Oddly News

വിദേശ സിനിമ കണ്ടാല്‍ ഉത്തര കൊറിയയില്‍ വധശിക്ഷ ? യു.എന്‍. റിപ്പോര്‍ട്ട്‌

ഉത്തര കൊറിയയിലെ മനുഷ്യാവകാശ ലംഘനങ്ങളെ വിമര്‍ശിച്ചു യു.എന്‍. റിപ്പോര്‍ട്ട്‌. ഉത്തര കൊറിയ ‘പൗരന്മാരുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളെയും കര്‍ശനമായി നിയന്ത്രിച്ചിട്ടുണ്ടെന്ന്‌’ യു.എന്‍. മനുഷ്യാവകാശ ഓഫീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്നത്തെ ലോകത്തില്‍ മറ്റൊരു ജനതയും ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ക്ക്‌ വിധേയമായിട്ടില്ലെന്ന്‌ യു.എന്‍. മനുഷ്യാവകാശ ഹൈ കമ്മിഷണര്‍ വോള്‍ക്കര്‍ ടര്‍ക്ക്‌ വ്യക്‌തമാക്കി. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ഉത്തര കൊറിയയില്‍നിന്നു രക്ഷപ്പെട്ടവരുമായി നടത്തിയ 300ലധികം അഭിമുഖങ്ങളെ അടിസ്‌ഥാനമാക്കിയാണു റിപ്പോര്‍ട്ട്‌. രാജ്യത്ത്‌ വധശിക്ഷകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായി. 2015 മുതല്‍ വധശിക്ഷ നല്‍കാനുള്ള കാരണങ്ങള്‍ Read More…

Lifestyle

‘ഹലോ ഗയ്സ്, ഥാര്‍ തവിടുപൊടിയായി, ഞാന്‍ സേഫാണ് ‘; മരിച്ചിട്ടില്ല, അപകടത്തിന്റെ കാരണം പറഞ്ഞ് യുവതി

പുറത്തിറക്കുന്നതിനിടെ ഥാര്‍ ജീപ്പ് മഹീ​‍ന്ദ്ര ഷോറൂമിന്റെ ഗ്ലാസ് വാതില്‍ തകര്‍ത്ത് നിലംപതിച്ച സംഭവത്തില്‍ വിശദീകരണവുമായി വാഹനം വാങ്ങിയ മാനി പവാര്‍. താന്‍ മരിച്ചുവെന്നും ഗുരുതരമായി പരുക്കേറ്റുവെന്നുമുള്ള അഭ്യൂഹങ്ങളെ തള്ളിയാണ് യുവതി രംഗത്തെത്തിയത്. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റില്ലെന്നും വാഹനം മാത്രമാണ് തലകുത്തി താഴേക്ക് വീണതെന്നുമാണ് മാനി വിശദീകരിക്കുന്നത്. പുതിയ വാഹനം വാങ്ങുമ്പോള്‍ ചെറുനാരങ്ങയ്ക്ക് മുകളിലൂടെ ടയര്‍ കയറ്റിയിറക്കുന്ന പതിവുണ്ട്. ഇത് ചെയ്യുന്നതിനായി കാര്‍ മെല്ലെ മുന്നോട്ടെടുത്ത മാനി അബദ്ധത്തില്‍ ആക്സിലേറ്ററില്‍ ആഞ്ഞു ചവിട്ടി. നിമിഷങ്ങള്‍ക്കകം ഗ്ലാസ് ഡോര്‍ തകര്‍ത്ത് Read More…

Crime

ICUവില്‍ കിടന്ന വിദേശവനിതയുടെ സ്വകാര്യ ഭാഗത്ത് തൊട്ടു; പിന്നാലെ ബലാല്‍സംഗം; ഡോക്ടര്‍ അറസ്റ്റില്‍

