Movie News

‘മഞ്ഞുമ്മൽ ബോയ്സ്’ 100-ാം ദിനത്തിലേക്ക്, മൊത്തം നേടിയത് 242 കോടി, ഡബിൾ സെഞ്ച്വറിയുമായി ചിദംബരം

തന്റെ ആദ്യ ചിത്രമായ ‘ജാൻ എ മൻ’ തിയറ്ററുകളിൽ 100 ദിനം പ്രദർശിപ്പിച്ചപ്പോൾ രണ്ടാം ചിത്രമായ ‘മഞ്ഞുമ്മൽ ബോയ്സ്’ 100 ദിനങ്ങൾ പിന്നിട്ട് മലയാളത്തിലെ ഏറ്റവും വലിയ വിജയ ചിത്രമായ് മാറി. 2021 നവംബർ 19ന് പുറത്തിറങ്ങിയ ‘ജാൻ എ മൻ’ലൂടെ മലയാള സിനിമ ഇന്റസ്ട്രിയിലേക്ക് ചുവട് വെച്ച സംവിധായകൻ ചിദംബരം ആദ്യ ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയെങ്കിൽ രണ്ടാം ചിത്രത്തിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരെ കൈപ്പിടിയിലൊതുക്കി മലയാള സിനിമയുടെ തലവരയാണ് തിരുത്തിയത്. മലയാളത്തിലെ ആദ്യ 200 കോടി Read More…

Crime

തൊട്ടിലില്‍ ഉറങ്ങിയ ആറുമാസം പ്രായമുള്ള കുഞ്ഞിനെ നായ കടിച്ചു കൊന്നു…!

യുഎസിലെ ടെന്നസിയില്‍ തന്റെ തൊട്ടിലില്‍ ഉറങ്ങുകയായിരുന്ന 6 ആഴ്ച പ്രായമുള്ള കുഞ്ഞിനെ കുടുംബത്തിന്റെ നായ കടിച്ചുകൊന്നു. എട്ട് വര്‍ഷമായി കുടുംബത്തോടൊപ്പം താമസിക്കുന്ന മെരുക്കിയതായി തോന്നുന്ന ഹസ്‌കിയാണ് എസ്ര മന്‍സൂറിനെ ആക്രമിച്ചത്. അപ്രതീക്ഷിതമായ ആക്രമണത്തിന് ആറ് ദിവസത്തിന് ശേഷം വ്യാഴാഴ്ചയാണ് ലിറ്റില്‍ എസ്ര മരണത്തിന് കീഴടങ്ങിയത്. മസ്തിഷ്‌ക രക്തസ്രാവവും മസ്തിഷ്‌ക വീക്കവും മൂലം ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്നു കുട്ടി. നായയ്ക്ക് അക്രമാസക്തമായ ചരിത്രമില്ലാതിരുന്നതിനാല്‍ ആക്രമണം വീട്ടുകാരെ അമ്പരപ്പിച്ചു. കുടുംബത്തിന് രണ്ട് നായ്ക്കള്‍ ഉണ്ടായിരുന്നു, അതില്‍ ഒരെണ്ണമാണ് ആക്രമിച്ചത്. ആവശ്യമുള്ള Read More…

Celebrity

ഇറ്റാലിയന്‍ വിഭവങ്ങള്‍ മുതല്‍ റോമിലെ സ്വീറ്റ് ജെലാറ്റോ വരെ; ആഡംബര കല്യാണത്തിന്റെ ഭക്ഷണവിഭവങ്ങള്‍

രാജ്യം വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിവാഹമാണ് മുകേഷ് അംബാനിയുടെ ഇളയ മകനായ അനന്ദ് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹം. ആഘോഷം നടക്കുന്നത് ഇറ്റലിയിലെ ആഡംബര കപ്പലിലാണ്.ഈ വര്‍ഷം ജൂലൈ 12 നാണ് വിവാഹം. ജിയോ വേള്‍ഡ് കൺവെന്‍ഷന്‍ സെന്ററില്‍ മൂന്ന് ദിവസങ്ങളിലായിയാണ് ആഘോഷങ്ങള്‍ നടക്കുന്നത്. ഏകദേശം 800 അതിഥികളാണ് കപ്പലില്‍യാത്ര ചെയ്യുക. ഈ അതിഥികളില്‍ ഷാരൂഖ് ഖാനും, അലിയ ഭട്ട്, റണ്‍വീര്‍ സിങ്, റണ്‍ബീര്‍ കപൂര്‍ എന്നിവരും ഉള്‍പ്പെടുന്നു.അതിഥികളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി 600 ഹോസ്പിറ്റാലിറ്റി സ്റ്റാഫുകളെയാണ് ഒരുക്കിയിരിക്കുന്നത്. Read More…

