ചൊവ്വയില്‍ ജീവനുണ്ട്, ഇനി വേണ്ടത് അവസാന പരിശോധനകള്‍ക്കുശേഷമുള്ള ഔദ്യോഗിക പ്രഖ്യാപനം മാത്രം. ഇന്നലെ വിളിച്ചുകൂട്ടിയ പ്രത്യേക മാധ്യമ സമ്മേളനത്തിലാണു നാസയുടെ പുതിയ അഡ്‌മിനിസ്‌ട്രേറ്റര്‍ ഷോണ്‍ ഡഫി ചൊവ്വയില്‍ സൂക്ഷ്‌മജീവികളുടെ രൂപത്തില്‍ ജീവനുണ്ടെന്നതിനു വ്യക്‌തമായ സൂചന ലഭിച്ചെന്ന് ലോകത്തെ അറിയിച്ചത്. ഇതോടെ പ്രപഞ്ചത്തില്‍ ജീവനുള്ള ഏകഗ്രഹം ഭൂമിയാണ് എന്ന വിശ്വാസം ചോദ്യം ചെയ്യപ്പെടും. നാസയുടെ പെര്‍സെവറന്‍സ് റോവര്‍ ശേഖരിച്ച സാമ്പിള്‍ ഇതുവരെ കണ്ടെത്തിയ ജീവന്റെ ഏറ്റവും വ്യക്‌തമായ സൂചനയാണെന്നു ഷോണ്‍ ഡഫി വ്യക്‌തമാക്കി. ചൊവ്വയിലെ ജൈവ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച Read More…
Author: ashtagon
അവിഹിതം? അധ്യാപികയേയും അടിവസ്ത്രം മാത്രം ധരിപ്പിച്ച ആണ്‍സുഹൃത്തിനേയും തെരുവില്‍ മര്‍ദ്ദിച്ച് ഭര്‍ത്താവ്- ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍
വിവാഹേതര ബന്ധം ആരോപിച്ച് ഭാര്യയേയും ആണ്‍സുഹൃത്തിനേയും പിടിച്ച് കൈകള്‍ ബന്ധിച്ച് തെരുവിലൂടെ നടത്തിച്ച് ഭര്‍ത്താവും സംഘവും. ഒഡീഷയിലെ പുരി ജില്ലയിലാണ് സംഭവം നടന്നത്. ആണ്‍സുഹൃത്ത് ഒരു വിദ്യാര്‍ഥി സംഘടനയുടെ നേതാവാണ്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പൊലീസ് സ്റ്റേഷനിലേക്കാണ് ഇരുവരേയും നടത്തിച്ചത്. നടത്തിക്കുന്നതിനിടയില്‍ സ്ത്രീയെ ഭര്‍ത്താവ് മര്‍ദിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ആണ്‍സുഹൃത്തിനെ അടിവസ്ത്രം മാത്രം ധരിപ്പിച്ചാണ് നടത്തിയത്. പൊലീസ് സ്റ്റേഷന്‍ വരെ ഇരുവരും മര്‍ദനത്തിനും അപമാനത്തിനും ഇരയായി. ഒന്നിച്ചുപോകാന്‍ സാധിക്കാത്തതിനാല്‍ ഭര്‍ത്താവില്‍ നിന്നും അകന്നുകഴിയുകയായിരുന്നു കോളേജ് അധ്യാപിക Read More…
‘പൊലീസ് ഭയന്നുതുടങ്ങി എന്നോർത്ത് അർമാദിക്കുന്നവരെ, പിറകില്‍ പലരും അമർത്തി ചിരിക്കുന്നുണ്ട്’
യൂത്തുകോണ്‍ഗ്രസ് നേതാവിനെ പോലീസ് മര്‍ദ്ദിക്കുന്ന വീഡിയോ പുറത്തുവന്നതിനു പിന്നാലെ പൊലീസ് മര്‍ദനത്തിന്റെ ധാരാളം വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഈ പശ്ചാത്തലത്തില്‍, പൊലീസ് സേനയെ ആകെ കുറ്റപ്പെടുത്തുന്നതിനെതിരേ ഫെയ്സ്ബുക്ക് പോസ്റ്റുമായി വനിതാ പൊലീസ് ഉദ്യോഗസ്ഥ റുബീന സക്കറിയ. പൊലീസ് ഭയപ്പെട്ടു തുടങ്ങി എന്നോർത്ത് അർമാദിക്കുന്നവരെ, നിങ്ങളുടെ പുറകിൽ പതിയിരുന്ന് കുറ്റം ചെയ്യുന്ന പലരും അമർത്തി ചിരിക്കുന്നുണ്ടെന്ന് അവര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. പൊലീസുകാർ രാപ്പകൽ റോന്ത് ചുറ്റിയിട്ട് തന്നെയാണ് നമ്മുടെയൊക്കെ വീട്ടിൽ നിന്നും പുറത്തിറങ്ങി പോകുന്ന സ്ത്രീകളും കുട്ടികളും മോന്തിക്ക് ‘വല്യ Read More…