ആശുപത്രിയില്‍ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ചികില്‍സ തേടിയെത്തിയ വിദേശ വനിതയെ ഐസിയുവിനുള്ളില്‍ വച്ച് ബലാല്‍സംഗം ചെയ്തതായി പരാതി. ഓള്‍ഡ് ഗോവയിലെ ഹെല്‍ത്തിവേ ഹോസ്പിറ്റലില്‍ ഓഗസ്റ്റ് 31നാണ് സംഭവം നടന്നത്. ബിസിനസ് വിസയിലെത്തിയ മൊറോക്കന്‍ യുവതിക്കാണ് ഈ ദുരനുഭവം ഉണ്ടായത്. ഓഗസ്റ്റ് 29നാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 31-ാം തീയതി ഐസിയുവില്‍ കിടക്കവേ രാത്രി 10 മണിക്ക് പരിശോധനയ്ക്കായെത്തിയ ഡോ.ജോഷി, ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനോട് പുറത്തേക്ക് പോകാന്‍ ആവശ്യപ്പെട്ടുവെന്ന് യുവതിയുടെ പറയുന്നു. നഴ്സ് പുറത്തിറങ്ങിയതിന് പിന്നാലെ ന്യൂറോളജിക്കല്‍ സെന്‍സിറ്റിവിറ്റി പരിശോധിക്കാനെന്ന പേരില്‍ Read More…

Crime Featured

‘ഇത് ട്രെയിലർ മാത്രം’; ദിഷാ പഠാണിയുടെ വീടിനുനേരെ വെടിവെപ്പ്, ഭീഷണിയുമായി ഗോൾഡി ബ്രാർ സംഘം

നടി ദിഷാ പഠാണിയുടെ ഉത്തർപ്രദേശിലെ വീടിനുനേരെ വെടിവെപ്പ്. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. അക്രമത്തിന്റെ ഉത്തരവാദിത്വം ഗോൾഡി ബ്രാർ സംഘത്തിലെ ഒരംഗം ഏറ്റെടുത്തു. അജ്ഞാതരായ അക്രമികൾ മൂന്ന് മുതൽ നാല് വരെ റൗണ്ട് വെടിയുതിർത്തതായി പോലീസ് പറഞ്ഞു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. വെടിവയ്പ്പിന് ഉത്തരവാദികളായവരെ കണ്ടെത്താൻ അധികൃതർ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ‘ദൈവങ്ങളേയും സനാതന ധർമത്തെയും അപമാനിക്കുന്നത് സഹിക്കില്ല. ഈ വെടിവെപ്പ് ഒരു ട്രെയിലർ മാത്രമാണ്. അടുത്ത തവണ ദിഷയോ മറ്റാരെങ്കിലുമോ മതത്തോട് അനാദരവ് കാണിച്ചാൽ അവരെ വീട്ടിൽ നിന്ന് Read More…

Celebrity

‘പ്രിയനും ലിസിയും തമ്മിലുള്ള വഴക്കിന്റെ മഞ്ഞുമല ഉരുകി, ആ സുന്ദര നിമിഷത്തിനായി കാത്തിരിക്കാം’

നിയമപരമായി വിവാഹം വേർപെടുത്തിയ പ്രിയാരാമനും രഞ്ജിത്തും വീണ്ടും ഒന്നിച്ചതുപോലെ പ്രിയദർശനും ലിസിയും വീണ്ടും ഒന്നിക്കണമെന്ന് സംവിധായകൻ ആലപ്പി അഷ്റഫ്. പ്രിയനും ലിസിയും തമ്മിലുള്ള വഴക്കിന്റെയും വൈരാഗ്യത്തിന്റെയും മഞ്ഞുമല ഉരുകിയെന്നും ഇപ്പോൾ അവർ വളരെ നല്ല സൗഹൃദത്തിലും പരസ്പര ബഹുമാനത്തോടെയാണ് ജീവിക്കുന്നതെന്നും തന്റെ ‘കണ്ടതും കേട്ടതും’ എന്ന യൂട്യൂബ് ചാനലിലൂടെ ആലപ്പി അഷ്റഫ് പറയുന്നു. രണ്ടുപേരും മറ്റു വിവാഹം കഴിക്കാത്ത സ്ഥിതിക്ക് ഒരുമിച്ച് ജീവിക്കുന്നത് മാതൃകാപരമായ തീരുമാനമായിരിക്കുമെന്നും അങ്ങനെ തന്നെ സംഭവിക്കട്ടയെന്നും ആലപ്പി അഷ്റഫ് വ്യക്തമാക്കി. ‘‘കൂടെ കഴിഞ്ഞതുകൊണ്ടോ Read More…

