Crime

ഭാര്യയെയും അമ്മായിയമ്മയെയും നിർബന്ധിപ്പിച്ച് നഗ്നപൂജ; ചിത്രങ്ങൾ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

നവി മുംബൈയിൽ നഗ്ന പൂജ നടത്തിയശേഷം ഭാര്യയുടെയും അമ്മായിയമ്മയുടെയും ചിത്രം പ്രചരിപ്പിച്ച് മുപ്പതുകാരൻ. ഭാര്യാ സഹോദരന്റെ വിവാഹം നടത്താൻ വേണ്ടിയാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷമാണത്രേ ഇരുവരെയും യുവാവ് ഈ ചതിയിൽപ്പെടുത്തിയത്. നവി മുംബൈയിലെ വീട്ടിൽ ഏപ്രിലിനും ജൂലൈയ്ക്കും ഇടയിലുള്ള കാലയളവിലായിരുന്നു സംഭവം. ഉത്തർപ്രദേശിലെ ദേവ്രിയ സ്വദേശികളാണ് കുടുംബാംഗങ്ങൾ. ഏപ്രിൽ 15 നായിരുന്നു സംഭവങ്ങളുടെ തുടക്കം. ഭാര്യയെയും അമ്മായിയമ്മയെയും നിർബന്ധിച്ചാണ് നഗ്നപൂജയിൽ പങ്കാളികളാക്കിയത്. പലപ്പോഴായി നടന്ന പൂജയ്ക്കിടയിൽ യുവാവ് ഇരുവരുടെയും ചിത്രങ്ങൾ പകർത്തി. ജൂൺ അവസാനത്തോടെ ഇയാൾ ഇരുവരുടെയും Read More…

Featured Good News

ഇന്ത്യയിലെ ഏറ്റവും സമ്പന്ന രാജകുടുംബത്തിന് 400 വർഷങ്ങൾക്കുശേഷം ഒരു അവകാശിയെ നൽകിയ രാജകുമാരി

ഇന്ത്യയിൽ രാജാധികാരത്തിന്റേയും രാജാക്കന്മാരുടെയും രാജ്ഞികളുടെയും കാലം കഴിഞ്ഞുപോയി. എന്നിട്ടും പല പഴയ രാജകുടുംബങ്ങളും ഇപ്പോഴും അവരുടെ പാരമ്പര്യങ്ങൾ സംരക്ഷിക്കുന്നു. മൈസൂരിലെ വാഡിയാർ കുടുംബം ഇന്ത്യയിലെ ഏറ്റവും അറിയപ്പെടുന്ന രാജകുടുംബമാണ്. ഇപ്പോഴത്തെ രാജാവിന്റെ സ്ഥാനം വഹിക്കുന്ന യദുവീർ കൃഷ്ണദത്ത ചാമരാജ വാഡിയാർ അവരുടെ 27-ാമത്തെ മഹാരാജാവാണ്. ഏകദേശം 80,000 കോടി രൂപയുടെ സ്വത്ത് അദ്ദേഹത്തിനുണ്ടെന്ന് പറയപ്പെടുന്നു. 2016-ൽ യദുവീർ രാജസ്ഥാനിലെ ദുൻഗർപൂർ രാജകുടുംബത്തിലെ രാജകുമാരി ത്രിഷിക കുമാരിയെ വിവാഹം കഴിച്ചു. രണ്ട് വർഷത്തിന് ശേഷം അവർ ആദ്യവീർ നരസിംഹരാജ Read More…

Featured The Origin Story

സൂപ്പർമാൻ എന്തിനാണ് പാന്റിന് മുകളിൽ ചുവന്ന അടിവസ്ത്രം ധരിക്കുന്നത്? നായകനായിരുന്നില്ല, വില്ലനായിരുന്നു സൂപ്പർഹീറോ

ലോകത്തിലെ ഏറ്റവും പ്രശസ്തനും പ്രിയപ്പെട്ടതുമായ സൂപ്പർഹീറോകളിൽ ഒരാളാണ് സൂപ്പർമാൻ. കുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലാ പ്രായത്തിലുമുള്ള ആളുകൾക്ക് അദ്ദേഹത്തെ അറിയാം, ആരാധിക്കുന്നു. എന്നാൽ സൂപ്പർമാൻ ആദ്യമായി കോമിക് പുസ്തകങ്ങളിൽ എപ്പോൾ, എങ്ങനെ പ്രത്യക്ഷപ്പെട്ടുവെന്ന് നിങ്ങൾക്കറിയാമോ? സൂപ്പർമാന്റെ ഉത്ഭവ കഥ വളരെ ആകർഷകമാണ്. 1933 ൽ, ജെറി സീഗൽ എന്ന ചെറുപ്പക്കാരനാണ് ആദ്യത്തെ സൂപ്പർമാൻ കഥ എഴുതിയത്. സൂപ്പർമാന്റെ യഥാർത്ഥ പേര് എന്തായിരുന്നു? ആ സമയത്ത്, സൂപ്പർമാൻ ഒരു നായകനല്ല, മറിച്ച് തന്റെ ശക്തികൾ ദുരുപയോഗം ചെയ്യുന്ന Read More…

