Oddly News

26ലക്ഷം സ്വര്‍ണനാണയങ്ങള്‍, സ്വര്‍ണക്കട്ടികള്‍, വജ്രങ്ങള്‍; കടലില്‍ മുങ്ങിയ ഇന്ത്യയുടെ മഹാനിധി!

1782 ഓഗസ്റ്റില്‍ ദക്ഷിണാഫ്രിക്കയിലെ പോണ്ടോലാന്‍ഡ് തീരത്തിന് സമീപത്തായി ഒരു കപ്പല്‍ തകര്‍ന്നു. ആ കപ്പല്‍ തകര്‍ന്നതാവട്ടെ പവിഴപ്പുറ്റിലിടിച്ചും. കപ്പിലാവട്ടെ 729 ടണ്‍ ഭാരം വഹിച്ചിരുന്നു. ഇംഗ്ലണ്ടിലേക്ക് തിരികെ പോവുകയായിരുന്ന കപ്പലിനെ പറ്റി പ്രചരിച്ചത് ഇതില്‍ 26 ലക്ഷം സ്വര്‍ണനാണയങ്ങളും 1400 സ്വര്‍ണക്കട്ടികളും വജ്രങ്ങളും മറ്റ് രത്‌നങ്ങളുമടങ്ങിയ 19 പെട്ടികള്‍ ഉണ്ടായിരുന്നതായാണ്. മയൂരസിംഹാസനവും ഇതിലുണ്ടായിരുന്നതായി ചിലര്‍ വാദമുയര്‍ത്തിയിരുന്നു. ഈ കപ്പല്‍ പുറപ്പെട്ടതാവട്ടെ അന്നത്തെ മദ്രാസ് തുറമുഖത്ത് നിന്നാണ്. ശ്രീലങ്കയിലെ ട്രിങ്കോമാലിയില്‍ എത്തിയശേഷം ദക്ഷിണാഫ്രിക്ക ചുറ്റി ഇംഗ്ലണ്ടിലേക്കു പോകുകയായിരുന്നു കപ്പൽ. Read More…

Good News

പ്രായം 69, അറുപത് കിലോ’ ഡെഡ് ലിഫ്റ്റ്’ പോലും പുഷ്പം പോലെ പൊക്കുന്ന ‘വെയ്റ്റ് ലിഫ്റ്റര്‍ മമ്മി’

പ്രായം വെറും നമ്പര്‍ മാത്രമാണെന്ന് വെറുതെ അലങ്കാരത്തിനു പറയാറുണ്ട്. ഇത് അങ്ങിനെയല്ല. യുവാക്കളുടെ മാത്രം മേഖലയായി സാധാരണ കരുതപ്പെടുത്ത വെയിറ്റ് ലിഫ്റ്റിംഗില്‍ പുഷ്പംപോലെ വെയിറ്റെടുക്കുന്ന ഈ അമ്മ നമ്മെ അമ്പരപ്പിക്കും. പ്രായമായാല്‍ മുട്ടുവേദനയും സന്ധിവേദനയുമായി ഒരിടത്ത് ഒതുങ്ങിക്കൂടുന്ന പ്രകൃതമാണ് എല്ലാവര്‍ക്കും. എന്നാല്‍ തന്റെ 69 മത്തെ വയസ്സിലും ഓടി നടന്ന് ജിമ്മില്‍ സ്‌ക്വാട്ടുകളും ലെഗ് പ്രസുകളുംവരെ ചെയ്യുന്ന ഒരു അമ്മ. റോഷ്‌നി ദേവി എന്നാണ് ഇവരുടെ പേര്. ഇവര്‍ അറിയപ്പെടുന്നത് തന്നെ വെയിറ്റ് ലിഫ്റ്റര്‍ മമ്മി എന്നാണ്. Read More…

Lifestyle

നന്നായി പുഞ്ചിരിക്കുന്നതിലാണ് ഇനി കാര്യം; ചിരിയിലൂടെ ജോലിക്ക്‌ യോഗ്യരാണോ എന്നറിയാന്‍ എ ഐ

