Celebrity

ആമിര്‍ഖാന്റെ മകന്‍ ജുനൈദിന്റെ ആദ്യസിനിമ ‘മഹാരാജ്’ പ്രദര്‍ശനം തടയുന്നതാര്? എന്തുകൊണ്ട് ?​

അഹമ്മദാബാദ്: ബോളിവുഡിലെ സൂപ്പര്‍താരം ആമിര്‍ഖാന്റെ മകന്‍ ജുനൈദ് ഖാന്‍ തന്റെ ആദ്യ ചിത്രത്തിന്റെ റിലീസിന് മുമ്പ് തന്നെ വിവാദത്തില്‍ കുടുങ്ങിയത് ആരാധകര്‍ക്ക് ഉണ്ടാക്കിയിരിക്കുന്ന നിരാശ ചെറുതല്ല. അന്താരാഷ്ട്ര ഒടിടി മാധ്യമമായ നെറ്റ്ഫ്‌ളിക്‌സില്‍ ഈ മാസം അവസാനത്തോടെ റിലീസ് ചെയ്യാനിരുന്ന സിനിമ മതസ്പര്‍ദ്ധയുണ്ടാക്കുമെന്ന ഭീതിയില്‍ ഗുജറാത്ത് ഹൈക്കോടതി തടഞ്ഞു വെച്ചിരിക്കുകയാണ്. ഇന്ത്യയുടെ നിയമചരിത്രത്തില്‍ വന്‍ കോളിളക്കമുണ്ടാക്കിയ ‘1862-ലെ മഹാരാജ് അപകീര്‍ത്തിക്കേസ്’ ആണ് സിനിമ പറയുന്നത്. നിര്‍ഭയനായ പത്രപ്രവര്‍ത്തകനും സാമൂഹിക പരിഷ്‌കര്‍ത്താവുമായ കര്‍സന്‍ദാസ് മുല്‍ജി വല്ലഭാചാര്യ വിഭാഗത്തിന്റെ ശക്തമായ മതസ്ഥാപനത്തിനും Read More…

Oddly News

ഇത് രജനിസിനിമയിലല്ല…. വെടിയുണ്ടയെ തടഞ്ഞുനിര്‍ത്തി കഴുത്തിലണിഞ്ഞ വെള്ളിമാല, അത്ഭുതകരമായ രക്ഷപ്പെടല്‍

കഴുത്തിലെ വെള്ളിമാല വെറും അലങ്കാരം മാത്രമല്ല. ചിലപ്പോഴൊക്കെ അത് ജീവനും രക്ഷിച്ചെന്ന് വരാം. ഒരു വെടിയുണ്ടയെ അതിജീവിച്ചതിന് ശേഷം, കഴുത്തിലെ വെള്ളി മാലയ്ക്ക് നന്ദി പറഞ്ഞ്, ജീവനോടെയിരിക്കുന്ന ഒരു പ്രദേശവാസിയുടെ വിശേഷം പങ്കുവെച്ചിരിക്കുന്നത് കൊളറാഡോയിലെ കൊമേഴ്സ് സിറ്റി പോലീസ് ഡിപ്പാര്‍ട്ട്മെന്റ് ആണ്. അവരുടെ ഫേസ്ബുക്ക് ലിങ്കുകളില്‍ ഒരു ചെറിയ ലോഹക്കഷണം അടങ്ങിയ രക്തം പുരണ്ട ലോഹ മാലയുടെ ഫോട്ടോകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റൊരു വ്യക്തിയുമായി രൂക്ഷമായ തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും അയാള്‍ വെടിയുതിര്‍ക്കുകയും ചെയ്‌തെങ്കിലൂം കഴുത്തിലെ വെള്ളിമാല ഈ Read More…

Movie News

ഉണ്ണിയേട്ടനും അജിത്തേട്ടനും നേർക്കുനേർ; രസികൻ സംഭവങ്ങളുമായി നടന്ന സംഭവത്തിന്റെ ട്രെയിലർ

നടന്ന സംഭവത്തിലൂടെ ബിജു മേനോനും സുരാജ് വെഞ്ഞാറമ്മൂടും വീണ്ടും ഒന്നിക്കുന്നു. അതാകട്ടെ ഇത്തവണ കുടുംബപ്രേക്ഷകരെ ചിരിപ്പിക്കാനായിട്ടും. അതിന്റെ കൃത്യമായ സൂചനകൾ നൽകുന്നതാണ് ഇപ്പോൾ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലർ. അനുപ് കണ്ണൻ സ്റ്റോറീസിന്റെ ബാനറിൽ വിഷ്ണു നാരായൺ സംവിധാനം ചെയ്യുന്ന ചിത്രം ജൂൺ 21 വെള്ളിയാഴ്ച്ച തീയ്യേറ്ററുകളിൽ എത്തുകയാണ്. ചിത്രത്തിന്റേതായി ഇതുവരെ പുറത്തിറങ്ങിയ ടീസറും ക്യാരക്ടർ റീസറുകളും സിനിമ ഫൺ ഫാമിലി ഡ്രമായായിരിക്കുമെന്ന സുചന നൽകിയിട്ടുണ്ട്. അത് ഊട്ടിയുറപ്പിക്കുന്നതാണ് ട്രെയിലർ. ബിജു മേനോനും സുരാജും മാത്രമല്ല, ജോണി ആന്റണി, Read More…

