Health

ലഹരിക്കായി ‘ചിരി’വാതകവും ! മരണകാരണമാകാമെന്ന് ആരോഗ്യ വിദഗ്‌ധര്‍

ലാഫിങ്‌ ഗ്യാസി(നൈട്രസ്‌ ഓക്‌സൈഡ്‌)ന്റെ ദുരുപയോഗം വ്യാപകമായെന്ന്‌ യു.എസിലെ ആരോഗ്യ വിദഗ്‌ധര്‍. ദന്തചികിത്സയിലും ഭക്ഷണനിര്‍മാണത്തിലും ഉപയോഗിക്കുന്ന ഈ വാതകം, വേപ്പിങ്‌ വഴിയാണു ലഹരിക്കായി ഉപയോഗിക്കുന്നത്‌. ഇത്‌ അപകടങ്ങള്‍ക്കും മരണങ്ങള്‍ക്കും കാരണമാകുന്നതായി റിപ്പോര്‍ട്ടുണ്ട്‌. യു.എസിലെ ചില സംസ്‌ഥാനങ്ങളില്‍ ലാഫിങ്‌ ഗ്യാസിന്റെ വില്‍പന നിയമ വിധേയമാണ്‌. വലിയ കണ്ടെയ്‌നറുകളിലും ആകര്‍ഷകമായ പാക്കേജിങ്ങിലും ലഭ്യമാകും. ചില സംസ്‌ഥാനങ്ങളില്‍ അതിന്റെ വിനോദ ഉപയോഗം നിരോധിച്ചിട്ടുണ്ടെങ്കിലും, ഭക്ഷണ ഉല്‍പ്പന്നമായി ഇപ്പോഴും നിയമാനുസൃതമാണ്‌. സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ്‌ അവയ്‌ക്ക് വ്യാപകമായ പ്രചാരം ലഭിച്ചത്‌. ലഹരി അടിമകളായവരുടെ കുടുംബങ്ങള്‍ Read More…

Oddly News

രാഷ്‌ട്രപിതാവ് പുറത്ത്‌; ബംഗ്ലാദേശ്‌ കറന്‍സിയില്‍ ഇനി ഹൈന്ദവ, ബുദ്ധ ക്ഷേത്രങ്ങളും

രാഷ്‌ട്രപിതാവും മുന്‍പ്രധാനമന്ത്രിയുമായ ഷെയ്‌ഖ് മുജീബുര്‍ റഹ്‌മാന്റെ ഓര്‍മകള്‍ പോലും തുടച്ചുനീക്കാനുള്ള ശ്രമം തുടര്‍ന്ന്‌ ബംഗ്ലാദേശ്‌ ഭരണകൂടം. ഇതിന്റെ ഭാഗമായി കറന്‍സി നോട്ടുകളില്‍നിന്ന്‌ മുജീബുര്‍ റഹ്‌മാന്റെ ചിത്രം നീക്കി. രാജ്യംവിട്ട മുന്‍ പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീനയുടെ പിതാവാണ്‌ മുജീബുര്‍ റഹ്‌മാന്‍. ഹസീനയുടെ പുറത്താക്കലിനു പിന്നാലെ കഴിഞ്ഞ വര്‍ഷമാണ്‌ ബംഗ്ലദേശ്‌ കേന്ദ്ര ബാങ്ക്‌ പുതിയ നോട്ടുകള്‍ പുറത്തിറക്കുന്ന കാര്യം പ്രഖ്യാപിച്ചത്‌. പുതുതായി രൂപകല്‍പന ചെയ്‌ത നോട്ടുകളില്‍ മനുഷ്യരുടെ ചിത്രങ്ങള്‍ ഉണ്ടാകില്ലെന്ന്‌ ബംഗ്ലാദേശ്‌ ബാങ്ക്‌ വക്‌താവ്‌ ആരിഫ്‌ ഹൊറൈസന്‍ ഖാന്‍ പറഞ്ഞു. Read More…

