കാസര്‍കോട്: അന്യമതസ്ഥനുമായുള്ള ബന്ധത്തെത്തുടര്‍ന്ന് തന്നെ തടഞ്ഞുവച്ചിരിക്കുന്നുവെന്ന മകളുടെ ആരോപണത്തിന് മറുപടിയുമായി സിപിഎം നേതാവായ പിതാവ്. തന്റെ മകളെ ജാതിയും മതവും നോക്കാതെ വിവാഹം ചെയ്ത് നല്‍കുമായിരുന്നുവെന്നും എന്നാല്‍ മകള്‍ പറഞ്ഞതല്ല വാസ്തവമെന്നും കാസര്‍കോട് ഉദുമയിലെ സിപിഎം നേതാവ് പി.വി ഭാസ്‌കരന്‍ പറഞ്ഞു. തന്നെ സംബന്ധിച്ചിടത്തോളം അരയ്ക്ക് താഴെ തളര്‍ന്ന് കിടക്കുന്ന മകളുടെ ജീവിതമാണ് പ്രധാനമെന്ന് ഭാസകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അതിനിടെ ഭാസ്കരന്റെ ആരോപണങ്ങൾ ഇന്നു പുറത്തുവിട്ട വീഡിയോയിൽ സംഗീത നിഷേധിച്ചു. ‘‘ലക്ഷങ്ങൾ ചെലവാക്കിയെന്ന് അച്ഛൻ പറയുന്നുണ്ട്. Read More…
Author: ashtagon
ഹസ്തദാനത്തിന് കൈനീട്ടി പാക്കിസ്ഥാൻ താരം; മൈന്‍ഡ് ചെയ്യാതെ ഇന്ത്യൻ ക്യാപ്റ്റൻ- വീഡിയോ
മനാമ നടക്കുന്ന ഏഷ്യൻ യൂത്ത് ഗെയിംസിൽ പാക്കിസ്ഥാൻ കബഡി ടീം ക്യാപ്റ്റനുമായി ഹസ്തദാനത്തിനു തയാറാവാതെ ഇന്ത്യൻ ക്യാപ്റ്റൻ ഇഷാന്ത് രതീ. ബഹ്‍റെയ്നിൽ നടന്ന കബഡി മത്സരത്തിനു മുന്നോടിയായി ഇരു ടീമുകളുടെയും ക്യാപ്റ്റൻമാർ റഫറിയോടു സംസാരിക്കുന്നതിനിടെയായിരുന്നു നാടകീയ സംഭവം. ഹസ്തദാനത്തിനായി പാക്ക് താരം കൈനീട്ടിയെങ്കിലും ഇന്ത്യൻ ക്യാപ്റ്റൻ കണ്ടഭാവം നടിച്ചില്ല. പാക്ക് ക്യാപ്റ്റൻ കുറച്ചു നേരം കാത്തുനിന്നെങ്കിലും ഇന്ത്യൻ ക്യാപ്റ്റൻ റഫറിയോടു സംസാരിക്കുന്നതു തുടരുകയായിരുന്നു. മാച്ച് ഓഫിഷ്യൽസുമായി ഹസ്തദാനം ചെയ്ത ഇന്ത്യൻ ക്യാപ്റ്റൻ പാക്ക് താരത്തെ മാത്രമാണ് ഒഴിവാക്കിയത്. Read More…
പാമ്പുകടിയേറ്റ മകനോട് ഒന്നുറങ്ങിയിട്ട് എഴുന്നേറ്റാല്‍ മതിയെന്ന് അച്ഛന്‍; 11കാരന് ദാരുണാന്ത്യം
ഒസ്ട്രേലിയയില്‍ പാമ്പുകടിയേറ്റ മകനോട് കിടന്നുറങ്ങാന്‍ പറഞ്ഞ അച്ഛന്റെ ക്രൂരതയില്‍ കുരുന്നിന്റെ ജീവന്‍ നഷ്ടമായി. കൊടിയ വിഷമുള്ള ഒസ്ട്രേലിയന്‍ ബ്രൗണ്‍ സ്നേക്കിന്റെ കടിയേറ്റാണ് കുട്ടി മരിച്ചത്. ട്രിസ്റ്റ്യൻ ജെയിംസ് ഫ്രാം എന്ന കുട്ടിയാണ് പിതാവിന്റെ നിസ്സംഗതയെത്തുടര്‍ന്ന് മരണപ്പെട്ടത്. ബ്രിസ്ബേണിൽ നിന്ന് ഏകദേശം 257 കിലോമീറ്റർ അകലെയുള്ള ക്വീൻസ്‌ലാൻഡിലെ മർഗോണിലാണ് സംഭവം നടന്നത്. റൈഡിംഗ് മോവറിൽ നിന്ന് വീണതിന് പിന്നാലെയാണ് കുട്ടിക്ക് പാമ്പുകടിയേറ്റതെന്ന് യുഎസ്എ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. പാമ്പുകടിയേറ്റതിനു വൈദ്യസഹായം തേടാതെ കുട്ടിയോട് ഒന്നുറങ്ങി എഴുന്നേല്‍ക്കാനാണ് പിതാവ് ആവശ്യപ്പെട്ടത്. Read More…
