ഝാൻസിയിൽ നിന്ന് പ്രയാഗ്രാജിലേക്ക് പോവുകയായിരുന്ന മഹാകുംഭമേള സ്പെഷ്യൽ ട്രെയിന്‍ നേരെ കല്ലെറിയുന്ന ഒരു കൂട്ടം യാത്രക്കാരുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായികൊണ്ടിരിക്കുന്നത്. ട്രെയിനിന് നേരെ നടന്ന ആക്രമണത്തിൽ ട്രെയിനിന്റെ വാതിലുകളും ജനലുകളും തകരുന്ന ഭയാനകമായ വീഡിയോയാണ് ഇത്.ഝാൻസിയിൽ നിന്ന് പ്രയാഗ്രാജിലെ മഹാ കുംഭമേളക്ക് പോവുകയായിരുന്ന പ്രത്യേക ട്രെയിൻ ഹർപാൽപൂർ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വാതിൽ തുറക്കാത്തതിനെ തുടർന്ന് അക്രമാസക്തരായ യാത്രക്കാർ കല്ലെറിയുകയായിരുന്നു. സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോയിൽ, അക്രമികൾ ട്രെയിനിന് നേരെ Read More…
Author: ashtagon
6.6 കോടി വര്‍ഷം പഴക്കമുള്ള ദിനോസറുകളെ ഛര്‍ദി കണ്ടെത്തി
കോപ്പന്‍ഹേഗന്‍: 6.6 കോടി വര്‍ഷം മുമ്പ് ജീവിച്ചിരുന്ന ദിനോസറുകളെ ഛര്‍ദി കണ്ടെത്തി.കോപ്പന്‍ഹേഗനു സമീപം യുനെസ്കോ പട്ടികപ്പെടുത്തിയ ക്ലിഫ്സ് ഓഫ് സ്റ്റെവന്സില് അമേച്വര്‍ ഫോസില്‍ വേട്ടക്കാരന് പീറ്റര്‍ ബെന്നിക്കെയാണു ദിനോസറുടെ ഛര്‍ദി കണ്ടെത്തിയതെന്നു മ്യൂസിയം ഓഫ് ഈസ്റ്റ്സിലാന്ഡ് അറിയിച്ചു. പതിവ് നടത്തത്തിനിടെയാണു ചോക്കു കഷണം പോലൊരു വസ്തു പീറ്ററിന്റെ കണ്ണില്‍പ്പെട്ടത്. സൂക്ഷ്മനിരീക്ഷണത്തില്‍ അതില്‍ കടല്‍ ലില്ലിയുടെ സാന്നിധ്യം കണ്ടെത്തി. മ്യൂസിയത്തില്‍ നടത്തിയ പരിശോധനയിലാണു അത് 6.6 കോടി വര്‍ഷം മുമ്പ് ജീവിച്ചിരുന്ന ദിനോസറുകളുടെ ‘ഛര്‍ദി’യുടെ ഭാഗമാണെന്നു കണ്ടെത്തിയത്. വിദഗ്ദ്ധരുടെ Read More…
‘അമരം’ സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് എതിരേ ധീവരസഭ; മത്സ്യത്തൊഴിലാളികളെ ആക്ഷേപിക്കുന്നു
ആലപ്പുഴ: മത്സ്യത്തൊഴിലാളികളുടെ സര്‍ഗവാസന പ്രോത്സാഹിപ്പിക്കാന്‍ വിവിധ ജില്ലകളില്‍ നടത്തുന്ന സാംസ്കാരിക പരിപാടിയില്‍ ‘അമരം’ സിനിമ പ്രദര്‍ശിപ്പിക്കുന്നതിനെതിരേ അഖില കേരള ധീവരസഭ. മത്സ്യത്തൊഴിലാളികളെ ആക്ഷേപിക്കുന്ന തരത്തിലുള്ള സിനിമയാണ് അമരമെന്നും അതിന്റെ പ്രദര്‍ശനം ഒരു കാരണവശാലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ധീവരസഭ ജനറല്‍ സെക്രട്ടറി വി. ദിനകരന് പറഞ്ഞു. ഒന്‍പതു തീരദേശ ജില്ലകളില്‍ നടത്തുന്ന പരിപാടിയില്‍ അമരം പ്രദര്‍ശിപ്പിക്കുന്നതു ഫിഷറീസ് മന്ത്രി ഇടപെട്ട് ഒഴിവാക്കാത്തപക്ഷം പരിപാടിയുമായി ധീവരസഭ സഹകരിക്കില്ലെന്നും അദ്ദേഹം സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തമാക്കി. 1991-ൽ പുറത്തിറങ്ങിയ ലോഹിതദാസ് തിരക്കഥയെഴുതി ഭരതൻ Read More…
