Movie News

നടന്‍ ജയകൃഷ്ണന്‍ കാരിമുട്ടം നായകനിരയിലേക്ക്; ‘മറുവശം’ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

കൊച്ചി: ഗ്രാമീണ കഥാപാത്രങ്ങളിലൂടെയും സ്വഭാവനടനിലൂടെയും  പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടിയ നടന്‍ ജയശങ്കര്‍ കാരിമുട്ടം നായകനാകുന്നു. ജയശങ്കറിന്‍റെ  പുതിയ ചിത്രമായ മറുവശത്തിന്‍റെ ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സംവിധായകനും തിരക്കഥാകൃത്തും നടനുമായ അനുറാം കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മറുവശം. ജയകൃഷ്ണന് പുറമെ മലയാളത്തിലെ പ്രമുഖ താരങ്ങളും അണിനിരക്കുന്ന ചിത്രം നിര്‍മ്മിക്കുന്നതും അനുറാമാണ്. കല്ല്യാണിസം, ദം, ആഴം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അനുറാം റാംസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ സ്വന്തമായി നിർമ്മിക്കുന്ന  ചിത്രം കൂടിയാണ് മറുവശം. ഷെഹിന്‍ Read More…

Crime

കണ്ണൂരില്‍ കമിതാക്കളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണി; പൊലീസുകാരനെതിരേ പരാതി

കണ്ണൂരിലെ കോട്ടയിൽ സുരക്ഷാ വിഭാഗത്തില്‍ ജോലി നോക്കുന്ന പൊലീസുകാരനെതിരെ ബ്ലാക് മെയിലിങ് പരാതി. ​കോട്ടയിലെത്തിയ കമിതാക്കളുടെ സ്വകാര്യ ദൃശ്യങ്ങൾ ഫോണില്‍ പകർത്തുകയും പിന്നീട് ചിത്രങ്ങൾ പുറത്തു വിടാതിരിക്കണമെങ്കില്‍ പണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി എന്നുമാണ് ആരോപണം. കൊല്ലം സ്വദേശികളായ യുവതിയും യുവാവുമാണ് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരിക്കുന്നത്. മുഴുപ്പിലങ്ങാട് സ്വദേശി പ്രവീഷിനെതിരെയാണ് പരാതി. കഴിഞ്ഞ എട്ടുവര്‍മായി ഇയാള്‍ ഇവിടെ ഡ്യൂട്ടി ചെയ്യുകയാണ്. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പരാതിയില്‍ അന്വേഷണം ആരംഭിച്ചു. നേരത്തേ പങ്കാളിയോടൊപ്പം കണ്ണൂര്‍ Read More…

Good News

രക്തം കുടിക്കുന്നവരല്ല; പകരം രക്തം ദാനം ചെയ്യുന്ന ഡ്രാക്കുളകള്‍

രക്തദാഹിയായ ഡ്രാക്കുളയെ കുറിച്ച് നിങ്ങള്‍ ഒരുപക്ഷെ കേട്ടിട്ടുണ്ടാവാം എന്നാല്‍ സാധാരണ മനുഷ്യരായ ഡ്രാക്കുളമാരെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? ഇവര്‍ വര്‍ഷങ്ങളായി രക്തദാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധപ്രവര്‍ത്തകരാണ്. കൗതുകത്തിനുവേണ്ടി ഇവര്‍ പരസ്പരം വിളിച്ചു തുടങ്ങിയ പേരാണ് ഡ്രാക്കുള എന്നത്. അതിപ്പോൾ ഒരു ശീലമായിമാറി. ഡ്രാക്കുള എന്ന പേരിലാണ് ഇവര്‍ അറിയപ്പെടുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട് നടത്തിയ സംഗമത്തിന്റെ പേരും ഡ്രാക്കുളാസ് മീറ്റ് 2K24 എന്ന് തന്നെയായിരുന്നു. എല്ലാ മൂന്നുമാസവും ഇവര്‍ രക്തദാനം ചെയ്യുന്നു. കഴിഞ്ഞ 7 വര്‍ഷമായി ഡ്രാക്കുള Read More…

