Oddly News

വേലിയായി അതിര്‍ത്തി തര്‍ക്കം; ബ്രിട്ടീഷ് ദമ്പതികള്‍ക്ക് നഷ്ടമായത് ജീവിതത്തിലെ മുഴുവന്‍ സമ്പാദ്യവും

ലോകത്തൊരിടത്തും അയല്‍ക്കാര്‍ തമ്മിലുള്ള ശത്രുത അവസാനിച്ചതായി ചരിത്രമില്ല. എന്നാല്‍ ഇത് നിങ്ങളെ അരക്കോടി രൂപ നഷ്ടമാക്കുന്നതിലേക്ക് നയിച്ചാലോ? രണ്ടു വേലി പാനലുകളുമായി ബന്ധപ്പെട്ട ഒരു തര്‍ക്കം ബ്രിട്ടനിലെ ദമ്പതികള്‍ക്ക് നഷ്ടമാക്കിയത് ജീവിതകാലത്തെ സമ്പാദ്യം മുഴുവനുമായിരുന്നു. അവരുടെ അയല്‍ക്കാരുമായുള്ള നിയമപോരാട്ടം കാരണം 59,623 ഡോളര്‍ (50 ലക്ഷം രൂപ) ആണ് നഷ്ടമായത്. 1987-ല്‍ വീടുവാങ്ങിയതുമുതല്‍ വെന്‍ഡി ലീഡവുമായി ഗ്രഹാമും കാതറിന്‍ ബേറ്റ്‌സണും തര്‍ക്കത്തിലായിരുന്നു. രണ്ട് ബംഗ്ലാവുകള്‍ക്കിടയില്‍ പങ്കിട്ട ഡ്രൈവ്വേ വിഭജിച്ചു വെന്‍ഡി ലീഡം വേലികള്‍ സ്ഥാപിച്ചത് 2019-ലായിരുന്നു. അവളുടെ Read More…

Crime

ശ്മശാനങ്ങളില്‍ മന്ത്രവാദവും പൂജയും; കുടുംബത്തിലെ ആപത്ത് പ്രവചിച്ചു പണം തട്ടുന്ന സംഘം

വണ്ടിപ്പെരിയാര്‍; കുടുംബത്തിലെ ആപത്തുകള്‍ പ്രവചിച്ചും അതിന് പരിഹാരം നിര്‍ദേശിക്കുകയും ചെയ്ത് പണം തട്ടുന്ന ഒരു സംഘങ്ങള്‍ തോട്ടം മേഖലയില്‍ പിടിമുറുക്കുന്നു. തേനി ജില്ലയിലെ ഗ്രാമത്തില്‍ നിന്നെത്തുന്ന (കോടാങ്കികള്‍) സംഘമാണ് ഇത്തരം തട്ടിപ്പുകള്‍ നടത്തിയത്. അപകടങ്ങള്‍ ഒഴിവാക്കുന്നതിന് ഭാഗമായി പ്രതിവിധിയായി പൂജ നടത്തുമെന്ന പേരില്‍ സ്വര്‍ണം തട്ടിയെടുത്ത് ഒരു യുവാവ് കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. വണ്ടിപ്പെരിയാര്‍ കേന്ദ്രമാക്കിയാണ് ഇവരുടെ പ്രവര്‍ത്തനം . പ്രദേശവാസികള്‍ ഭൂപതി എന്ന യുവാവിനെ പിടികൂടി പീരുമേട് പോലീസിന് കൈമാറി. മേഖലയിലുണ്ടായിരുന്ന മറ്റ് കോടാങ്കികള്‍ പോലീസിനെ Read More…

Celebrity

ജസ്റ്റിൻ ബീബർ വെറുതെയല്ല കോടികൾ പ്രതിഫലം വാങ്ങുന്നത്; ചർച്ചയായി ഭാര്യയുടെ നെയിൽ ആർട്

