എട്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ഒമ്പതുപേരെ കൊലപ്പെടുത്തിയ ‘സീരിയല്‍ കില്ലറെ’ വധശിക്ഷയ്ക്കു വിധേയനാക്കി ജപ്പാന്‍. തകഹിരോ ഷിറൈഷി(34)നെയാണ് വധശിക്ഷയ്ക്ക് വിധേയനാക്കിയത്. 2022-നു ശേഷം രാജ്യത്തു നടപ്പിലാക്കുന്ന ആദ്യത്തെ വധശിക്ഷയാണിതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ ടോക്കിയോ തടങ്കല്‍ ഹൗസിലാണ് ഇയാളെ തൂക്കിലേറ്റിയെന്ന് ജപ്പാന്‍ നീതിന്യായ മന്ത്രി കെയ്‌സുകെ സുസുക്കി പറഞ്ഞു. ടോക്കിയോയ്ക്ക് സമീപമുള്ള സാമ നഗരത്തിലെ തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ ഒമ്പതുപേരെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ശേഷം അവയവങ്ങള്‍ മുറിച്ചുമാറ്റിയ കേസില്‍ 2017-ലാണ് ഷിറൈഷിയെ പോലീസ് അറസ്റ്റ് ചെയ്തത്. സാമൂഹിക മാധ്യമമായ Read More…
Author: ashtagon
വീണ്ടും ഇടി പടമോ ? ‘ആലപ്പുഴ ജിംഖാന’ ശേഷം പുതിയ ചിത്രവുമായി ഖാലിദ് റഹ്മാൻ
യൂത്തിന് വേണ്ടി ഒരുക്കിയ ആലപ്പുഴ ജിംഖാന എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുന്നു. യൂണിവേഴ്സൽ സിനിമയുടെയും പ്ലാൻ ബി മോഷൻ പിക്ച്ചേഴ്സിന്റെയും ബാനറിൽ ബി. രാകേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമ്മാണ സംരംഭമായിരുന്നു ആലപ്പുഴ ജിംഖാന. അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലൗവ്, തല്ലുമാല എന്നിങ്ങനെ വ്യത്യസ്ത ഴോണറുകളിലുളള മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച Read More…
സുംബ നിസ്സാരക്കാരനല്ല; ഹൃദയാരോഗ്യത്തിനും മാനസികനില മെച്ചപ്പെടാനും സൗന്ദര്യത്തിനും മികച്ചത്
സാധാരണ നൃത്തരൂപങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് സുംബ. മറ്റു നൃത്തങ്ങള്‍ വിനോദത്തിന് പ്രാധാന്യം നല്‍കുമ്പോള്‍ ഫിറ്റ്‌നസാണ് സുംബാ ഡാന്‍സിന്റെ ലക്ഷ്യം. സുംബാ എന്നത് പുര്‍ണമായും ഒരു ഡാന്‍സ് ഫിറ്റ്‌നസ് പ്രോഗാമാണ്. സൂംബ ശരിക്കും ഡാന്‍സ് അല്ല, അതൊരു ഫിറ്റ്‌നസ് ഫോം ആണ്. ഒരുമണിക്കൂറില്‍ സൂംബയിലെ പത്തോ പന്ത്രണ്ടോ പാട്ടുകള്‍ പ്ലേ ചെയ്യും. ഡാന്‍സ് മൂവ്‌മെന്‍സിന് പകരം ഫിറ്റ്‌നസ് മൂവ്‌മെന്റ്‌സ് ആണ് സുംബയിലുള്ളത്. ഏത് പ്രായക്കാര്‍ക്കും സൂംബ ചെയ്യാം. ഫാസ്റ്റ് മൂവ്‌മെന്റ്‌സ് ആണ് സുംബയില്‍ ഉള്ളത്. ജിമ്മില്‍ സൈക്കിള്‍, Read More…
റേസിംഗ് പ്രേമികള്‍ക്കായി രണ്ട് സ്‌പോർട്‌സ് കാര്‍ മോഡലുകളുമായി മെഴ്‌സിഡസ് ബെൻസ് ഇന്ത്യ
ഇന്ത്യയിലെ ഏറ്റവും ആകര്‍ഷണീയ ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്സിഡസ് ബെന്‍സ് രാജ്യത്തെ റേസിങ് പ്രേമികള്‍ക്കായി എഎംജി ജിടി സീരിസില്‍ രണ്ട് സ്പോര്‍ട്സ് കാറുകള്‍ പുറത്തിറക്കി. മെഴ്സിഡസ് എഎംജി ജിടി 63 4മാറ്റിക്+, എഎംജി ജിടി 63 പ്രോ 4മാറ്റിക്+ കൂപ്പെ എന്നീ രണ്ട് മോഡലുകളാണ് പുറത്തിറക്കിയിത്. എഎംജിയുടെ എഫ്1 പെര്‍ഫോമന്‍സ് എഞ്ചിനീയറിംഗില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് റേസ് ട്രാക്കില്‍ പോലും ഉപയോഗിക്കാവുന്ന എഎംജി ജിടി 63 പ്രോ 4മാറ്റിക്+ കൂപ്പെ നിര്‍മിച്ചിരിക്കുന്നത്. റേസ്-ബ്രഡ് സാങ്കേതിക വിദ്യയ്‌ക്കൊപ്പം ദൈനംദിന ഉപയോഗക്ഷമതയും കൂട്ടിയോജിപ്പിച്ചെത്തുന്ന രണ്ടാം തലമുറ എഎംജി ജിടി വാഹനങ്ങള്‍ ഇന്ത്യയിലെ വാഹന പ്രേമികള്‍ക്ക് Read More…
ഹാലിയുടെ വാൽനക്ഷത്രം മല്ലികാർജുനസ്വാമി ക്ഷേത്രത്തിലെ ഫലകത്തില്‍; ചരിത്രം തിരുത്തിയെഴുതുന്ന കണ്ടെത്തൽ!