ജോലി സ്ഥലങ്ങളിലെ സമ്മര്‍ദ്ദം കരിയറില്‍ നമ്മള്‍ അഭിമുഖീകരിക്കേണ്ട പ്രധാന വെല്ലുവിളിയാണ്. അത്തരത്തിലുള്ള സാഹചര്യം എങ്ങനെയാണ് ഒരാള്‍ കൈകാര്യം ചെയ്യുന്നത് എന്നതിനെപറ്റിയുള്ള ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തിലാണ് ജാപ്പനീസ് സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ AEON ഒരു പുതിയ നീക്കവുമായി വരുന്നത്. അതായത് ജീവനക്കാരുടെ പുഞ്ചിരി വിലയിരുത്തുന്നതിനും ജോലിസ്ഥലത്തെ സമ്മര്‍ദ്ദങ്ങളെ അവര്‍ എങ്ങനെ നേരിടുന്നു എന്ന കാര്യങ്ങളിലെ നിലവാരം നിര്‍ണയിക്കാന്‍ ഒരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) സംവിധാനം കൊണ്ടുവന്നിരിക്കുകയാണ്. ഒരു പുഞ്ചിരി വിലയിരുത്താന്‍ എ ഐ സംവിധാനം ഉപയോഗിക്കുന്ന ലോകത്തെ ആദ്യത്തെ കമ്പനിയായി Read More…

Celebrity

സഹീറിന്റെ ആ ശീലം സഹിക്കാന്‍ പറ്റില്ല, തുറന്നു പറഞ്ഞ് സോനാക്ഷി സിന്‍ഹ

ബോളിവുഡിലെ തിളങ്ങുന്ന താരമാണ് സോനാക്ഷി സിന്‍ഹ. തന്റേതായ അഭിപ്രായം എപ്പോഴും തുറന്നു പറയുന്ന താരം കൂടിയാണ് സോനാക്ഷി. അടുത്തിടെയായിരുന്നു സൊനാക്ഷിയും നടന്‍ സഹീര്‍ ഇക്ബാലും വിവാഹിതരാകുന്നത്. വിവാഹ ശേഷം ഹണിമൂണ്‍ യാത്രയിലായിരുന്ന ഇരുവരും കഴിഞ്ഞ ദിവസമാണ് നാട്ടില്‍ തിരികെ എത്തിയത്. ഏഴ് വര്‍ഷത്തെ പ്രണയത്തിനും ലിവിംഗ് ടുഗദറിനും ശേഷമായിരുന്നു സൊനാക്ഷിയും സഹീറും വിവാഹിതരായത്. ജൂണ്‍ 23-നായിരുന്നു വിവാഹം. ഏകദേശം 7 വര്‍ഷമായി പരസ്പരം ഡേറ്റിംഗ് നടത്തുന്ന ദമ്പതികള്‍ ഇപ്പോള്‍ സന്തോഷകരമായ ദാമ്പത്യം ആസ്വദിക്കുകയാണ്. അടുത്തിടെയാണ് അവര്‍ തങ്ങളുടെ Read More…

Oddly News

മദ്യപിച്ച് ‘പാമ്പാ’യി പാമ്പുമായി കളിച്ചു; ശല്യംസഹിക്കാതെ മൂര്‍ഖന്‍ കടിച്ചു; വീഡിയോ വൈറല്‍

