ധാക്ക: ബംഗ്ലാദേശി മോഡലും മുന്‍ മിസ് എര്‍ത്ത് ബംഗ്ലാദേശുമായ മേഘ്‌ന ആലം അറസ്റ്റില്‍. രാജ്യത്തിന്റെ നയതന്ത്രബന്ധങ്ങള്‍ക്ക് ഭീഷണിയാണെന്ന് ആരോപിച്ച് സ്‌പെഷ്യല്‍ പവര്‍ ആക്ട് പ്രകാരമാണ് മേഘ്‌നയെ ബംഗ്ലാദേശ് പോലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ സൗദി അറേബ്യയുടെ നയതന്ത്ര ഉദ്യോഗസ്ഥനെതിരെ മേഘ്‌ന ഒട്ടേറെ ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം തകര്‍ക്കുകയെന്ന ഉദ്ദേശ്യത്തോടെ സൗദി അറേബ്യയുടെ നയതന്ത്ര ഉദ്യോഗസ്ഥനെക്കുറിച്ച് മേഘ്‌ന തെറ്റായവിവരങ്ങള്‍ പ്രചരിപ്പിച്ചെന്നും ഇത് രാജ്യത്തിന്റെ നയതന്ത്രബന്ധങ്ങള്‍ക്ക് ഭീഷണിയായെന്നുമാണ് പോലീസിന്റെ വിശദീകരണം. വിവാഹിതനായ Read More…
Author: ashtagon
ഫ്ലാറ്റിന് തീപിടിച്ചു: കുഞ്ഞുങ്ങളെ വിദഗ്ധമായി രക്ഷിച്ച് അമ്മ, ഹൃദയം നിലയ്ക്കുന്ന വീഡിയോ
ഗുജറാത്തിലെ അഹമ്മദാബാദിലെ ഖോഖ്‌റ ഏരിയയിലെ പരിഷ്‌കർ 1 അപ്പാർട്ട്‌മെൻ്റിലുണ്ടായ തീപിടുത്തത്തിനിടയിൽ തന്റെ കുഞ്ഞുങ്ങളെ അതിവിദഗ്ധമായി രക്ഷപ്പെടുത്തുന്ന ഒരു അമ്മയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ഭയത്തിനും പരിഭ്രാന്തിക്കും ഇടയിൽ, പുക നിറഞ്ഞ അപ്പാർട്ട്‌മെന്റിൽ കുടുങ്ങിയ മക്കളെ രക്ഷിക്കാൻ ധൈര്യശാലിയായ അമ്മ തീവ്രമായി ശ്രമിക്കുന്ന വീഡിയോ പലരുടെയും ഹൃദയം കീഴടക്കി കളഞ്ഞു. നാടകീയമായ വീഡിയോയിൽ, പരിഷ്‌കർ 1 അപ്പാർട്ട്‌മെന്റിന്റെ മൂന്നാം നിലയിൽ നിന്ന് ശക്തമായി പുക ഉയരുന്നതാണ് കാണുന്നത്. ഈ സമയം ഒരു അമ്മ തന്റെ കുഞ്ഞുങ്ങളുമായി Read More…
നാരുകളടങ്ങിയ ഭക്ഷണം ; എന്താണ് ഈ നാരുകള്‍ ? എന്തിനു കഴിക്കണം
നാരുകളടങ്ങിയ ഭക്ഷണപദാര്‍ഥങ്ങളെക്കുറിച്ച് ധാരാളം കേള്‍ക്കാറുണ്ട്. എന്നാല്‍ എന്താണ് ഈ നാരുകളെന്നും എന്താണ് അവയ്ക്ക് ഇത്ര പ്രാധാന്യമെന്നും ചിന്തിച്ചിട്ടുണ്ടോ? എല്ലാ സസ്യങ്ങളിലും അവയുടെ ഫലങ്ങളിലും പല അളവുകളില്‍ നാരുകള്‍ അഥവാ ബൈഫര്‍ ഉണ്ടാവും. സെല്ലുലോസ്, പെറ്റിംഗ്‌സ്, ഗംസ് എന്നീ ഘടകങ്ങള്‍ ചേര്‍ന്നതാണ് നാരുകള്‍. ഇവയാണ് ചെടികളുടെയും ഫലങ്ങളുടെയും കോശഭിത്തികള്‍ തീര്‍ക്കുന്നത്. നാരുകള്‍ ദഹിക്കപ്പെടുന്ന വസ്തുക്കളല്ലെങ്കിലും ശരീരത്തിന്റെ ഭക്ഷണചക്രത്തില്‍ നിരവധി പ്രാധാന്യമേറിയ ധര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നുണ്ട്. നാരുകളുടെ രോഗപ്രതിരോധശേഷി നാരുകളടങ്ങിയ ഭക്ഷണത്തെക്കുറിച്ച് ക്രിസ്തുവിന്റെ കാലഘട്ടത്തില്‍തന്നെ അറിവുണ്ടായിരുന്നുവെങ്കിലും ഇതിന്റെ രോഗപ്രതിരോധ ശേഷിയെക്കുറിച്ചും ദഹനപ്രക്രിയയിലെ Read More…
പെണ്‍കുഞ്ഞിനു ജന്മം നല്‍കി; ഭാര്യയെ സ്‌ക്രൂഡ്രൈവര്‍ കൊണ്ട് കുത്തിപ്പരുക്കേല്‍പ്പിച്ച് യുവാവ്
