ലോകത്തിലെ ആദ്യത്തെ ഓട്ടോണമസ് വാഹനം, അതായത് ഉടമയുടെ വീട്ടിലേയ്ക്ക് സ്വയം ഓടിച്ചുപോകുന്ന കാർ ടെസ്‌ല പുറത്തിറക്കി. ടെക്‌സാസിലെ ഓസ്റ്റിനിലുള്ള കമ്പനിയുടെ ഗിഗാഫാക്ടറിയിൽ നിന്ന് ഏകദേശം 30 മിനിറ്റ് അകലെയുള്ള ഒരു ഉപഭോക്താവിന്റെ വീട്ടിലേക്ക് സെൽഫ് ഡ്രൈവിംഗ് ടെസ്‌ല മോഡൽ വൈ, ഹൈവേകൾ, കവലകൾ, ട്രാഫിക് സിഗ്നലുകൾ, നഗര തെരുവുകൾ എന്നിവയെല്ലാം തരണം ചെയ്ത് യാത്ര ചെയ്തു. ചരിത്ര നാഴികക്കല്ലായ ഈ സംഭവം ഓൺലൈനിൽ വ്യാപകമായി പങ്കിട്ടു, ടെസ്‌ല ശനിയാഴ്ച 30 മിനിറ്റ് ദൈർഘ്യമുള്ള ഒരു പൂർണ്ണ വീഡിയോയും Read More…
Author: ashtagon
ഇതാ നിങ്ങൾക്കറിയാത്ത 10 നാരങ്ങാ രഹസ്യങ്ങൾ
നമ്മുടെ വീടുകളില്‍ നാരങ്ങ സാധാരണയാണ് . ശരീരത്തിനും ചര്‍മ്മത്തിനും ഒരുപോലെ ഗുണകരമായ ഒരു പഴവര്‍ഗ്ഗമെന്നതുകൊണ്ടുതന്നെ സൗന്ദര്യ പരിപാലനത്തിന് നാരങ്ങയുടെ സ്ഥാനം വളരെ വലുതാണ്. നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് ചര്‍മ്മത്തിന് ഒരു ബ്ലീച്ചിംഗ് ഇഫ്കട് നല്‍കുന്നതാണ്. നാരങ്ങവെള്ളം ശരീരത്തിലെ ക്ഷീണം അകറ്റുന്നതിന് ഉത്തമമാണെന്ന് എല്ലാവര്‍ക്കുമറിയാം. നാരങ്ങ കൊണ്ടുള്ള ചില പൊടികൈകള്‍ നോക്കാം. നാരങ്ങാത്തോട് മലര്‍ത്തി കഴുത്തില്‍ തേയ്ക്കുക കഴുത്തിലെ കുറുത്ത പാട് മാറികിട്ടുകയും കൂടാതെ ചര്‍മ്മത്തിന് മൃദുത്വം ലഭിക്കുകയും ചെയ്യും. രണ്ട് ടീസ്പൂണ്‍ പാലില്‍ ഒരു ടീസ്പൂണ്‍ Read More…
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഒരിയ്ക്കലും ഈ തെറ്റുകൾ ചെയ്യരുത്
ശരീരഭാരം കുറയ്ക്കാന്‍ പല പരീക്ഷണങ്ങള്‍ക്കും തയ്യാറാകുന്നവരാണ് നമ്മള്‍. എന്നാല്‍ പലരും പരീക്ഷിയ്ക്കുന്നത് സോഷ്യല്‍ മീഡിയ ടിപ്പുകളെ തന്നെ ആയിരിയ്ക്കും. പലപ്പോഴും ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന ട്രെന്‍ഡുകള്‍ പിന്തുടരുകയും, എന്തുചെയ്യണമെന്നും എന്തുചെയ്യരുതെന്നും അറിയാതെയാണ് പല കാര്യങ്ങളും ചെയ്യുന്നത്. നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ച് അറിയുകയും ശരിയായ ശരീരഭാരം കുറയ്ക്കാനുള്ള വ്യായാമ ദിനചര്യയില്‍ ഏര്‍പ്പെടുകയും ചെയ്യേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. ശരീരഭാരം കുറയ്ക്കാനായി പലരും ചെയ്യുന്ന തെറ്റുകളെ കുറിച്ച് അറിയാം….. ആരോഗ്യകരമായ കൊഴുപ്പുകള്‍ അമിതമായി കഴിക്കുന്നത് – അവോക്കാഡോ, നട്‌സ് , ഒലിവ് ഓയില്‍ Read More…
യു.എസില്‍ ബന്ധുക്കളില്ല, ഇംഗ്ലീഷും അറിയില്ല; വിവാഹത്തിനെത്തിയ ഇന്ത്യൻ യുവതിയെ കാണാനില്ല
