ഈസ്റ്റ് കോസ്റ്റ് വിജയൻ നിർമാണവും സംവിധാനവും നിർവഹിക്കുന്ന ചിത്രം “ചിത്തിനി “യുടെ പ്രൊമോ സോങ് പുറത്തിറങ്ങി. ചിത്രത്തിലെ നായികാ വേഷം ചെയ്യുന്ന മോക്ഷയും സംഘവും അവതരിപ്പിക്കുന്ന ലേ… ലേ.. ലേ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. സംഗീതം ഒരുക്കിയത് രഞ്ജിൻ രാജ്. ഗാനരചന : സുരേഷ് പൂമല ഗായകർ : സുഭാഷ് കൃഷ്ണ & കെ .എസ് . അനവദ്യ ബാക്കിങ് വോക്കൽസ് : രഞ്ജിൻ രാജ് & വൈഗ അഭിലാഷ്. പ്രോമോ സോങ് ഡയറക്ടർ : Read More…
Author: ashtagon
ലോകത്തിലെ ഏറ്റവും വിരൂപനായ നായ- മത്സരത്തിലെ വിജയി; പ്രതിരോധത്തിന്റെ പ്രതീകം
ലോകത്തിലെ ഏറ്റവും വിരൂപനായ നായയെ കണ്ടെത്താനുള്ള ഒരു മത്സരത്തില്‍ വിജയിയായിരിക്കുകയാണ് എട്ട് വയസ്സുള്ള പെക്കിംഗീസ് ഇനത്തില്‍പ്പെട്ട നായ. സമ്മാനമായി ലഭിച്ചതാവട്ടെ അയ്യായിരം ഡോളറും. മഗ് റൂട്ട് ബിയര്‍ നടത്തുന്ന മത്സരത്തില്‍ ഏകദേശം 5 തവണ താങ് പങ്കെടുത്തട്ടുണ്ട്. അതില്‍ മൂന്ന് തവണയും രണ്ടാം സ്ഥാനം സ്വന്തമാക്കിയട്ടുണ്ട്. ഒരു റെയ്ക്യൂ ഫോസ്റ്ററില്‍ നിന്നാണ് ഉടമയ്ക്ക് നായയെ ലഭിക്കുന്നത്. നായ് പൊങ്ങന്‍ രോഗം ബാധിച്ച നായയുടെ ജീവിതം വളരെ അധികം കഷ്ടത്തിലായിരുന്നു. പ്രതിരോധത്തിന്റെ ഒരു പ്രതീകമായിയാണ് താങ് അറിയപ്പെടുന്നത്. താങ്ങിന്റെ Read More…
ലോകത്തിലെ ഏറ്റവും വിലയേറിയ ദ്രാവകം; ഈ വിഷത്തിന്റെ ഒരു തുള്ളിക്ക് പോലും കോടികള്‍
ലോകത്തിലെ ഏറ്റവും വിലയേറിയ ദ്രാവകങ്ങള്‍ പരിഗണിച്ചാല്‍ തേള്‍വിഷമാണ് ഒന്നാമത് നല്‍ക്കുന്നത്. ഡെത്ത്‌സ്റ്റാക്കര്‍ സ്‌കോര്‍പിയോണ്‍ വെനം എന്ന തേള്‍വിഷത്തിന് ഒരു ഗാലന് ഏകദേശം 3.9 കോടി യു എസ് ഡോളറാണ് വില വരുന്നത്. ഈ വിഷത്തിന് വൈദ്യശാസ്ത്ര ഗവേഷണത്തിലും വേദന നിന്ത്രണത്തിലും, കാന്‍സര്‍, പ്രതിരോധവ്യവസ്ഥയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ തുടങ്ങിയവയുടെ ചികിത്സയിലും വലിയ സ്ഥാനമുണ്ട്. ഇത് അപൂര്‍വമായ വിഷമായതിനാലാണ് ഇതിന് ഇത്രയും അധികം വില വരുന്നത്. തേളുകള്‍ കുറച്ചുമാത്രം വിഷമേ ഉത്പാദിപ്പിക്കുകയുള്ളൂ. ഈ ജീവികളെ ഉപദ്രവിക്കാതെ ഇത് എടുക്കുകയും വേണം. Read More…
ഇങ്ങനെയൊക്കെ ചെയ്യാമോ? മോഷണത്തിന് ശേഷം ഉടമയ്ക്ക് കള്ളന്റെ കുറിപ്പ്; ഒടുവില്‍ ഒരു വമ്പന്‍ ട്വിസ്റ്റ്