കാശിപുരില്‍ പെണ്‍കുഞ്ഞിനു ജന്മം നല്‍കിയ ‘ദേഷ്യത്തില്‍’ യുവതിയെ സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് അതിക്രൂര ആക്രമണത്തിനിരയാക്കി ഭര്‍ത്താവ്. ഉത്തരാഖണ്ഡിലെ കാശിപുര്‍ സ്വദേശിയായ ഹര്‍ജീന്ദര്‍ കൗറിനാണ് പെണ്‍കുഞ്ഞ് ജനിച്ചതിന്റെ പേരില്‍ ഭര്‍ത്താവില്‍നിന്നും ഭര്‍ത്തൃവീട്ടുകാരില്‍നിന്നും ക്രൂരപീഡനം ഏറ്റുവാങ്ങേണ്ടിവന്നത്. സ്ത്രീധനമായി ഭര്‍തൃവീട്ടുകാര്‍ അഞ്ചു ലക്ഷം രൂപയും സ്വര്‍ണവും ആവശ്യപ്പെട്ടതായും പെണ്‍കുഞ്ഞിന് ജന്മം നല്‍കിയപ്പോള്‍ അവര്‍ തന്നെ മര്‍ദിച്ചതായും യുവതി ആരോപിച്ചു. ആക്രമണദൃശ്യങ്ങളടക്കം തെളിവായി ഹാജരാക്കിയതോടെ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഹര്‍ജീന്ദര്‍ കൗറിനെ ഭര്‍ത്താവ് വീടിനുള്ളില്‍ നിലത്തിട്ട് മുടിയില്‍ പിടിച്ച് വലിച്ചിഴയ്ക്കുന്നത് വീഡിയോ Read More…
ഹണിട്രാപ്പില്‍ കുടുക്കി 60 ലക്ഷവും 61 പവനും തട്ടി; പ്രതി പൊലീസുകാരനെ കേസിൽ കുടുക്കിയ യുവതി
കോട്ടയം സ്വദേശിയായ യുവതിയും ഭര്‍ത്താവും ചേര്‍ന്നു യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി 60 ലക്ഷവും 61 പവനും തട്ടിയെടുത്തതായി പരാതി. തുടര്‍ന്നു ഗാന്ധിനഗര്‍ പോലീസ് കേസെടുത്തു. ആലപ്പുഴ സ്വദേശിയും എന്‍ജീനീയറുമായ യുവാവാണ് പരാതിക്കാരന്‍. ദമ്പതികള്‍ക്കൊപ്പം തിരുവഞ്ചൂര്‍ സ്വദേശിയായ യുവാവും പ്രതിയാണ്. ഭാര്യ എം.ജി. സര്‍വകലാശാലയില്‍ പഠിച്ചിരുന്ന 2021 കാലത്ത് പരാതിക്കാരനും കുടുംബവും അമ്മഞ്ചേരിയിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. ഈ സമയത്ത് അയല്‍വാസിയായിരുന്ന യുവതി, അടുത്ത് ഇടപഴകിയ ശേഷം പരാതിക്കാരന്റെ സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു. പിന്നീട് 2022 മുതല്‍ ഈ Read More…
ഇന്‍സ്റ്റഗ്രാമിലെ ‘വൈറൽ’ പാസ്റ്റർ; പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ മൂന്നാറില്‍ പിടിയിൽ
പോക്‌സോ കേസ് പ്രതിയായ യുവ പാസ്റ്റർ പിടിയിൽ. കോയമ്പത്തൂർ കിംഗ്സ് ജനറേഷൻ ചർച്ച് പാസ്റ്ററായ ജോൺ ജെബരാജ് ആണ് മൂന്നാറിൽ നിന്ന് പിടിയിലായത്. പ്രായപൂർത്തിയാകാത്ത രണ്ടുപെൺകുട്ടികളെ ബലാത്സംഗം ചെയ്തുവെന്നതാണ് കേസ്. പൊലീസ് പോക്സോ കേസ് എടുത്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു. ന്യൂജൻ ആരാധന രീതികളിലൂടെ യുവാക്കൾക്കിടയിൽ ശ്രദ്ധേയനായിരുന്നു പ്രതി. 2024 മേയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോയമ്പത്തൂരിലെ ഒരു വീട്ടിൽ നടന്ന പ്രാർത്ഥനാ ചടങ്ങിനെത്തിയ രണ്ടുപ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. സോഷ്യൽ മീഡിയയിൽ Read More…
യുവതിയെ മദ്യം കുടിപ്പിച്ചു, കൊന്ന് കത്തിച്ച് പുഴയിലെറിഞ്ഞു; മൃതദേഹം വീഡിയോകോളില്‍ ഭാര്യയെ കാണിച്ച് പ്രതി
