Crime

സിനിമ തോല്‍ക്കും; ചികിത്സയിലായിരുന്ന കൊടുംക്രിമിനലിനെ ആശുപത്രിയില്‍ കയറി വെടിവച്ച്‌ കൊന്നു

പട്‌ന: പരോളിലിറങ്ങി ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കൊടുംക്രിമിനലിനെ അഞ്ചംഗസംഘം ആശുപത്രിമുറിയില്‍ വെടിവച്ചു കൊന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഒരു ഡസനിലേറെ കൊലപാതകക്കേസുകളിലെ പ്രതിയായ ചന്ദന്‍ മിശ്രയാണ്‌ കൊല്ലപ്പെട്ടത്‌. ഇയാളെ കൊല്ലാന്‍ കൊലയാളികളെത്തുന്ന സിസിടിവി ദൃശ്യം സിനിമാരംഗങ്ങളെ അനുസ്‌മരിപ്പിക്കുന്നതാണ്‌. ആശുപത്രിയുടെ ഇടനാഴിയിലൂടെ നടന്നെത്തുന്ന അഞ്ചംഗസംഘം മിശ്രയുടെ മുറിക്കു മുന്നിലെത്തി തോക്കുകളെടുക്കുന്നതും മുറിക്കുള്ളിലേക്കു കയറുന്നതും കൊലയ്‌ക്കു ശേഷം പുറത്തിറങ്ങി ഓടി രക്ഷപ്പെടുന്നതുമാണ്‌ സിസി ടിവിയില്‍ പതിഞ്ഞത്‌. എതിരാളികളായ ചന്ദന്‍ ഷേരു സംഘമാണ്‌ മിശ്രയെ കൊലപ്പെടുത്തിയതെന്നു പോലീസ്‌ പറഞ്ഞു. ബക്‌സര്‍ സ്വദേശിയായ Read More…

Featured Oddly News

‘അനിയാ നില്‍…… !’ റോഡില്‍ ലംബോർഗിനിയെ നേരിട്ട് തെരുവുനായ, പിന്തുടര്‍ന്ന് ഓടിച്ചുവിട്ടു!

മുംബൈ: തിരക്കേറിയ മുംബൈ തെരുവുകളിൽ തെരുവ് നായ്ക്കൾ കാഴ്ചക്കാർ മാത്രമല്ല, അവരാണ് അവിടത്തെ യഥാർത്ഥ ‘മുതലാളിമാർ’. ഒരു ഓട്ടോറിക്ഷയോ, അമിതവേഗതയിൽ വരുന്ന ബൈക്കോ, എന്തിന് ഒരു ആഡംബര ലംബോർഗിനിയോ ആകട്ടെ, അവയൊന്നും അവരെ ഭയപ്പെടുത്തുന്നില്ല. അവരുടെ നിർഭയത്വവും ആത്മവിശ്വാസവും സമാനതകളില്ലാത്തതാണ്. ഈയടുത്ത് വൈറലായ ഒരു വീഡിയോ ഇത് തെളിയിക്കുന്നതാണ്. ഒരു തെരുവ് നായ തിളക്കമുള്ള ഓറഞ്ച് ലംബോർഗിനിക്ക് മുന്നിലൂടെ ധൈര്യത്തോടെ നടന്നുപോകുന്നതും, ഒട്ടും കൂസലില്ലാതെ നിൽക്കുന്നതും വീഡിയോയിൽ കാണാം. ആഡംബര കാർ കടന്നുപോകാൻ ശ്രമിക്കുമ്പോൾ, നായ പെട്ടെന്ന് Read More…

The Origin Story

ലോകം ശ്വാസമടക്കിപ്പിടിച്ചു നോക്കിനിന്ന ഒരു കൂടിക്കാഴ്‌ച; ആ ഹസ്‌തദാനത്തിന്‌ അരനൂറ്റാണ്ട്‌

