Crime

‘ഡോണി’ന്റെ ഫോണില്‍ ‘തേരി മേരി’ താരങ്ങള്‍, 2 കോടിയുടെ വീട്, 3 റിസോര്‍ട്ട്, താരങ്ങള്‍ വീണ്ടും നിരീക്ഷണത്തില്‍

സംസ്ഥാനത്തെ മയക്കുമരുന്ന്‌ മാഫിയയ്‌ക്കു സിനിമാമേഖലയിലെയ ചിലരുമായുള്ള ബന്ധത്തെക്കുറിച്ച്‌ കൂടുതല്‍ തെളിവുകളുമായി പോലീസ്‌.വിദേശത്തുനിന്ന്‌ കോടികളുടെ എം.ഡി.എം.എ. എത്തിച്ച ‘ഡോണ്‍’ എന്ന സഞ്‌ജു കല്ലമ്പലവും (സൈജു) ചില സിനിമാതാരങ്ങളും ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഫോണില്‍ കണ്ടെത്തിയതായി പോലീസ്‌ വ്യക്‌തമാക്കി. സഞ്‌ജു കഴിഞ്ഞദിവസമാണു കല്ലമ്പലം പോലീസിന്റ പിടിയിലായത്‌. സഞ്‌ജുവിന്റെ ഫോണില്‍നിന്നു ലഭിച്ച ചിത്രങ്ങള്‍ ‘തേരി മേരി’ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍നിന്ന്‌ എടുത്തതാണെന്നു പോലീസ്‌ പറയുന്നു. ലഹരി ഉപയോഗത്തിനു പോലീസും എക്‌സൈസും ചോദ്യംചെയ്‌ത നടന്‍മാര്‍ക്കൊപ്പമുള്ള ചിത്രങ്ങളും ലഭിച്ചു. ഒമാനില്‍നിന്ന്‌ രണ്ടുകോടി രൂപ വിലമതിക്കുന്ന ഒന്നരക്കിലോ Read More…

Health

ഫാറ്റി ലിവര്‍ പരിഹരിക്കാം, പക്ഷേ ജീവിതരീതിയില്‍ ഈ മാറ്റങ്ങള്‍ വരുത്തണം

കരളില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവര്‍. കരളിന്റെ കോശങ്ങളില്‍ അഞ്ച് ശതമാനത്തില്‍ കൂടുതല്‍ കൊഴുപ്പ് അടിഞ്ഞുകൂടുമ്പോഴാണ് ഫാറ്റി ലിവര്‍ ഉണ്ടാകുന്നത്. സാധാരണയായി ഫാറ്റി ലിവര്‍ രണ്ടായി തരംതിരിക്കാറുണ്ട്. മദ്യപാനം മൂലം ഉണ്ടാകുന്ന ഫാറ്റി ലിവര്‍, മദ്യപാനം കൂടാതെ ഉണ്ടാകുന്ന ഫാറ്റി ലിവര്‍ (നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍). നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവറാണ് സാധാരണക്കാരില്‍ കൂടുതലായും കണ്ടുവരുന്നത്. തെറ്റായ ജീവിത ശൈലി ഫാറ്റി ലിവര്‍ ഉണ്ടാകുന്നതിന്റെ പ്രധാന കാരണം ജീവിതശൈലിയിലുള്ള മാറ്റങ്ങള്‍ തന്നെയാണ്. Read More…

Featured Sports

58 റൺസിനിടെ ഇന്ത്യക്ക് നാല് വിക്കറ്റ് നഷ്ടം; ഉള്ളത് ഒരുദിവസം, ജയിക്കാൻ 135 റൺസ്, കൈയില്‍ ആറുവിക്കറ്റ്

ഇംഗ്ലണ്ടിനെതിരേ ലോഡ്‌സില്‍ നടക്കുന്ന മൂന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റില്‍ ബാറ്റിങ്‌ ദുഷ്‌കരമായ പിച്ചില്‍ കളി ബൗളര്‍മാരുടെ ശക്തിപരീക്ഷണമായി മാറുന്നു. 193 റൺസ് വിജയലക്ഷ്യവുമായി നാലാം ദിനത്തിന്റെ അവസാന സെഷനിൽ രണ്ടാം ഇന്നിങ്സ് തുടങ്ങിയ ഇന്ത്യക്ക് ബാറ്റിങ് വന്‍ തകർച്ച. 58 റൺസെടുക്കുന്നതിനിടെ നാല് മുൻനിര വിക്കറ്റുകളാണ് ഇന്ത്യയ്ക് നഷ്ടമായത്. ഓപണർ യശസ്വി ജയ്സ്വാളിനെ (0) പുറത്താക്കി ജോഫ്ര ആർച്ചറാണ് ഇംഗ്ലണ്ടിന്റെ വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. 14 റൺസെടുത്ത കരുൺ നായരെ ബ്രൈഡൻ കാർസ് എൽ.ബിയിൽ കുരുക്കി. ആറ് റൺസെടുത്ത Read More…

