Featured Oddly News

ഗംഗയിൽ മുങ്ങി ബിയറടി; വാരണാസിയിൽ യുവാവിനെതിരെ കേസ്, പ്രതിഷേധം- വീഡിയോ

വാരണാസിയിലെ അസി ഘട്ടിൽ ഹിന്ദുക്കൾ അതീവ വിശുദ്ധമായി കരുതുന്ന ഗംഗാനദിയിൽ മുങ്ങിനിവർന്നുകൊണ്ട് യുവാവ് ബിയർ കുടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഇതിനെത്തുടർന്ന് പ്രദേശവാസികളും മതനേതാക്കളും കടുത്ത അമർഷത്തിലാണ്. സംഭവത്തിൽ മതവികാരം വ്രണപ്പെടുത്തിയതിന് യുവാവിനെതിരെ കേസെടുത്ത പോലീസ്, ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഈ വീഡിയോ പുറത്തുവന്നത്. പുലർച്ചെ കൈയിൽ ബിയർ കാനുമായി യുവാവ് ഗംഗയിൽ കുളിക്കുന്നതും, മദ്യം കഴിച്ച ശേഷം ഒഴിഞ്ഞ കാൻ നദീതീരത്തേക്ക് വലിച്ചെറിയുന്നതും ദൃശ്യങ്ങളിൽ കാണാം. വിശുദ്ധ നദിയിൽ ഇറങ്ങി ബിയർ Read More…

Fitness

ജിമ്മിൽ മസിൽ കാണിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരണം; ആശങ്കയോടെ ഫിറ്റ്നസ് ലോകം

ജിമ്മിലെ വർക്കൗട്ടുകൾക്കിടയില്‍ അമിതമായ ശാരീരിക അധ്വാനത്തിന്റെ അപകടങ്ങളെക്കുറിച്ചുള്ള പുതിയ ആശങ്കകൾക്ക് വഴിവെച്ചിരിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഞെട്ടിക്കുന്ന ഒരു ജിം വീഡിയോ. ജിമ്മിനുള്ളിൽ വെച്ച് തന്റെ ബൈസെപ്സ് പേശികൾ ബലത്തോടെ പ്രദർശിപ്പിച്ചതിന് തൊട്ടുപിന്നാലെ ഒരു യുവാവ് പെട്ടെന്ന് കുഴഞ്ഞുവീണ് മരിക്കുന്നതാണ് ഈ ദൃശ്യങ്ങളിലുള്ളത്. ഇത് ചുറ്റുമുള്ളവരെ ഒന്നടങ്കം അമ്പരപ്പിച്ചു. റിപ്പോർട്ടുകൾ പ്രകാരം, യുവാവിന് പെട്ടെന്ന് തന്നെ ബോധം നഷ്ടപ്പെടുകയും പിന്നീട് ജീവൻ രക്ഷിക്കാൻ സാധിക്കാതെ വരികയുമായിരുന്നു. ഇതിന്റെ കൃത്യമായ വൈദ്യശാസ്ത്രപരമായ കാരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, പെട്ടെന്നുണ്ടായ Read More…

Featured Spotlight

മലയാളികള്‍ക്കും ‘പണി’; യു.എസ്‌. ഗ്രീന്‍ കാര്‍ഡിന്‌ ഇനി സ്വന്തം രാജ്യത്തു മടങ്ങിപ്പോയി അപേക്ഷിക്കണം

വാഷിങ്‌ടൺ: താൽക്കാലിക വിസയിൽ അമേരിക്കയിൽ കഴിയുന്ന വിദേശികൾക്ക് സ്ഥിരതാമസത്തിനുള്ള ഗ്രീൻ കാർഡിന് അപേക്ഷിക്കുന്നതിനായി യു.എസ് ഭരണകൂടം പുതിയ പരിഷ്കാരം ഏർപ്പെടുത്തി. പുതിയ നയപ്രകാരം, താൽക്കാലിക വിസയുള്ള ഭൂരിഭാഗം വിദേശപൗരന്മാർക്കും ഇനി സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിപ്പോയതിന് ശേഷം മാത്രമേ ഗ്രീൻ കാർഡിനായി അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ. മുൻപ് വിദ്യാർത്ഥി, ടൂറിസ്റ്റ്, തൊഴിൽ വിസകളിൽ യു.എസിൽ എത്തുന്നവർക്ക് അവിടെ തുടർന്നുകൊണ്ട് തന്നെ ഗ്രീൻ കാർഡിനായി അപേക്ഷിക്കാൻ അനുവാദമുണ്ടായിരുന്നു. ‘അഡ്ജസ്റ്റ്മെന്റ് ഓഫ് സ്റ്റാറ്റസ്’ (AOS) എന്ന പേരിലായിരുന്നു ഈ പ്രക്രിയ അറിയപ്പെട്ടിരുന്നത്. എന്നാൽ, Read More…