വാഷിങ്‌ടണ്‍ ഡി.സി, 1975 ജൂലൈ 17. ഫ്രാന്‍സിന്‌ മുകളില്‍ ഏകദേശം 225 കിലോ മീറ്റര്‍ ഉയരത്തില്‍, ലോകം ശ്വാസമടക്കിപ്പിടിച്ചു നോക്കിനില്‍ക്കേ ചരിത്രപരമായ ഒരു കൂടിക്കാഴ്‌ച നടന്നു. ശീതയുദ്ധത്തിന്റെ തീക്ഷ്‌ണനാളുകളില്‍ പരസ്‌പരം ബദ്ധവൈരികളായിരുന്ന അമേരിക്കയും സോവിയറ്റ്‌ യൂണിയനും ബഹിരാകാശത്ത്‌ കൈകോര്‍ത്ത ആ അപൂര്‍വ നിമിഷത്തിന്‌ ഇന്ന്‌ അരനൂറ്റാണ്ട്‌ തികയുകയാണ്‌. അപ്പോളോ-സോയൂസ്‌ ദൗത്യം എന്ന പേരില്‍ നടന്ന ഈ സംഗമം മനുഷ്യരാശിയുടെ ബഹിരാകാശ സഹകരണ ചരിത്രത്തിലെ ഒരു സുപ്രധാന ഏടാണ്‌. അമേരിക്കന്‍ ബഹിരാകാശ സഞ്ചാരികളും സോവിയറ്റ്‌ കോസ്‌മോനോട്ടുകളും ബഹിരാകാശത്ത്‌ വച്ച്‌ Read More…

Health

പ്രോസ്റ്റേറ്റ് കാൻസര്‍ ലൈംഗികതയെ ബാധിക്കുമോ ? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പ്രോസ്റ്റേറ്റ് കാൻസർ പുരുഷന്മാരെ ബാധിക്കുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ്. പ്രായം കൂടുമ്പോൾ ഈ രോഗം വരാനുള്ള സാധ്യത വർധിക്കുന്നു. പ്രത്യേകിച്ച് 50 വയസിന് മുകളിലുള്ളവരിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത് കാരണവും ലക്ഷണങ്ങളും പുരുഷന്മാരിൽ സെമിനൽ ഫ്ലൂയ്ഡ് ഉൽപാദിപ്പിക്കുന്ന വാൾനട്ടിന്റെ ആകൃതിയിലുള്ള ചെറിയ ഗ്രന്ഥിയാണ് പ്രോസ്റ്റേറ്റ്. മിക്ക പ്രോസ്റ്റേറ്റ് കാൻസറും സാവധാനത്തിലേ വളരുകയുള്ളൂ. എന്നാൽ ചിലയിനം കാൻസറുകൾ വളരെ പെട്ടെന്ന് വലുതാകുകയും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ രോഗം നേരത്തെ കണ്ടെത്തേണ്ടത് അനിവാര്യമാണ്. ഉദ്ധാരണക്കുറവാണ് ആദ്യത്തെ Read More…

Crime

മാതാപിതാക്കളെ ചുറ്റികയ്‌ക്കടിച്ച്‌ കൊലപ്പെടുത്തി; ഒരു രാത്രി മൃതദേഹങ്ങള്‍ക്കൊപ്പം ചെലവിട്ടു

ഭുവനേശ്വര്‍: ഒഡീഷയില്‍ ഓട്ടോ ഡ്രൈവര്‍ മാതാപിതാക്കളെ ചുറ്റികയ്‌ക്കടിച്ചു കൊലപ്പെടുത്തി. മയൂര്‍ഭഞ്ച്‌ ജില്ലയില്‍ ചൊവ്വാഴ്‌ച രാത്രിയിലാണ്‌ സംഭവം. രക്‌തത്തില്‍ കുളിച്ചുകിടക്കുന്ന മൃതദേഹങ്ങളുമായി ഇയാള്‍ രാത്രി ചെലവഴിച്ചു. ബൈസിംഗ പോലീസ്‌ സ്‌റ്റേഷന്‍ പരിധിയിലെ ധോനാപാല്‍ ഗ്രാമത്തിലെ ഹിമാന്‍ഷു (55)ആണ്‌ ക്രൂരമായി മാതാപിതാക്കളെ കൊലപ്പെടുത്തിയത്‌. കൃത്യം ചെയ്യുമ്പോള്‍ ഇയാള്‍ മദ്യപിച്ചിരുന്നതായി ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്‌ ചെയ്‌തു. വൃദ്ധ ദമ്പതികളായ ഹദിബന്ധു സാഹു (81) ശാന്തി സാഹു (72) എന്നിവരുടെ മൃതദേഹങ്ങള്‍ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടതിനെത്തുടര്‍ന്നു അയല്‍ക്കാര്‍ പോലീസില്‍ റിപ്പോര്‍ട്ട്‌ Read More…