ഭൂമിയുടെ ആകാശത്ത് 75 വര്‍ഷങ്ങളുടെ ഇടവേളയില്‍ മാത്രം വിരുന്നൊരുക്കുന്ന വാല്‍നക്ഷത്രമാണ് ഹാലിയുടെ വാല്‍നക്ഷത്രം. അതായത് ഒരു മനുഷ്യായുസില്‍ ഒരിക്കല്‍ മാത്രം ലഭ്യമാകുന്ന കാഴ്ച. 240 ബിസി യുടെ അവസാനകാലഘട്ടം മുതൽ നിരീക്ഷിച്ചിരുന്ന ഈ വാല്‍നക്ഷത്രത്തിന്റെ ഭ്രമണപഥം കണക്കാക്കിയതും ഇത് കൃത്യമായ ഇടവേളകളില്‍ ഭൂമിയുടെ ആകാശത്ത് പ്രത്യക്ഷപ്പെടുമെന്ന് കണ്ടെത്തിയതും 18-ാം നൂറ്റാണ്ടിൽ എഡ്മണ്ട് ഹാലിയാണ്. അങ്ങിനെ അത് ഹാലിയുടെ വാല്‍നക്ഷത്രം എന്ന് അറിയപ്പെട്ടു. എന്നാല്‍ അടുത്തിടെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) എപ്പിഗ്രാഫി വിഭാഗം ഹാലിയുടെ വാൽനക്ഷത്രത്തിന്റെ Read More…
ചൈനയിൽ വവ്വാലുകളിൽ ഇരുപതോളം പുതിയ വൈറസുകള്‍; രണ്ടെണ്ണം മാരകമായവ, ആശങ്കയോടെ ശാസ്ത്രലോകം
ചൈനയിലെ യുനാൻ പ്രവിശ്യയിലെ വവ്വാലുകളിൽ ഇരുപതോളം പുതിയ വൈറസുകളെ കണ്ടെത്തിയതായി ശാസ്ത്രലോകം. ഇവയിൽ രണ്ടെണ്ണം നിപ, ഹെൻഡ്ര വൈറസുകളോട് സാമ്യമുള്ളവയാണെന്നും തലച്ചോറിനെയും ശ്വാസകോശത്തെയും ബാധിക്കാൻ സാധ്യതയുണ്ടെന്നും ഗവേഷകർ വ്യക്തമാക്കി. PLOS Pathogens എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. പുതിയ വൈറസുകളുടെ കണ്ടെത്തൽ ഇവ പടരാനുള്ള സാധ്യതയെക്കുറിച്ച് ശാസ്ത്രലോകത്ത് വലിയ ആശങ്ക ഉയർത്തിയിട്ടുണ്ട്. പഴംതീനി വവ്വാലുകളിലാണ് ഈ വൈറസുകൾ കണ്ടെത്തിയത്. ഗുരുതരമായ പല വൈറസുകളുടെയും വാഹകരാണ് പൊതുവെ വവ്വാലുകളെന്ന് പഠനം അടിവരയിടുന്നു. 2017-നും 2021-നും ഇടയിൽ യുനാനിലെ Read More…
ന്യൂയോർക്കിന് എങ്ങനെയുള്ള മേയറെ വേണം? ആര്യയെ ചൂണ്ടിക്കാട്ടി സൊഹ്റാൻ; പഴയട്വീറ്റ് വൈറൽ
ന്യൂയോര്‍ക്ക് നഗരത്തിന്റെ മേയര്‍സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച സൊഹ്‌റാന്‍ മംദാനിയുടെ നാലുകൊല്ലം മുന്‍പുള്ള ഒരു എക്‌സ് കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാവുകയാണ്. ആ കുറിപ്പില്‍ ഉള്ളതാകട്ടെ, തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും. എങ്ങനെയുള്ള മേയറെയാണ് ന്യൂയോര്‍ക്ക് നഗരത്തിന് ഇപ്പോള്‍ ആവശ്യമെന്ന ചോദ്യത്തിന് തന്റെ മറുപടി ഇതാണ് എന്നു പറഞ്ഞാണ് ആര്യാ രാജേന്ദ്രന്‍ തിരുവനന്തപുരം മേയറായി തിരഞ്ഞെടുക്കപ്പെട്ട വാര്‍ത്ത പങ്കുവെച്ച പുതുച്ചേരി സിപിഎമ്മിന്റെ ട്വീറ്റ് മംദാനി റീട്വീറ്റ് ചെയ്തത്. 2020 ഡിസംബർ 27-ന് ആയിരുന്നു Read More…