Movie News

വിവാദങ്ങള്‍ക്ക് വിട, സുരേഷ് ഗോപി ചിത്രം ‘ജെ.എസ്.കെ’ ഈ മാസം 17ന് റിലീസിനെത്തുന്നു

ഏറെ വിവാദങ്ങൾക്ക് ശേഷം സുരേഷ് ഗോപി ചിത്രം ‘ജെ.എസ്.കെ’ ഈ മാസം 17ന് റിലീസിനെത്തുന്നു. ‘ജാനകി വി. V/S സ്റ്റേറ്റ് ഓഫ് കേരള’ എന്ന പേരിലാണ് ചിത്രം പ്രദർശനത്തിനെത്തുക. സെൻസർ ബോർഡിന്റെ നിർദ്ദേശപ്രകാരം ചിത്രത്തിൽ മാറ്റങ്ങൾ വരുത്തിയിരുന്നു. സെൻസറിങ് നടപടികൾ പൂർത്തിയാക്കി U/A 16 സർട്ടിഫിക്കറ്റോടുകൂടിയാണ് ജെ.എസ്.കെ പ്രേക്ഷകരിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ ടൈറ്റിലിൽ ‘ജാനകി’ എന്നത് ‘ജാനകി വി.’ എന്ന് മാറ്റാൻ സെൻസർ ബോർഡ് നിർദ്ദേശിച്ചിരുന്നു. ഇതിനുപുറമെ, ഇടവേളയ്ക്ക് മുൻപുള്ള പതിനഞ്ച് മിനിറ്റ് ദൈർഘ്യമുള്ള സംഭാഷണത്തിലെ രണ്ടരമിനിറ്റ് Read More…

Health

മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ ഒഴിവാക്കാം; പ്രമേഹം നിയന്ത്രിക്കാന്‍ ഫിസിയോതെറാപ്പി

രക്തത്തിലെ പഞ്ചസാര എന്നറിയപ്പെടുന്ന ഗ്ലൂക്കോസിനെ സംസ്‌കരിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ തടസപ്പെടുത്തുന്ന അവസ്ഥയാണ് പ്രമേഹം. അമേരിക്കന്‍ ഐക്യനാടുകളില്‍ രോഗ നിര്‍ണയം ചെയ്തതും ചെയ്യാത്തതുമായ പ്രമേഹമുള്ള 18 വയസിന് മുകളില്‍ പ്രായമുള്ളവരുടെ എണ്ണം 30.2 ദശലക്ഷണമാണ്. ജനസംഖ്യയുടെ 27.9 മുതല്‍ 32.7 ശതമാനം വരെ ഈ കണക്ക് പ്രതിനിധീകരിക്കുന്നു. വളരെ ശ്രദ്ധയോടെ ചികിത്സാരീതികള്‍ ചെയ്യാതിരുന്നാല്‍ പ്രമേഹം രക്തത്തില്‍ പഞ്ചസാരയുടെ വര്‍ധനവിന് ഇടയാക്കുകയും അതുവഴി ഹൃദയാഘാതം, പക്ഷാഘാതം എന്നിവ ഉള്‍പ്പെടെയുള്ള സങ്കീര്‍ണവും അപകടകരവുമായ രോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ധിക്കുകയും ചെയ്യുന്നു. ഫിസിയോതെറാപ്പിയുടെ പങ്ക് Read More…

Healthy Food

സ്വാദ് മാ​‍ത്രമല്ല, സീതപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങള്‍

നമ്മുടെ ഫ്രൂട്ട് വിപണിയില്‍ സീസണനുസരിച്ച് വ്യാപകമായി കാണാറുള്ള ഒന്നാണ് സീതപ്പഴം (കസ്റ്റാര്‍ഡ് ആപ്പിള്‍). നാട്ടിന്‍പുറങ്ങളിലാണെങ്കില്‍ ഇതിന്റെ മരങ്ങളും ഇഷ്ടം പോലെ കാണാം. രുചിയോടെ കഴിക്കാവുന്ന ഒരു പഴം എന്നതിലധികം സീതപ്പഴത്തിന് ധാരാളം ആരോഗ്യഗുണങ്ങളുണ്ട്. പലര്‍ക്കും ഇതിന്റെ ഗുണങ്ങളെപ്പറ്റി കാര്യമായ ധാരണകളില്ലെന്നതാണ് സത്യം. ശരീരത്തിന് വേണ്ട വിറ്റാമിനുകള്‍, ധാതുക്കള്‍, അയേണ്‍, പൊട്ടാസ്യം, മഗ്‌നീഷ്യം, കോപ്പര്‍ ഇങ്ങനെ ഒരുപിടി ആരോഗ്യഘടകങ്ങളാല്‍ സമ്പന്നമാണ് സീതപ്പഴം. ഉദരസംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാനും, ചര്‍മ്മത്തിന് ഭംഗിയേകാനും തുടങ്ങി ഗൗരവമായ പല രോഗങ്ങളേയും അകറ്റിനിര്‍ത്താന്‍ സീതപ്പഴത്തിനാകും.