Featured Spotlight

പിണറായിയെ തള്ളി കാരണഭൂതനാക്കിയവരും; ‘പരാജയം തുറന്നു സമ്മതിക്കുന്നതാണ് മാന്യത, എംഎല്‍എ സ്ഥാനം രാജിവെക്കണം’

നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ വലിയ തോൽവിക്ക് പിന്നാലെ സി.പി.എമ്മിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള വിമർശനങ്ങൾ ശക്തമാവുന്നു. വീഴ്ചകളുടെ എല്ലാ ഉത്തരവാദിത്തവും അദ്ദേഹത്തിനാണെന്നാണ് പാര്‍ട്ടി കമ്മിറ്റികളില്‍ ആരോപണങ്ങള്‍ ഉയരുന്നത്. പിണറായി വിജയൻ എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന് പാറശ്ശാല ഏരിയാ സെക്രട്ടറി അജയകുമാർ പരസ്യമായി ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് പരാജയം ചർച്ച ചെയ്യാനായി വിളിച്ചുചേർത്ത പാറശ്ശാല ഏരിയാ കമ്മിറ്റി യോഗത്തിലാണ് അജയകുമാർ ഈ ആവശ്യം മുന്നോട്ടുവെച്ചത്. പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തിരിക്കാൻ പിണറായി വിജയന് അർഹതയില്ലെന്നും, അദ്ദേഹം പദവി ഒഴിഞ്ഞ് മാതൃക കാണിക്കണമെന്നും Read More…

Featured Good News

കുറെ കൊണ്ടതാ….. സൂചി കുത്തുമ്പോഴും ചിരിച്ചുകൊണ്ട് മിഷിക; വൈറലായി കൊച്ചുസുന്ദരിയുടെ മാസ് റിയാക്ഷൻ!

കുത്തിവയ്ക്കുാന്‍ സിറിഞ്ചുമായി ഡോക്ടറോ നേഴ്സോ വരുന്നതുകണ്ടാല്‍ അപ്പോള്‍ കരച്ചില്‍ തുടങ്ങും സാധാരണ കുട്ടികള്‍. അതുകൊണ്ടുതന്നെ കുട്ടികളെ കുത്തിവയ്ക്കല്‍ എന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിനായി പല പൊടിക്കൈകളും പ്രയോഗിക്കാറുണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍. എന്നാല്‍ ഇഞ്ചക്ഷൻ എടുക്കുമ്പോൾ ഒട്ടും പേടിക്കാതെ ശാന്തയായിരുന്ന ഒരു കൊച്ചുകുട്ടിയുടെ ഹൃദ്യമായ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ദശലക്ഷക്കണക്കിന് ആളുകളുടെ മനസ്സു കീഴടക്കുകയാണ്. മുതിർന്നവർ പോലും കുത്തിവെപ്പിനെ പേടിക്കുമ്പോൾ, മിഷിക രഘുവംശി എന്ന ഈ കൊച്ചു പെൺകുട്ടി ഒട്ടും ഭയമില്ലാതെയാണ് ഇതിനെ നേരിട്ടത്. View Read More…

Featured Travel

വിശ്വാസത്തിന്റെ ശക്തി! വീടുകളിൽ മനുഷ്യര്‍ക്കൊപ്പം പാമ്പുകളും താമസം; ഇന്ത്യയിലെ ആ ‘പാമ്പ് ഗ്രാമം’! ദൈവതുല്യരായി നാഗങ്ങള്‍

മഹാരാഷ്ട്രയിലെ ഈ ഗ്രാമത്തിൽ മനുഷ്യര്‍ മൂർഖൻ പാമ്പുകൾക്കൊപ്പം ജീവിക്കുന്നത് ഒരു അത്ഭുതമല്ല, മറിച്ച് വിശ്വാസങ്ങളിലും പാരമ്പര്യങ്ങളിലും അധിഷ്ഠിതമായ അവരുടെ ജീവിതരീതിയുടെ ഭാഗമാണ്. സാധാരണയായി ഒരു പാമ്പിനെ കണ്ടാൽ പെട്ടെന്ന് തന്നെ അവിടെനിന്ന് മാറിനിൽക്കാനും സുരക്ഷിതമായിരിക്കാനുമാണ് എല്ലാവരും ശ്രമിക്കുന്നത്. എന്നാൽ പാമ്പുകളെ തെല്ലുപോലും ഭയമില്ലാതെ മനുഷ്യര്‍ ജീവിക്കാത്ത ഒരു ഗ്രാമമുണ്ട് മഹാരാഷ്ട്രയിൽ. അവിടെ പാമ്പുകളുടെ സാന്നിധ്യം ആളുകളിൽ പരിഭ്രാന്തിയോ പേടിയോ ഉണ്ടാക്കാറില്ല. തലമുറകളായി കൈമാറി വന്ന പ്രാദേശിക വിശ്വാസങ്ങളും ആചാരങ്ങളും കാരണം, പേടിപ്പെടുത്തുന്ന ഒന്നല്ല, മറിച്ച് തങ്ങളുടെ ജീവിതത്തിന്റെ Read More…

