Good News

മകൻ സാരഥിയായ ബസില്‍ ടിക്കറ്റ് കൊടുത്ത് കണ്ടക്ടർ അമ്മ, കെ.എസ്.ആർ.ടി.സിക്ക് ഇത് പുതുചരിത്രം

കെ​.എസ്.ആര്‍.ടി.സി. ബസിലെ യാത്രക്കാര്‍ക്ക് ടിക്കറ്റ് കൊടുക്കാന്‍ അമ്മ, ഡ്രൈവിംഗ് സീറ്റിലാകട്ടെ മകനും! ഞായറാഴ്ച കെ.എസ്.ആര്‍.ടി.സി. തിരുവനന്തപുരം ഡിപ്പോയിലെ കണ്ണമ്മൂല – മെഡിക്കല്‍ കോളജ് റൂട്ടിലെ സ്വിഫ്റ്റ് ബസിലായിരുന്നു ഈ അമ്മയുയേും മകന്റേയും അപൂര്‍വയാത്ര. ആര്യനാട് സ്വദേശിയായ യമുനയും മകന്‍ ശ്രീരാഗുമാണ് ഈ റെക്കോഡിട്ടത്.കെ.എസ്.ആര്‍.ടി.സി.തന്നയാണ് വാര്‍ത്ത ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവച്ചത്. കെ എസ് ആർ.ടി.സിയുടെ കുറിപ്പ്: 03.11.2024 ഞായറാഴ്ച കെ എസ് ആർ.ടി.സി സിറ്റി ഡിപ്പോയിലെ കണ്ണമ്മൂല – മെഡിക്കൽ കോളേജ് സ്വിഫ്റ്റ് ബസിൽ സാരഥികൾ അമ്മയും Read More…

Crime

ആദ്യം ശാരീരികബന്ധത്തില്‍ ഏര്‍പ്പെടും, പിന്നെ ലക്ഷങ്ങള്‍ ചോദിക്കും; വ്യാജ ബലാത്സംഗ കേസില്‍ 2 പെൺകുട്ടികൾ അറസ്റ്റിൽ

ഉത്തർപ്രദേശിലെ ആഗ്രയിൽ വ്യാജ ബലാത്സംഗ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി യുവാവിനെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച രണ്ട് പെൺകുട്ടികളെ പോലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ ഒരു പെൺകുട്ടി യുവാവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നതായും അതിനുശേഷം ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ചതായും പോലീസ് പറഞ്ഞു. യുവാവിനോട് 15 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും പണം നൽകാത്തതിനെ തുടർന്ന് ബലാത്സംഗക്കേസിൽ കുടുക്കുകയായിരുന്നുവെന്നും ഇയാൾ പറഞ്ഞു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒരു പെൺകുട്ടി എത്മദ്ദൗള പോലീസ് സ്റ്റേഷനിൽ Read More…

Crime

പ്രണയസാഫല്യത്തിനായി പോലീസായി ആൾമാറാട്ടം, അറസ്റ്റിലായത് ബ്യൂട്ടീഷ്യനെ കബളിപ്പിച്ചതിന്

പൊലീസ് യൂണിഫോമില്‍ ബ്യൂട്ടിപാർലറിലെത്തിയശേഷം, സബ് ഇന്‍സ്പെക്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഫേഷ്യൽ ചെയ്ത് പണം കൊടുക്കാതെ മുങ്ങിയ യുവതി പിടിയില്‍. തമിഴ്നാട് നാഗർകോവിലാണ് ഈ തട്ടിപ്പ് നടന്നത്. തേനി, പെരിയപാളയം സ്വദേശിയായ അബി പ്രഭയെയാണ് (34) നാഗർകോവില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. എസ്.ഐ.യുടെ വേഷം ധരിച്ച് ഒരാള്‍ക്കും സംശയം തോന്നാത്ത വിധമാണ് ഈ സ്ത്രീ ബ്യൂട്ടിപാർലറിലെത്തിയത്. പാർവതിപുരം, ചിങ്കാരതോപ്പ് സ്വദേശി വെങ്കടേശിന്റെ ബ്യൂട്ടി പാർലറിൽനിന്നാണ് ഇവര്‍ ഫേഷ്യൽ ചെയ്തത്. ഫേഷ്യനുശേഷം പണം ചോദിച്ചപ്പോഴാണ് താൻ വടശ്ശേരി എസ്ഐയാണ്, കാശ് പിന്നെത്തരാം Read More…