Featured Health

പുതുതായി ഉണ്ടാകുന്ന വളരുന്ന മറുകുകള്‍; ശ്രദ്ധിക്കുക, ചര്‍മ്മത്തിലെ കാന്‍സറിന്റെ ലക്ഷണമാകാം

ശരീരത്തിലെ മറ്റെല്ലാ അവയവങ്ങളെയുമെന്നപ്പോലെ ത്വക്കിനെയും കാന്‍സര്‍ പിടികൂടാം. എന്നാല്‍ മറ്റു കാന്‍സറുകളെ അപേക്ഷിച്ച് ചര്‍മ്മത്തിലെ കാന്‍സറിന്റെ പ്രധാന പ്രത്യേകത രോഗനിര്‍ണയം വേഗത്തില്‍ സാധ്യമാകുമെന്നതാണ്. കാന്‍സറിന്റേതായ ലക്ഷണങ്ങള്‍ ചര്‍മ്മത്തില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അത് ഗൗരവമായി എടുക്കാതിരിക്കുന്നതാണ് രോഗതീവ്രത കൂട്ടുന്നത്. ചര്‍മ്മത്തിലെ കാന്‍സറുകള്‍ പൊതുവേ അപകടകാരിയല്ലെങ്കിലും, ചിലത് മാരകമാണ്. അനിയന്ത്രിതമായ കോശവളര്‍ച്ച തന്നെയാണ് ചര്‍മ്മത്തിലെ കാന്‍സറിന്റെയും കാരണം. മെലനോമ, ചര്‍മ്മത്തിലെ മറ്റു കാന്‍സറുകള്‍ എന്നിങ്ങനെ രണ്ടു വിഭാഗമായി ചര്‍മ്മത്തിലെ കാന്‍സറിനെ തിരിക്കാം. മെലനോമ ചര്‍മ്മത്തെ ബാധിക്കുന്ന കാന്‍സറുകളില്‍ ഏറ്റവും മാരകമായ ഒന്നാണ് Read More…

Lifestyle

മോട്ടോറോള പുതിയ മോട്ടോ ജി96 5ജി സ്മാർട്ട്‌ഫോൺ പുറത്തിറക്കി

മോട്ടോറോള ജി-സീരീസിലെ പുതിയ സ്മാർട്ട്ഫോണായ മോട്ടോ ജി96 5ജി പുറത്തിറക്കി. ഐപി68 അണ്ടർവാട്ടർ പ്രൊട്ടക്ഷൻ, 144എച്ച്‌സെഡ് 3ഡി കർവ്ഡ് പിഒഎൽഇഡി എഫ്എച്ച്ഡി പ്ലസ് ഡിസ്പ്ലേ, മോട്ടോ എഐ, 4കെ വീഡിയോ റെക്കോർഡിംഗ്,  50 എംപി ഓഐഎസ് സോണി ലിറ്റിയ 700സി ക്യാമറ, സ്നാപ് ഡ്രാഗൺ  7എസ് ജൻ2 പ്രോസസർ എന്നിവയാണ് മോട്ടോ ജി96യുടെ പ്രത്യേകതകൾ. ഭാരം കുറഞ്ഞ മോട്ടോ ജി96, 5500 എംഎച്ച് ബാറ്ററിയും 42 മണിക്കൂർ വരെ റൺടൈമും വാഗ്ദാനം ചെയ്യുന്നു. പാന്റോൺ-ക്യൂറേറ്റഡ് ആയ ആഷ്ലി Read More…

Crime

സമുദായത്തിന്റെ ആചാരങ്ങള്‍ ലംഘിച്ച് വിവാഹം; ദമ്പതികളെ നുകത്തില്‍കെട്ടി നിലം ഉഴുവിച്ചു

ഒഡിഷയില്‍ സമുദായ ആചാരങ്ങള്‍ക്കു വിരുദ്ധമായി വിവാഹം കഴിച്ച യുവ ദമ്പതികളെ നുകത്തില്‍കെട്ടി നിലം ഉഴുവിച്ചു. റായഗഡ ജില്ലയിലെ കാഞ്ചമജ്ഹിര സ്വദേശികളായ ദമ്പതികളാണ് ക്രൂരതയ്ക്ക് ഇരകളായത്. പ്രണയത്തിലായിരുന്ന യുവാവും യുവതിയും അടുത്തിടെയാണ് വിവാഹിതരായത്. യുവതിയുടെ പിതൃസഹോദരിയുടെ മകനാണ് യുവാവെന്നതിനാല്‍ ഗ്രാമവാസികളില്‍ ഒരു വിഭാഗം വിവാഹത്തിന് എതിരായിരുന്നു. ആചാരം അനുസരിച്ച് ഇത്തരമൊരു ബന്ധം നിഷിദ്ധമാണെന്നായിരുന്നു അവരുടെ വാദം. എന്നാല്‍, ഇതുവക വയ്ക്കാതെ അവര്‍ വിവാഹിതരായി. ഇതോടെ ദമ്പതികളെ ശിക്ഷിക്കാന്‍ നാട്ടുകൂട്ടം തീരുമാനിച്ചു. തുടര്‍ന്ന് ഇരുവരെയും നുകത്തില്‍ക്കെട്ടി നിലം ഉഴുവിക്കുകയായിരുന്നു. ഇതിന്റെ Read More…