Crime

ഒളിച്ചിരുന്ന് യുവതിയുടെ കിടപ്പറരംഗം പകർത്തി; ‘തനിക്കും വഴങ്ങണമെന്ന് ആവശ്യം’; 2 പേർ അറസ്റ്റിൽ

കണ്ണൂരില്‍ വിവാഹിതയായ യുവതിയും മറ്റൊരാളുമായുള്ള സ്വകാര്യരംഗങ്ങൾ രഹസ്യമായി മൊബൈൽ ഫോണിൽ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. നടുവിൽ പള്ളിത്തട്ട് ശമൽ , നടുവിൽ ടെക്നിക്കൽ സ്കൂളിന് സമീപത്തെ ചെറിയാണ്ടിന്റകത്ത് ലത്തീഫ് എന്നിവരെയാണ് കണ്ണൂര്‍ കുടിയാന്മല പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതിയും ശമലിന്റെ സഹോദരനുമായ ശ്യാം മറ്റൊരു കേസിൽ റിമാൻഡിലാണ്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സംഭവം. സുഹൃത്തായ ആലക്കോട് സ്വദേശി ഇടക്കിടെ യുവതിയുടെ വീട്ടിലെത്താറുണ്ട്. ഇതു മനസ്സിലാക്കിയ ശ്യാമും ശമലും ഒളിച്ചിരുന്നു കിടപ്പറദൃശ്യങ്ങൾ പകർത്തി. Read More…

Celebrity

സുഹൃത്തുക്കള്‍ക്ക് കയറാനായില്ല; ട്രെയിനില്‍ നിന്നും ചാടിയ നടി കരിഷ്മയ്ക്ക് ഗുരുതരപരുക്ക്

സുഹൃത്തുക്കള്‍ക്ക് കയറാന്‍ പറ്റിയില്ലെന്നുകണ്ട് ട്രെയിനില്‍ നിന്നും ചാടിയ നടി കരിഷ്മ ശര്‍മയ്ക്ക് ഗുരുതരപരുക്ക്. മുംബൈ ലോക്കല്‍ ട്രെയിനില്‍ നിന്നാണ് നടി ചാടാന്‍ ശ്രമിച്ചത്. അപകടത്തില്‍ നടുവിനും തലയ്ക്കു പരുക്കേറ്റതായി നടി തന്നെയാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ആരാധകരെ അറിയിച്ചത്. പ്രാര്‍ഥന വേണമെന്നും സ്റ്റോറിയില്‍ കരിഷ്മ ആവശ്യപ്പെടുന്നു.  ബോളിവുഡ് സിനിമാ സീരിയല്‍ രംഗത്ത് ശ്രദ്ധേയയാണ് കരിഷ്മ ശര്‍മ. രാഗിണി എംഎംഎസ് റിട്ടേണ്‍സ്, പ്യാര്‍ കാ പംച്ചുനാമ 2, എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ കരിഷ്മയ്ക്ക് മികച്ച അഭിപ്രായം നേടിക്കൊടുത്തവയാണ്.  ‘ചര്‍ച്ച്ഗേറ്റിലുള്ള ഷൂട്ടിങ് Read More…