Movie News

രാധിക ആപ്‌തേയുടെ കാലില്‍ ഇക്കിളിയിട്ടു ; സ്ത്രീകളോടുള്ള ബാലയ്യയുടെ മോശം പെരുമാറ്റം ആദ്യത്തേതല്ല

നടി അഞ്ജലിയെ പൊതുവേദിയില്‍ വെച്ച് പരസ്യമായി തള്ളിയിട്ട തെലുങ്ക് നടന്‍ ബാലകൃഷ്ണ സ്ത്രീകളോടുള്ള മോശം പെരുമാറ്റത്തിന്റെ പേരില്‍ ഇതാദ്യമായിട്ടല്ല വാര്‍ത്തകളില്‍ നിറയുന്നത്. മുമ്പ് സ്ത്രീകള്‍ക്കെതിരേ മോശമായ പ്രസ്താവന നടത്തിയതിന്റെ പേരിലും മോശമായി പെരുമാറിയതിന്റെ പേരിലും വിവാദത്തില്‍ തലയിട്ടിട്ടുള്ളയാളാണ് നടന്‍ ബാലകൃഷ്ണ. ഗ്യാംഗ്‌സ് ഓഫ് ഗോദാവരി എന്ന സിനിമയുടെ പ്രീ റിലീസുമായി ബന്ധപ്പെട്ടതാണ് ഏറ്റവും പുതിയ സംഭവം. സ്‌റ്റേജില്‍ വെച്ച് നടിയെ സീനിയര്‍ നടന്‍ തള്ളിമാറ്റുന്നതിന്റെ വീഡിയോ എക്‌സില്‍ വൈറലായിരുന്നു. മോശം പെരുമാറ്റത്തിന് താരത്തെ കുറ്റപ്പെടുത്തി അനേകര്‍ രംഗത്ത് Read More…

Crime

49 സ്ത്രീകളെ വെട്ടിനുറുക്കി പന്നികള്‍ക്ക് തീറ്റയാക്കി! കനേഡിയന്‍ സീരിയല്‍ കില്ലര്‍ ജയിലില്‍ കൊല്ലപ്പെട്ടു

ഒട്ടാവ: കാനഡയിലെ കുപ്രസിദ്ധ ‘സീരിയല്‍ കില്ലര്‍’ റോബര്‍ട്ട് പിക്ടണ്‍(71) ജയിലില്‍ കൊല്ലപ്പെട്ടു. ക്യുബെക്കിലെ ജയിലില്‍ തടവില്‍ കഴിയുന്നതിനിടെ സഹതടവുകാരനാണ് ഇയാളെ ആക്രമിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. സ്ത്രീകളെ കൊലപ്പെടുത്തി സ്വന്തം ഫാമിലെ പന്നികള്‍ക്ക് തീറ്റയായി നല്‍കുകയായിരുന്നു ഇയാളുടെ പതിവ്. ക്യൂബെക്കിലെ പോര്‍ട്ട്-കാര്‍ട്ടിയര്‍ ജയിലില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയായിരുന്ന റോബര്‍ട്ട് പിക്ടണ്‍ മേയ് 19 നാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തില്‍ സഹതടവുകാരനായ 51 വയസുകാരനെ കസ്റ്റഡിയിലെടുത്തു. 2007ലാണ് റോബര്‍ട്ട് പിക്ടണ്‍ 25 കൊല്ലം പരോളില്ലാതെ ജീവിതാവസാനം വരെ തടവിന് Read More…

Oddly News

കേരളത്തില്‍ UDFന് മേധാവിത്തം, LDF മെച്ചപ്പെടും, ബി.ജെ.പി ക്ക് മൂന്ന് സീറ്റുവരെ- എക്സിറ്റ് പോൾ ഫലങ്ങൾ

ലോക്സഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു. നാല് ഏജൻസികളുടെ സർവേ ഫലങ്ങളാണ് പ്രധാനമായി പുറത്തുവന്നത്. കേരളത്തില്‍ യുഡിഎഫിന് മേധാവിത്തം ഉണ്ടാകുമെന്നാണ് എല്ലാ എക്സിറ്റ് പോളുകളും പറയുന്നത്. ഇന്ത്യാ ടുഡേ-ആക്സിസ് മൈ ഇന്ത്യ, ടൈംസ് നൗ-ഇടിജി, എബിപി സീവോട്ടർ, ഇന്ത്യ ടിവി-സിഎൻഎക്സ് എന്നിവയുടെ സർവേകളാണ് പുറത്തുവന്നത്. കേരളത്തിൽ എൽഡിഎഫിന് ഒറ്റ സീറ്റ് പോലും ലഭിക്കില്ലെന്ന് എബിപി സീ വോട്ടർ സർവേ പ്രവചിച്ചു. യുഡിഎഫിന് 17 മുതൽ 19 സീറ്റുവരെയും എൻഡിഎക്ക് ഒന്ന് മുതൽ മൂന്ന് Read More…

