Movie News

ഷാരൂഖുമായുള്ള ചിത്രം താന്‍ വേണ്ടെന്നുവെച്ചുവെന്ന് കങ്കണ; സല്‍മാന്‍ പ്രിയസുഹൃത്ത്, ആമിര്‍ വളരെ നല്ലവന്‍

ബോളിവുഡില്‍ വിവാദപരമായ പല പ്രസ്താവനകളും നടത്തുന്ന താരമാണ് കങ്കണ റണൗട്ട്. വ്യക്തി ജീവിതത്തെ കുറിച്ചും കങ്കണ യാതൊരു മറയും ഇല്ലാതെ തുറന്നു പറയാറുണ്ട്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘എമര്‍ജന്‍സി’. കങ്കണ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയായ എമര്‍ജന്‍സിയുടെ റിലീസ് തിയതി സെപ്റ്റംബര്‍ ആറിനാണ്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ആയിട്ടാണ് ചിത്രത്തില്‍ കങ്കണ വേഷമിട്ടിരിക്കുന്നത്. ‘എമര്‍ജന്‍സി’യുടെ സെന്‍ട്രല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കേഷന്‍ പൂര്‍ത്തിയാകുന്നതില്‍ താമസം നേരിടുകയാണ് ഇപ്പോള്‍. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നിരവധി അഭിമുഖങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട് താരമിപ്പോള്‍. Read More…

Oddly News

യുദ്ധം, പ്രകൃതിദുരന്തം, പുതിയ രോഗം… ഒക്ടോബറിലെ നോസ്ട്രഡാമസിന്റെ പ്രവചനം യാഥാർത്ഥ്യമായേക്കുമോ?

പതിനാറാം നൂറ്റാണ്ടിലെ വിഖ്യാത ഫ്രഞ്ച് ജ്യോതിഷിയും പ്രവാചകനുമായിരുന്നു നോസ്ട്രഡാമസ് എന്നറിയപ്പെടുന്ന മിഷേൽ ഡി നോസ്ട്രഡാമസ്. അദ്ദേഹത്തിന്റെ “ലെസ് പ്രോഫെറ്റീസ്” എന്ന പുസ്തകം ലോകമെമ്പാടും വളരെയധികം പ്രശസ്തി നേടിയ ഒന്നാണ്. പ്രധാനമായും ഭാവി സംഭവങ്ങളെ കുറിച്ചുള്ള പ്രവചനങ്ങളായിരുന്നു അതിൽ ഉണ്ടായിരുന്നത്. അദ്ദേഹത്തിന്റെ പ്രവചനങ്ങൾ പലപ്പോഴും പ്രതീകാത്മകവും നിഗൂഢവുമായ ഭാഷയിലാണ്, അതിനാൽ അവ ശരിയായി മനസ്സിലാക്കാനും വ്യാഖ്യാനിക്കാനും അത്ര എളുപ്പമായിരുന്നില്ല. 2024 ഒക്ടോബറിൽ എന്ത് സംഭവിക്കും? ഇന്ന് ലോകത്തിൽ സംഭവിച്ചുട്ടുള്ള പലതും നോസ്ട്രഡാമസിന്റെ പ്രവചനങ്ങളിൽ ഉൾപ്പെട്ടിരുന്നു. ഇപ്പോൾ നാം എത്തി Read More…

Oddly News

മരിച്ച പിതാവ് സ്വപ്നത്തിൽവന്ന് ഖബർ നന്നാക്കാൻ പറഞ്ഞു, കല്ലറ പൊളിച്ച് മകൻ, പിന്നെ സംഭവിച്ചത്..

അവിശ്വസനീയം എന്നു തോന്നിക്കുന്ന പല സംഭവങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടാറുണ്ട്. ഇവയിൽ ചിലത് മനഃപൂർവം കെട്ടിച്ചമയ്ക്കുന്നവയാണെങ്കിൽ മറ്റുചിലത് യഥാർത്ഥ സംഭവങ്ങളുടെ നേർകാഴ്ചകളായി വരുന്നവയാണ്. അത്തരം ഒരു സംഭവമാണ് ഉത്തർപ്രദേശിൽ നിന്നു പുറത്തുവരുന്നത്. സംഭവം എന്താണന്നല്ലേ? ഒരു മകൻ 20 വർഷങ്ങൾക്ക് മുൻപ് മരണപ്പെട്ട തന്റെ പിതാവിന്റെ കല്ലറ പൊളിക്കാൻ ശ്രമിച്ചു. കാരണമായി യുവാവ് പറയുന്നത് പിതാവ് തന്റെ സ്വപ്നത്തിൽ എത്തി തന്നോട് കല്ലറ നന്നാക്കാൻ ആവശ്യപ്പെട്ടു എന്നാണ്. കല്ലറ പൊളിച്ചപ്പോള്‍ മകന്‍ കണ്ടു എന്നു പറയുന്ന Read More…