മസില് പെരുപ്പിച്ച് ‘കല്യാണപ്പെണ്ണുങ്ങള്‍’; ചൈനയിലെ സോഷ്യല്‍ മീഡിയില്‍ ട്രെന്‍ഡായി ഷീയും കൂട്ടുകാരും
മൃദുലമായ ശരീരമാണ് സ്ത്രീസൗന്ദര്യത്തിലെ വര്‍ണ്ണനകളില്‍ പ്രധാനഘടകമെങ്കിലും പുരുഷന്മാരെപ്പോലെ മസില് പെരുപ്പിച്ചുള്ള ശരീരസൗന്ദര്യം കുറച്ച് സ്ത്രീകള്‍ക്കെങ്കിലും പാഷനായ കാര്യമാണ്. എന്തായാലും ചൈനയിലെ സാമൂഹ്യമാധ്യമങ്ങളിലെ പുതിയ ട്രെന്റുകളില്‍ ഒന്ന് മസില് പെരുപ്പിച്ച ഒരു കൂട്ടം വധുക്കള്‍ ഉള്‍പ്പെട്ട കല്യാണക്കാര്യമാണ്. ‘അതിശക്തരായ വധുക്കള്‍’ എന്ന അടിക്കുറിപ്പില്‍ മസില് പെരുപ്പിച്ച് നാല് സ്ത്രീകള്‍ മസിലുള്ള ഒരു വധുവിനൊപ്പം നിന്ന് എടുത്ത ഫോട്ടോയാണ് കാര്യം. കഴിഞ്ഞ വര്‍ഷം ലിത്വാനിയയില്‍ നടന്ന ഐഎഫ്ബിബി ‘വേള്‍ഡ് ഫിറ്റ് മോഡല്‍’ ചാമ്പ്യന്‍ഷിപ്പില്‍ ഓവറോള്‍ ഫിറ്റ് മോഡല്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ Read More…
ഒരേസമയം ഒന്നിലധികം പ്രണയങ്ങൾ, പക്ഷേ ആരെയും വിവാഹം കഴിക്കില്ല; ‘സോളോപോളിയാമോറി’ ട്രെൻഡ്
പവിത്രമായ പ്രണയബന്ധങ്ങളുടെ കാലം കഴിയുന്നുവോ? ഒരാളെ മാത്രം മനസില്‍ പ്രതിഷ്ഠിച്ച് ജീവിതകാലം മുഴുവന്‍ ആ ഓര്‍മ്മകളുമായി കഴിയുന്ന കാമുകനേയും കാമുകിയേയും പഴയകകാല കഥകളില്മാത്രമേ കാണാനാവൂ. പുതിയ കാലത്തില്‍ പ്രണയത്തിന്റെ കോലവും മാറുകയാണ്. ഒരേ സമയം ഒറ്റയ്ക്കാകുകയും അതേ സമയം ഒന്നിലധികം പ്രണയ ബന്ധങ്ങളുണ്ടാകുകയും ചെയ്യുന്നതിനേപ്പറ്റി നിങ്ങള്‍ കേട്ടിട്ടുണ്ടോ? ഇക്കൂട്ടര്‍ ഒറ്റയ്ക്കാണോയെന്ന് ചോദിച്ചാല്‍ അതെ, എന്നാല്‍ പ്രണയമുണ്ടോയെന്ന് ചോദിച്ചാല്‍ ഒന്നിലധികമുണ്ട്. ‘സോളോപോളിയാമോറി’ എന്നു വിളിക്കുന്ന ഈ പ്രണയം ട്രെൻഡായി മാറുകയാണ്. ജെന്‍- സി തലമുറ സോളോപോളിയാമോറിയെ ചേര്‍ത്തുപിടിക്കാൻ കാരണമുണ്ട്. Read More…
ബീഫ് പെട്ടെന്ന് വേവിച്ചെടുക്കണോ? ഇതുമാത്രം ചേര്‍ത്താല്‍ മതി, രുചിയോ ആഹാ…..
നല്ല ബീഫ് വരട്ടിയതും പൊറോട്ടയും കോംബോ ഗംഭീരമാണല്ലേ. പലപ്പോഴും ബീഫ് പോലുള്ള മാംസത്തില്‍ രുചി കൂട്ടാനായി പലരും പല രഹസ്യ ചേരുവകളും ചേര്‍ക്കാറുണ്ട്. അവയില്‍ ഒന്നിനെ നമുക്ക് പരിചയപ്പെട്ടാലോ? ഇവിടെ പച്ച പപ്പായയാണ് താരം. മാംസം പാകം ചെയ്യുന്ന സമയത്ത് പല സ്ഥലങ്ങളിലും പച്ച പപ്പായ ചേര്‍ക്കാറുണ്ട്. ഇതിന് പിന്നില്‍ ഒരു കാരണമുണ്ട്. മാംസം പ്രോട്ടീനാല്‍ സമ്പന്നമാണ്. പപ്പായയില്‍ ആകട്ടെ പ്രോട്ടീനെ വിഘടിപ്പിക്കുന്ന പാപ്പൈന്‍ എന്ന എന്‍സൈം അടങ്ങിയട്ടുമുണ്ട്. ഇത് മാംസം മൃദുവാക്കുന്നു. ഇത് മാംസത്തിന്റെ നാരുകള്‍ Read More…
കാമുകിയുടെ മുന്നില്‍ ‘ഹീറോ’ ആകണോ? വില്ലനാകാന്‍ ഈ മലേഷ്യക്കാരന് റെഡിയാണ്…!