വീട്ടില്‍ നിന്ന് എന്തെങ്കിലും വസ്തുക്കള്‍ മോഷണം പോയാല്‍ വീട്ടുകാര്‍ക്ക് യാതൊരു സമാധാനവും ഉണ്ടാവില്ല. പിന്നെ സാധാനങ്ങള്‍ സൂക്ഷിക്കാത്തതിന് കള്ളന്‍ തന്നെ കുറ്റപ്പെടുത്തിയാലുള്ള കാര്യം പ്രത്യേകം പറയേണ്ടല്ലോ? ചൈനയിലെ ഒരു സ്ഥാപനത്തിന്റെ ഉടമ കടന്നുപോകുന്നത് അത്തരത്തിലുള്ള ഒരു അവസ്ഥയിലൂടെയാണ്.സ്ഥാപനത്തില്‍ കയറി പറ്റിയ കള്ളന്‍ സാധനങ്ങള്‍ എളുപ്പത്തില്‍ എടുക്കാനായി പാകത്തിന് വച്ച ഉടമയ്ക്ക് സാധനങ്ങളുടെ സുരക്ഷയുടെ കാര്യത്തില്‍ സ്വല്‍പ്പം കൂടി ശ്രദ്ധ പുലര്‍ത്തണമെന്ന് ഉപദേശിച്ച് കൊണ്ട് ഒരു കുറിപ്പും നല്‍കിയതിന് ശേഷമായിരുന്നു മടക്കം. പിന്നീട് കള്ളനെ പോലീസ് പിടികൂടുകയും ചെയ്തു. Read More…
ഇന്ത്യാക്കാരന്‍ സത്‌നാംസിംഗിന്റെ മരണത്തില്‍ എന്തിനാണ് ഇറ്റലിക്കാര്‍ ദു:ഖിക്കുന്നത്? തൊഴില്‍ചൂഷണത്തിനെതിരേ പ്രതിഷേധം
ന്യൂഡല്‍ഹി: യന്ത്രത്തില്‍ കൈ മുറിഞ്ഞതിനെ തുടര്‍ന്ന് തൊഴിലുടമ റോഡില്‍ തള്ളിയിട്ട് മരിച്ച ഇന്ത്യന്‍ കര്‍ഷകന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി ആദരാഞ്ജലി അര്‍പ്പിച്ചു. കഴിഞ്ഞയാഴ്ച നടന്ന സംഭവത്തില്‍ തൊഴിലുടമയ്ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് ഉണ്ടായ ശക്തമായ പ്രതിഷേധം ഇറ്റലിയെ ഞെട്ടിച്ചിരിക്കുകയാണ്. കഴിഞ്ഞദിവസം ഇറ്റാലിയന്‍ പാര്‍ലമെന്റില്‍ പ്രധാനമന്ത്രി വിഷയം അവതരിപ്പിക്കുകയും മരിച്ച തൊഴിലാളി സത്‌നാം സിംഗിന് അനുശോചനം അറിയിക്കുകയും ചെയ്തു. നിയമപരമായ രേഖകളില്ലാതെ ജോലി ചെയ്തിരുന്ന സത്‌നം സിംഗ് (31) കഴിഞ്ഞയാഴ്ച യന്ത്രം ഉപയോഗിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ കൈ Read More…
കാമുകിയെ ഹെലികോപ്റ്ററില്‍ നിന്നിറക്കി പണക്കെട്ടിന് മുകളിലൂടെ നടത്തി; റഷ്യന്‍ കോടീശ്വരന്റെ അഹങ്കാരം
സമ്പത്ത് കാണിക്കാന്‍ ഭ്രാന്തന്‍ ചിന്താഗതികള്‍ പിന്തുടരുന്ന അനേകര്‍ ഈ ലോകത്തുണ്ട്. കെട്ടിവെച്ച പണത്തിന് മുകളിലൂടെ കാമുകിയെ നടത്തിയാണ് റഷ്യന്‍ കോടീശ്വരന്‍ സെര്‍ജി കൊസെങ്കോ തന്റെ പണക്കൊഴുപ്പ് പ്രകടിപ്പിച്ചത്. സംഭവത്തിന്റെ വീഡിയോയ്ക്ക് സോഷ്യല്‍മീഡിയയില്‍ സമ്മിശ്രപ്രതികരണമാണ് കിട്ടുന്നത്. കാമുകി പണക്കെട്ടിന് മുകളിലൂടെ നടക്കുന്നതിന്റെ ഒരു പഴയ വീഡിയോയാണ് ചര്‍ച്ചയാകുന്നത്. മിസ്റ്റര്‍ താങ്ക്യൂ എന്നറിയപ്പെടുന്ന റഷ്യന്‍ സംരംഭകനും സോഷ്യല്‍ മീഡിയ വ്യക്തിയുമായ സെര്‍ജി കൊസെങ്കോയാണ് വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. പണത്തിന്റെ പരവതാനി വിരിച്ചു ഇയാള്‍ തന്റെ കാമുകിയെ അതിന് മുകളിലൂടെ നടത്തിക്കുന്നതാണ് Read More…
നാഗേന്ദ്രനായി സുരാജ്! ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാർ പുതിയ വെബ്സീരിസ് നാഗേന്ദ്രൻസ് ഹണിമൂൺസ് ടീസർ!