Hollywood

ഭാര്യയെ ബില്യണെയറായ കൂട്ടുകാരന് പരിചയപ്പെടുത്തി; അയാള്‍ക്കൊപ്പം അവള്‍ പോയി, പക്ഷേ പാട്രികിന് വിഷമമില്ല

ഒരു പുരുഷന്‍ തന്റെ 14 വര്‍ഷം ഒപ്പമുള്ള ഭാര്യയെ ഒരു പുരുഷ സുഹൃത്തിന് പരിചയപ്പെടുത്തി. അയാള്‍ അവരുമായി അവിഹിതബന്ധത്തില്‍ ഏര്‍പ്പെടുകയും പിന്നീട് അവര്‍ ഒരുമിച്ച് സന്തോഷിച്ച് ജീവിക്കുമ്പോള്‍ അസൂയ തോന്നുന്നതും സ്വാഭാവികയാണ്. എന്നാല്‍ അടുത്ത മാസം വെനീസില്‍ വെച്ച് ആമസോണ്‍ ഉടമ ജെഫ് ബെസോസും തന്റെ മുന്‍ ഭാര്യയും മാധ്യമപ്രവര്‍ത്തകയുമായ ലോറന്‍ സാഞ്ചസും വിവാഹ പ്രതിജ്ഞയെടുക്കുമ്പോള്‍ സാഞ്ചസിന്റെ മുന്‍ ഭര്‍ത്താവ് പാട്രിക് വൈറ്റ്‌സെലിന് അസൂയ ഉണ്ടാകാന്‍ തീരെ സാധ്യതയില്ല. കാരണം 60 കാരന്‍ പാട്രിക് ഇതിനകം ഓസ്‌ട്രേലിയന്‍ Read More…

Healthy Food

സ്‌കൂളുകള്‍ തുറക്കുന്നു, കുട്ടികള്‍ക്കായി ഹെല്‍ത്തി ടിഫിന്‍

പോഷക ഗുണത്തോടൊപ്പം രുചികരവുമായിരിക്കണം കുട്ടികള്‍ക്കുള്ള ഭക്ഷണം. പതിവു ഭക്ഷണ രീതികള്‍ കുട്ടികളില്‍ വളരെ പെട്ടെന്ന്‌ മടുപ്പുളവാക്കും.ഭക്ഷണത്തോടുള്ള മടുപ്പ്‌ വര്‍ധിക്കുവാനും ഇതിടയാക്കും. അതിനാല്‍ ഭക്ഷണത്തിലെ വൈവിധ്യത്തിനാണ്‌ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടത്‌. സ്‌കൂള്‍ കുട്ടികള്‍ക്കു വേണ്ടി, അവരുടെ ടിഫിന്‍ ബോക്‌സില്‍ കരുതാന്‍ രുചികരവും പോഷക സമ്പുഷ്‌ടവുമായ 5 വിഭവങ്ങള്‍. സ്‌കൂളില്‍ പോഷകഗുണമുള്ള ഭക്ഷണം കൊടുത്തുവിട്ടതുകൊണ്ട്‌ കാര്യമില്ല. പതിവു ഭക്ഷണ രീതികള്‍ കുട്ടികളില്‍ വളരെ പെട്ടെന്ന്‌ മടുപ്പുളവാക്കും. അതിനാല്‍ ഭക്ഷണത്തിലെ വൈവിധ്യത്തിനാണ്‌ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടത്‌. സ്‌കൂള്‍ കുട്ടികള്‍ക്കു വേണ്ടി, അവരുടെ ടിഫിന്‍ ബോക്‌സില്‍ Read More…

Movie News

ആ പഴ്സ് എങ്ങനെ ഡിക്കിയിൽ വന്നു? ‘തുടരും’ സിനിമയിലെ സംശയത്തിന് മറുപടിയുമായി സംവിധായകന്‍

തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാലിന്റെ ‘തുടരും’ സകല റെക്കോര്‍ഡുകളും തകര്‍ത്തോടുകയാണ് തീയേറ്ററുകളില്‍. എന്നാല്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത് ഒരു പേഴ്സിനെക്കുറിച്ചാണ്. സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രമായ ബെൻസിന്റെ കാറിന്റെ ഡിക്കിയിൽ നിന്ന് തന്നെ മകന്റെ പഴ്‌സ് കിട്ടുമ്പോൾ പ്രേക്ഷകരിൽ അവശേഷിച്ചത് ഒരു ചോദ്യമാണ്. ഉടുതുണിയില്ലാതെ ചാക്കിലാക്കി വലിച്ചെറിഞ്ഞ മകന്റെ പഴ്‌സ് എങ്ങനെ കാറിന്റെ ഡിക്കിയിൽ വന്നു?. തരുൺ മൂർത്തിക്ക് പിഴച്ചോ?. സിനിമ റിലീസ് ചെയ്ത് ഒരുമാസം പിന്നിടുമ്പോൾ സിനിമയിലെ ഈ ചോദ്യങ്ങൾക്ക് മറുപടിയുമായി സംവിധായകൻ Read More…

Health

രാവിലെയുള്ള തലകറക്കത്തിന്റെ കാരണങ്ങള്‍ ഇതാണ്

രാവിലെ ഉണ്ടാകുന്ന തലകറക്കം നിത്യജീവിതത്തെ സാരമായി ബാധിക്കാറുണ്ട്. ഇതുമൂലം യാത്രകള്‍ക്കും മറ്റും തയാറെടുക്കുന്നവര്‍ക്ക് അത് മാറ്റി വയ്‌ക്കേണ്ടിവരുന്നു. വാഹനമോടിക്കാനും ഓഫീസ് ജോലികള്‍ക്കും ഇത് തടസമുണ്ടാക്കും. ഇങ്ങനെ രാവിലെ ഉണ്ടാകുന്ന തലകറക്കത്തിന് പിന്നില്‍ ഗൗരവമേറിയ ആരോഗ്യപ്രശ്‌നമായിരിക്കില്ല. എന്നാല്‍ രണ്ടു ദിവസത്തില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന തലകറക്കം നിസാരമാക്കരുത്. മിക്കാവറും നാല്‍പ്പതു കഴിഞ്ഞവരിലാണ് രാവിലെയുള്ള തലകറക്കം കണ്ടുവരുന്നത്. ഇത് പല കാരണങ്ങള്‍കൊണ്ട് ഉണ്ടാകാം. രക്തക്കുറവും ചെവിയുടെ തകരാറും ആന്തരകര്‍ണത്തിലെ തകരാര്‍, രക്തക്കുറവ്, ഉറക്കക്കുറവ് തുടങ്ങിയവയാണ് രാവിലെ അനുഭവപ്പെടന്ന തലകറക്കത്തിന് പ്രധാന കാരണം. Read More…

Crime

മകളുടെ മൃതദേഹവുമായി 300 കിലോമീറ്റർ യാത്ര ചെയ്ത് യുവതിയും കാമുകനും; അലമാരയിൽ ഒളിപ്പിച്ചു: അറസ്റ്റ്

നാലു വയസുകാരിയായ മകളെ കൊലപ്പെടുത്തി മൃതദേഹം അലമാരയില്‍ ഒളിപ്പിച്ച്‌ യുവതിയും കാമുകനും. രാജസ്‌ഥാനിലെ ബാരന്‍ ജില്ലയിലാണ്‌ സംഭവം. കുഞ്ഞിന്റെ മൃതദേഹവുമായി 300 കിലോമീറ്റര്‍ യാത്ര ചെയ്‌തതശേഷം കുടുംബവീട്ടിലെ അലമാരയില്‍ ഒളിപ്പിക്കുകയായിരുന്നു. ജയ്‌പുരില്‍ താമസിച്ചിരുന്ന റോഷന്‍ബായിയും കാമുകന്‍ മഹാവീര്‍ ബൈര്‍വയുമാണ്‌ ക്രൂരകൃത്യം നടത്തിയത്‌. ജയ്‌പുരിലെ വീട്ടില്‍ വച്ച്‌ റോഷനും മഹാവീറുമായി വഴക്കിട്ടിരുന്നു. ഇതു പിന്നീട്‌ ഇഷികയുടെ കൊലപാതകത്തിലേക്ക്‌ നയിക്കുകയായിരുന്നുവെന്നാണ്‌ വിവരം. തുടര്‍ന്ന്‌ കുഞ്ഞിന്റെ മൃതദേഹവുമായി 300 കിലോമീറ്റര്‍ യാത്ര ചെയ്‌ത് ഇവര്‍ മഹാവീറിന്റെ കുടുംബവീട്ടിലെത്തി. മൃതദേഹം ഒരു ദുപ്പട്ട Read More…

