Movie News

ട്രെൻഡിങ് താരം ഹാഷിറിന്റെ ആദ്യ സിനിമ “ശ്രീ ഗരുഡകൽപ്പ” വരുന്നു

ശ്രീ ഗരുഡകൽപ്പയുടെ ഒറ്റപ്പാലത്തു ചിത്രീകരിച്ച ഷെഡ്യൂളിൽ ആണ് ഇൻസ്റ്റാഗ്രാം റീലിസിലൂടെ മലയാളിളുടെ പ്രിയങ്കരനായി മാറിയ ഹാഷിർ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് , ഹാഷിറിന്റെ ആദ്യ സിനിമ ശ്രീ ഗരുഡകൽപ്പയാണെങ്കിലും റിലീസ് ചെയ്ത സിനിമ, സൂപ്പർ ഹിറ്റായ ‘വാഴ’യാണ്. ഹാഷിറിനെ ഇതുവരെ കാണാത്ത രീതിയിൽ ഒരു പുതിയ മേക്ക് ഓവറിലാണ് ശ്രീ ഗരുഡകൽപ്പയിൽ  അവതരിപ്പിച്ചിരിക്കുന്നത്. നിർമാതാക്കളായ റെജിമോൻ, സനൽകുമാർ എന്നിവരുടെ നിർബന്ധ പ്രകാരമാണ് ഹാഷിറിനെ സിനിമയിലെ പ്രധാന സീനുകളിലെ ഭാഗമാക്കാൻ തീരുമാനിച്ചത്. ഒന്നരലക്ഷം ജൂനിയർ ആർട്ടിസ്റ്റുകളെ ഉൾപ്പെടുത്തി Read More…

Movie News

ഷറഫുദീൻ ഐശ്വര്യ ലക്ഷ്മി ടീം ഒന്നിക്കുന്ന ഹലോ മമ്മി, ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ

ഹാങ്ങ് ഓവർ ഫിലിംസും എ ആൻഡ് എച്ച് എസ് പ്രൊഡക്ഷനും ചേർന്ന് നിർമ്മിക്കുന്ന ‘ഹലോ മമ്മി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.നിലവിൽ പോസ്റ്റ് പ്രൊഡക്ഷൻ വേളയിലുള്ള ചിത്രം ചിത്രം ഉടൻ തിയേറ്ററുകളിലേക്കെത്തും. ഫാന്റസി കോമഡി ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഷറഫുദ്ദീൻ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവാഗതനായ വൈശാഖ് എലൻസ് സംവിധാനം ചെയ്യുന്ന  ചിത്രമാണ് ‘ഹലോ മമ്മി’. സാൻജോ ജോസഫ് ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്. ഹിന്ദി ചലച്ചിത്രങ്ങളിലൂടെയും ആസ്പിരന്റ്സ്, ദി ഫാമിലി Read More…

Crime

എംഡിഎംഎ യുമായി സീരിയൽ നടി ഷംനത്ത് അറസ്റ്റിൽ

പരവൂർ: എം.ഡി.എം.എയുമായി സീരിയൽ നടി അറസ്റ്റില്‍. ചിറക്കര പഞ്ചായത്ത് ഒഴുകുപാറ കുഴിപ്പിൽ നന്ദനത്തിൽ ഷംനത്താണ് (പാർവതി 36) പരവൂർ പൊലീസിന്റെ പിടിയിലായത്. പരവൂരിൽ ഭർത്താവിനൊപ്പം താമസിച്ചിരുന്ന വീട്ടിൽ നിന്നാണ് ഇവരെ പൊലീസ് പിടികൂടുന്നത്. മൂന്ന് ഗ്രാം എം.ഡി.എം.എയാണ് പോലീസ് കണ്ടെത്തിയത്. പരവൂർ പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഷംനത്തിന്റെ വീട്ടിൽ റെയ്ഡ് നടന്നത്. നടിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Celebrity

‘ആക്ഷന്‍ പറയുമ്പോള്‍ മരിക്കണം, കട്ട് പറയുമ്പോള്‍ എഴുന്നേല്‍ക്കരുത്’; തന്റെ ‘സ്വപ്ന മരണ’ത്തെപ്പറ്റി കിംഗ് ഖാന്‍