ലഖ്‌നൗ: ഭൂമി ഇടപാടിലെ തര്‍ക്കത്തെ തുടര്‍ന്ന് യുവതിയെ കൊലപ്പെടുത്തി കത്തിച്ച് മൃതദേഹം പുഴയിലെറിഞ്ഞു. ഉത്തര്‍പ്രദേശിലെ ഇട്ടാവയിലാണ് ദാരുണമായ സംഭവം. അഞ്‌ലി(25)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ വസ്തു കച്ചവടക്കാരനായ ശിവേന്ദ്ര യാദവ്(25), ഇയാളുടെ പങ്കാളിയും സഹായിയുമായ ഗൗരവ്(19) എന്നിവരെ ഇട്ടാവ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചുദിവസം മുമ്പാണ് അഞ്ജലിയെ കാണാതായത്. ശനിയാഴ്ച പുഴയുടെ സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ കാണാതായതോടെ കുടുംബം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. യുവതിയുടെ സ്‌കൂട്ടര്‍ ഒരു അഴുക്കുചാലിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തി. തുടര്‍ന്ന് പോലീസിന്റെ അന്വേഷണത്തിലാണ് Read More…
കോഴിക്കോട്ട് 15കാരിയെ സമപ്രായക്കാരായ രണ്ടുപേര്‍ചേര്‍ന്ന് പീഡിപ്പിച്ചു, 11കാരൻ ദൃശ്യം ഫോണിൽ പകർത്തി
കോഴിക്കോട് ഫറോക്കിൽ പതിനഞ്ചുകാരിയെ സുഹൃത്തുക്കൾ പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തൽ. സംഭവത്തിൽ കുറ്റാരോപിതരായ ആൺകുട്ടികളെ ചൊവ്വാഴ്ച കോഴിക്കോട് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് (സിഡബ്ല്യൂസി) മുമ്പിൽ ഹാജരാക്കാൻ നിർദേശം. ഇതുസംബന്ധിച്ച് കുട്ടികളുടെ രക്ഷിതാക്കൾക്ക് നോട്ടീസ് നൽകി. നല്ലളം സ്റ്റേഷൻ പരിധിയിൽ ഒരാഴ്ച മുൻപ് ആണ് സംഭവം. സമപ്രായക്കാരായ രണ്ട് സുഹൃത്തുക്കൾ ചേർന്നാണ് പീഡനത്തിനിരയാക്കിയതെന്ന് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ. ഒപ്പം ഉണ്ടായിരുന്ന പതിനൊന്നുകാരൻ ദൃശ്യങ്ങൾ പകർത്തിയതായും പരാതിയിൽ പറയുന്നു. കൗൺസിലിങ്ങിനിടെ പെൺകുട്ടി വിവരം പുറത്തു പറയുകയായിരുന്നു. പതിനൊന്നുകാരൻ പകർത്തിയ പീഡന ദൃശ്യം പിന്നീട് പലരിലും Read More…
‘ഭര്‍ത്താവ് മരിച്ചിട്ടും കഴുത്തില്‍ താലി, പൂവും പൊട്ടും, ജോളിയായി പാട്ടും പാടി നടക്കുന്നു’-ഉഷ ഉതുപ്പിന്റെ മറുപടി
ഇന്ത്യൻ പോപ്പ് ഗായിക ഉഷ ഉതുപ്പിന്റെ ഐഡന്റിറ്റിയാണ് നെറ്റിയിലെ വലിയപൊട്ടും തലയിലെ മുല്ലപ്പൂവും, ഡ്രസ്സിങും ഒക്കെ. ദീദി എന്ന പേരിൽ മലയാളികൾക്ക് പ്രിയങ്കരിയായ ഉഷയെ ഇതൊക്കെയില്ലാതെ ഉഷ ഉതുപ്പിനെ സങ്കല്‍പ്പിക്കാനേ കഴിയില്ല. ഭര്‍ത്താവ് മരണപ്പെട്ടിട്ടും ഇക്കാര്യങ്ങളില്‍ യാതൊരു മാറ്റവും ഉഷ വരുത്തിയിട്ടില്ല. ഞാന്‍ ഇങ്ങനെതന്നെ ജീവിക്കുന്നതാണ് ഭര്‍ത്താവിന് ഇഷ്ടം എന്നാണ് ഉഷ ഉതുപ്പ് പറയുന്നത്. ഞാന്‍ ബ്രാഹ്‌മണസമുദായത്തില്‍പ്പെട്ടയാളും അദ്ദേഹം ക്രിസ്ത്യനുമാണ്. പക്ഷേ ഞങ്ങളുടെ പ്രണയത്തിലോ ദാമ്പത്യ ജീവിതത്തിലോ മതത്തിന്റെ പേരിലുള്ള ഒരു വിള്ളലും സംഭവിച്ചിട്ടില്ല. എന്റെ കഴുത്തിലെ Read More…