Crime

വീട്ടിലെത്തിയ അമ്മ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; ഒൻപതാം ക്ലാസുകാരിയെ ബലാത്സംഗത്തിന് ഇരയാക്കി 3 സഹപാഠികള്‍

യു.പി.യില്‍ ഗാസിയാബാദിൽ ഒൻപതാം ക്ലാസില്‍ പഠിക്കുന്ന വിദ്യാർഥിനിയെ നാല് ആൺകുട്ടികൾ ചേർന്ന് ബലാത്സംഗം ചെയ്തു. ഇവരിൽ 3 പേർ പെൺകുട്ടി പഠിക്കുന്ന അതേ സ്കൂളിലെ വിദ്യാർഥികളാണ്. ഹൗസിങ് സൊസൈറ്റിയിൽ താമസിക്കുന്ന പെൺകുട്ടി ബലാത്സംഗം നടക്കുമ്പോൾ വീട്ടിൽ തനിച്ചായിരുന്നു. അമ്മ പുറത്തുപോയപ്പോഴാണ് പീഡനം നടന്നത്. ഇൻസ്റ്റഗ്രാം വഴി പെൺകുട്ടിയെ പരിചയപ്പെട്ട ഇതിലൊരു ആൺകുട്ടി അവളെ നേരിൽ കാണണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് കഴിഞ്ഞ ഞായറാഴ്ച രാവിലെ പതിനൊന്നരയോടെ ആൺകുട്ടി അവളുടെ വീട്ടിലെത്തി. പെൺ‌കുട്ടി വാതിൽ തുറന്നപ്പോൾ, ഇയാള്‍ മറ്റ് Read More…

Crime

കൊച്ചിയിൽ എംഡിഎംഎയുമായി ടി.ടി.ഇ പിടിയില്‍; നഗരത്തിലെ പ്രധാന ലഹരി വിതരണക്കാരന്‍

എറണാകുളം ബോള്‍ഗാട്ടിക്ക്‌ സമീപത്തുനിന്നു രാസലഹരിയായ എം.ഡി.എം.എയുമായി ടി.ടി.ഇ പിടിയില്‍. ഇടപ്പള്ളി, ചങ്ങമ്പുഴ റോഡ്‌ എളവുങ്കല്‍ വീട്ടില്‍ അഖില്‍ ജോസഫി(35)നെയാണു നാര്‍ക്കോട്ടിക്‌ സെല്‍ അസി. കമ്മിഷണര്‍ കെ.എ അബ്‌ദുല്‍ സലാമിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാന്‍സാഫ്‌ ടീം പിടികൂടിയത്‌. 2.63 ഗ്രാം എം.ഡി.എം.എയും 3.76 ഗ്രാം ഹാഷിഷ്‌ ഓയിലും പ്രതിയില്‍നിന്നും പിടിച്ചെടുത്തു. പതിവായി ലഹരി ഉപയോഗിച്ചിരുന്ന പ്രതി കൊച്ചി സിറ്റി ഡാന്‍സാഫ്‌ ടീമിന്റെ നിരീക്ഷണത്തിലായിരുന്നു. കൊച്ചിയിലെ പ്രധാന ലഹരി വിതരണക്കാരന്‍ കൂടിയായ അഖിലിനു പിതാവ്‌ മരിച്ചതിനെ തുടര്‍ന്നാണ്‌ ടി.ടി.ഇ-യുടെ Read More…