Lifestyle

വിയര്‍പ്പ്‌നാറ്റം പ്രശ്നമാണോ? ഈ ആയുര്‍വേദ പ്രയോഗങ്ങള്‍ നിങ്ങളെ സഹായിച്ചേക്കാം

പലരേയും വളരെയധികം ബുദ്ധിമുട്ടിയ്ക്കുന്ന ഒരു കാര്യമാണ് വിയര്‍പ്പുനാറ്റം. ആളുകള്‍ നമ്മളെ അകറ്റി നിര്‍ത്താന്‍ പോലും ഇത് കാരണമാകും. അമിത വിയര്‍പ്പ് കൊണ്ടുള്ള ബുദ്ധിമുട്ടുകളെക്കുറിച്ചു പ്രത്യേകിച്ചു പറയേണ്ട കാര്യമില്ല. ഓഫിസിലോ യാത്രയിലോ എന്തിനു വീട്ടിലോ വെറുതെയിരിക്കുമ്പോള്‍ പോലും നന്നായി വിയര്‍ക്കുന്നവരുണ്ട്. വിയര്‍പ്പ് ചര്‍മത്തിലും വസ്ത്രത്തിലുമൊക്കെ കൂടുതല്‍ നേരം തങ്ങിനിന്ന് ബാക്ടീരീയകളുമായി പ്രവര്‍ത്തിച്ച് ഹൈഡ്രജന്‍ സള്‍ഫൈഡ് പോലുള്ള വാതകങ്ങള്‍ ഉത്പാദിപ്പിക്കുമ്പോഴാണ് വിയര്‍പ്പുനാറ്റം അസഹ്യമാകുന്നത്. വിയര്‍പ്പു നാറ്റം അകറ്റാന്‍ ചില ആയുര്‍വേദ പ്രയോഗങ്ങള്‍ ചെയ്യാവുന്നതാണ്….. ത്രിഫലാ ചൂര്‍ണം ചൂടുവെള്ളത്തില്‍ നിത്യേന കഴിക്കാം. Read More…

Featured Health

മഴക്കാല ആരോഗ്യത്തിന് ആയുര്‍വേദ ജീവിതചര്യകള്‍

ആയുര്‍വേദപരമായി വര്‍ഷം, ശരത്, എന്നീ ഋതുക്കളിലാണ് ഈ കാലയളവു വരുന്നത്. വര്‍ഷകാലത്ത് അനുഷ്ഠിക്കേണ്ട പ്രത്യേക ജീവിത ചര്യകള്‍ ആയുര്‍വേദം നിഷ്‌ക്കര്‍ഷിക്കുന്നു. വിശപ്പുണ്ടാക്കുന്നതും ദഹനത്തെ സഹായിക്കുന്നതുമായ ആഹാരങ്ങള്‍ ഈ സമയത്ത് ശീലിക്കണം. മഴക്കാലത്തും മഴ കഴിഞ്ഞ് വെയില്‍ തുടങ്ങുന്ന സമയത്തുമാണ് പകര്‍ച്ച വ്യാധികള്‍ കണ്ടുവരുന്നത്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ നീണ്ടു നില്‍ക്കുന്ന 4 മാസക്കാലം കേരളത്തില്‍ പകര്‍ച്ചവ്യാധികളുടെ സമയതാണ്. മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന മഴക്കാലം കേരളത്തിന്റെ പ്രത്യേകതയാണ്. വെയിലും മഴയും കലര്‍ന്ന കാലാവസ്ഥയും അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ ഉയര്‍ന്ന തോതും Read More…