വീട്ടുകാര്‍ ഉറപ്പിച്ച വിവാഹത്തിനായി യു.എസിലെത്തിയ ഇന്ത്യക്കാരിയെകാണാതായെന്ന് റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ 20 ന് ന്യൂജേഴ്‌സിയില്‍ എത്തിയ സിമ്രന്‍ സിമ്രന്‍ (24) എന്ന യുവതിയെയാണ് കാണാതായത്. ലിന്‍ഡന്‍വോള്‍ഡ് പോലീസ് യുവതിക്കുവേണ്ടിയുള്ള അന്വേഷണത്തിലാണ്. വിമാനത്താവളത്തില്‍ എത്തിയ സിമ്രനെ സിസി ടിവി പരിശോധിച്ച പോലീസ് തിരിച്ചറിഞ്ഞിരുന്നു. ദൃശ്യങ്ങളില്‍ യുവതി ഫോണില്‍ നോക്കുന്നതും ചുറ്റും നിരീക്ഷിക്കുന്നതും വ്യക്‌തമാണ്. ഈ ദൃശ്യങ്ങളില്‍ ഇവര്‍ ആരെയോ പ്രതീക്ഷിച്ച് നില്‍ക്കുന്നതായി തോന്നും. അതേസമയം, സിമ്രനെ കാണാനില്ലെന്നു കാട്ടി അഞ്ച് ദിവസങ്ങള്‍ക്കുശേഷമാണ് പരാതി ലഭിച്ചതെന്ന് പോലീസ് വ്യക്‌തമാക്കി. സംഭവത്തില്‍ അന്വേഷണം Read More…
45 വയസായി, പെണ്ണ് കിട്ടിയില്ല, 18 ഏക്കര്‍ ഭൂമിയുണ്ട്.. ദുഃഖം പങ്കുവെച്ച റീല്‍ വൈറൽ, പിന്നാലെ സ്വത്ത് തട്ടാൻ കൊലപാതകം
45 വയസായിട്ടും വിവാഹം കഴിക്കാത്തതിലുള്ള നിരാശ തുറന്നുപറഞ്ഞ് സമൂഹമാധ്യമങ്ങളില്‍ വൈറലായ പോസ്റ്റിട്ട 45 വയസ്സുകാരന്‍ കൊല്ലപ്പെട്ടു.വ്യാജ വിവാഹത്തിന് പ്രലോഭിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ കൗശൽ ഗൗറിനെയും ഭാര്യ ഖുഷിയെയും പോലീസ് അറസ്റ്റ് ചെയ്തു, ഇവരിൽ നിന്ന് 14 ലക്ഷം രൂപയിലധികം വിലമതിക്കുന്ന വസ്തുക്കളും പിടിച്ചെടുത്തു. മധ്യപ്രദേശിലെ ജബല്‍പുര്‍ സ്വദേശി ഇന്ദ്രകുമാര്‍ തിവാരിയാണ് തട്ടിപ്പിനിരയായി കൊല്ലപ്പെട്ടത്. തിവാരിയുടെ മൃതദേഹം ഉത്തര്‍പ്രദേശില്‍നിന്ന് കണ്ടെത്തുകയായിരുന്നു. കര്‍ഷകനായ തിവാരി മേയില്‍ ആത്മീയഗുരു അനിരുദ്ധാചാര്യയെ സന്ദര്‍ശിച്ചിരുന്നു. തനിക്ക് വിവാഹം ശരിയാകാത്തതിന്റെ ദുഃഖം തിവാരി ഗുരുവിനോട് Read More…
ബ്രെഡാണോ നിങ്ങളുടെ പ്രധാന പ്രഭാതഭക്ഷണം? അപകടകരമെന്ന് അംബാനിയുടെയും ടെണ്ടുൽക്കറുടെയും മുൻ ആരോഗ്യ പരിശീലകൻ
പ്രഭാതഭക്ഷണമായി പതിവായി ബ്രെഡ് കഴിക്കുന്നവരിൽ ഒരാളാണോ നിങ്ങൾ? ഉണ്ടെങ്കിൽ, നിങ്ങൾ ഒരു പുനർവിചിന്തനം നടത്തേണ്ടതുണ്ട്. ഈ എളുപ്പമുള്ള ഭക്ഷണം മിക്ക ഇന്ത്യൻ കുടുംബങ്ങൾക്കും ഒരു ദൈനംദിന ഓപ്ഷനാണ്. എന്നാല്‍, നിങ്ങൾ കരുതുന്നത്ര ആരോഗ്യകരമല്ല ഇത്. ദിവസേനയുള്ള റൊട്ടി ഉപഭോഗത്തെക്കുറിച്ച് അംബാനിമാർ, ബിർളമാർ, സച്ചിൻ ടെണ്ടുൽക്കർ തുടങ്ങിയ കുടുംബങ്ങളുമായി പ്രവർത്തിച്ചിട്ടുള്ള ആരോഗ്യ പരിശീലകൻ ഡോ. മിക്കി മേത്ത, അടുത്തിടെ ആശങ്ക പ്രകടിപ്പിച്ചു. തുടർച്ചയായ ഉപയോഗം ദഹനത്തെയും ദീർഘകാലാടിസ്ഥാനത്തിൽ മൊത്തത്തിലുള്ള ആരോഗ്യത്തെയും ബാധിക്കുന്നതിനെക്കുറിച്ച് അദ്ദേഹം ചില കർശന മുന്നറിയിപ്പുകൾ നൽകി. Read More…
ഇന്ത്യയിൽ ഏറ്റവും കൂടുതല്‍ മാംസാഹാരികള്‍ ഉള്ള സംസ്ഥാനം? കേരളത്തിന്റെ സ്ഥാനം?