Healthy Food

ദേഷ്യം കൂടുതലുള്ള ആളാണോ? ഭക്ഷണത്തില്‍ ഈ പോഷകങ്ങള്‍ ഉള്‍പ്പെടുത്താന്‍ നോക്കൂ

ദേഷ്യം വന്നാല്‍ പലപ്പോഴും നമ്മള്‍ നമ്മളല്ലാതാകാറുണ്ട്. എന്നാല്‍ ഒമേഗ -3 സപ്ലിമെന്റുകള്‍ ദേഷ്യം കുറയ്ക്കാന്‍ നല്ലതാണെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ച പഠനം നടത്തിയത് പെന്‍സില്‍വേനിയ സര്‍വകലാശാലയിലെ ഗവേഷകരാണ്. 30 ശതമാനം വരെ അക്രമണോത്സുകത കുറയ്ക്കാന്‍ ഒമേഗ -3സപ്ലിമെന്റുകള്‍ സഹായിക്കുമെന്നാണ് പഠനങ്ങളിലൂടെ ഗവേഷകരുടെ കണ്ടെത്തല്‍. ദേഷ്യം കുറയ്ക്കുന്നതിനും ഇത് സഹായകമാകുന്നുണ്ട്. തലച്ചോറിലുണ്ടാകുന്ന നീര്‍കെട്ട് മൂഡ് മാറ്റത്തിനും ദേഷ്യമുള്ള സ്വഭാവത്തിനുമൊക്കെ കാരണമാകാറുണ്ട്. ഇത് തടയുന്നതിനായി ഒമേഗ – 3 ഫാറ്റി ആസിഡിന് സാധിക്കും. ഇതിന് പുറമേ സെറോടോണിന്‍, Read More…

Featured Oddly News

ആക്രി കച്ചവടം അത്രമോശമൊന്നുമല്ല ! യുവാവ് സമ്പാദിച്ചത് 56 ലക്ഷം രൂപ

നമ്മുടെ ചുറ്റും നിറഞ്ഞു കിടക്കുന്നത് നിരവധി മാലിന്യങ്ങളാണ്. എന്നാല്‍ അവയില്‍ നിന്നൊക്കെ ഉപയോഗപ്രദമായ പല വസ്തുക്കളും കണ്ടെത്തുന്നവരാണ് ആക്രിക്കാര്‍. ഇത്തരക്കാരെ പലരും അവജ്ഞയോടെയാണ് കാണുന്നത്. എന്നാല്‍ ആക്രി സാധനങ്ങള്‍ വിറ്റ് ലക്ഷങ്ങള്‍ സമ്പാദിച്ച വാര്‍ത്തയാണ് പുറത്തു വരുന്നത്. ലിയോനാര്‍ഡോ ഉര്‍ബാനോ എന്ന യുവാവാണ് ആക്രി പെറുക്കി കഴിഞ്ഞ വര്‍ഷം മാത്രം, ഇത്തരത്തില്‍ 56 ലക്ഷം (1,00,000 ഓസ്‌ട്രേലിയന്‍ ഡോളര്‍) രൂപ ഈ ബിസിനസില്‍ നിന്ന് നേടിയത്. ഓസ്ട്രേലിയയിലെ സിഡ്നിയിലെ തെരുവോരങ്ങളില്‍ വലിച്ചെറിയപ്പെട്ട മാലിന്യങ്ങളില്‍ നിന്ന് ഉര്‍ബാനോ തനിക്ക് Read More…

Celebrity Featured

അംബാനി കല്യാണത്തിന് വിളമ്പിയത് ലോകത്തിലെ വിലപിടിപ്പുള്ള മീന്‍ മുട്ട, മീന്‍മീനിന്റെ ആയുസ്സ് നൂറ് വര്‍ഷം വരെ

അത്യാഢംബരമായ കല്യാണമായിരുന്നു ആനന്ദ് അംബാനിയുടെയും രാധികയുടെയും. ഇന്ത്യയ്ക്കകത്തുനിന്നും പുറത്തുനിന്നുമുള്ള പല പ്രമുഖരും കല്യാണത്തില്‍ പങ്കെടുത്തു. തിരാംസുവും കാവിയാറും ഉൾപ്പെടുന്ന ലോകത്തിലെ തന്നെ വിലപ്പിടിപ്പുള്ള വ്യത്യസ്തവും അപൂര്‍വവുമായ ഭക്ഷണങ്ങളായിരുന്നു കല്യാണത്തിനുണ്ടായിരുന്നത്. കാസ്പിയന്‍ കടലിലും കരിങ്കടലിലും കാണപ്പെടുന്ന സ്റ്റര്‍ജന്‍ എന്ന മത്സ്യത്തിന്റെ മുട്ടയാണ് കാവിയാര്‍. ഏകദേശം 100 വര്‍ഷംവരെ ജീവിക്കുന്ന ഈ മത്സ്യത്തിന് 450 കിലോഗ്രാം വരെ തൂക്കമുണ്ടാകും. ഇതിന്റെ മുട്ടയ്ക്ക് വളരെ അധികം വിലയാണ്. ഇതില്‍ ഏറ്റവും കൂടിയവില കാവിയാർ ബെലൂഗ എന്ന മൽസ്യത്തിന്റെയാണ്. 100 ഗ്രാമിന് 60000 Read More…

Oddly News

37,500 തരം ഭക്ഷണം, വിതറിയത് 20 ദശലക്ഷം പൂക്കള്‍, ലോകത്തിലെ ഏറ്റവും ചെലവേറിയ വിവാഹ വിശേഷങ്ങള്‍….

