Lifestyle

മുല്ലയുടെ അതേ നിറം , രൂപം , ആകൃതി; പക്ഷെ മണം മാത്രമില്ല, പൂ ചൂടുന്നവരുടെ ശ്രദ്ധയ്ക്ക്…

ഓണക്കാലമായാല്‍ പൂക്കള്‍ക്ക് വന്‍ഡിമാന്‍ഡാണ്. പൂക്കളങ്ങള്‍ ഒരുക്കാനും ഓണാഘോഷങ്ങളില്‍ പങ്കെടുക്കുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് തലയില്‍പൂചുടാനും പൂക്കള്‍ അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ മുല്ലപ്പൂക്കള്‍ക്കാണ് പ്രിയം. തമിഴ്‌നാട്ടില്‍ നിന്നാണ് കേരളത്തിലേയ്ക്കുള്ള മുല്ലപ്പൂവ് വരുന്നത്. എന്നാല്‍ തമിഴ്നാട്ടില്‍നിന്നുവരുന്ന മുല്ലപ്പൂവി​നൊപ്പം മുല്ലയുടെ ആകൃതിയും രൂപവുമൊക്കെയുള്ള അപരനുമുണ്ടാകും. എന്നാല്‍ മണം മാത്രമുണ്ടാകില്ല. തമിഴ്‌നാട്ടിലെ നമ്പിമുല്ലയാണ് ഈ അപരന്‍ . ഏതാണ്ട് രണ്ട് വര്‍ഷമായി മുല്ലയോടൊപ്പം തന്നെ ഈ അപരനും എത്താറുണ്ട്. ഇവയുടെ ചെടിയും കേരളത്തിലെ നമ്പ്യാര്‍വട്ടത്തിന്റെ ചെടികളോട് സാമ്യമുണ്ട്. അധികം വിരിയാത്ത മുല്ലമൊട്ടിന്റെ രൂപം. ഇത് അധികമായും ചാര്‍ത്തുമാലകളിലും Read More…

Lifestyle

ബൈക്ക്സ്റ്റണ്ട് ശ്രമം ദുരന്തത്തിൽ കലാശിച്ചു, യുവതിയുടെ നിലവിളി- വൈറല്‍ വീഡിയോ

മോട്ടോർ സൈക്കിൾ സ്റ്റണ്ട് റൈഡിംഗ്, ആവേശമുണർത്തുന്ന ഒരു കായിക വിനോദമാണെങ്കിലും, വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളില്ലാതെ റൈഡിംഗ് നടത്തുന്നത് അത്യന്തം അപകടകരമാണ്. സ്റ്റണ്ട് റൈഡർമാർ സാധാരണയായി ഭാരം കുറഞ്ഞതും മോഡേണുമായ ബൈക്കുകളാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇതിന് വൈദഗ്ദ്ധ്യം, ശാരീരിക ക്ഷമത, പോസിറ്റീവ് മാനസികാവസ്ഥ എന്നിവ അത്യാവശ്യമാണ്. ഒരു മോട്ടോർ സൈക്കിൾ സ്റ്റണ്ട് ഉൾപ്പെടുന്ന ഒരു വീഡിയോ ഇൻസ്റ്റാഗ്രാമിൽ ഇപ്പോള്‍ വൈറലാണ്. ഈ വീഡിയോ 30 ദശലക്ഷത്തിലധികം കാഴ്ചകള്‍ നേടി. തിരക്കേറിയ റോഡിൽ ഒരു റൈഡറും പിന്നിലിരിക്കുന്ന യാത്രക്കാരിയും ഉയർന്ന Read More…