Lifestyle

കർക്കടകം; ശരീരബലവും ദഹനശേഷിയും കുറയും; സുഖചികിത്സയും മരുന്നു കഞ്ഞിയും ആരോഗ്യം സംരക്ഷിക്കും

ഉഷ്ണത്തില്‍ നിന്ന് തണുപ്പിലേക്കുള്ള പെട്ടെന്നുള്ള മാറ്റം ശരീരത്തെ ദുര്‍ബലമാക്കുന്നു. അതിനെതിരെ ശരീരത്തെ സജ്ജമാക്കാന്‍ സുഖചികിത്സയും മരുന്നു കഞ്ഞിയും സഹായിക്കും. ഇടവപ്പാതിയും മിഥുനച്ചൂടും കഴിഞ്ഞ് ഒന്നാശ്വസിക്കാനുള്ള സമയം പോലും തരാതെ പെരുമഴയും തണുപ്പുമായി കര്‍ക്കിടകമെത്തി. ചുട്ടുപഴുക്കുന്ന വേനല്‍പകലുകള്‍ക്കും ആവിനിറഞ്ഞ രാത്രികള്‍ക്കുമിനി വിട നല്‍കി കുളിരും തണുപ്പും മഞ്ഞുമായ് കാലവര്‍ഷം പെയ്തു തുടങ്ങി. എങ്ങോട്ടു തിരിഞ്ഞാലും രോഗങ്ങളുടെ ഘോഷയാത്രയാണ്. പനി, ജലദോഷം, തുമ്മല്‍…ശരീരം ദുര്‍ബലമാകുന്ന, എളുപ്പം രോഗങ്ങള്‍ പിടിപെടുന്ന സമയമാണിത്. പഞ്ഞമാസമെന്നാണ് കര്‍ക്കിടകത്തിന്റെ വിളിപ്പേരെങ്കിലും അതിന് എത്രമാത്രം പ്രസക്തിയുണ്ടെന്നു കണ്ടറിയണം. Read More…

Lifestyle

തമിഴ്‌നാട്ടിൽ 60 വയസ്സിനു മുകളിലുള്ള 3 പേര്‍ നീറ്റ് പരീക്ഷ പാസായി! MBBS പേര്‍പ്രവേശനത്തിലേയ്ക്ക്

നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ്‌ ടെസ്‌റ്റ് (നീറ്റ്‌) പരീക്ഷയില്‍ മികച്ച വിജയം നേടി തമിഴ്‌നാട്ടിലെ മൂന്ന്‌ മുതിര്‍ന്ന പൗരന്മാര്‍. 68, 67, 60 വയസുള്ളവരാണു വിജയിച്ചത്‌. അവര്‍ എം.ബി.ബി.എസ. പ്രവേശനത്തിനു അപേക്ഷിക്കുകയും ചെയ്‌തിട്ടുണ്ട്‌!. ഇതില്‍ രണ്ട്‌ വ്യക്‌തികള്‍ പ്രാക്‌ടീസ്‌ ചെയ്യുന്ന അഭിഭാഷകരാണെന്നു ദേശീയ ദിനപത്രം റിപ്പോര്‍ട്ട്‌ ചെയ്‌തു. പ്രത്യേക സര്‍ക്കാര്‍ സ്‌കൂള്‍ ക്വാട്ടയില്‍ സമര്‍പ്പിച്ച അവരുടെ അപേക്ഷകള്‍ സംസ്‌ഥാന സെലക്ഷന്‍ സമിതിയില്‍ കോളിളക്കം സൃഷ്‌ടിച്ചു. പ്രായം, യോഗ്യത, നിലവിലുള്ള സംവരണ നയങ്ങളുടെ അടിസ്‌ഥാന ഉദ്ദേശ്യം എന്നിവയെക്കുറിച്ചുള്ള നിയമപരമായ Read More…