ഏറെ ആരാധകരുള്ള പോപ് താരമാണ് ജസ്റ്റിന്‍ ബിബര്‍. ഇപ്പോള്‍ ജസ്റ്റിനും പങ്കാളിയും മോഡലുമായ ഹെയ്ലു ബാള്‍ഡ്വിനും പങ്കുവച്ച തങ്ങളുടെ ആദ്യ കണ്‍മണിയുടെ ചിത്രങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ മാധ്യമങ്ങളില്‍ നിറയുന്നു. ചിത്രത്തില്‍ ഇരുവരുടെ വിരലുകളെ ചുറ്റിപറ്റിയാണ് ചര്‍ച്ചകള്‍ മുറുകുന്നത്. കുഞ്ഞു ജനിച്ചതിന് ശേഷം പങ്കുവച്ച ചിത്രത്തില്‍ ദൃശ്യമാകുന്ന ഹെയ്ലിയുടെ നെയില്‍ ആര്‍ട്ടാണ് ചര്‍ച്ചയാകുന്നത്. കോടികള്‍ മാനിക്യുറിനായി ചിലവാക്കിയ വ്യക്തിയാണ് ഹെയ്ലി. മാനിക്യുറിന് മാത്രമായി ജെറ്റ് ഉപയോഗിക്കാറുണ്ടെന്നാണ് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുത്. പങ്കിട്ട ചിത്രത്തില്‍ കാണുന്ന Read More…

Featured Oddly News

അപ്രത്യക്ഷമായ എംഎച് 370 വിമാനം മറഞ്ഞിരിക്കുന്ന സ്ഥലം കണ്ടെത്തിയെന്ന് അവകാശവാദം

അപ്രത്യക്ഷമായ എംഎച് 370 എന്ന മലേഷ്യന്‍ വിമാനവും അതിലുണ്ടായിരുന്ന 239 യാത്രക്കാരും എവിടെ പോയെന്ന് ഇപ്പോഴും ദുരൂഹമായി തുടരുകയാണ്. പത്തുവര്‍ഷമായിട്ടും വിമാനത്തിന് വേണ്ടിയുള്ള തെരച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ അജ്ഞതയിലേക്ക് മാഞ്ഞുപോയ വിമാനം മറഞ്ഞിരിക്കുന്ന സ്ഥലം കണ്ടെത്തിയതെന്ന അതിശയിപ്പിക്കുന്ന അവകാശവാദവുമായി രംഗത്ത് വരികയാണ് ഒരു ശാസ്ത്രജ്ഞന്‍. വിമാനം കാണാതായതുമായി ബന്ധപ്പെട്ട തെളിവുകള്‍ സൂചിപ്പിക്കുന്നത് ഇന്ത്യന്‍ മഹാസമുദ്രത്തിലെ ബ്രോക്കണ്‍ റിഡ്ജിലെ 6,000 മീറ്റര്‍ ആഴത്തിലുള്ള ‘ദ്വാരത്തില്‍’ വിമാനം കുടുങ്ങിപ്പോയിരിക്കാമെന്നാണ് ശാസ്ത്രജ്ഞന്റെ കണ്ടെത്തല്‍. യൂണിവേഴ്സിറ്റിയിലെ മറൈന്‍ ആന്‍ഡ് അന്റാര്‍ട്ടിക്ക് സ്റ്റഡീസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ Read More…

Healthy Food

തൈര് സാദവും മാമ്പഴക്കറിയും സൂപ്പറാ! അമേരിക്കന്‍ മോഡലിന്റെ സൗന്ദര്യരഹസ്യം ഇതോ?