ബോളിവുഡിന്റെ കിംഗ് ഖാനാണ് ഷാരൂഖ് ഖാന്‍. സിനിമകള്‍ വിജയിക്കാന്‍ കഠിനമായ പ്രതിബദ്ധതയും കഠിനാധ്വാനവും ആവശ്യമാണ്. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങള്‍ കൊണ്ട് ഇപ്പോഴും ബോളിവുഡില്‍ വമ്പന്‍ ഹിറ്റുകള്‍ സമ്മാനിയ്ക്കുന്നത് ഷാരൂഖ് മാജിക് തന്നെയാണ്. അടുത്തിടെ ഒരു അഭിമുഖത്തില്‍, തന്റെ ഏറ്റവും വലിയ ആഗ്രഹത്തെ കുറിച്ച് തുറന്നു പറഞ്ഞിരിയ്ക്കുകയാണ് കിംഗ് ഖാന്‍. തന്റെ ജീവിതത്തിന്റെ അവസാന ദിവസം വരെ അഭിനയിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും ഒരു സിനിമാ സെറ്റില്‍ മരിക്കാനാണ് തന്റെ ആഗ്രഹമെന്നുമാണ് താരം തുറന്നു പറഞ്ഞിരിയ്ക്കുന്നത്. മികച്ച ഒരു നടനല്ലെങ്കിലും, Read More…

Celebrity Featured

ശിവരാജുണ്ടെങ്കില്‍ ഐശ്വര്യയെ ആര്‍ക്കും തൊടാനാകില്ല; ബോളിവുഡില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന അംഗരക്ഷകന്‍

രാഷ്ട്രീയക്കാര്‍ കഴിഞ്ഞാല്‍ സിനിമാ മേഖലയില്‍ നിന്നുള്ളവര്‍ അവരുടെ സംരക്ഷണത്തിനായി വന്‍ സുരക്ഷാ സജ്ജീകരണങ്ങളാണ് ഒരുക്കാറുള്ളത്. സല്‍മാന്‍ ഖാന്‍, ഷാരൂഖ് ഖാന്‍, ദളപതി വിജയ്, തുടങ്ങി നിരവധി അഭിനേതാക്കള്‍ വിമാനത്താവളങ്ങളിലും പാര്‍ട്ടികളും വിവാഹങ്ങളും പോലുള്ള വലിയ പരിപാടികളിലുമൊക്ക എത്തുന്നത് ബോഡിഗാര്‍ഡുകളുടെ അകമ്പടിയോടെയാണ്. ബച്ചന്‍ കുടുംബത്തെ സംരക്ഷണത്തിനും ബോഡിഗാര്‍ഡുകള്‍ ഉണ്ട്. അതില്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയനായ ഒരാളാണ് ശിവരാജ്. ബച്ചന്‍ കുടുംബത്തിലെ ഏറ്റവും ജനപ്രിയ സെലിബ്രിറ്റികളില്‍ ഒരാളായ ഐശ്വര്യ റായ് ബച്ചന്റെ അംഗരക്ഷകന്‍ എന്ന നിലയിലാണ് ശിവരാജ് സോഷ്യല്‍മീഡിയയുടെ പ്രിയങ്കരനായത്. 2015-ല്‍ Read More…

Celebrity

ഹാക്കര്‍മാരുടെ ‘സെലിബ്രിറ്റി ഹോട്ട് ലിസ്റ്റി’ല്‍ ഒന്നാമത്; അത് ഷാരൂഖും, ആലിയയും, പ്രിയങ്ക ചോപ്രയുമല്ല

സൈബര്‍ സുരക്ഷാ സ്ഥാപനമായ McAfree പുറത്ത് വിട്ട  2024-ലെ ‘സെലിബ്രിറ്റി ഹാക്കര്‍ ഹോട്ട് ലിസ്റ്റ്’ ആണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ആളുടെ പേര് കേട്ടാണ് ഏവരും ഞെട്ടിയിരിയ്ക്കുന്നത്. ഫാഷന്‍ സ്റ്റെലിസ്റ്റും, സോഷ്യല്‍ മീഡിയ ഇന്‍സ്ഫുവന്‍സറുമായ ഓറി എന്ന ഓര്‍ഹാന്‍ അവത്രമണിയാണ് ഈ പേരുകാരന്‍. ബോളിവുഡ് താരങ്ങളുടെ കൂട്ടത്തില്‍ തിളങ്ങി നില്‍ക്കുന്ന വ്യക്തിയാണ് ഓറി. ഷാരൂഖ് ഖാന്‍, ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര തുടങ്ങി നിരവധി പ്രമുഖരെ മറികടന്നാണ് ഓറി ഒന്നാം പേരുകാരനായത്. ജാന്‍വി കപൂര്‍, Read More…

Movie News

രത്തന്‍ ടാറ്റയുടെ ബയോപിക് വരുന്നു ; ആരാകും രത്തന്‍ ടാറ്റ? ഈ പേരുകള്‍ നിര്‍ദ്ദേശിച്ച് നെറ്റിസണ്‍സ്