‘മിസ് പനാമ’യല്ല മിസ് പരാഗ്വേ ! കേട്ടത് തെറ്റി, കിരീടം വാങ്ങാന്‍ വേദിയിലെത്തിയ സുന്ദരി നിരാശയോടെ മടങ്ങി
ബാങ്കോക്ക്: കിരീടം ഏറ്റുവാങ്ങാന്‍ ആത്മവിശ്വാസത്തോടെ ക്യാറ്റ്‌വാക്ക് നടത്തി മിസ് പനാമ ഇസമാര്‍ ഹെരേര(31). കണ്ടുനിന്നവര്‍ കൈയടിച്ചു. സംഘാടകര്‍ ഞെട്ടി! സുന്ദരി വേദിയിലെത്തിയതും അറിയിപ്പെത്തി, ഇസമാറിനെ ക്ഷണിച്ചിട്ടില്ല… തായ്‌ലന്‍ഡില്‍ നടന്ന മിസ് ഗ്രാന്‍ഡ് ഇന്റര്‍നാഷണല്‍ സൗന്ദര്യ മത്സരത്തിന്റെ ഫൈനലിലാണു മിസ് പനാമയ്‌ക്ക് അബദ്ധം പറ്റിയത്. യഥാര്‍ഥത്തില്‍ മിസ് പരാഗ്വേ സെസിലിയ റൊമേറോയാണു വിജയിച്ചത്. ‘മിസ് പരാഗ്വേ’ എന്നാണു സംഘാടകര്‍ പ്രഖ്യാപിച്ചതും. പക്ഷേ, ഇസമാര്‍ കേട്ടത് ‘മിസ് പനാമ’ എന്നായിപ്പോയി. വേദിയിലെത്തിയ അവരോട് അവതാരകന്‍ ‘അഭിനന്ദനങ്ങള്‍’ എന്നും പറഞ്ഞു. തൊട്ടുപിന്നാലെയാണ് Read More…
പെട്ടി തുറന്ന വീട്ടുകാര്‍ ഞെട്ടി; അയച്ച മൃതദേഹം മാറി, പെരുമ്പടവം സ്വദേശിക്കു പകരം പത്തനംതിട്ട സ്വദേശിയുടെ മൃതദേഹം
മുംബൈ നാസിക്കില്‍ മരിച്ച എറണാകുളം സ്വദേശിയുടെ മൃതദേഹത്തിനു പകരം നാട്ടിലേക്ക് അയച്ചത് പത്തനംതിട്ട സ്വദേശിയുടെ മൃതദേഹം. പെരുമ്പടവം സ്വദേശി കര്‍ളേത്ത് ജോര്‍ജ് കെ. ഐപ്പി(59)ന്റെ മൃതദേഹത്തിനു പകരം അയച്ചത് പത്തനംതിട്ട സ്വദേശി കുപ്പയ്‌ക്കല്‍ കെ.ജി. വര്‍ഗീസ് (രാജു-67)എന്നയാളുടെ മൃതദേഹം. ഇന്നലെ രാവിലെ 9 മണിയോടെയാണ് ജോര്‍ജ് കെ. ഐപ്പിന്റെ വസതിയില്‍ മൃതദേഹം എത്തിയത്. പ്രാര്‍ഥനാ ചടങ്ങ് ആരംഭിക്കാന്‍ പെട്ടി തുറന്നപ്പോഴാണ് വീട്ടുകാരും നാട്ടുകാരും ഞെട്ടിയത്. യാതൊരു പരിചയവുമില്ലാത്ത മറ്റൊരാളുടെ മൃതദേഹമാണ് അവര്‍ കണ്ടത്. തുടര്‍ന്ന് മൃതദേഹം അയച്ച Read More…
‘ടീമേ… ഇന്ന് മുതൽ എന്നും താര എന്നോടൊപ്പം ഉണ്ടാകും’; ബിനീഷ് ബാസ്റ്റിന്‍ വിവാഹിതനാകുന്നു
നടന്‍ ബിനീഷ് ബാസ്റ്റിന്‍ വിവാഹിതനാകുന്നു. അടൂര്‍ സ്വദേശിനിയായ താരയാണ് വധു. അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. ഫെയ്‌സ്ബുക്കിലൂടെ ബിനീഷ് തന്നെയാണ് വിവാഹ വാര്‍ത്ത പങ്കുവെച്ചത്. ‘ടീമേ… ഇന്ന് മുതൽ എന്നും, സന്തോഷത്തിലും ദുഖത്തിലും, ആരോഗ്യത്തിലും അനാരോഗ്യത്തിലും, സമ്പത്തിലും ദാരിദ്ര്യത്തിലും, പരസ്പര സ്നേഹത്തോടും, വിശ്വസ്തതയോടും കൂടി, ഏക മനസ്സോടെ “താര” എന്നോടൊപ്പം ഉണ്ടാകും.. കല്യാണത്തിന്റെ ഡേറ്റ് അറിയിക്കാം’. എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനയും വേണം എന്ന കുറിപ്പോടെയാണ് ബിനീഷ് ബാസ്റ്റിന്‍ ഫെയ്‌സ്ബുക്കില്‍ ചിത്രം പങ്കുവെച്ചത്. കുറേ കാലമായുള്ള അമ്മച്ചിയുടെ Read More…