ഹീറോ കളിച്ച് പ്രണയം നേടിയെടുക്കാന്‍ ഇഷ്ടപ്പെടുന്ന പെണ്‍കുട്ടിക്ക് മുന്നില്‍ വില്ലന്മാരെ വാടകയ്ക്ക് എടുത്ത് തല്ലിയോടിക്കുന്ന രംഗങ്ങള്‍ നമ്മള് സിനിമയില്‍ പതിവായി കാണാറുള്ളതാണ്. എന്നാല്‍ സംഭവം സത്യമാക്കാന്‍ ഒരു മലേഷ്യക്കാരാന് ദേ ഇവിടെ റെഡിയാണ്. പങ്കാളികള്‍ക്ക് മുന്നില്‍ നായകനായി അഭിനയിക്കാന്‍ ആളുകളെ സഹായിക്കുന്ന ‘വാടകയ്ക്ക് വില്ലന്‍’ സേവനം വാഗ്ദാനം ചെയ്ത ഷാസാലി സുലൈമാന്‍ എന്ന 28 കാരനാണ് രംഗത്ത് വന്നിരിക്കുന്നത്. തന്റെ സേവനം വിവരിച്ച് ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ശ്രദ്ധ ആകര്‍ഷിച്ചു. മലേഷ്യയുടെ വടക്കുപടിഞ്ഞാറന്‍ നഗരമായ ഇപ്പോയില്‍ Read More…
സ്ത്രീകള്‍ക്ക് ജോലിചെയ്യാന്‍ പറ്റിയ നഗരങ്ങളുടെ പട്ടിക പുറത്ത്; കേരളത്തിൽ നിന്ന് രണ്ട് നഗരങ്ങള്‍
സ്ത്രീകൾക്ക് നല്ല രീതിയിൽ ജോലി ചെയ്യാന്‍ സാധിക്കണമെങ്കിൽ അവർക്ക് അതിന് അനുസരിച്ചുള്ള സാഹചര്യങ്ങളും ചുറ്റുപാടും ഒരുക്കിനൽകണം. ഇത്തരത്തിൽ ജോലിചെയ്യുന്നതിന് ആവശ്യമായ സാഹചര്യം ഉണ്ടാക്കി നൽകുന്ന കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഇന്ത്യൻ നഗരങ്ങളാണ് ബംഗ്ലൂർ, ചെന്നൈ, മുംബൈ തുടങ്ങിയ നഗരങ്ങൾ. അവ്താർ ഇന്റർനാഷണൽ നടത്തിയ സർവേയിലാണ് ഈ കണ്ടെത്തല്‍. ലിംഗതുല്യതയെ സഹായിക്കുന്ന പരിസ്ഥിതികള്‍ എത്ര മാത്രം ഒരുക്കി നല്കുന്നുണ്ടെന്നറിയാനായി ഇന്ത്യയിലെ 120 നഗരങ്ങളെ ഉള്‍പ്പെടുത്തിയാണ് സര്‍വേ നടത്തിയത്. ഒരോ നഗരത്തിനും ഇതിന്റെ അടിസ്ഥാനത്തില്‍ സ്കോറുകളും നല്കി. ഹൈദരാബാദ്, പുണെ, Read More…
സൗന്ദര്യത്തിനായി സാൽമൺ ബീജം, ബാഗിൽ തെറപ്പിസ്റ്റിന്റെ ചിതാഭസ്മം; ആരാണ് ജെനിഫര്‍ അനിസ്റ്റൺ?
മുന്‍ യു. എസ്. പ്രസിഡന്റ് ബറാക് ഒബാമയുടെ പേരിനൊപ്പം ഇപ്പോൾ ഉയര്‍ന്നു കേൾക്കുന്ന പേരാണ് അമ്പത്തഞ്ചുകാരി ജെനിഫര്‍ അനിസ്റ്റണിന്റേത്. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിനു പിന്നാലെ ആരാണ് ജെനിഫര്‍ എന്ന് തിരയുന്നവരുടെ എണ്ണം കൂടി. ഇത് ഏറ്റവും വിചിത്രമായ ഗോസിപ്പ് ആണെന്നും എനിക്ക് ബരാക് ഒബാമയെ അറിയില്ലെന്നും അദ്ദേഹവുമായി ഡേറ്റിംഗ് നടത്തേണ്ട കാര്യമില്ലെന്നും ജെന്നിഫർ ആനിസ്റ്റൺ പറഞ്ഞിരുന്നു. അമേരിക്കന്‍ നടിയും നിര്‍മാതാവുമാണ് ജെനിഫര്‍. സിറ്റ്കോണ് സ്റ്റോം എന്ന ടെലിവിഷന്‍ പരിപാടിയിലെ റേച്ചല്‍ ഗ്രീന്‍ എന്ന Read More…