Celebrity

ആണ്‍സുഹൃത്തുക്കള്‍ വേണ്ട, എപ്പോഴും മേക്കപ്പിടണം; ഭര്‍ത്താവിന്റെ നിയമങ്ങളെക്കുറിച്ച സൗദി കോടീശ്വരി

ദുബായില്‍ ഭാര്യയ്ക്ക് ബിക്കിനിയിട്ടു നടക്കാന്‍ ബീച്ച് വിലയ്ക്ക് വാങ്ങിയ കോടീശ്വര ദമ്പതികളുടെ ജീവിതശൈലിയുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകള്‍ ഇന്‍സ്റ്റാഗ്രാമില്‍. പലപ്പോഴും തന്റെ അതിരുകടന്ന ജീവിതശൈലി ഓണ്‍ലൈനില്‍ പ്രകടിപ്പിക്കുന്ന 26 കാരിയായ സൗദി അല്‍ നടക് തന്റെ കോടീശ്വരനായ ഭര്‍ത്താവ് സ്ഥാപിച്ച നിയമങ്ങള്‍ വിവരിച്ചുകൊണ്ട് ഇന്‍സ്റ്റാഗ്രാമില്‍ ഒരു വീഡിയോ പങ്കിട്ടു. തന്റെ ഭര്‍ത്താവിന്റെ ചില മുന്‍ഗണനകളാണ് അവര്‍ വീഡിയോ ക്ലിപ്പില്‍ പറയുന്നത്. എപ്പോഴായാലും അവളുടെ ബാഗുകള്‍ ഷൂസുമായി മാച്ച് ചെയ്യണം. എല്ലാ ചെലവുകളും അയാള്‍ കൈകാര്യം ചെയ്യുന്നതിനാല്‍ നടകിന് Read More…

Celebrity

പോലീസ് വേഷങ്ങള്‍ ​ഇനി ചെയ്യില്ലെന്ന തീരുമാനം മാറ്റിയത് ‘1000 ബേബീസി’ന്റെ കഥ കേട്ടപ്പോള്‍- റഹ്മാന്‍

ഒരു കാലത്ത് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള യുവ നടനായിരുന്നു റഹ്മാന്‍. തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് മാറിയതോടെ മലയാളത്തില്‍ റഹ്മാന് ഒരു ഇടവേള വന്നു. മലയാളത്തില്‍ ഇടവേളയുണ്ടായെങ്കിലും ഇന്നും മലയാളികളുടെ പ്രിയ നടനാണ് റഹ്മാന്‍. വീണ്ടും മലയാളത്തില്‍ സജീവമായ റഹ്മാന്റെ ഏറ്റവും പുതിയ വെബ് സീരിസായിരുന്നു ”1000 ബേബീസ് ”. നജീം കോയ സംവിധാനം ചെയ്ത വെബ് സീരിസ് വളരെയധികം പ്രേക്ഷക പ്രീതി നേടി മുന്നേറിക്കൊണ്ടിരിയ്ക്കുകയാണ്. ഇപ്പോള്‍ ഈ വെബ്‌സീരിസിലേക്ക് എത്തിയതിനെ കുറിച്ചും തന്റെ പൊലീസ് വേഷത്തെ Read More…

Healthy Food

കുരുമുളക് അത്ര കുഞ്ഞന്‍ അല്ല, സായിപ്പ് കറുത്ത പൊന്നെന്ന് പേരിട്ടത് വെറുതെയല്ല

കുരുമുളകിന് സായിപ്പ് കറുത്ത പൊന്നെന്ന് പേരിട്ടത് വെറുതെയല്ല. സുഗന്ധ വ്യഞ്ജനം എന്ന നിലയില്‍ മാത്രം കാണാതെ കുരുമുളകിന്റെ പിന്നിലെ ഔഷധഗുണം അറിഞ്ഞാല്‍ നമ്മളും പറയും ഈ കുഞ്ഞന്‍ കുരുമുളക് ഒരു സംഭവം തന്നെയാണെന്ന്. പല രോഗങ്ങളും എളുപ്പത്തില്‍ ശമിപ്പിക്കാന്‍ കുരുമുളകിന് സാധിക്കും. ദഹനക്കേട് തോന്നുമ്പോള്‍ മൂന്ന് നാല് കുരുമുളക് നന്നായി ചവച്ച് ഇറക്കിയാല്‍ അസ്വസ്ഥത മാറി കിട്ടും. കഫം,പനി നീര്‍വീഴ്ച എന്നിവ വന്നാല്‍ കുരുമുളക് ചവച്ചോ കാപ്പിയില്‍ ചേര്‍ത്തോ കഴിക്കുന്നത് നല്ലതാണ്. മൗത്ത് വാഷിനു പകരം കുരുമുളകും Read More…