Celebrity

അന്ന് കാലില്‍ റബർചെരുപ്പും കയ്യിൽ വെറും 1000രൂപയും മാത്രം; 12 വർഷങ്ങൾക്കുശേഷം അതേ സ്ഥലത്ത് വിഘ്നേശ്

ഇന്ന് സമ്പത്തിന്റേയും പ്രശസ്തിയുടേയും നടുവില്‍ നില്‍ക്കുമ്പോള്‍ തന്റെ കഴിഞ്ഞകാല ജീവിതത്തെക്കുറിച്ച് ഓര്‍മ്മിച്ചെടുത്ത് വിഘ്നേശ് ശിവൻ.ഭാര്യ നയന്‍താരയ്ക്കും മക്കള്‍ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചാണ് വിഘ്നേശ് കുറിപ്പ് പങ്കുവച്ചത്. ഹോങ്കോങ്ങില്‍ അവധിക്കാലം ആഘോഷിക്കുകയാണ് താരദമ്പതികളായ വിഘ്‌നേഷ് ശിവനും നയന്‍താരയും. അവിടെ ഡിസ്‌നി ലാൻഡ് റിസോർട്ടില്‍ നില്‍ക്കുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇപ്പോള്‍ താന്‍ നില്‍ക്കുന്ന ഈ സ്ഥലത്ത് 12 വർഷങ്ങൾക്ക് മുൻപ് വന്നിട്ടുണ്ടെന്നും അന്ന് കാലില്‍ വെറും റബർ ചെരുപ്പും കയ്യിൽ 1000 രൂപയുമായിരുന്നു ഉണ്ടായിരുന്നത് എന്നും വിഘ്നേശ് പോസ്റ്റില്‍ Read More…

Lifestyle

എപ്പോഴും യുവത്വം നിലനിര്‍ത്തണോ? ഇക്കാര്യങ്ങള്‍ ചെയ്യുക

നിറം, പാടുകളില്ലാത്ത, മുഖക്കുരുവില്ലാത്ത ചര്‍മം, പ്രായക്കുറവു തോന്നിപ്പിയ്ക്കുന്ന, ചുളിവുകളില്ലാത്ത ചര്‍മം എന്നിവയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഇതിനായി പലരും പരീക്ഷിക്കാത്ത മാര്‍ഗ്ഗങ്ങളില്ല. സൗന്ദര്യം എന്നത് ജന്മനാ ലഭിക്കുന്നതെങ്കിലും അവ നിലനിര്‍ത്തണമെങ്കില്‍ സ്വയം തീരുമാനിക്കണം. വ്യായാമവും, ഭക്ഷണ ക്രമീകരണവും സൗന്ദര്യം നിലനിര്‍ത്തേണ്ടതിന് ആവശ്യമായ കാര്യങ്ങളാണ്. എപ്പോഴും യുവത്വം വേണമെന്ന് ആഗ്രഹിക്കാത്ത ആരുമില്ല. ആരോഗ്യവും യുവത്വവും നഷ്ടമാകാതിരിക്കാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ ചെയ്യാം….

Celebrity

9 വര്‍ഷമായി ഹിറ്റുകളില്ല, 5 വര്‍ഷമായി ബോളിവുഡ് റിലീസുകളില്ല; എന്നാല്‍ ഒരു ചിത്രത്തിന് നടി ഈടാക്കുന്നത് 40 കോടി

സിനിമാ മേഖലയില്‍ നിലനില്‍ക്കുന്ന വേതന തുല്യതയെക്കുറിച്ച് വര്‍ഷങ്ങളായി ധാരാളം ചര്‍ച്ചകള്‍ നടക്കുന്നു. നടന്മാരെ അപേക്ഷിച്ച് നടിമാര്‍ക്ക് തുച്ഛമായ പ്രതിഫലം ലഭിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ കാലക്രമേണ, കാര്യങ്ങള്‍ മെച്ചപ്പെട്ടു. ഇപ്പോള്‍ നടിമാരും അവരുടെ സേവനത്തിന് അര്‍ഹമായ പ്രതിഫലം ആവശ്യപ്പെടുന്നു. ഇന്ന് ഇന്ത്യന്‍ നടിമാര്‍ സിനിമാ വ്യവസായത്തിലെ ഏറ്റവും സമ്പന്നരായ ആളുകളും കൂടിയാണ്. 9 വര്‍ഷമായി ഹിറ്റുകളൊന്നും നല്‍കാത്തതും ബോളിവുഡില്‍ 5 വര്‍ഷമായി ഒരു സിനിമ പോലും റിലീസ് ചെയ്യാത്തതും എന്നാല്‍ ഇപ്പോഴും ഒരു ചിത്രത്തിന് 40 കോടി Read More…