‘എക്സ്ട്രാ ഫിറ്റിങ്’ എടുത്തുമാറ്റിയതല്ല, ഒടുവിൽ, ഞാനത് നേടി: ശരീരത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി അന്ന രാജൻ
സോഷ്യൽ മീഡിയയിൽ കടുത്ത അധിക്ഷേപം നേരിടേണ്ടി വരുന്ന നടിയാണ് അന്ന രാജൻ. ഉദ്ഘാടന ചടങ്ങുകൾക്കും സിനിമാ ഇവന്റുകൾക്കും എത്തുന്ന അന്ന രാജന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വെെറലാകാറുണ്ട്. പലപ്പോഴും ബോഡി ഷെയ്മിംഗ് ചെയ്തു കൊണ്ടുള്ള കമന്റുകളാണ് അന്ന രാജന് നേരെ വരാറ്. വണ്ണം കൂടിയെന്ന് പറഞ്ഞ് പലരും നടിയെ പരിഹസിച്ചു. ക്രൂരമായ പരിഹാസങ്ങൾ വന്നപ്പോഴും നടി അവഗണിച്ചു. ഇപ്പോഴിതാ വണ്ണം കുറച്ചതിനെക്കുറിച്ച് മനസ് തുറക്കുകയാണ് അന്ന രാജൻ. ശരീരഭാരം കുറച്ചതിനെക്കുറിച്ചും തന്നിലുണ്ടായ ആരോഗ്യപരമായ മാറ്റങ്ങളെക്കുറിച്ചും തുറന്നു പറഞ്ഞ് Read More…
മകന്റെ ഭാര്യയുമായി അച്ഛന് അവിഹിതം, ദുരൂഹ സാഹചര്യത്തിൽ മകൻ മരിച്ചു; മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം- വീഡിയോ തെളിവായി
പഞ്ചാബ് മുന്‍മന്ത്രിയുടെ മകൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് . മുൻ മന്ത്രിയുടെയും മുൻ പൊലീസ് ഡി.ജി.പിയുടേയും മകനായ 33-കാരന്‍ അഖിൽ അക്തറിന്റെ മരണത്തെത്തുടർന്ന് പുറത്തുവന്ന വിവരങ്ങൾ ഞെട്ടിക്കുന്നതാണ്. അഖിലിന്റെ പിതാവും ഭാര്യയും തമ്മിൽ അവിഹിത ബന്ധമുണ്ടായിരുന്നു എന്നതടക്കമുള്ള ആരോപണങ്ങളാണ് നിലവില്‍ പുറത്തുവന്നിരിക്കുന്നത്. മുൻ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് മുഹമ്മദ് മുസ്തഫയുടേയും മുൻ പഞ്ചാബ് മന്ത്രി റസിയ സുൽത്താനയുടേയും മകനാണ് അഖിൽ അക്തര്‍. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം പഞ്ച്കുളയിലെ വീട്ടിൽ Read More…
നഗ്നത ഇവര്‍ക്ക് ഒരു പ്രശ്‌നമല്ല: ഓഫീസ് മീറ്റിംഗുകള്‍ പോലും വസ്ത്രമില്ലാതെ, ലോകത്തെ ഏറ്റവും സന്തോഷകരമായ രാജ്യത്തെ ജീവിതം -വീഡിയോ
ലോകത്തിലെ ഏറ്റവും സന്തോഷകരമായ രാജ്യമാണ് ഫിന്‍ലന്‍ഡ്. തുടര്‍ച്ചയായി എട്ടാം തവണയാണ് ഫിന്‍ലന്‍ഡ് ഈ നേട്ടം കൈവരിക്കുന്നത്. ഹോം വര്‍ക്ക്, ജോലി ഭാരം എന്നിവ ഇല്ലാതെ ഏറ്റവും കൂടുതല്‍ പേര്‍ സന്തോഷമായി ഇവിടെ കഴിയുന്നുണ്ട്. ഇവിടത്തെ ആളുകള്‍ക്ക് സംതൃപ്തി സ്‌കോര്‍ 7.741 ആണെന്നാണ് റിപ്പോര്‍ട്ട്. അവരുടെ സംസ്‌കാരം, ജീവിത ശൈലി എന്നിവയാണ് അതിന് കാരണമെന്നാണ് പറയപ്പെടുന്നത്. ഫിന്‍ലാന്‍ഡുക്കാരുടെ ശ്രദ്ധേയമായ ഒരു സംസ്‌കാരമാണ് സോണാ ബാത്തിംഗ് ( സ്റ്റീം ബാത്തിംഗ്). ഇത് ഒരു സാമൂഹിക ബന്ധത്തിന്റെ കേന്ദ്രകൂടിയാണ് അവര്‍ക്ക്. കൂടാതെ Read More…