Healthy Food

കാന്‍സര്‍ തടയും, ഭാരം കുറയ്ക്കാനും ടെന്‍ഷന്‍ അകറ്റാനും ഉഗ്രൻ: ഒരു ‘ചൊറിയന്‍ കിഴങ്ങനല്ല’ ചേന

നമ്മുടെ ചേന വെറും ‘ചൊറിയന’ല്ല, ചേനയിലെ അലന്റോയിൻ സംയുക്തത്തിന് കാൻസറിനെവരെ തടയാൻ സഹായിക്കുമെന്ന് എൻഐഎച്ച് ഗവേഷണം സൂചിപ്പിക്കുന്നു. ചേനയിൽ കാണപ്പെടുന്ന എൽ-അർജിനൈൻ സംയുക്തം പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും കാൻസർ പ്രതിരോധത്തിൽ ഒരു പങ്കു വഹിക്കുകയും ചെയ്യും. എന്നാല്‍ ഇത് ഒരു കാൻസർ പ്രതിവിധിയല്ല, കാൻസർ ചികിത്സയ്ക്കായി മെഡിക്കൽ പ്രൊഫഷണലുകളെ തന്നെ സമീപിക്കണമെന്നും ശ്രദ്ധിക്കേണ്ടതാണ്. കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, പൊട്ടാസ്യം, ഫൈബർ തുടങ്ങി ഒട്ടേറെ പോഷകങ്ങൾ ചേനയില്‍ അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ ബി 6, ബി 1 റൈബോഫ്ലേവിൻ, ഫോളിക് ആസിഡ്, നിയാസിൻ, Read More…

Crime

കുറിയർബോയ് പീഡിപ്പിച്ചെന്ന കേസിൽ ട്വിസ്റ്റ്; ഇരുവരും സുഹൃത്തുക്കൾ, ‘ഭീഷണി’ സെൽഫിയെടുത്തതും യുവതി

ഡെലിവറി എക്‌സിക്യൂട്ടീവായി വേഷംമാറി വന്ന ആള്‍ ബലാത്സംഗം ചെയ്തുവെന്ന ഇരുപത്തിരണ്ടുകാരി ടെക്കിയുടെ ആരോപണം പൊളിച്ചടുക്കി മഹാരാഷ്ട്ര പോലീസ്. പ്രതി ടെക്കിയുടെ സുഹൃത്താണെന്നും പോലീസ്. യുവതിയുടെ ആരോപണം വന്ന് രണ്ട് ദിവസത്തിനു ശേഷം ഇന്നലെ ഒരാള്‍ അറസ്റ്റിലായി. ഇയാളെ ചോദ്യംചെയ്തപ്പോഴാണ് കേസിലെ വഴിത്തിരിവ്.ഡെലിവറി എക്‌സിക്യൂട്ടീവിന്റെ വേഷത്തിലെത്തിയ ആള്‍ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിച്ചെന്നായിരുന്നു ടെക്കിയുടെ ആരോപണം. ഒരു ഡെലിവറിയുണ്ടെന്ന് അയാള്‍ പറഞ്ഞു. ഓര്‍ഡര്‍ ഒന്നും നല്‍കിയിട്ടില്ലെന്ന് താന്‍ പറഞ്ഞു. പക്ഷേ, ഒരു ഒപ്പ് ഇടണമെന്ന് അയാള്‍ നിര്‍ബന്ധിച്ചു. തുടര്‍ന്ന് Read More…

Crime

പോയി മരിക്ക്…. ഭര്‍ത്താവ് വായില്‍ വിഷം ഒഴിച്ച് നല്‍കി, യുവതിയുടെ മരണം കൊലപാതകമെന്ന് പോലീസ്

തൊടുപുഴയില്‍ വിഷം ഉള്ളില്‍ച്ചെന്ന് യുവതിയായ വീട്ടമ്മ മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവത്തില്‍ ഭര്‍ത്താവിനെതിരേ കൊലപാതകക്കുറ്റം ചുമത്തി. പുറപ്പുഴ ആനിമൂട്ടില്‍ ജോര്‍ലി (34) മരിച്ച സംഭവത്തിലാണ് ഭര്‍ത്താവ് പുറപ്പുഴ ആനിമൂട്ടില്‍ ടോണി മാത്യു (43) വിനെതിരെ കരിങ്കുന്നം പോലീസ് കൊലക്കുറ്റം ചുമത്തിയത്. 26നാണ് ജോര്‍ലിയെ വിഷം ഉള്ളില്‍ ചെന്ന് ഗുരുതരാവസ്ഥയില്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബലം പ്രയോഗിച്ച് കവിളില്‍ കുത്തി പിടിച്ച ശേഷം ഭര്‍ത്താവ് ടോണി മാത്യു കുപ്പിയിലെ വിഷം വായില്‍ ഒഴിച്ചു നല്‍കുകയായിരുവെന്ന് ജോര്‍ലി Read More…