Healthy Food

പുരുഷന്മാര്‍ ഉണങ്ങിയ ഈന്തപ്പഴം ആട്ടിന്‍പാലില്‍ ഇട്ട് കുതിര്‍ത്ത് കഴിച്ചാല്‍

ഈന്തപ്പഴം ആരോഗ്യത്തിന് ഏറെ നല്ലതാണ്. അവ ഉണങ്ങിയതാണെങ്കില്‍ ഗുണം കൂടും. ഇരുമ്പിന്റെയും നാരുകളുടെയും സാന്നിധ്യം ഇതില്‍ ധാരാളം ഉണ്ട്. ആരോഗ്യം വര്‍ധിക്കുന്നതൊടൊപ്പം ചര്‍മ്മ സംരക്ഷണവും മുടിയുടെ സംരക്ഷണവും ഇതുകൊണ്ടു സാധിക്കും. പുരുഷന്മാര്‍ ദിവസവും ഉണങ്ങിയ ഈന്തപ്പഴം കഴിച്ചാല്‍ എന്തുഗുണമാണു ലഭിക്കുക എന്ന് നോക്കു. ഉണങ്ങിയ ഈന്തപ്പഴത്തില്‍ ഇരുമ്പിന്റെ അംശം കൂടുതലുണ്ട്. ഇതു വിളര്‍ച്ചമാറ്റാനും രക്തം ഉണ്ടാകാനും സഹായിക്കും. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം വര്‍ധിപ്പിക്കുന്ന കാത്സ്യത്തിന്റെ അളവ് ഇതില്‍ ഏറെ ഉണ്ട്. ഇതു പുരുഷന്മാര്‍ക്കു ഗുണം ചെയ്യും. ഹൃദയാരോഗ്യം Read More…

Movie News

‘പെണ്ണ് കേസ്’ ഡിസംബറിൽ ആരംഭിക്കും ! നായിക നിഖില വിമൽ

നിഖില വിമലിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ഫെബിൻ സിദ്ധാർഥ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ‘പെണ്ണ് കേസ്’. ഗുരുവായൂരമ്പല നടയിൽ, നുണക്കുഴി എന്നീ ഹിറ്റ് സിനിമകൾക്ക് ശേഷം നിഖില വിമൽ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഒരു കല്യാണ പെണ്ണിനും ചെക്കനും പുറകെ ഒരുപറ്റം ആളുകൾ ഓടുന്നതാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. ഒരു കോമഡി ചിത്രമാകും ‘പെണ്ണ് കേസ്’ എന്ന സൂചനയാണ് പോസ്റ്റർ നൽകുന്നത്. ഇ 4 എക്സ്പിരിമെന്റസ്, ലണ്ടൻ ടാക്കീസ് എന്നിവയുടെ Read More…

Crime

സ്‌കൂൾ അധ്യാപികയെ 40കാരിയായ ഹെഡ്മിസ്ട്രസ് മദ്യം കഴിപ്പിച്ച് ലൈംഗികമായി ദുരുപയോഗം ചെയ്തു

തമിഴ്‌നാട്ടിലെ തെക്കൻ ചെന്നൈയിലെ ഇഞ്ചമ്പാക്കത്ത് സ്‌കൂൾ അധ്യാപികയെ ലൈംഗികമായി ദുരുപയോഗം ചെയ്തതിന് 40 കാരിയായ ഹെഡ്മിസ്ട്രസിനെതിരെ കേസെടുത്തു. 22 കാരിയായ അധ്യാപിക അഞ്ച് ദിവസം മുമ്പ് മാത്രമാണ് സ്കൂളിൽ ചേർന്നത്. അർദ്ധവാർഷിക പരീക്ഷക​ളെ കുറിച്ച് സംസാരിക്കാനായി പ്രധാനാധ്യാപിക വീട്ടിലേക്ക് ക്ഷണിച്ച ദിവസമാണ് സംഭവം നടന്നതെന്ന് കാണിച്ച് അവർ തിരുവാൻമിയൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പ്രധാനാധ്യാപികയോടൊപ്പം മദ്യപിച്ചതായി യുവതി പറഞ്ഞു. അതിനുശേഷം അവൾ അബോധാവസ്ഥയിലായി. താൻ കഴിച്ച പാനീയങ്ങളിൽ എന്തെങ്കിലും മയക്കുമരുന്ന് കലർന്നിരുന്നുവെന്നും ഇതാണ് തന്നെ ബോധരഹിതയാക്കാൻ Read More…