മദ്യപിച്ച് ലക്കുകെട്ട് വിഷമുള്ള പാമ്പുമായി കളിക്കുന്നതിനിടെ ആന്ധ്രാപ്രദേശില്‍ ഒരാള്‍ക്ക് പാമ്പുകടിയേറ്റു. മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റത് നാഗരാജു എന്നയാള്‍ക്കാണ്. ശ്രീ സത്യസായി ജില്ലയിലെ കാദിരി മേഖലയില്‍ കോളേജ് പരിസരത്ത് വെച്ചായിരുന്നു സംഭവം. സംഭവത്തിന്റെ വീഡിയോ ഓണ്‍ലൈനില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. നാഗരാജു പാമ്പമായി കളിക്കുന്നതും പാമ്പിനെ കൈകൊണ്ട് അടിക്കുന്നതുമെല്ലാം ദൃശ്യങ്ങളിലുണ്ട്. സമീപത്തെ കുറ്റിക്കാട്ടിലേക്ക് രക്ഷപ്പെടാനുള്ള പാമ്പിന്റെ ശ്രമം അവഗണിച്ച നാഗരാജു അതിനെ പിടികൂടി റോഡിലേക്ക് തിരികെ കൊണ്ടുവന്നാണ് കളിക്കുന്നത്. നാഗരാജു പാമ്പുമായി കളിക്കുന്നതും തല്ലുന്നതും വീഡിയോയില്‍ കാണാം. പക്ഷേ, Read More…

Oddly News

‘ഈ ക്ഷേത്രത്തില്‍ പ്രാർഥിച്ചാൽ വിസ ഉറപ്പ്’ !; ഭണ്ഡാരമില്ലാത്ത, കാണിക്ക വേണ്ടാത്ത ബാലാജി ക്ഷേത്രം!

വിശ്വാസം മനുഷ്യനെ ഏതറ്റവരെയും എത്തിക്കാറുണ്ട്. ഇവിടെ ഒരു ക്ഷേത്രത്തിലെത്തി അനുഗ്രഹം തേടുന്നവര്‍ രാജ്യന്ത്ര യാത്രയ്ക്കായുള്ള വിസയ്ക്ക് അപേക്ഷിച്ച് കാത്തിരിക്കുന്നവരാണ്. ഇവിടെ എത്തി പ്രാര്‍ത്ഥിച്ചാല്‍ വിസ അപ്രൂവലാകുമെന്നാണ് വിശ്വാസം. തെലുങ്കാനയില ശ്രീ ചില്‍ക്കൂര്‍ ബാലാജി ക്ഷേത്രം അത്തരത്തില്‍ വിസ തേടുന്നവരുടെ ആശ്രയ കേന്ദ്രമാകുകയാണ്. ഒരു ഭണ്ഡാരപ്പെട്ടി പോലുമില്ലാത്ത വ്യത്യസ്തമായ ഈ ക്ഷേത്രത്തില്‍ സംഭാവനകളോ, പണമോ വേണ്ട. ലക്ഷക്കണക്കിന് ആളുകള്‍ ആരാധിക്കുന്ന ഈ ക്ഷേത്രമുള്ളത് തെലുങ്കാനയിലുടെ ഹൃദയഭാഗത്തായാണ്. ഒരു ഭക്തന്‍ ശ്രീകോവിലിന് ചുറ്റും 11 വട്ടം പ്രദക്ഷിണം വച്ചുകൊണ്ട് അവരുടെ Read More…

Oddly News

ബ്രസീലിലെ കശുമാവ് ചില്ലറക്കാരനല്ല ; 1000 വര്‍ഷം പഴക്കം, 8,400 ചതുരശ്ര മീറ്ററില്‍ പടര്‍ന്ന പടുകൂറ്റന്‍ മരം

ബ്രസീലിലെ റിയോ ഗ്രാന്‍ഡെ ഡോ നോര്‍ട്ടെയില്‍ 1000 വര്‍ഷം പഴക്കമുള്ള കശുമാവ് ശ്രദ്ധേയമാകുന്നു. ലോകത്തെ പടുകൂറ്റന്‍ മരങ്ങളില്‍ ഒന്നായി പണിഗണിക്കാവുന്ന മരം ഏകദേശം 500 മീറ്റര്‍ ചുറ്റളവുള്ള ഇതിന് 8,400 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തിലാണ് നില്‍ക്കുന്നത്. റെക്കോഡ് ചെയ്യപ്പെട്ടിട്ടുള്ള ലോകത്തിലെ ഏറ്റവും വലിയ കശുമാവായിട്ടാണ് ഈ പീരങ്കി കശുമാവ് കണക്കാക്കപ്പെടുന്നത്. 1888ല്‍ ഒരു പ്രാദേശിക മത്സ്യത്തൊഴിലാളിയാണ് പീരങ്കി കശുമാവ് നട്ടുപിടിപ്പിച്ചതെന്നാണ് ഐതിഹ്യം. 70 കശുമാവിന്റെ വലിപ്പമാണ് ഈ ഒരൊറ്റെ കശുമാവിനുള്ളത്. പ്രതിവര്‍ഷം 60,000-ലധികം കശുവണ്ടിപ്പഴങ്ങള്‍ ഉത്പാദിപ്പിക്കുന്ന കശുമാവിനെ Read More…