Oddly News

ലോകത്തിലെ ഏറ്റവും വലിയ ട്രാഫിക് ബ്ലോക്ക്; വാഹനങ്ങള്‍ കുടുങ്ങി കിടന്നത് 12 ദിവസങ്ങള്‍

അത്യാവശ്യമായി ഏതെങ്കിലും സ്ഥലത്ത് പോകുമ്പോഴായിരിക്കും ട്രാഫിക് ബ്ലോക്കുകള്‍ യാത്രയില്‍ വില്ലനായി അവതരിക്കുന്നത്. ചിലപ്പോള്‍ മിനിറ്റുകള്‍ മുതല്‍ മണിക്കൂറുകള്‍ വരെ നമ്മള്‍ ഈ ട്രാഫിക് ബ്ലോക്കില്‍ പെടാറുമുണ്ട്. എന്നാല്‍ ലോകത്തിലുണ്ടായ ഏറ്റവും വലിയ ട്രാഫിക് ബ്ലോക്ക് ഏതാണെന്ന് അറിയുമോ? ചൈനയിലാണ് അത് സംഭവിച്ചത്. വാഹനങ്ങള്‍ മേൽ പറഞ്ഞ ബ്ലോക്കില്‍ കുടുങ്ങി കിടന്നതാവട്ടെ 12 ദിവസവും. ഈ ബ്ലോക്കുണ്ടായത് 2010 ല്‍ ചൈനീസ് ദേശീയ പാത 110 ല്‍ ആണ്. ആയിരകണക്കിന് വാഹനങ്ങളാണ് ഈ ബ്ലോക്കില്‍ കുടുങ്ങിയത് . കിലോമീറ്ററോളം Read More…

Healthy Food

ഇഞ്ചി സൂപ്പറാ… കൊളസ്‌ട്രോള്‍ നിയന്ത്രിക്കും, ആര്‍ത്തവ വേദന കുറയ്ക്കും, ദഹനം മെച്ചപ്പെടുത്തും

നമ്മുടെയെല്ലാം വീടുകളില്‍ എപ്പോഴും ഉള്ള ഒന്നാണ് ഇഞ്ചി. പല തരത്തിലുള്ള രോഗത്തിനുള്ള മരുന്നാണ് ഇഞ്ചിയെന്ന് തന്നെ പറയാം. ഇതിലെ ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ വയറിന്റെ പല പ്രശ്‌നങ്ങളും ഇല്ലാതാക്കും. വര്‍ഷങ്ങളായി പല രോഗങ്ങള്‍ക്കും ഇഞ്ചി ഉപയോഗിക്കാറുണ്ട്. ജിഞ്ചറോള്‍ ജിഞ്ചര്‍ എന്ന പ്രത്യേക സംയുക്തമുള്‍പ്പെടെയുള്ള ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ് ഇഞ്ചി. ഒരു മികച്ച കാര്‍മിനേറ്റീവ് ( കുടല്‍ വാതങ്ങളെ ഉന്മൂലനം ചെയ്യുന്ന ഒരു പദാര്‍ത്ഥം ) കുടല്‍ സ്പാസ്മോലൈറ്റിക് ആയി കണക്കാക്കപ്പെടുന്നു. കറികള്‍ക്ക് രുചിയും മണവും നല്‍കുന്ന ഇഞ്ചി Read More…

Healthy Food

‘മാംഗോ ബിരിയാണി”യുടെ വീഡിയോ പങ്കുവെച്ച് യുവതി; പരീക്ഷണത്തെ വിമര്‍ശിച്ച് ബിരിയാണി പ്രേമികള്‍

ഭക്ഷണവുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളാണ് ദിവസവും സമൂഹ മാധ്യമങ്ങളില്‍ പ്രതീക്ഷപ്പെടുന്നത്. വ്യത്യസ്തമായ പുതുപുത്തന്‍ പാചകപരീക്ഷണങ്ങളും അതില്‍ ഉള്‍പ്പെടുന്നുണ്ട്. ബിരിയാണിയിലുള്ള ഒരു പരീക്ഷണമാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. മാംഗോ ബിരിയാണിയാണ് കഥയിലെ താരം. എന്നാല്‍ ബിരിയാണിയ്ക്ക് ആരാധകരെക്കാര്‍ ഏറെ വിമര്‍ശകരാണ്. ഇത്രയും വിചിത്രമായ കോംബിനേഷന്‍ പരിചയപ്പെടുത്തിയതിന് ബിരിയാണിക്ക് വേണ്ടി നീതി ചോദിക്കുകയാണ് ബിരിയാണി ആരാധകര്‍. View this post on Instagram A post shared by Heena kausar raad (@creamycreationsbyhkr) മുംബൈ സ്വദേശിയായ ബേക്കര്‍ ഹീന കൗസര്‍ Read More…