മോഡല്‍, എഴുത്തുകാരി, മനുഷ്യാവകാശ പ്രവര്‍ത്തക, ടെലിവിഷന്‍ അവതാരക, ആക്റ്റിവിസ്റ്റ് , പാചകവിദഗ്ധ എന്നീ നിലകളില്‍ പ്രശസ്തയാണ് പദ്മലക്ഷ്മി. തമിഴ്നാട്ടില്‍ നിന്നും അമേരിക്കയിലേയ്ക്ക് ചേക്കേറിയ പദ്മലക്ഷ്മി കൈവച്ച മേഖലകളിലെല്ലാം നൂറുമേനി വിജയം കൊയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ടൈം മാഗസീനിലും ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള നൂറുപേരുടെ ലിസ്റ്റിലും പദ്മയുണ്ടായിരുന്നു. അമേരിക്കയിലെ കുടിയേറ്റക്കാരുടെയും തദ്ദേശീയരുടെയും സംസ്‌കാരവും ഭക്ഷണവും പരിചയപ്പെടുത്തുന്ന ഹിലു ഷോയായ ‘ടേസ്റ്റ് ദി നേഷന്‍ വിത്ത് പദ്മ ലക്ഷ്മി’ എന്ന പരിപാടിയിലും പദ്മ പ്രത്യക്ഷപ്പെട്ടു. ഇത്തവണ പദ്മലക്ഷ്മി ഉണ്ടാക്കിയതാവട്ടെ തൈര് Read More…

Health

ആണുങ്ങള്‍ ഇല്ലാത്ത ഭൂമി ! ഇനി വരുന്നത് സ്ത്രീകള്‍മാത്രം ജനിക്കുന്ന കാലം ! Y ക്രോമസോം ഇല്ലാതാകുന്നെന്ന് പഠനം

അടുത്തിടെ നടന്ന ഒരു പഠനം മനുഷ്യരെക്കുറിച്ച് അമ്പരപ്പിക്കുന്നതും ആശങ്കപ്പെടുത്തുന്നതുമായ ചിലകണ്ടെത്തലുകള്‍ നടത്തി. അതിന്റെ ചുരുക്കം ഇങ്ങനെയാണ്. ഭാവിയില്‍ ആണ്‍കുഞ്ഞുങ്ങള്‍ ഉണ്ടാകാതിരിക്കുകയും പെൺകുഞ്ഞുങ്ങൾ മാത്രം ജനിക്കുന്ന ഒരു ലോകം ഉണ്ടാവുകയും ചെയ്യും. പുരുഷലിംഗം നിർണ്ണയിക്കുന്നതിൽ നിർണായകമായ Y ക്രോമസോമിന്റെ വലുപ്പം ക്രമേണ കുറയുകയും ഒടുവിൽ അപ്രത്യക്ഷമാവുകയും ചെയ്തേക്കാം.അങ്ങനെ സംഭവിക്കുമ്പോള്‍ പെൺകുഞ്ഞുങ്ങൾ മാത്രം ജനിക്കുന്ന ഒരു ലോകത്തിന് ഇത് കാരണമാകും. മനുഷ്യരു​ടെ ബയോളജിക്കൽ സെക്സ് നിര്‍ണയിക്കുന്നത് പ്രധാനമായും മൂന്നു കര്യങ്ങളാണ്. ക്രോമസോം, ജനനഗ്രന്ഥികൾ, ജനനേന്ദ്രിയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് ലിംഗനിര്‍ണയം സാദ്ധ്യമാകുന്നത്. Read More…

Oddly News

പാമ്പ് കടിയേറ്റ 41 കാരന്‍ മരിച്ചു, പാമ്പ് വസ്ത്രത്തിനുള്ളില്‍ നിന്ന് പുറത്ത് വന്നത് നീണ്ട 16 മണിക്കൂറിന് ശേഷം