Oddly News

ചുവരുകൾ മുതൽ ടോയ്‌ലറ്റുവരെ സ്വർണ്ണം കൊണ്ട് പൊതിഞ്ഞ ലോകത്തിലെ ഏക ഹോട്ടൽ

ലോകത്തിലെ പല സ്ഥലങ്ങളും അവയുടെ തനതായ സവിശേഷതകൾക്ക് പേരുകേട്ടതാണ്. ചിലത് അതിമനോഹരമായ ബീച്ചുകൾക്ക്, മറ്റുള്ളവ ആകർഷണീയമായ കാഴ്ചകള്‍ക്ക്. എന്നാല്‍ ഇന്ന് നിങ്ങളെ പരിചയപ്പെടുത്താൻ പോകുന്നത് പൂർണ്ണമായും സ്വർണ്ണ നിറത്തിലുള്ള അലങ്കാരങ്ങളാൽ വേറിട്ടുനിൽക്കുന്ന ഒരു ഹോട്ടലാണ്. വിയറ്റ്നാമിലെ ഹനോയിയിൽ സ്ഥിതി ചെയ്യുന്ന ഈ പഞ്ചനക്ഷത്ര ഹോട്ടല്‍, ചുവരുകൾ മുതൽ ബാത്ത്റൂം ഫിക്‌ചറുകൾ വരെ സ്വർണ്ണത്തിൽ പൊതിഞ്ഞ് വാർത്തകളിൽ ഇടം നേടുന്നു. വിയറ്റ്‌നാമിലെ ഡോൾസ് ഹനോയ് ഗോൾഡൻ ലേക്ക് ഹോട്ടലാണ് സ്വർണ്ണ അലങ്കാരങ്ങളാൽ അമ്പരപ്പിക്കുന്നത്. 25 നിലകളും 400 മുറികളുമുള്ള Read More…

Oddly News

ഇന്ത്യയിലെ ഈ ഗ്രാമത്തില്‍ ആളുകളെ ചെരിപ്പ് ധരിക്കാൻ അനുവദിക്കില്ല, കാരണം…

ഒരു പ്രത്യേക കാരണത്താൽ ചെരുപ്പ് ധരിക്കുന്നത് വിലക്കിയ ഒരു ഗ്രാമം ഇന്ത്യയിലുണ്ടെന്നറിയാമോ? തെക്കൻ സംസ്ഥാനമായ തമിഴ്‌നാട്ടിലെ ചെറിയ ഗ്രാമമായ ആൻദമാനിൽ ആളുകൾ ചെരുപ്പ് ധരിക്കുന്നത് നിരോധിച്ചിരിക്കുകയാണ്. എന്നാല്‍ പ്രായമായവർക്കും രോഗികൾക്കും ഷൂസ് അല്ലെങ്കിൽ ചെരിപ്പുകൾ ധരിക്കാൻ നിരോധനമില്ല. ഇതൊക്കെയാണെങ്കിലും ചെന്നൈയിൽ നിന്ന് 450 കിലോമീറ്റർ അകലെയുള്ള ഈ ഗ്രാമത്തിൽ താമസിക്കുന്നവർ ചെരിപ്പും ചെരിപ്പും കൈയിൽ കരുതാറുണ്ട്. കുട്ടികളും ചെരുപ്പ് ധരിക്കാതെയാണ് സ്കൂളുകളിൽ പോകുന്നത്. എന്തുകൊണ്ടാണ് ഈ ഗ്രാമത്തിൽ പാദരക്ഷകൾ നിരോധിച്ചിരിക്കുന്നത്? ന്യൂസ് 18ന്റെ റിപ്പോർട്ട് അനുസരിച്ച് , Read More…