Oddly News

അര്‍ബുദബാധിതനായ 7 വയസ്സുകാരന് ദയാവധം നല്‍കി ഒരമ്മ; 43 വര്‍ഷങ്ങള്‍ക്ക് ശേഷം വെളിപ്പെടുത്തല്‍

കാന്‍സര്‍ ബാധിതനായി കടുത്ത വേദന അനുഭവിച്ച 7 വയസ്സുകാരന്‍ മകന് മോര്‍ഫിന്‍ കുത്തിവെയ്പ്പിലൂടെ ദയാവധം നല്‍കിയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഒരു അമ്മ. അന്തോണിയ കൂപ്പര്‍ എന്ന 73 കാരിയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.43 വര്‍ഷത്തിന് മുന്‍പ് നടന്ന ദയവധത്തിനെ പറ്റി ബിബിസി റേഡിയോ ഓക്സ്ഫഡിന് നല്‍കിയ അഭിമുഖത്തിലാണ് മനസ്സ് തുറന്നത്. അഞ്ചാം വയസ്സിലായിരുന്ന മകന്‍ ഹാമിഷിന് അപൂര്‍വ കാന്‍സാറായ ന്യൂറോബ്ലാസ്റ്റോമ നിര്‍ണയിക്കുന്നത്. നാലാം ഘട്ടമായതിനാല്‍ കുട്ടിക്ക് മൂന്ന് മാസം കൂടി മാത്രമേ ആയുസ്സുള്ളുവെന്ന് ഡോക്ടര്‍ ആദ്യം വിധിയെഴുതി. 16 Read More…

Sports

റഷ്യയിലെ ഏറ്റവും സുന്ദരിയായ ബൈക്കര്‍’; ഒടുവില്‍ ബൈക്ക് അപകടത്തില്‍ ദാരുണാന്ത്യം

റഷ്യയിലെ ഏറ്റവും സുന്ദരിയായ ബൈക്കര്‍ എന്ന് വിളിപ്പേരുള്ള സോഷ്യമീഡിയ ഇന്‍ഫ്‌ളുവന്‍സറായ 38കാരിക്ക് തുര്‍ക്കിയില്‍ ദാരുണാന്ത്യം. സോഷ്യല്‍ മീഡിയയില്‍ ‘മോട്ടോതന്യ’ എന്ന പേരില്‍ സഞ്ചരിക്കുന്ന ടാറ്റിയാന ഒസോലിനയാണ് ബൈക്കപകടത്തില്‍ മരണമടഞ്ഞത്. തുര്‍ക്കിയിലെ മുഗ്ലയ്ക്കും ബോഡ്രാമിനും ഇടയില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു മാരകമായ അപകടം. ഒസോലിനയുടെ ചുവന്ന ബിഎംഡബ്‌ള്യൂ  S1000RR 2015ന്റെ നിയന്ത്രണം നഷ്ടപ്പെടുകയും മിലാസിന് സമീപം ഒരു ട്രക്കുമായി കൂട്ടിയിടിക്കുകയിരുന്നു. അടിയന്തര സേവനങ്ങള്‍ ഉടന്‍ എത്തിയെങ്കിലും, മിസ് ഒസോലിന സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഒസോലിനയ്‌ക്കൊപ്പം തുര്‍ക്കി ബൈക്ക് റഡര്‍ ഒനുര്‍ Read More…