Featured Spotlight

രാഷ്ട്രീയം വേണ്ട മോനേ… അറസ്റ്റ് പേടി, ഉറങ്ങിയിട്ട് ദിവസങ്ങള്‍; ‘കോക്രോച്ച്പാർട്ടി’ സ്ഥാപകൻ അഭിജീതിന്റെ മാതാപിതാക്കള്‍

ബോസ്റ്റൺ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയും ‘കോക്രോച്ച് ജനതാ പാർട്ടി’ (CJP) എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ തരംഗമായ ആക്ഷേപഹാസ്യ കൂട്ടായ്മയുടെ സ്ഥാപകനുമായ അഭിജീത് ദിപ്കെയുടെ രാഷ്ട്രീയ ഇടപെടലുകളിൽ ആശങ്ക പ്രകടിപ്പിച്ച് മാതാപിതാക്കൾ രംഗത്ത്. രാഷ്ട്രീയവും തൊഴിലില്ലായ്മയും പരിഹസിച്ച് തുടങ്ങിയ ഈ ഓൺലൈൻ കൂട്ടായ്മക്ക് വലിയ ജനപ്രീതിയാണ് ലഭിക്കുന്നത്. എന്നാൽ, മകന്റെ രാഷ്ട്രീയ നിലപാട് കാരണം അവൻ നിയമനടപടികളോ അറസ്റ്റോ നേരിടേണ്ടി വരുമോ എന്ന ഭയത്തിലാണ് തങ്ങളെന്ന് മാതാപിതാക്കൾ തുറന്നുപറഞ്ഞു. ആം ആദ്മി പാർട്ടിയുടെ മുൻ പ്രവർത്തകൻ കൂടിയായ അഭിജീത് ദിവസങ്ങൾക്ക് Read More…

Oddly News

വിദ്യാർത്ഥിനികള്‍ക്കുനേരേ ഹോസ്റ്റൽ ഉടമയുടെ മകന്റെ അക്രമം; മുടിക്ക് കുത്തിപ്പിടിച്ചും മുഖത്തടിച്ചും മർദ്ദനം, വീഡിയോ

പുലർച്ചെ രണ്ട് മണിക്ക് വിദ്യാർത്ഥിനികള്‍ താമസിക്കുന്ന മുറിയിലേക്ക് അതിക്രമിച്ചു കയറിയ ഹോസ്റ്റൽ ഉടമയുടെ മകൻ അവരെ ക്രൂരമായി മർദ്ദിച്ച സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. യുപിയിലെ പ്രയാഗ്‌രാജിലാണ് ഞെട്ടിക്കുന്ന ഈ സംഭവം. പെൺകുട്ടികളുടെ മുടിക്ക് കുത്തിപ്പിടിക്കുകയും ചീത്തവിളിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം. ശിവകുട്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ ശങ്കർ ഘട്ടിലുള്ള ഒരു ഹോസ്റ്റലിലാണ് സംഭവം . ഈ ഹോസ്റ്റൽ ഉടമയുടെ മകൻ ശുഭം ദ്വിവേദിയാണ് അക്രമി. മത്സരപരീക്ഷകൾക്കായി തയ്യാറെടുക്കുന്ന രണ്ട് പെൺകുട്ടികളാണ് ഈ ഹോസ്റ്റലിൽ താമസിച്ചിരുന്നത്. സംഭവത്തിന്റെ Read More…

Crime

ശ്രീകുമാർ അവർക്ക് ‘ബിലാലിക്ക’; ദുബായിൽ യുവതിയെ എത്തിച്ചത് മഞ്ജിമയ്ക്കും ഷംലയ്ക്കുമൊപ്പം

കൊച്ചി ∙ മോഡലിങ് രംഗത്ത് അവസരങ്ങൾ വാഗ്ദാനം ചെയ്ത് യുവതികളെ ദുബായിലെത്തിച്ച് നിർബന്ധിത ലൈംഗികവൃത്തിക്ക് ഇരയാക്കുന്ന പെൺവാണിഭ സംഘത്തിൽ, ബിലാൽ എന്ന പ്രതിയുടെ പങ്ക് കൂടുതൽ വ്യക്തമായി. ഇയാളുടെ യഥാർത്ഥ പേര് എസ്. ശ്രീകുമാർ എന്നാണെന്ന് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ അറസ്റ്റിലായ മറ്റ് പ്രതികളെല്ലാം തങ്ങളുടെ മൊബൈൽ ഫോണുകളിൽ ഇയാളുടെ പേര് ‘ബിലാലിക്ക’ എന്നാണ് സൂക്ഷിച്ചിരുന്നത്. ആലപ്പുഴ ചാരുംമൂട് സ്വദേശിയായ ഇയാൾ ഇപ്പോൾ കൊച്ചി കണിയമ്പുഴയിലെ ഫ്ലാറ്റിലായിരുന്നു താമസം. കേസിൽ ആദ്യം പിടിയിലായ Read More…