രഹസ്യത്തിന് ₹50,000: ‘പ്രിയ’യിൽ വീണ് നാവിക ഉദ്യോഗസ്ഥൻ, ഓപ്പറേഷൻ സിന്ദൂർ അടക്കം പാകിസ്താന് ചോർത്തി
പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐയ്‌ക്ക് വേണ്ടി ചാരവൃത്തി നടത്തിയ ഡല്‍ഹി നാവികസേനാ ആസ്‌ഥാനത്തെ യു.ഡി. ക്ലാര്‍ക്ക് വിശാല്‍ യാദവിനെ കുടുക്കിയത് ക്രിപ്‌റ്റോ കറന്‍സി. അതീവ രഹസ്യാത്മക പ്രതിരോധ വിവരങ്ങളും അടുത്തിടെ ഇന്ത്യ വിജയകരമായി നടത്തിയ ഓപ്പറേഷൻ സിന്ദൂറിന്റേതടക്കമുള്ള വിവരങ്ങൾ ഇയാൾ പാകിസ്താന് ചോർത്തിയെന്നാണ് റിപ്പോർട്ട്. ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട വിവരങ്ങൾ പാകിസ്താന് ചോർത്തി നൽകിയതിന് ഇയാൾക്ക് 50,000 രൂപ പ്രതിഫലം ലഭിച്ചെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ബുധനാഴ്ചയാണ് ഇയാളെ രാജസ്ഥാൻ രഹസ്യാന്വേഷണ വിഭാഗം 1923-ലെ ഒദ്യോഗിക Read More…
രണ്ട് ആണെലികള്‍ക്കുണ്ടായ കുഞ്ഞ് ‘പിതാവാ’യി, സ്വവർഗ്ഗാനുരാഗികളായ പുരുഷന്മാർക്ക് കുട്ടികളുണ്ടാകും?
രണ്ട് ആണെലികളില്‍നിന്നു ചൈനീസ് ശാസ്‌ത്രജ്‌ഞര്‍ നിര്‍മിച്ച എലിക്കുഞ്ഞും ഒരു ‘പിതാവായി’. ഈ സാങ്കേതികവിദ്യ ലൈംഗിക ന്യൂനപക്ഷ ദമ്പതികള്‍ക്ക് കുട്ടികളെ ലഭിക്കാന്‍ വഴി തുറക്കും. ഷാങ്‌ഹായ് ജിയാവോ ടോങ് സര്‍വകലാശാലയിലെ ഗവേഷകരാണു ആണെലികള്‍ക്കു കുഞ്ഞുങ്ങളെ സൃഷ്‌ടിച്ചത്. അണ്ഡത്തിലെ ന്യൂക്ലിയസ് നീക്കം ചെയ്‌തശേഷം രണ്ട് ആണെലികളുടെ ശുക്ലത്തിലെ കോശങ്ങള്‍ അതില്‍നിക്ഷേപിച്ചാണു എലിക്കുഞ്ഞുങ്ങളെ യാഥാര്‍ഥ്യമാക്കിയത്. ജീന്‍ എഡിറ്റിങ് ഉപയോഗിച്ചു ശുക്ലകോശങ്ങളിലെ ഡി.എന്‍.എയെ പുനര്‍ക്രമീകരിച്ചിരുന്നു. രണ്ട് പിതാക്കന്മാരില്‍നിന്നുള്ള ജനിതക വസ്‌തുക്കളുള്ള ഭ്രൂണം ഒരു പെണ്‍ എലിയുടെ ഗര്‍ഭപാത്രത്തിലേക്ക് മാറ്റി. ഇങ്ങനെയുണ്ടായ എലിക്കുഞ്ഞുങ്ങളാണു പ്രായപൂര്‍ത്തിയായത്. Read More…