Good News

ഏഷ്യയിലെ ഏറ്റവും സമ്പന്നമായ ഗ്രാമം ഇവിടെയാണ്…

ഏഷ്യയിലെ ഏറ്റവും സമ്പന്നമായ ഗ്രാമം അന്വേഷിച്ച് ചൈനയിലോ ജപ്പാനിലോ പേകേണ്ട, കാരണം അത് നമ്മുടെ ഇന്ത്യയില്‍ തന്നെയാണ്.കേരളീയരായ നമുക്ക് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളെക്കുറിച്ചു ചിന്തിക്കുമ്പോള്‍ ആദ്യം മനസിലേയ്ക്ക് വരുന്നത് ചെളി നിറഞ്ഞ റോഡുകള്‍, കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന പമ്പുകള്‍, കാളവണ്ടികള്‍, വൈദ്യുതി എത്തിനോക്കാത്ത മണ്‍വീടുകള്‍, പണിയെടുക്കുന്ന കര്‍ഷകത്തൊഴിലാളികള്‍ എന്നിവയൊക്കെയാണ്. പക്ഷേ, ഗുജറാത്തിലെ ഭുജിലെ ഈ ഗ്രാമം ഉത്തരേന്ത്യന്‍ ഗ്രാമങ്ങളെക്കുറിച്ചുള്ള ഈ കാഴ്ചപ്പാട് തന്നെ മാറ്റും. ഏഷ്യയിലെ ഏറ്റവും സമ്പന്നമായ ഗ്രാമം എന്നറിയപ്പെടുന്ന മധാപ്പര്‍ ഗുജറാത്തിലെ ഭുജിന്റെ പ്രാന്തപ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. Read More…

Crime

സ്വവർഗാനുരാഗം: നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവതിക്കെതിരേ കേസ്

ആലപ്പുഴ: സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട് സ്വവര്‍ഗാനുരാഗത്തിലായ സ്ത്രീയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയ യുവതിക്കെതിരേ പോലീസ് കേസെടുത്തു. ആലപ്പുഴ സൗത്ത് പോലീസാണ് കേസെടുത്തത്. ഇടുക്കി കട്ടപ്പന സ്വദേശിനിയായ മുപ്പത്തിരണ്ടുകാരിയാണക്ക പ്രതി. വിവാഹിതയും ആലപ്പുഴ സ്വദേശിനിയുമായ നാല്‍പത്തിരണ്ടുകാരിയുടെ പരാതിയിലാണ് കേസെടുത്തത്. ഇവരുടെ ഭര്‍ത്താവ് ആറു വര്‍ഷം മുമ്പാണ് മരിച്ചത്. സാമൂഹിക മാധ്യമത്തിലൂടെയാണ് കട്ടപ്പന സ്വദേശിനിയുമായി സൗഹൃദത്തിലായത്. പിന്നീടത് സ്വവര്‍ഗാനുരാഗത്തിലേക്കു വഴിമാറി. ഫോണിലൂടെയുള്ള നിരന്തര സംസാരം വര്‍ധിച്ചതോടെ കുട്ടികളുടെ പഠനത്തെ ബാധിക്കുമെന്നു പറഞ്ഞ് ആലപ്പുഴ സ്വദേശിനി ഇതില്‍നിന്നു പിന്മാറി.

Lifestyle

എപ്പോഴാണ് വിവാഹം? ആ ചോദ്യം വീണ്ടും; ഞാന്‍ വിവാഹം കഴിച്ചെന്ന് രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധിയുടെ വിവാഹം എപ്പോഴും രാഷ്ട്രീയത്തിലും പുറത്തും ചര്‍ച്ചയാകാറുണ്ട്. അടുത്തകാലത്തും രാഹുലിന്റെ കുടുംബചിത്രത്തിന്റെ വ്യാജഫോട്ടോ പ്രചരിച്ചിരുന്നു. രാഹുല്‍ഗാന്ധിയാകട്ടെ എപ്പോള്‍ വിവാഹം കഴിക്കുമെന്ന ചോദ്യം പലതവണ കേട്ടുമടുത്തയാളാണ്. ഇത്തവണ ശ്രീനഗറില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുമായി നടത്തിയ സംഭാഷണത്തിനിടെയാണ് ഈ ചോദ്യം രാഹുല്‍ വീണ്ടും കേള്‍ക്കേണ്ടിവന്നത്.നേരത്തെ ഈ ചോദ്യം വരുമ്പോള്‍ ‘എനിക്കു ചേര്‍ന്നൊരു പെണ്‍കുട്ടി വരുമ്പോള്‍ വിവാഹം കഴിക്കാമെന്നതായിരുന്നു’ രാഹുലിന്റെ സ്ഥിരം ഉത്തരം. എന്നാല്‍ ഇത്തവണ മറുപടി രാഹുല്‍ മാറ്റിപ്പിടിച്ചു. പല വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കു പിന്നാലെയാണ് വിവാഹവുമായി ബന്ധപ്പെട്ട പതിവുചോദ്യം Read More…