‘ഹോട്ടലില്‍ മുറിയെടുക്കാം, വരണമെന്ന് ആവശ്യപ്പെട്ടു; ‘അതവന്റെ കഴിവ്’, നേതാക്കളോട് പരാതിപ്പെട്ടപ്പോള്‍ മറുപടി
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയ ആരോപണങ്ങള്‍ ക്രൈംബ്രാഞ്ചിന് മുന്നിലും ആവര്‍ത്തിച്ച് യുവനടി. രാഹുല്‍ അയച്ച മെസേജുകളുടെ വിവരങ്ങള്‍ അവര്‍ അന്വേഷണ സംഘത്തിന് കൈമാറി. സോഷ്യല്‍ മീഡിയയിലൂടെ മൂന്നരവര്‍ഷം മുന്‍പാണ് രാഹുലുമായി പരിചയത്തിലായതെന്നും, ആദ്യം മുതലേ ഇദ്ദേഹം അശ്ലീല മെസേജാണ് അയച്ചുവെന്നും റിനി വെളിപ്പെടുത്തി. ഇനിയും ശല്യപ്പെടുത്തിയാല്‍ പരാതിപ്പെടുമെന്ന് പറഞ്ഞപ്പോള്‍, പോയി പറയൂവെന്നായിരുന്നു മറുപടി. റിനി ആന്‍ ജോര്‍ജ് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങളെല്ലാം അവര്‍ ആവര്‍ത്തിച്ചു. താന്‍ പലതവണ രാഹുലിനോട് ദേഷ്യപ്പെട്ടെന്നും, ഉപദേശിച്ചിട്ടും ഫലമുണ്ടായില്ലെന്നും നടി Read More…
‘അവനെ അങ്ങ് തീര്‍ത്തേക്ക്’; കാമുകനൊപ്പം ഭര്‍ത്താവിനെ കൊല്ലാന്‍ യുവതി; ഒടുവില്‍ കാമുകന്റെവക ട്വിസ്റ്റ്
കർണാടകയിലെ വിജയപുര ജില്ലയിൽ തന്റെ അവിഹിതബന്ധം തുടരാന്‍ കാമുകനോടൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭാര്യ അറസ്റ്റില്‍. സെപ്റ്റംബര്‍ ഒന്നിന് അര്‍ധരാത്രിയില്‍ 29കാരിയായ സുനന്ദ പൂജാരിയും കാമുകന്‍ സിദ്ധപ്പയും ചേര്‍ന്നാണ് ഭര്‍ത്താവ് ബീരപ്പ പൂജാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. രക്ഷപ്പെട്ട ബീരപ്പ ആശുപത്രിയില്‍ ചികില്‍സയിലാണ്. സിദ്ധപ്പ ഒളിവിലാണ്. സുനന്ദയും സിദ്ധപ്പയും പ്രണയത്തിലായിരുന്നു. ഈ ബന്ധമറിഞ്ഞ ബീരപ്പ പൂജാരി ഇതിനെ എതിര്‍ത്തതോടെയാണ് കൊലപാതകം ആസൂത്രണം ചെയ്യപ്പെട്ടത്. സെപ്റ്റംബര്‍ ഒന്നിന് അര്‍ധരാത്രി സുനന്ദയും സിദ്ധപ്പയും മറ്റൊരാളും ചേര്‍ന്ന് Read More…
ലൈംഗികപീഡന ആരോപണം: റാപ്പര്‍ വേടനെ പോലീസ് അറസ്റ്റ് ചെയ്തു, ഡിജിറ്റല്‍ തെളിവുണ്ടെന്ന് സൂചന
ലൈംഗികപീഡനാരോപണത്തില്‍ റാപ്പര്‍ വേടനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ വേടനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച പോലീസ് താരത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. വേടനെതിരേ ബലാത്സംഗ കുറ്റത്തിന് തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്നാണ് വിവരം. അതേസമയം ഹൈക്കോടതി മൂന്‍കൂര്‍ജാമ്യം നല്‍കിയിട്ടുള്ള സാഹചര്യത്തില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം വിട്ടയയ്ക്കും. വേടനെതിരേ ഡിജിറ്റല്‍ തെളിവുകള്‍ അടക്കമുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇന്നലെ സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ വേടനെ ആറു മണിക്കൂറാണ് തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചോദ്യം ചെയ്തത്. തന്നെ ബ്‌ളാക്ക്‌മെയില്‍ ചെയ്യുക എന്നതാണ് ഈ Read More…