Oddly News

12 ലക്ഷം മുടക്കി നായയുടെ രൂപത്തിലേക്ക് മാറിയ യുവാവ്, ഇനി ആഗ്രഹം പാണ്ടയായി ജീവിക്കാന്‍- വീഡിയോ

മനുഷ്യന്റ രൂപത്തിന് പകരം നായയുടെ രൂപത്തിലേക്ക് മാറിയ യുവാവിന്റെ വാര്‍ത്ത ശ്രദ്ധേയമായതായിരുന്നു. ടോക്കോ എന്ന ജാപ്പനീസ് യുവാവായിരുന്നു 12ലക്ഷം രൂപ മുടക്കി നായയുടെ രൂപത്തിലേക്ക് മാറി നായയെ പോലെ ജീവിയ്ക്കാന്‍ ആരംഭിച്ചത്. ടോക്കോ എന്ന പേരിലാണ് ഈ യുവാവ് അറിയപ്പെടുന്നുണ്ടെങ്കിലും ഇദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേരും ഐഡന്റിറ്റിയും ആര്‍ക്കും അറിയില്ല. തനിക്ക് അറിയാവുന്ന ആളുകള്‍ തന്നെ ഇത്തരത്തില്‍ വിലയിരുത്തുന്നത് കാണാന്‍ യുവാവ് ആഗ്രഹിക്കുന്നില്ലെന്നതാണ് ഇതിന് കാരണമായി യുവാവ് പറയുന്നത്. 2022 ഏപ്രില്‍ മുതലാണ് ടോക്കോ നായയുടെ വേഷത്തില്‍ ജീവിക്കാന്‍ Read More…

Celebrity

‘1987 മുതല്‍ 2006 വരെ…’;18 വര്‍ഷം നീണ്ട ശസ്ത്രക്രിയാ യാത്ര, ചിത്രങ്ങള്‍ പങ്കിട്ട് നടന്‍ അശ്വിന്‍ കുമാര്‍

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘ ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം’ എന്ന ചിത്രത്തിലെ മുരളി മേനോന്‍ എന്ന കഥാപാത്രത്തിനെ ആര്‍ക്കും മറക്കാനാവില്ല. പ്രേക്ഷകരുടെ മനം കീഴടക്കിയ താരമാണ് അശ്വിന്‍ കുമാര്‍. എന്നാല്‍ തന്റെ ജീവിതം വെളിപ്പെടുത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. 1987 മുതല്‍ 2006 സര്‍ജറികള്‍ നേരിടേണ്ടതായി വന്നു. ആ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് അദ്ദേഹം കുറിക്കുന്നു. ‘1987 മുതല്‍ 2006 വരെ…1987-ല്‍ 3 മാസം മുതല്‍ ആറാം മാസം പ്രായമുള്ളപ്പോള്‍ വരെ നീണ്ടുനിന്ന ശസ്ത്രക്രിയ ചിത്രമാണ് ആദ്യം. അന്നുമുതല്‍ ഒന്നാം Read More…

Crime

ഡേറ്റിങ് ആപ്പിലൂടെ വല വിരിച്ച് സുന്ദരികള്‍; പബുകളിലെത്തിച്ച് മദ്യവും ഭക്ഷണവും വാങ്ങിപ്പിക്കും; ഇരകള്‍ക്ക് നഷ്ടമായത് 30 ലക്ഷം

ഇപ്പോള്‍ എവിടെ തിരിഞ്ഞാലും ഡേറ്റിങ് ആപ്പുകളാണ്. എന്നാല്‍ അത്തരത്തിലുള്ള ഡെറ്റിങ് ആപ്പിലെത്തുന്നവര്‍ കുറച്ചൊന്ന് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. അല്ലെങ്കില്‍ കയ്യിലെ കാശ് മുഴുവന്‍ മറ്റുള്ളവര്‍ തട്ടിയെടുത്തേക്കാം. ഇങ്ങനെ പണം നഷ്ടപ്പെട്ടവരുടെ വാര്‍ത്തയാണ് ഇപ്പോള്‍ ഹൈദരബാദില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആദ്യം ഡേറ്റിങ് ആപ്പില്‍ റജിസ്റ്റര്‍ ചെയ്ത യുവാക്കളുമായി സുന്ദരികളായ യുവതികള്‍ കൂട്ടുകൂടും. ചാറ്റുകൾക്കും കോളുകൾക്കും ശേഷം നേരിട്ട് കാണുന്നതിനായി ഹൈദരാബാദ് മദാപൂരില മെട്രോ സ്‌റ്റേഷനിലെത്താന്‍ ആവശ്യപ്പെടും.പിന്നാലെ സ്റ്റേഷന് സമീപത്തുള്ള പബില്‍ ഡിന്നറിന് ക്ഷണിക്കും. വിലയേറിയ ഭക്ഷണവും മദ്യവും ഓര്‍ഡര്‍ ചെയ്യും. Read More…