Featured Sports

ബുംറയില്ലെങ്കിലെന്ത്? ആറു വിക്കറ്റ്, ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് സിറാജ്; ഇന്ത്യയ്ക്ക് 244 റണ്‍സ് ലീഡ്

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 244 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്. ഇന്ത്യന്‍ പ്രതീക്ഷകളെ തകിടംമറിച്ച് ഇംഗ്ലണ്ട് ബാറ്റര്‍മാരായ ഹാരി ബ്രൂക്കും ജെയ്മി സ്മിത്തും സെഞ്ചുറികള്‍ നേടി പൊരുതിയെങ്കിലും ഇന്ത്യന്‍ ബൗളര്‍മാര്‍ ഇംഗ്ലീഷ് ബാറ്റര്‍മാരെ എറിഞ്ഞിട്ടു. 6 വിക്കറ്റ് വീഴ്ത്തിയ മൊഹമ്മദ് സിറാജാണ് ഇംഗ്ലീഷ് പടയുടെ നട്ടെല്ലൊടിച്ചത്. 4 വിക്കറ്റ് വീഴ്ത്തി ആകാശ് ദീപും ഇന്ത്യന്‍ ബോളിങ് നിരയില്‍ തിളങ്ങി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഒരു വിക്കറ്റിന് 64 റണ്‍സ് എന്ന നിലയിലാണ്. 28 റണ്‍സെടുത്ത Read More…

Featured Sports

9 സിക്‌സറുകളും, 6 ബൗണ്ടറികളും ; ഇന്ത്യയുടെ കൗമാരക്കാരന്‍ പയ്യന്‍ വൈഭവ് ഒരു രക്ഷയുമില്ല…!

ന്യൂഡല്‍ഹി: ഒമ്പത് സിക്‌സറുകള്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ വണ്ടര്‍ബോയ് വൈഭവ് സൂര്യവംശി ഒരു രക്ഷയുമില്ലാതെ കുതിക്കുകയാണ്. അണ്ടര്‍ 19 ഏകദിന ചരിത്രത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ അര്‍ധ സെഞ്ച്വറി നേടിയ വൈഭവ് സൂര്യവന്‍ഷി, ബുധനാഴ്ച ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ മൂന്നാം മത്സരത്തില്‍ വെറും 20 പന്തില്‍ നാഴികക്കല്ലിലെത്തി. 40 ഓവര്‍ നീണ്ട മത്സരത്തില്‍ 269 റണ്‍സ് എന്ന കടുപ്പമേറിയ ലക്ഷ്യം പിന്തുടരുന്നതിനിടയില്‍ 14 കാരനായ ഇടംകയ്യന്‍ ആറ് ഫോറുകളും ഒമ്പത് സിക്‌സറുകളും സഹിതം 86 റണ്‍സ് നേടി. 2016ല്‍ നേപ്പാളിനെതിരെ Read More…

Featured Sports

ഇരട്ടശതകത്തിന്റെ റെക്കോഡ് ; വിമര്‍ശകരേ…നിങ്ങള്‍ വായടയ്ക്കു…ഗില്‍ ഇനിയെന്താണ് തെളിയിക്കേണ്ടത് ?

ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ ക്യാപ്റ്റന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. ഏഷ്യയ്ക്ക് പുറത്ത് ഒരു ഇന്ത്യക്കാരന്റെ ഉയര്‍ന്ന സ്‌കോര്‍. ഇന്ത്യയുടെ പുതിയ ടെസ്റ്റ് നായകന്‍ ശുഭ്മാന്‍ ഗില്ലിന്റെ 269 എന്ന സ്‌കോറിന് മുന്നില്‍ തകര്‍ന്നുവീണത് അനേകം റെക്കോഡുകളാണ്. ഇംഗ്ലണ്ടിനെതിരെ എഡ്ജ്ബാസ്റ്റണില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ശുഭ്മാന്‍ ഗില്‍ തകര്‍ത്തത് 2019-ല്‍ പൂനെയില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ വിരാട് കോഹ്ലിയുടെ പുറത്താകാതെനിന്ന് നേടിയ 254 റണ്‍സായിരുന്നു. ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ ക്യാപ്റ്റന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ഇത്. ഗില്ലിന്റെ 269 റണ്‍സ് ഏഷ്യയ്ക്ക് Read More…