ലോകം കണ്ട ഏറ്റവും നല്ല വ്യവസായിയും കറ കളഞ്ഞൊരു മനുഷ്യനുമാണ് അന്തരിച്ച പത്മവിഭൂഷണ്‍ രത്തന്‍ ടാറ്റ. അദ്ദേഹത്തിന്റ മരണ ശേഷം അദ്ദേഹത്തിന്റെ ഒരു ബയോപിക് നിര്‍മ്മിക്കുന്നതായി സീ മീഡിയ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. രത്തന്‍ ടാറ്റയുടെ അന്ത്യത്തില്‍ ZEE എന്റര്‍ടൈന്‍മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡ് അഗാധമായ അനുശോചനം രേഖപ്പെടുത്തിയിരുന്നു. തലമുറകളോളം വരുന്ന ഭാരതീയര്‍ക്ക് അദ്ദേഹം നേതൃപാടവം ഒരു മാതൃക തന്നെയാണ്. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയ്ക്കും സമൂഹത്തിനും നല്‍കിയ സുപ്രധാന സംഭാവനകള്‍ക്കുള്ള ആദരസൂചകമായി, ZEE യുടെ എംഡിയും സിഇഒയുമായ പുനിത് ഗോയങ്ക ടാറ്റയുടെ Read More…

Celebrity

രണ്‍ബീര്‍, രജനീകാന്ത്, പ്രഭാസ്, കോഹ്ലി… വൈറല്‍ലുക്കിനു പിന്നിലെ ഹെയര്‍സ്‌റ്റൈലിസ്റ്റ്

സെലിബ്രിറ്റികള്‍ അവരുടെ ലുക്ക് വളരെ വ്യത്യസ്തമാക്കാന്‍ ശ്രദ്ധ കൊടുക്കുന്നവരായിരിയ്ക്കും. ദക്ഷിണേന്ത്യയിലായാലും ബോളിവുഡിലായാലും മിക്കവാറും എല്ലാ താരങ്ങള്‍ക്കും പ്രിയപ്പെട്ട ഒരു ഹെയര്‍ സ്റ്റൈലിസ്റ്റ് ഉണ്ടാകും. ഏറ്റവും ട്രെന്‍ഡിയും വൈറലുമായ ചില ലുക്കുകള്‍ക്ക് പിന്നില്‍ ഒരു മികച്ച ഹെയര്‍ സ്റ്റൈലിസ്റ്റിന്റെ കൈ ഉണ്ടാകും. ഫാഷന്‍, സ്റ്റൈല്‍, മുടി, മേക്കപ്പ് ഇവയെല്ലാം ഒരു നടന്‍ ശ്രദ്ധിക്കേണ്ട പ്രധാന ഘടകങ്ങളാണ്. വിശ്വസ്തനായ ഒരു ഫാഷന്‍ സ്‌റ്റൈലിസ്റ്റോ മേക്കപ്പ് ആര്‍ട്ടിസ്റ്റോ ഹെയര്‍ഡ്രെസ്സറോ താരങ്ങള്‍ക്ക് ഉണ്ടായിരിയ്ക്കും. ഏകദേശം, രണ്ട് പതിറ്റാണ്ടിലേറെയായി ബോളിവുഡിലെയും ദക്ഷിണേന്ത്യയിലെയും സെലിബ്രിറ്റികളുടെ പ്രിയങ്കരനായ Read More…

Featured Oddly News

ഒന്നരയടി വീതി, ലോകത്തിലെ ഏറ്റവും ഇടുങ്ങിയ റോഡ്! ട്രാഫിക് സിഗ്നലുമുണ്ട്, അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ

ഓരോ ദിവസവും വ്യത്യസ്തതമായ ഒട്ടനവധി വീഡിയോകളും വാർത്തകളുമാണ് സമൂഹ മാധ്യമങ്ങളിലൂടെ വൈറലായികൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും ഇടുങ്ങിയ റോഡിന്റെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. “ലോകത്തിലെ ഏറ്റവും ഇടുങ്ങിയ റോഡ്” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയുടെ തുടക്കത്തിൽ ഇടുങ്ങിയ പാതയുടെ ട്രാഫിക് സിഗ്നലുള്ള, പ്രവേശന കവാടത്തിൽ ഒരു പുരുഷനും എതിർവശത്ത് ഒരു സ്ത്രീയും നിൽക്കുന്നതാണ് കാണുന്നത്. അങ്ങേയറ്റം ഇടുങ്ങിയ പാതയായതിനാൽ, രണ്ട് ആളുകൾക്ക് പരസ്പരം കടന്നുപോകാൻ തന്നെ വലിയ ബുദ്ധിമുട്ടാണ്. അതുകൊണ്ട് ആളുകളുടെ Read More…