Featured Oddly News

മിസെല്‍വര്‍ഷത്തിനിടെ ഭൂഗർഭബങ്കറിൽ നൃത്തംചെയ്യുന്ന ജെറുസലേം നവദമ്പതികൾ: വീഡിയോ വൈറൽ

ഇസ്രായേലിനെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടായിരുന്നു കഴിഞ്ഞ ദിവസം ഇറാൻ മിസൈൽ ആക്രമണം നടത്തിയത്. നിരവധി ജീവൻ എടുത്ത ഈ അപ്രതീക്ഷിത ആക്രമണത്തിൽ പലരും സ്തബ്ധരായി. എന്നാൽ ഇതിനിടയിലും ധൈര്യം കൈവിടാതെ ചിലർ ജീവിതത്തിന്റെ മനോഹര നിമിഷങ്ങളെ ആഘോഷമാക്കിയെന്ന് തെളിയിക്കുകയാണ് ഇസ്രായേലിൽ നിന്ന് പുറത്തുവരുന്ന ഒരു ഹൃദയ സ്പർശിയായ വീഡിയോ. ഇസ്രയേലിനു നേരെയുള്ള ഇറാന്റെ മിസൈൽ ആക്രമണത്തിനിടെ വിവാഹശേഷമുള്ള തങ്ങളുടെ ആദ്യ നൃത്തം ഒരു ഭൂഗർഭ ബങ്കറിൽ പങ്കിടുന്ന ജെറുസലേം നവദമ്പതികളുടെ ഹൃദയസ്പർശിയായ വീഡിയോയാണ് ഇത്. വീഡിയോ ഇതിനോടകം സോഷ്യൽ Read More…

Crime Featured

വീട്ടിൽകയറാൻ ശ്രമിച്ച കള്ളന്മാരെ ഒറ്റക്ക് തുരത്തിയോടിച്ച് യുവതി, സിസിടിവി ദൃശ്യങ്ങൾ

മനുഷ്യ വാസമുള്ള ഇടങ്ങളിലെല്ലാം കള്ളന്മാരും പിടിച്ചുപറിക്കാരും ഉണ്ടാകും. കവർച്ചക്കാർക്ക് മുന്നിൽ പകച്ചുപോകുന്ന നിരവധിപേരുണ്ട്. എന്നാൽ ശക്തിയായി പ്രതികരിക്കുന്നവരുമുണ്ട്. ഇത് തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടികൊണ്ടിരിക്കുന്നത്. വീട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമം നടത്തിയ മൂന്നു കള്ളന്മാരെ തുരത്തിയോടിച്ചിരിക്കുകയാണ് ഒരു വീട്ടമ്മ. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പഞ്ചാബിലെ അമൃത്സറിലാണ് സംഭവം. പകൽ സമയത്താണ് മൂന്നു കവർച്ചക്കാർ വീട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമം നടത്തിയത്. വീട്ടമ്മ ഒറ്റക്ക് ഇവരെ തടയാൻ ശ്രമം നടത്തിയെങ്കിലും , Read More…

Oddly News

ഇസ്രായേലിലേയ്ക്ക് കുതിക്കുന്ന ഇറാൻ മിസൈലുകൾ! വിമാനത്തില്‍നിന്നുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷങ്ങളും പോരാട്ടങ്ങളും തുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായി. ഈ രാജ്യങ്ങൾ തമ്മിലുള്ള യുദ്ധത്തിന്റെ ഭീകരതക്ക് ലോകം സാക്ഷിയാകാൻ തുടങ്ങിയിട്ടും നാളുകുറെയായി. കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരമാണ് ഇസ്രായേലിനെ ഞെട്ടിച്ചുകൊണ്ട് ഇറാൻ ഇസ്രായേലിലേക്ക് 200 ഓളം മിസൈലുകൾ വർഷിച്ചത്. നിരവധി ആളുകളുടെ ജീവൻ എടുത്ത ഇറാന്റെ ഈ അപ്രതീക്ഷിത നീക്കത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇറാൻ ഇസ്രായേലിലേക്ക് നടത്തിയ മിസൈൽ ആക്രമണത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. ഇസ്രായേലിലൂടെ യാത്ര ചെയ്ത ഒരു വിമാനത്തിൽ Read More…

Featured Oddly News

‘പ്രശ്നം പുരുഷന്മാരുടെ തുറിച്ചുനോട്ടമാണ്’: വൃന്ദാവനത്തിൽ സ്ഥിരതാമസമാക്കിയ മുൻ റഷ്യൻ മോഡൽ