അബദ്ധത്തില്‍ ചവിട്ടിയത് ആക്സിലേറ്റര്‍; ഷോറൂമിന്റെ ഒന്നാംനിലയില്‍ നിന്ന് ഥാര്‍ ‘പറന്നത്’ റോഡിലേക്ക്- വീഡിയോ
ഒരു പുത്തന്‍ വാഹനം വാങ്ങുക എന്നുള്ളത് സന്തോഷം നിറഞ്ഞ കാര്യം തന്നെയാണ്. ആളുകള്‍ അത്തരം നിമിഷങ്ങള്‍ പരമാവധി ആഘോഷമാക്കാറുണ്ട്. ഡല്‍ഹിയില്‍ പുത്തന്‍ മഹീന്ദ്ര ഥാർ വാങ്ങിയ യുവതിയുടെ ഈ സന്തോഷം നീണ്ടുനിന്നത് മിനിറ്റുകള്‍ക്ക് മാത്രമാണ്. വാഹനം വാങ്ങിയതിനു പിന്നാലെ ഷോറൂമില്‍വച്ച് അബദ്ധത്തില്‍ ആക്സിലേറ്റര്‍ ചവിട്ടിയതിനെ തുടര്‍ന്ന് വാഹനം ഒന്നാം നിലയിൽനിന്ന് റോഡിലേക്ക് കുതിക്കുകയായിരുന്നു. ഡൽഹിയിലെ നിർമ്മൻ വിഹാറിലെ മഹീന്ദ്ര ഷോറൂമിൽനിന്നാണ് 29കാരിയായ മാണി പവാർ 27 ലക്ഷം രൂപ വിലമതിക്കുന്ന തന്റെ പുതിയ ഥാര്‍ വാങ്ങിയത്. ഷോറൂമിൽനിന്ന് Read More…
ലോകാവസാനം ഈ മാസം 23 ന്, യേശുവിന്റെ രണ്ടാം വരവ്, അവിശ്വാസികള്‍ക്കുള്ള വിധിദിനം; പ്രവചിച്ച് പാസ്‌റ്റര്‍മാര്‍
ലോകാവസാനം ഉടനെന്ന മുന്നറിയിപ്പുമായി പാസ്‌റ്റര്‍മാര്‍. ഈ മാസം 23 ന് എല്ലാം തുടങ്ങുമെന്നാണു മുന്നറിയിപ്പ്. 23 നാണു റോഷ് ഹഷാന എന്നറിയപ്പെടുന്ന യഹൂദരുടെ ഉത്സവം. യേശുവിന്റെ രണ്ടാം വരവും അവിശ്വാസികള്‍ക്കുള്ള വിധിദിനവും ഉടനുണ്ടാകുമെന്നാണു മുന്നറിയിപ്പ്. സാമൂഹിക മാധ്യമങ്ങളിലൂടെയാണു യു.എസിലെ പാസ്‌റ്റര്‍മാര്‍ ലോകാവസാന മുന്നറിയിപ്പ് നല്‍കിയത്. മഹാദൂതന്റെ ശബ്‌ദത്തോടും ദൈവത്തിന്റെ കാഹള ശബ്‌ദത്തോടും കൂടി യേശു ഭൂമിയിലേക്ക് തിരിച്ചുവരുമെന്ന പ്രവചനമാണു പാസ്‌റ്റര്‍മാര്‍ നടത്തുന്നത്. മരിച്ച വിശ്വാസികള്‍ പോലും അവരുടെ ശവകുടീരങ്ങളില്‍നിന്ന് എഴുന്നേല്‍ക്കുമെന്നും യേശു അവരെ സ്വര്‍ഗത്തിലേക്ക് കൊണ്ടുപോകുമെന്നും ബൈബിളിനെ Read More…
‘നടി മാഫിയ സംഘത്തിന്റെ തടവില്‍; അടുപ്പം സ്‌ഥാപിക്കുന്നവരെ കേസില്‍ കുടുക്കുന്നു’
തനിക്കെതിരേ പരാതി നല്‍കിയ നടി ഒരു മാഫിയ സംഘത്തിന്റെ തടവിലാണെന്നും ആ സംഘമാണു കേസിനു പിന്നിലെന്നും സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. നടിയുമായി മാനസിക അടുപ്പം സ്‌ഥാപിക്കാന്‍ ശ്രമിക്കുന്നവരെയെല്ലാം കേസില്‍ കുടുക്കി ഭയപ്പെടുത്തുകയാണെന്നു സനല്‍കുമാര്‍ ശശിധരന്‍ ആരോപിച്ചു. പിന്തുടര്‍ന്നു ശല്യംചെയ്‌തുവെന്ന നടിയുടെ പരാതിയിലാണു എളമക്കര പോലീസ് സനല്‍ കുമാര്‍ ശശിധരനെ അറസ്‌റ്റു ചെയ്‌തത്. എന്നാല്‍, നടി പരാതി നല്‍കിയിട്ടില്ലെന്നും നടിയുടെ കള്ളയൊപ്പിട്ട് മാഫിയ സംഘമാണു പരാതി നല്‍കിയതെന്നും അദ്ദേഹം ആരോപിച്ചു.‘ഞാന്‍ കുറ്റം ചെയ്‌തിട്ടില്ല, നടി പരാതി കൊടുത്തിട്ടില്ല. അവരെ Read More…