കേള്‍ക്കുമ്പോള്‍ വളരെ അസാധാരണമായി തോന്നിയേക്കാവുന്ന സംഭവമാണ് കഴിഞ്ഞ ദിവസം ബിഹാറിലെ ബഗുസാരായ് എന്ന പ്രദേശത്ത് നടന്നത്. പാമ്പ് കടിയേറ്റ വ്യക്തിയുടെ വസ്ത്രത്തിനുള്ളില്‍ നിന്നും 16 മണിക്കുറുകള്‍ക്ക് ശേഷം കടിച്ച പാമ്പിനെ കണ്ടെത്തുകയായിരുന്നു. പാമ്പിന്റെ കടയേറ്റ് മരണപ്പെട്ടത് 41 കാരനായ ധര്‍മ്മവീര്‍ യാദവ് എന്ന വ്യക്തിയാണ്. സംഭവം നടന്നത് വ്യാഴാഴ്ചയായിരുന്നു. പശുക്കള്‍ക്ക് തീറ്റ ശേഖരിക്കുന്നതിനിടെയായിരുന്നു ധര്‍മവീറിന് പാമ്പകടിയേറ്റത്. പാമ്പ്കടിയേറ്റുവെന്ന് മനസ്സിലാക്കിയ ഉടനെ വിഷവൈദ്യന്മാരുടെ അടുത്തേക്ക് കൊണ്ടുപോയി എന്നാല്‍ ആരോഗ്യ നിലയില്‍ മാറ്റമുണ്ടായില്ല. വൈകാതെ തന്നെ അദ്ദേഹം മരണപ്പെടുകയായിരുന്നു. എന്നാല്‍ Read More…

Movie News

ഏഴ് വർഷംവരെ തടവ് ലഭിക്കാവുന്ന വകുപ്പ്, സിദ്ദിഖിനെതിരെ ബലാത്സഗക്കേസ്? മുൻകൂർജാമ്യ ശ്രമം തുടങ്ങി

നടന്‍ സിദ്ദിഖിനെതിരെ ആരോപണം ഉന്നയിച്ച നടിയുടെ മൊഴിയെടുക്കല്‍ തുടങ്ങി. തിരുവനന്തപുരം മ്യൂസിയം പോലീസ് വനിത എ.എസ്.ഐ. ആണ് മൊഴിയെടുക്കുന്നത്. സിദ്ദിഖിനെതിരെ മുറിയില്‍ പൂട്ടിയിട്ട് ലൈംഗിക പീഡനം നടത്തി എന്നത് ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണ് നടി ഉന്നയിച്ചിരുന്നത്. ആരോപണത്തില്‍ സിദ്ദിഖിനെതിരെ ബലാത്സഗക്കേസ് എടുത്തേക്കു. തിരുവനന്തപുരം വഞ്ചിയൂരില്‍ നിന്നാണ് മൊഴി രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസമാണ് നടി രേഖാമൂലം പരാതി നല്‍കിയത്. സിദ്ദിഖിനെതിരേ തെളിവുകള്‍ കൈവശമുണ്ടെന്നാണ് നടി അവകാശപ്പെട്ടിരുന്നത്. ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉയര്‍ന്ന വനിതാ പോലീസുദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട പ്രത്യേക അന്വേഷണ സംഘത്തെ Read More…

Crime

വിവാഹത്തിന് മിനിറ്റുകള്‍ ബാക്കിനില്‍ക്കെ പ്രതിശ്രുത വരന്‍ ജീവനൊടുക്കി

മലപ്പുറം: വിവാഹദിവസംതന്നെ ജീവനൊടുക്കി പ്രതിശ്രുത വരനായ യുവാവ്. മലപ്പുറത്താണ് നാടിനെ നടുക്കിയ സംഭവം. കരിപ്പൂർ കുമ്മണിപ്പറമ്പ്‌ സ്വദേശി ജിബിൻ (30) ആണ് മരിച്ചത്. വിവാഹ മണ്ഡപത്തിലേക്ക് ഇറങ്ങാന്‍ മിനിറ്റുകള്‍ ശേഷിക്കെയാണ് ജിബിനെ ശുചിമുറിയിൽ കൈഞെരമ്പ് മുറിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന്റെ കാരണം വ്യക്തമല്ല. മൃതദേഹം കൊണ്ടോട്ടിയിലുള്ള മേഴ്‌സി ആശുപത്രിയിലേക്ക് മാറ്റി. പ്രവാസിയായിരുന്നു ജിബിൻ. ഇയാളുടെ ഫോണ്‍ കോള്‍ ഉള്‍പ്പടെയുള്ളവ പൊലീസ് പരിശോധിച്ചു വരികെയാണ്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരുന്നു.