ഇന്ത്യയുടെ സംസ്കാരവും ജീവിതരീതിയും പ്രകൃതിഭംഗിയുമെല്ലാം ആസ്വദിക്കാൻ ആയിരക്കണക്കിന് വിദേശികൾ ഓരോവർഷവും ഇവിടേക്ക് ഒഴുകിയെത്താറുണ്ട് . ചിലർ ഏതാനും ദിവസങ്ങൾ ചിലവഴിച്ച് നാട്ടിലേക്ക് മടങ്ങുമ്പോൾ ചിലർ ഇവിടുത്തെ ആത്മീയ സത്തയിൽ ആകൃഷ്ടരായി മാസങ്ങളോളമോ വർഷങ്ങളോളമോ ഇവിടെ തുടരാറുണ്ട് . കഴിഞ്ഞ കുറച്ച് വർഷങ്ങളായി മഥുരയിലെ വൃന്ദാവനത്തിൽ സ്ഥിരതാമസമാക്കിയി മുൻ റഷ്യൻ മോഡലായിരുന്ന ഈ പെൺകുട്ടി പറയുന്നത് ശ്രദ്ധിക്കൂ. ഇവിടുത്തെ സംസ്കാരവും ചെലവുകുറഞ്ഞ ജീവിതരീതിയുമാണ് യുവതിയെ ഇന്ത്യയില്‍ ജീവിക്കാൻ പ്രേരിപ്പിച്ചത്. താൻ വൃന്ദാവനത്തിൽ ജീവിതം ആസ്വദിക്കുന്നുണ്ടെങ്കിലും ചില സമയങ്ങളിൽ ഇന്ത്യൻ Read More…

Crime

വിദ്യാർഥിയോട് കൊടുംക്രൂരത: മുടിയിൽ പിടിച്ച് വലിച്ചിഴച്ചശേഷം അടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ഗുജറാത്തിലെ അഹമ്മദാബാദിൽ വിദ്യാർഥിയോട് അധ്യാപകന്റെ കൊടുംക്രൂരത. വിദ്യാർത്ഥിയെ അതിക്രൂരമായി മർദിച്ച ശേഷം അധ്യാപകൻ മുടിയിൽ പിടിച്ച് വലിച്ചിഴച്ചതായിട്ടാണ് പരാതി. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ വൈറലായതോടെ അധ്യാപകനെ സ്കൂൾ അധികൃതർ പുറത്താക്കി. വീഡിയോ ഓൺലൈനിൽ വലിയ ശ്രദ്ധ നേടിയതോടെ ജില്ലാ വിദ്യാഭ്യാസ ഓഫീസറാണ് നടപടി എടുത്തത്. റിപ്പോർട്ടുകൾ അനുസരിച്ച് ഒരു സ്വകാര്യ സ്കൂളിൽ സെപ്തംബർ 24 ന് ഏകദേശം 8:00 AM മണിയോടെയാണ് സംഭവം നടന്നത്. പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ അധ്യാപകൻ വിദ്യാർത്ഥിയുടെ അടുക്കൽ എത്തുന്നതും ബലമായി മുടിയിൽ Read More…

Crime

രക്ഷിക്കാനായില്ല, കടന്നൽ കൂട്ടത്തിന്റെ കുത്തേറ്റ് മകനും അച്ഛനും ദാരുണാന്ത്യം

മുസ്സൂറിയിലെ ടുനെറ്റ ഗ്രാമത്തിൽ കടന്നൽ കൂട്ടത്തിന്റെ കുത്തേറ്റ് അച്ഛനും മകനും ദാരുണമരണം. ഇരുവരുടെയും മരണ വാർത്ത ഗ്രാമത്തെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. 47 വയസ്സുള്ള സുന്ദർലാലും 8 വയസ്സുള്ള മകൻ അഭിഷേകുമാണ് ആക്രമണത്തിൽ മരണപ്പെട്ടത്. പശുക്കളെ മേയ്ക്കാൻ പോയ സമയത്താണ് ആക്രമണം നേരിട്ടത്. മേയ്ക്കുന്നതിനിടയിൽ രണ്ടുപേരെയും പെട്ടെന്ന് കൂട്ടത്തോടെ കടന്നൽ ആക്രമിക്കുകയും കുത്തി ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം അക്രമണത്തിനിടെ സുന്ദർലാൽ തന്റെ മകന്റെ മുകളിലേക്ക് ചാടി വീഴുകയും മകനെ കടന്നൽ കുത്താതെ രക്ഷിക്കാൻ നോക്കുകയും ചെയ്തിരുന്നു. എന്നാൽ Read More…