Disney + Hotstar-ന്റെ നാലാമത്തെ മലയാളം സീരീസായ നാഗേന്ദ്രൻസ് ഹണിമൂൺസ്-ന്റെ ടീസർ പുറത്തിറങ്ങി .പൊട്ടിച്ചിരിയുടെ പുതിയ മേളമൊരുക്കി കൊണ്ട്, ഒട്ടേറെ ട്വിസ്റ്റുകളും, ഇത് വരെ കാണാത്ത കോമഡി സന്ദര്ഭങ്ങളും നിറഞ്ഞ സീരിസ് -ന്റെ സ്ട്രീമിംഗ് ഉടൻ ആരംഭിക്കും. സുരാജ് വെഞ്ഞാറമൂട് നായകനായ നാഗേന്ദ്രൻസ് ഹണിമൂൺസ് -ൽ മലയാളികളുടെ പ്രിയപ്പെട്ട താര നിര തന്നെ അണിനിരക്കുന്നു. ഗ്രേസ് ആന്റണി, ശ്വേതാ മേനോൻ, കനി കുസൃതി, അൽഫി പഞ്ഞിക്കാരൻ, പ്രശാന്ത് അലക്സാണ്ടർ , കലാഭവൻ ഷാജോൺ, രമേശ് പിഷാരടി, നിരഞ്ജനാ Read More…
വിദ്യാഭ്യാസത്തേക്കാൾ രണ്ടിരട്ടി തുക ഇന്ത്യക്കാർ വിവാഹത്തിന് ചെലവഴിക്കുന്നു: റിപ്പോർട്ട്
ഇന്ത്യക്കാർ വിവാഹങ്ങൾക്കായി ചെലവഴിക്കുന്ന തുക വിദ്യാഭ്യാസത്തിനായി ചെലവഴിക്കുന്ന തുകയുടെ ഇരട്ടിയാണെന്നാണ് പുതിയ റിപ്പോർട്ട്. ഇൻവെസ്റ്റ്‌മെന്റ് ബാങ്കിംഗ് ആന്‍ഡ് ക്യാപിറ്റൽ മാർക്കറ്റ് സ്ഥാപനമായ ജെഫരീസിന്റെ സമീപകാല റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യൻ വിവാഹ വിപണിയുടെ മൂല്യം 130 ബില്യൺ ഡോളറാണ് (ഏകദേശം 10.7 ലക്ഷം കോടി രൂപ), യുഎസ് വിവാഹ വിപണിയുടെ ഇരട്ടി വലുപ്പം. ലഭ്യമായ വിവിധ വിവരങ്ങളുടെയും പ്രധാന വിവാഹകേന്ദ്രങ്ങളില്‍ നേരിട്ടു നടത്തിയ പഠനങ്ങളുടേയും അടിസ്ഥാനത്തിലാണ് പഠനം.. ഒരു ഇന്ത്യൻ വിവാഹത്തിന്റ ശരാശരി ചെലവ് ഏകദേശം 15,000 ഡോളറാണെന്ന് Read More…
പറക്കലിനിടെ വിമാനത്തിന്റെ ‘മേല്‍ക്കൂര’ തുറന്നുപോയി: നടുങ്ങിപ്പോയ ഒരുനിമിഷം- വീഡിയോ
പല അപകടങ്ങളില്‍ നിന്നും വളരെ അത്ഭുതകരമായി രക്ഷപ്പെട്ട കഥകള്‍ നമ്മള്‍ കേട്ടിട്ടുണ്ടലോ? പറക്കുന്നതിനിടെ ചെറുവിമാനത്തിന്റെ ഗ്ലാസ് കനോപി തുറന്നു പോയിട്ടും അദ്ഭുതകമായി രക്ഷപ്പെട്ട് നെതര്‍ലണ്ടിലെ വനിതാ പൈലറ്റ്. തന്റെ മനസാന്നിധ്യം കൊണ്ട് ഡച്ച് പൈലറ്റായ നരീന്‍ മെല്‍കുംജനാണ് വിമാനം സുരക്ഷിതമായി താഴെയിറക്കിയത്. എക്‌സ്ട്ര 330 എല്‍എക്‌സ് എയര്‍ക്രാഫ്റ്റിന്റെ ഗ്ലാസ് മേലാപ്പ് പറക്കലിനിടെ താനേ തുറന്ന് പോവുകയായിരുന്നു. ഇത് രണ്ട് പേര്‍ക്ക് മാത്രം സഞ്ചരിക്കാന്‍ സാധിക്കുന്ന ചെറുവിമാനമാണ്. കോവിഡ് കാലത്തിന് പിന്നാലെ നടത്തിയ അക്രോബാറ്റിക് പരിശീലനപ്പറക്കലിനിടെയായിരുന്നു സംഭവം നടന്നത് Read More…









