പല വീടുകളിലെയും മരുന്നുപെട്ടികളിലോ പ്രഥമശുശ്രൂഷാ കിറ്റുകളിലോ വളരെ എളുപ്പത്തിൽ കാണാൻ കഴിയുന്ന ഒന്നാണ് പാരസെറ്റാമോൾ. പനിയോ തലവേദനയോ ശരീരവേദനയോ ജലദോഷമോ വരുമ്പോൾ ലക്ഷക്കണക്കിന് ആളുകൾ ഒട്ടും ആലോചിക്കാതെ ദിവസേന കഴിക്കുന്ന ഒരു മരുന്നാണിത്. എന്നാൽ പാരസെറ്റാമോൾ ഉപയോഗിക്കുമ്പോൾ ആളുകൾക്ക് പറ്റുന്ന ഏറ്റവും വലിയ തെറ്റ്, ഒരേസമയം ഒരുപാട് ഗുളികകൾ കഴിക്കുന്നത് മാത്രമല്ലെന്നും, പലരും അറിയാതെ തന്നെ ഇതിന്റെ അമിത ഉപയോഗം മൂലം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാറുണ്ടെന്നും ഡോക്ടർമാർ പറയുന്നു. നിർദ്ദേശിക്കപ്പെട്ട അളവിൽ കഴിക്കുകയാണെങ്കിൽ പനിയും ചെറിയ വേദനകളും Read More…
Author: ashtagon
മട്ടനു പകരം ചിക്കൻ കൊടുത്തു! ബിഹാറിലെ കല്യാണവീട്ടിൽ വാളും പടയുമായി കൂട്ടത്തല്ല്, വീഡിയോ വൈറൽ
സോഷ്യൽ മീഡിയയിലൂടെ വെറുതെ ഒന്നു സ്ക്രോൾ ചെയ്താൽ മതി, ആഡംബര അലങ്കാരങ്ങളും വരന്റെയും വധുവിന്റെയും നൃത്തവുമൊക്കെയായി നിരവധി ഇന്ത്യൻ വിവാഹക്കാഴ്ചകൾ നമുക്ക് കാണാൻ സാധിക്കും. വൻ ജനപങ്കാളിത്തവും വ്യത്യസ്തമായ ഭക്ഷണവിഭവങ്ങളും ഇത്തരം വലിയ വിവാഹങ്ങളുടെ പ്രത്യേകതയാണ്. എന്നാൽ അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു വിവാഹ വീഡിയോ വസ്ത്രത്തിന്റെയോ അലങ്കാരങ്ങളുടെയോ പേരിലല്ല, മറിച്ച് അവിടെ വിളമ്പിയ ഭക്ഷണത്തെച്ചൊല്ലി നടന്ന വലിയൊരു കൂട്ടത്തല്ലിന്റെ പേരിലാണ്. ബീഹാറിലെ സഹർസ ജില്ലയിൽ നടന്ന ഒരു നിക്കാഹിനിടെയാണ് (വിവാഹം) വരന്റെ വീട്ടുകാരും വധുവിന്റെ Read More…
ഗൗരിക്ക് ആമിർ ഖാന്റെ വക 100 കോടിയുടെ ആഡംബര കൊട്ടാരം സമ്മാനം; ആദ്യഭാര്യമാര്‍ക്കും മക്കള്‍ക്കും പ്രത്യേകം അപ്പാര്‍ട്ട്മെന്റ്
ഈ മാസം ആദ്യം നടന്ന ലളിതമായ ചടങ്ങിൽ വെച്ച് നടൻ ആമിർ ഖാനും ഗൗരി സ്പ്രാറ്റും വിവാഹിതരായി. മുംബൈ പാലി ഹില്ലിലെ ആമിറിന്റെ വാടകവീട്ടിൽ വെച്ചായിരുന്നു സ്വകാര്യ ചടങ്ങുകൾ നടന്നത്. ഇപ്പോൾ തന്റെ പുതിയ കുടുംബത്തിനായി വലിയൊരു ഭാവി പദ്ധതി തയ്യാറാക്കുകയാണ് താരം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മുംബൈയിലെ മറീന അപ്പാർട്ട്‌മെന്റ് പുനർനിർമ്മാണ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന അത്യാധുനിക ‘സ്കൈ വില്ല’യിലാണ് ആമിറും ഗൗരിയും അവരുടെ കുടുംബവും താമസിക്കാൻ ഒരുങ്ങുന്നത്. നൂറ് കോടിയിലധികം രൂപ ചിലവ് പ്രതീക്ഷിക്കുന്ന Read More…
കോടികളുമായി സ്വിറ്റ്സർലൻഡിലേക്ക് മുങ്ങി? നിക്ഷേപകരെ പറ്റിച്ച് കോടികളുമായി ദമ്പതികൾ അപ്രത്യക്ഷമായി