ഇന്ത്യ അവിശ്വസനീയമാംവിധം വൈവിധ്യപൂർണ്ണമായ ഒരു രാജ്യമാണ്, പരിസ്ഥിതി, ഭാഷ, പാരമ്പര്യങ്ങൾ എന്നിവ ഓരോ ഏതാനും കിലോമീറ്ററിലും നാടകീയമായി മാറുന്നു. ഏറ്റവും സസ്യാഹാര സൗഹൃദ രാജ്യം എന്ന ഖ്യാതിയും ഇതിനുണ്ട്. അതിനാൽ ഇന്ത്യക്കാരെ കൂടുതലും സസ്യാഹാരികളായി കണക്കാക്കുന്നു. എങ്കിലും, സമൂഹത്തിലെ ഒരു വലിയ വിഭാഗം യഥാർത്ഥത്തിൽ മാംസാഹാരികളാണ് എന്നതാണ് ഞെട്ടിപ്പിക്കുന്ന കാര്യം. സമീപകാല ദേശീയ കുടുംബാരോഗ്യ സർവേ റിപ്പോർട്ടുകള്‍ അനുസരിച്ച്, ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ സസ്യാഹാരികളായ ജനങ്ങളുള്ളതും ഏറ്റവും കൂടുതൽ മാംസാഹാരികളുള്ളതുമായ സംസ്ഥാനങ്ങൾ ഇതാ. നാഗാലാൻഡ് മാംസാഹാരികളുടെ എണ്ണത്തില്‍ Read More…
ഇട്ടുനോക്കാതെ തന്നെ വസ്ത്രം നമുക്ക് ചേരുമോയെന്ന് അറിയാം ; ഡോപ്പ്ൾ ആപ്പുമായി ഗൂഗിൾ
എല്ലാവരേയും വളരെയധികം കുഴപ്പിയ്ക്കുന്ന ഒന്നാണ് ഡ്രസ് സെലക്ഷന്‍ എന്നത്. എന്നാല്‍ ഡ്രസ് സെലക്ഷനെ കൂടുതല്‍ എളുപ്പത്തിലാക്കാന്‍ സഹായിക്കുന്ന ഒരു പുതിയ ആപ്പുമായി എത്തിയിരിയ്ക്കുകയാണ് ഗൂഗിള്‍. ഗൂഗിള്‍ ഡോപ്പ്ള്‍ ആപ്പാണ്(Google’s Doppl app) ഇക്കാര്യത്തില്‍ വഴികാട്ടിയാകുന്നത്. ഉപയോക്താക്കളെ അവരുടെ ഡിജിറ്റല്‍ വേര്‍ഷന്‍ ഉപയോഗിച്ച് വസ്ത്രങ്ങള്‍ തങ്ങള്‍ക്ക് ഇണങ്ങുമോ എന്ന് വിലയിരുത്താന്‍ ഈ ആപ്പ് സഹായിക്കും. വെര്‍ച്വല്‍ രീതിയില്‍ ഡ്രസ് ചേരുമോയെന്ന് നോക്കാന്‍ മുന്‍പും ഗൂഗിള്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളതാണ്. എന്നാല്‍, ഇതുവരെ ശരീരഘടനയെ അനുസരിച്ചായിരുന്നു അത് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ പുതിയ Read More…
ചോറ് വീണ്ടും ചൂടാക്കി കഴിക്കാമോ? നിങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഭക്ഷണ സാധനങ്ങള്‍ ബാക്കിവന്നാല്‍ ഫ്രിജില്‍ സൂക്ഷിക്കുന്നത് സാധാരണമാണ്. ജോലി എളുപ്പമാക്കാന്‍ വേണ്ടി ഒന്നോ രണ്ടോ ദിവസത്തേയ്ക്ക് ഭക്ഷണം കൂടുതല്‍ ഉണ്ടാക്കി വയ്ക്കുകയും ആവശ്യമുള്ളപ്പോള്‍ ഇതെടുത്ത് ചൂടാക്കി കഴിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ ഇതുകൊണ്ട് പണി കിട്ടാനും സാധ്യതയുണ്ട്. ഉദാഹരണത്തിന് ചോറിന്റെ കാര്യം തന്നെ എടുക്കാം. ചോറ് എന്തുകൊണ്ട് ഉണ്ടാക്കി ഫ്രിജില്‍ സൂക്ഷിച്ചുകൂടാ എന്ന് പലര്‍ക്കും തോന്നാം. എന്നാല്‍ ചോറ് വീണ്ടും ചൂടാക്കി കഴിക്കുന്നതിലൂടെ ജീവന്‍ വരെ അപകടത്തിലാവാന്‍ സാധ്യതയുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. അരിയില്‍, ഛർദ്ദി, വയറിളക്കം പോലുള്ള പ്രശ്നങ്ങള്‍ക്ക് Read More…