20 മില്യണ്‍ പൂക്കള്‍, 18 പേജുള്ള ഡ്രസ് കോഡും 37,500 ഭക്ഷ്യവിഭവങ്ങളുമായി മുംബൈയില്‍ അനന്ത് അംബാനിയുടെയും രാധികാ മര്‍ച്ചന്റിന്റെയും നടന്നത് ലോകത്തിലെ ഏറ്റവും ചെലവേറിയ വിവാഹം. ഇന്ത്യയിലെ ഏറ്റവും വലിയ ധനികപുത്രന്റെ വിവാഹത്തില്‍ പങ്കെടുത്തത് ലോകത്തെ ഏറ്റവും സമ്പന്നരായ 5,000 പേരായിരുന്നു. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ മുതല്‍ ഫാഷന്‍ റാണി കിം കര്‍ദാഷിയാന്‍, ബോളിവുഡ് നടീനടന്മാരും ക്രിക്കറ്റ് താരങ്ങളും അടക്കം ഇന്ത്യയിലെയും വിദേശത്തെയും വിവിധ രംഗത്തെ വമ്പന്മാരൊക്കെ അതിഥികളായി. അതിഥികളില്‍ കിമ്മും ക്ലോ കര്‍ദാഷിയാനും Read More…

Movie News

ദിലീപ്, വിനീത്, ധ്യാൻ ടീമിന്റെ ‘ഭ.ഭ.ബ’ ആരംഭിച്ചു, ഗോകുലം മൂവീസ് ഒരുക്കുന്നത് മാസ്സ് എന്റർടെയ്നർ

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ദിലീപിനെ നായകനാക്കി ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭഭബ. താര ദമ്പതിമാരായ നൂറിൻ ഷെരീഫും ഫാഹിം സഫറും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഓടിക്കുന്നത്. ഇന്ന് പാലക്കാട് വച്ചു ചിത്രത്തിന്റെ പൂജ നടക്കുകയുണ്ടായി. ഷൂട്ടിംഗ് ആരംഭിച്ച ചിത്രം ഒരു മാസ്സ് എന്റർടെയ്നർ ആണെന്നാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്. വമ്പൻ ഹിറ്റ് ചിത്രങ്ങൾ നിർമിച്ചിട്ടുള്ള ഗോകുലം മൂവീസ് ഒരുകുന്ന ചിത്രം എന്നതുകൊണ്ട് തന്നെ ചിത്രത്തിനുള്ള പ്രതീക്ഷകൾ ഏറെയാണ്. കോ- പ്രൊഡ്യൂസേര്‍സ് . വി.സി. Read More…

Featured Sports

കോപ്പയില്‍ മധുരപ്പതിനാറ്; ഏറ്റവും കൂടുതല്‍ കപ്പുനേട്ടമെന്ന റെക്കോഡ് അര്‍ജന്റീനയ്ക്ക്, ജയം മെസ്സി ഇല്ലാതെ

കൊളംബിയയെ ഏകപക്ഷീയമായ ഒരുഗോളിന് ഫൈനലില്‍ തകര്‍ത്തതിന് പിന്നാലെ അര്‍ജന്റീന ഫുട്‌ബോള്‍ടീം കോപ്പാ അമേരിക്ക ഫുട്‌ബോളില്‍ ചരിത്രമെഴുതി. അധികസമയത്ത് മാര്‍ട്ടീനസ് നേടിയ ഗോളില്‍ വിജയം നേടിയ മെസ്സിയും കൂട്ടരും ഒന്നിലധികം റെക്കോഡുകളാണ് എഴുതിച്ചേര്‍ത്തത്. കളിയുടെ 112 ാം മിനിറ്റിലായിരുന്നു അര്‍ജന്റീനയ്ക്ക് കിരീടം ഉറപ്പിച്ച് മാര്‍ട്ടീനസിന്റെ ഗോള്‍ വന്നത്. വിജയത്തോടെ കോപ്പയില്‍ ഏറ്റവും കൂടുതല്‍ കപ്പുനേട്ടമെന്ന റെക്കോഡ് അര്‍ജന്റീന നേടി. അര്‍ജന്റീനയുടെ ഷോകേസില്‍ 16 കിരീടങ്ങളാണ് എത്തിയിരിക്കുന്നത്. നേരത്തേ 15 കിരീടമുള്ള ഉറുഗ്വേയെയാണ് അര്‍ജന്റീന പിന്നിലാക്കിയത്. ഇതിനൊപ്പം കൊളംബിയയുടെ 28 Read More…