ്സ് ഓഫ് ഗോദാവരി’ പരിപാടിയില്‍ ബാലയ്യ നടിയോട് വേദിയില്‍ വെച്ച് മോശമായി പെരുമാറുന്ന വീഡിയോ വൈറലായതിന് തൊട്ടുപിന്നാലെയാണിത്. വീഡിയോ വൈറലായതിന് തൊട്ടുപിന്നാലെ, സെലിബ്രിറ്റികളും ഉപയോക്താക്കളും ബാലയ്യയെ വിമര്‍ശിക്കുകയും മോശം, അനാദരവ് എന്ന് വിളിക്കുകയും ചെയ്തിരുന്നു. സംവിധായകന്‍ ഹന്‍സല്‍ മേത്ത അദ്ദേഹത്തെ ‘ചട്ടക്കാരന്‍’ എന്നാണ് വിശേഷിപ്പിച്ചത്. എന്നാല്‍ സംഭവത്തിന്റെ വീഡിയോ പങ്കിട്ടുകൊണ്ട്, Read More…

Good News

വിവേകാനന്ദന് 131 വര്‍ഷത്തിനുശേഷം അതേ സ്ഥലത്ത് അതേ സമയത്ത് മോദിയും ധ്യാനത്തിന്

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ടൂറിസ്റ്റ് സ്‌പോട്ടുകളില്‍ ഒന്നായ കന്യാകുമാരി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ധ്യാന വിശേഷം കുടിയായതോടെ ഒരിക്കല്‍ കൂടി രാജ്യാന്തര ശ്രദ്ധയിലേക്ക് പെട്ടിരിക്കുകയാണ്. തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയില്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെയും ബംഗാള്‍ ഉള്‍ക്കടലിന്റെയും അറബിക്കടലിന്റെയും സംഗമവേദി കൂടിയായ കന്യാകുമാരിയുടെ മുഖ്യ ആകര്‍ഷണങ്ങള്‍ കടലും വിവേകാനന്ദപ്പാറയും തമിഴ്‌നാട് സര്‍ക്കാര്‍ സ്ഥാപിച്ചിട്ടുള്ള തിരുവള്ളുവരുടെ കൂറ്റന്‍ പ്രതിമയുമാണ്. മെയ് 30 ന് വൈകുന്നേരം മുതല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയ 45 മണിക്കൂര്‍ ധ്യാനം രണ്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും Read More…

Health

പന്ത്രണ്ട് വയസിന് മുന്‍പുള്ള ആര്‍ത്തവം; ഗുണങ്ങളുണ്ടെന്ന് ശ്രദ്ധേയമായ പുതിയ പഠനം

ആര്‍ത്തവം സ്ത്രീകളിലെ സ്വഭാവിക ജൈവിക പ്രക്രിയയാണ്. ആര്‍ത്തവത്തെ കുറിച്ചുള്ള പുതിയ പഠനമാണ് ശ്രദ്ധേയമാകുന്നത്. ഒരു സ്ത്രീയുടെ ആദ്യ ആര്‍ത്തവത്തിന്റെയും ആര്‍ത്തവവിരാമത്തിന്റെയും പ്രായം അവര്‍ക്ക് മറവിരോഗം ഉണ്ടാകാനുള്ള സാധ്യതയെ നിര്‍ണ്ണയിക്കുമെന്നാണ് പഠനങ്ങളില്‍ പറയുന്നത്. അമേരിക്കന്‍ ജേണല്‍ ഓഫ് ജെറിയാട്രിക് സൈക്യാട്രിയില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. 12 വയസ്സോ അതിനു മുന്‍പോ തന്നെ ആദ്യ ആര്‍ത്തവം നടന്നവര്‍ക്കും വൈകി ആര്‍ത്തവവിരാമം സംഭവിച്ചവര്‍ക്കും മറവിരോഗ സാധ്യത കുറവാണെന്നാണ് പഠനത്തില്‍ പറയുന്നത്. 15 വയസ്സോ അതിന് ശേഷമോ ആദ്യ ആര്‍ത്തവം നടന്നവര്‍ക്ക് Read More…