Featured Oddly News

ഈ പിഎച്ച്ഡി കാരന്റെ വധുവിനെ കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ കേട്ടുനോക്കൂ… നിങ്ങള്‍ അത്ഭുതപ്പെടും

ജീവിത പങ്കാളിയെ കുറിച്ചുള്ള സങ്കല്‍പങ്ങള്‍ എല്ലാവര്‍ക്കും ഉണ്ടാകും. എങ്കിലും അക്കൂട്ടത്തില്‍ ചില വിചിത്ര സങ്കല്‍പങ്ങള്‍ ഉള്ളവരും അപൂര്‍വമല്ല. അത്തരത്തില്‍ തന്റെ ജീവിത പങ്കാളി എങ്ങനെയുള്ളവളായിരിക്കണമെന്ന ഒരു യുവാവിന്റെ വാട്‌സാപ് സന്ദേശമാണ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഒരു ചൂടേറിയ ചര്‍ച്ചയ്ക്കു തന്നെ ഈ സന്ദേശം തുടക്കമിട്ടുകഴിഞ്ഞു. പിഎച്ച്ഡി സ്വര്‍ണമെഡല്‍ ജേതാവായ വരന്‍, ബിഎംഐ 24-ല്‍ താഴെയുള്ള ഉള്ള എല്ലാ വീട്ടുജോലികളും സ്വതന്ത്രമായി കൈകാര്യം ചെയ്യാന്‍ കഴിയുന്നതുമായ ഒരു വധുവിനെ ആവശ്യപ്പെട്ടുകൊണ്ടാണ് സന്ദേശം അയച്ചിരിക്കുന്നത്. ഗായിക ചിന്മയി Read More…

Health

ചായയും കാപ്പിയും കുടിക്കുന്നവരാണോ? ഒരിക്കലും ഈ മരുന്നുകള്‍ക്കൊപ്പം കഴിക്കല്ലേ

രാവിലെ ഒരു കപ്പ് കാപ്പിയോ ചായയോ കുടിച്ച് ദിവസം തുടങ്ങാന്‍ ആഗ്രഹിക്കുന്നവരാണ് അധികം. കഫീന്‍ അടങ്ങിയതിനാല്‍ ഇത് ഒരു വിരേചനൗഷധമായി പ്രവര്‍ത്തിക്കുന്നു. എന്നാല്‍ കാപ്പിയിലെ കഫിന്‍ മരുന്നുകളുടെ ആഗിരണം, വിതരണം, വിസര്‍ജനം എന്നിവയെയെല്ലാം ബാധിക്കും. ചായയിലും കഫീന്‍ ഉള്‍പ്പടെ 5 ആല്‍ക്കലോയ്ഡുകളുണ്ട്. എന്നാല്‍ നിക്കോട്ടിന്‍, കഫാന്‍, തിയോബ്രോമിന്‍ തുടങ്ങിയവ മരുന്നുകളുമായി ചേര്‍ന്ന് അവയുടെ ഫലപ്രാപ്തി കുറയ്ക്കുന്നു. അതിനാല്‍ കാപ്പിയോടൊപ്പം ചില മരുന്നുകള്‍ കഴിക്കാന്‍ പാടില്ല. ആന്റിബയോട്ടക്കുകള്‍ അത്തരത്തിലുള്ളതാണ്.ഇവ ഒരുമിച്ച് കഴിച്ചാല്‍ അസ്വസ്ഥതയും ഉറക്കക്കുറവും അനുഭവപ്പെടും. ഇത് ദീര്‍ഘകാലത്തേക്ക് Read More…