ന്യൂഡൽഹി: സ്വിറ്റ്‌സർലൻഡിലേക്ക് വിനോദയാത്രയ്ക്ക് പോയ ഹൈദരാബാദ് സ്വദേശികളായ ദമ്പതികളെ കാണാതായ സംഭവം പുതിയ തിരിവിലേക്ക്. കാണാതാകുന്നതിന് മുൻപ് ഇവർ നിക്ഷേപകരിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പോലീസ് ഇപ്പോൾ സംശയിക്കുന്നത്. ഹൈദരാബാദിലെ ചേര്ലപള്ളിയിൽ താമസിക്കുന്ന പബ്ബ ചന്ദ്രശേഖറും ഭാര്യ പബ്ബ സ്വപ്നയും ചേർന്ന് ചിട്ടി ഫണ്ട് വഴി നിരവധി നിക്ഷേപകരിൽ നിന്ന് കോടികൾ പിരിച്ചെടുത്ത ശേഷമാണ് ജൂൺ 22-ന് ഇന്ത്യ വിട്ടതെന്ന് ചേര്ലപള്ളി പോലീസ് പറഞ്ഞു. ഇവരുടെ കാണാതാകലിന് പിന്നിൽ സാമ്പത്തിക തട്ടിപ്പുണ്ടോ എന്നാണ് അന്വേഷണസംഘം ഇപ്പോൾ Read More…
മഴക്കാലത്തെ സന്ധിവേദന മാറ്റാൻ മഞ്ഞൾ ചായ; ഇതാ ഒരു സിമ്പിൾ ട്രിക്ക്!
മഴക്കാലത്ത് ശരീരത്തിലുണ്ടാകുന്ന വീക്കങ്ങൾ (inflammation) കാരണം പലർക്കും സന്ധി വേദന വർദ്ധിക്കാറുണ്ട്. പ്രത്യേകിച്ച്, അന്തരീക്ഷ മർദ്ദത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ സന്ധികൾക്ക് ചുറ്റുമുള്ള കോശങ്ങളെ ബാധിക്കുന്നതിനാൽ മുട്ടു വേദനയാണ് ഈ സമയത്ത് കൂടുതൽ പേർക്കും അനുഭവപ്പെടുന്നത്. മഴ കാരണം ശാരീരിക അധ്വാനം കുറയുന്നതും ഈ വേദനകൾക്ക് ആക്കം കൂട്ടുന്നു. സന്ധി വേദന കുറയ്ക്കാൻ സഹായിക്കുന്ന ഒരു മികച്ച സ്വാഭാവിക പാനീയമാണ് മഞ്ഞൾ ചായ (Turmeric Tea). മഞ്ഞളിൽ അടങ്ങിയിരിക്കുന്ന ‘കുർക്കുമിൻ’ (curcumin) എന്ന ഘടകത്തിന് ശക്തമായ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് Read More…
ഇത് എസി കോച്ചോ അതോ ബാറോ? ഓടുന്ന ട്രെയിനിൽ ‘പെഗ്ഗടിക്കുന്ന’ യുവാക്കളുടെ വീഡിയോ വൈറൽ; ഒടുവിൽ റെയിൽവേയുടെ മറുപടി!
എയർകണ്ടീഷൻ ചെയ്ത കോച്ചുകൾക്കുള്ളിൽ ട്രെയിൻ യാത്രകൾ സുരക്ഷിതവും സുഖകരവുമായിരിക്കും എന്നാണ് സാധാരണയായി പ്രതീക്ഷിക്കുന്നത്. എന്നാൽ, ഒരു എസി കമ്പാർട്ടുമെന്റിനുള്ളിലിരുന്ന് ഒരു കൂട്ടം പുരുഷന്മാർ മദ്യപിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഇന്ത്യൻ റെയിൽവേയിലെ സുരക്ഷയെയും അച്ചടക്കത്തെയും കുറിച്ചുള്ള ചർച്ചകൾ യാത്രക്കാർക്കിടയിൽ വീണ്ടും സജീവമായി. കുടുംബങ്ങളും കുട്ടികളും പ്രായമായവരും യാത്ര ചെയ്യുന്ന ഒരു കോച്ചിനുള്ളിൽ എങ്ങനെയാണ് ഇത്തരം പ്രവൃത്തികൾ അനുവദിക്കാൻ കഴിയുക എന്ന് ചോദിച്ച് നിരവധി ആളുകളാണ് ഈ ദൃശ്യങ്ങൾക്ക് എതിരെ രംഗത്തെത്തിയത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ റെയിൽവേ Read More…
ജനൽ തകർന്ന് പകുതി ശരീരവും പറക്കുന്ന വിമാനത്തിന് പുറത്ത്! യാത്രികനെ വലിച്ച് കയറ്റി സഹയാത്രക്കാർ- വീഡിയോ