Crime

രണ്ടാംഭാര്യയേയും കാമുകനേയും കൊന്നു; അറുത്തുമാറ്റിയ തലകളുമായി പോലീസില്‍ കീഴടങ്ങി

തമിഴ്നാട് കള്ളക്കുറിച്ചിയില്‍ ഞെട്ടിക്കുന്ന കൊലപാതകം. രണ്ടാംഭാര്യയേയും കാമുകനേയും ഭര്‍ത്താവ് തലയറുത്ത് കൊന്നു. കൊലപാതകശേഷം ഇയാള്‍ വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ കീഴടങ്ങി. അറുത്തുമാറ്റിയ തലകളുമായാണ് കീഴടങ്ങാന്‍ എത്തിയത്. ദിവസവേതന തൊഴിലാളിയായ കോളാഞ്ചി(60) എന്നയാളാണ്‌ ഇരട്ടക്കൊലപാതകം നടത്തിയത്‌. ഇയാളുടെ ഭാര്യ ലക്ഷ്‌മി, തങ്കരാജ്‌ എന്നിവരാണു കൊല്ലപ്പെട്ടത്‌. തന്റെ ഭാര്യയും തങ്കരാജും തമ്മില്‍ അടുപ്പമുണ്ടെന്നു കോളാഞ്ചി സംശയിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇരുവരെയും ഒന്നിച്ചുകണ്ട കോളാഞ്ചി സ്‌ഥലത്തുവച്ചുതന്നെ രണ്ടുപേരെയും തലയറുത്തു കൊലപ്പെടുത്തുകയാായിരുന്നെന്നു പോലീസ്‌ പറഞ്ഞു. തുടര്‍ന്നു വെട്ടിമാറ്റിയ തലകള്‍ ബാഗുകളിലാക്കി 150 കിലോമീറ്റര്‍ Read More…

Celebrity

ആരും അറച്ചു പോകുന്ന ആരോപണം, ഭാര്യയൊഴിച്ച് കുറേ വീട്ടുകാരും ഇപ്പോൾ കീഴ്മേല്‍ മറിയുന്നു: കൂട്ടിക്കൽ ജയചന്ദ്രന്‍

സാമൂഹികമാധ്യമത്തില്‍ വൈകാരികമായ കുറിപ്പെഴുതി നടനും മിമിക്രി ആര്‍ട്ടിസ്‌റ്റുമായ കൂട്ടിക്കല്‍ ജയചന്ദ്രന്‍. ഒരു സിനിമയിലെങ്കിലും അഭിനയിക്കണമെന്ന കുഞ്ഞുന്നാളിലെ മോഹംകൊണ്ടു മാത്രമാണ്‌ ഇവിടെ എത്തിനില്‍ക്കുന്നതെന്നും മരണംവരെ പ്രേക്ഷകര്‍ക്കു മുന്നില്‍ ചെറിയ കലാകാരനായി നില്‍ക്കാന്‍ കൊതിയാണെന്നുമാണ്‌ കുറിപ്പ്‌. കൂട്ടത്തിലൊരുവന്‍ നന്നാകുന്നതില്‍ ഇത്രയധികം വയറുനോവുണ്ടാകുന്ന മറ്റൊരു ജീവിയില്ലെന്നും കുറിപ്പില്‍ പറയുന്നു. ”നിങ്ങളോടു പങ്കുവയ്‌ക്കാത്ത ഒരു കാര്യവുമെനിക്കില്ല. നിങ്ങളുടെ വിശ്വാസ്യത കളയുന്ന ഒരുകാര്യവും ചെയ്‌തിട്ടുമില്ല. നാട്ടുകാരിലും കൂട്ടുകാരിലും ഭാര്യയൊഴിച്ച്‌ കുറേ വീട്ടുകാരിലും ചിലര്‍ക്ക്‌ ഇരിക്കപ്പൊറുതിയില്ലാതെ കീഴ്‌മേല്‍ മറിയുകയാണ്‌. കൂട്ടത്തില്‍ ഒരുവന്‍ നന്നാവുന്നതില്‍ ഇത്രയധികം വയറുനോവുണ്ടാകുന്ന Read More…