ബെർലിൻ: വിമാനയാത്രയ്ക്കിടെ ജനൽപ്പാളി തകർന്ന് പകുതിയോളം പുറത്തേക്ക് തെറിച്ചുപോയ യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ഗ്രീസിൽ നിന്നും ജർമനിയിലേക്ക് പുറപ്പെട്ട റയാൻ എയർ വിമാനത്തിലാണ് സിനിമാക്കഥയെ വെല്ലുന്ന നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സീറ്റ്‌ബെൽറ്റ് ധരിച്ചിരുന്നതിനാലും കൂടെയുണ്ടായിരുന്ന സഹയാത്രക്കാർ കൃത്യസമയത്ത് ഇടപെട്ട് ഉള്ളിലേക്ക് വലിച്ചുകയറ്റിയതിനാലുമാണ് ഈ സെർബിയൻ സ്വദേശിയുടെ ജീവൻ തിരികെ കിട്ടിയത്. വിനോദസഞ്ചാരിയായ ഇയാളെ നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗ്രീസിലെ തെസലോനികിയിൽ നിന്നും ജർമനിയിലെ മെമ്മിംഗവനിലേക്ക് പോവുകയായിരുന്ന വിമാനം വടക്കൻ മാസിഡോണിയയ്ക്ക് മുകളിലൂടെ പറക്കുമ്പോഴാണ് അപ്രതീക്ഷിതമായി ഈ അപകടം Read More…
ആറ്റുനോറ്റുണ്ടായ കുഞ്ഞ്; അമ്മയുടെ മടിയിൽ വച്ച് അനസ്തീസിയ; തീരാനോവായി ഒരു വയസുകാരന്‍ ദേവാൻഷ്
മുഖത്ത് മുറിവേറ്റ് ചികിത്സ തേടി പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ എത്തിയ ഒരു വയസ്സും നാലുമാസവും പ്രായമുള്ള ദേവാൻഷ് ശൗര്യയ്ക്ക് ദാരുണാന്ത്യം. കളിക്കുന്നതിനിടെ വീണാണ് കുട്ടിക്ക് മുഖത്ത് ചെറിയ മുറിവുണ്ടായത്. പയ്യന്നൂരിലെ ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് മാതമംഗലത്തെ ഒരു സ്വകാര്യ ക്ലിനിക്കിൽ കാണിച്ച് പ്രാഥമിക ചികിത്സ നൽകിയിരുന്നു. പിന്നീട് മുറിവിൽ സ്റ്റിച്ച് ഇടുന്നതിന് വേണ്ടിയാണ് പയ്യന്നൂർ ബി.എം.എച്ചിലേക്ക് കൊണ്ടുവന്നത്. എന്നാൽ കുഞ്ഞ് കഠിനമായി കരഞ്ഞതുകൊണ്ട് തുന്നലിടാൻ അനസ്തീസിയ നൽകുകയല്ലാതെ വേറെ വഴിയില്ലെന്ന് ഡോക്ടർമാർ അറിയിക്കുകയായിരുന്നു. പതിനെട്ടായിരം രൂപ Read More…
‘IAS ആകുന്നതിന് മുന്‍പ് നല്ല അമ്മയാകുക, പാചകം അറിയണം’; പെണ്‍കുട്ടികള്‍ക്ക് ഉപദേശവുമായി യുപി ഗവർണർ
അധ്യാപികയോ ഐ.എ.എസ് ഉദ്യോഗസ്ഥയോ ആകുന്നതിന് മുൻപ് സ്ത്രീകൾ ആദ്യം നല്ലൊരു അമ്മയാകാൻ ശ്രദ്ധിക്കണമെന്ന ഉപദേശവുമായി ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ. കാൻപൂർ യൂണിവേഴ്സിറ്റിയിൽ വെച്ച് നടന്ന ബിരുദദാന ചടങ്ങിലാണ് ഔദ്യോഗിക ജീവിതം തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച് വിദ്യാർത്ഥിനികളോട് സംസ്ഥാന സർവകലാശാലകളുടെ ചാൻസലർ കൂടിയായ ഗവർണർ സംസാരിച്ചത്. ഒരു ഐ.എ.എസ് ഉദ്യോഗസ്ഥയോ അധ്യാപികയോ ഒക്കെയാകുന്നതിന് മുൻപ്, ആദ്യം നല്ലൊരു അമ്മയാകാൻ ശീലിക്കണമെന്നാണ് ആനന്ദിബെൻ പട്ടേൽ പറഞ്ഞത്. വീട്ടിൽ എങ്ങനെ ആഹാരം പാചകം ചെയ്യണമെന്ന് എല്ലാവരും അറിഞ്ഞിരിക്കണമെന്നും കുടുംബത്തോടുള്ള ഉത്തരവാദിത്തങ്ങൾ മാറ്റിവെച്ചുകൊണ്ടാവരുത് ഔദ്യോഗിക Read More…









