ഫെയ്സ്‌ബുക്ക് വഴി പരിചയപ്പെട്ട് വെറും മൂന്നുദിവസത്തിനുള്ളില്‍ വീട്ടമ്മയ്ക്ക് നഷ്ടമായത് 10 പവന്‍ സ്വര്‍ണം. കോഴിക്കോട് വളയനാട് സ്വദേശിയായ വീട്ടമ്മയാണ് തട്ടിപ്പിനിരയായത്. യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം ഭാരവാഹിയാണ് വിശ്വസിച്ച വീട്ടമയെ പറ്റിച്ച് പണം തട്ടിയത്. ഫെയ്സ്‌ബുക്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാണ് കാസര്‍കോട് നീലേശ്വരം സ്വദേശിയായ ഷനീര്‍ കോട്ടിക്കുളം വീട്ടമ്മയുമായി സൗഹൃദത്തിലായത്. വീട്ടമ്മയുടെ കൈയിലുള്ള സ്വര്‍ണം കുറഞ്ഞ പലിശനിരക്കില്‍ പണയം വയ്ക്കാന്‍ സഹായിക്കാമെന്നു മാത്രമല്ല, ബാങ്ക് നല്‍കുന്ന പണത്തേക്കാള്‍ കൂടുതല്‍ പണവും വാഗ്ദാനം ചെയ്തു. ഇതോടെ വീട്ടമ്മ ഷനീറിനെ Read More…
Author: ashtagon
ഞങ്ങൾക്കെതിരെ നാടകമോ? ബോധവൽക്കരണ നാടകത്തിനിടെ നടനെ സ്റ്റേജിലെത്തി നായ കടിച്ചു
കണ്ണൂര്‍: തെരുവുനായ ശല്യത്തിനെതിരെ ബോധവത്കരണ ഏകാംഗ നാടകം അവതരിപ്പിക്കുന്നതിനിടെ നാടക പ്രവര്‍ത്തകനെ തെരുവുനായ ആക്രമിച്ചു. കണ്ണൂര്‍ കണ്ടക്കൈ സ്വദേശി പി രാധാകൃഷ്ണനെയാണ് തെരുവുനായ കടിച്ചത്. തെരുവുനായശല്യത്തിന് എതിരെയുള്ള ബോധവൽക്കരണ പരിപാടിയിൽ തന്റെ ഏകപാത്ര നാടകമായ ‘പേക്കാലം’ അവതരിപ്പിക്കുകയായിരുന്നു രാധാകൃഷ്ണൻ. നാടകാവതരണത്തിനിടെയാണ് സംഭവം. നാടക പ്രവര്‍ത്തകനായ രാധാകൃഷ്ണന്‍റെ ഏഴാമത്തെ വേദിയായിരുന്നു ഇത്. വായനശാലയുടെ വരാന്തയിൽ ഒരുക്കിയ വേദിയിൽ നാടകം അവതരിപ്പിക്കുന്നതിനിടെ അവിടേക്ക് എത്തിയ തെരുവുനായ രാധാകൃഷ്ണനെ ആക്രമിക്കുകയായിരുന്നു. കുട്ടിക്ക് തെരുവുനായയുടെ കടിയേൽക്കുന്ന ഭാഗം അഭിനയിക്കുന്നതിനിടെയാണ് സംഭവം. നാടകത്തിൽ തെരുവ് Read More…
4 വിവാഹം, 3 മരണം, 40 കോടിയുടെ ഇൻഷുറൻസ്; മാതാപിതാക്കളും ഭാര്യയും ഇരകൾ, സിനിമയെ വെല്ലും ട്വിസ്റ്റിൽ യുവാവ് പിടിയിൽ
മീററ്റിലെ ഒരു വീട്ടിൽ ഒന്നിന് പിന്നാലെ മറ്റൊന്നായി മൂന്ന് മരണങ്ങള്‍. പ്രിയപ്പെട്ടവരുടെ നിർജീവമായ ശരീരത്തിന് മുന്നിൽ തകര്‍ന്നു നിൽക്കുന്ന വിശാൽ കുമാർ (35) എന്ന യുവാവ് നാടിന്റെ നൊമ്പരക്കാഴ്ചയായി. എന്നാല്‍ വർഷങ്ങൾക്കുശേഷം ഇൻഷുറൻസ് ഏജന്റിന് തോന്നിയ സംശയം പൊലീസിനെ അറിയിച്ചതോടെ സിനിമയെ വെല്ലുന്ന ട്വിസ്റ്റാണ് ഈ കഥയിലുണ്ടായത്. പൊലീസ് അന്വേഷണത്തിൽ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ മാതാപിതാക്കളെയും ഭാര്യയെയും യുവാവ് നിഷ്ഠൂരമായി കൊലപ്പെടുത്തിയതിന്റെ വിവരങ്ങളാണ് പുറത്തുവന്നത്. ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ മാതാവിനെയും പിതാവിനെയും ഭാര്യയെയും ഇയാൾ ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് Read More…
‘ജെട്ടി മാമാ… ഞാൻ ഞെട്ടി മാമാ…’ -സാബുവിന് മറുപടിയുമായി ശ്രീനിജിൻ എം.എൽ.എ
തനിക്കെതിരെ ട്വന്റി ട്വന്റി പ്രസിഡന്റ് സാബു എം. ജേക്കബ് ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി പി.വി. ശ്രീനിജിൻ എം.എൽ.എ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പോലും ആരോപിക്കാത്ത പുതിയ 20-20 തള്ളുമായി സാബു ഇറങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം പരിഹസിച്ചു. ‘ജെട്ടി മാമാ… ഞാൻ ഞെട്ടി മാമാ… 20-20 സ്ഥാനാർഥികാൻ ഞാൻ സാബുവിനെ കണ്ടുവെന്ന്. 2018ൽ പാർട്ടി മെമ്പർഷിപ്പിൽ വന്ന ഞാൻ 2021ൽ ഇയാളുടെ അടുത്ത് സ്ഥാനാർത്ഥിയാകാൻ പോയത്രേ… കൊള്ളാം…. നാസ കണ്ടുപിടിത്തമാണല്ലോ… പക്ഷെ ഒത്തില്ല….’ -ശ്രീനിജിൻ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു. മന്ത്രി പി. Read More…
‘ഏത് വേദനയും ഒറ്റ ദിവസം കൊണ്ട് തടവി മാറ്റും’; തിരുമ്മൽ ചികിത്സയുടെ മറവിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; വൈദ്യൻ പിടിയിൽ
കൊല്ലം കരുനാഗപ്പള്ളിയിൽ തിരുമ്മൽ ചികിത്സയുടെ മറവിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. ചേർത്തല തുറവൂർ പള്ളിത്തോട് സ്വദേശി ചന്ദ്രബാബു എന്ന സഹലേഷ് കുമാർ പിടിയിൽ. കരുനാഗപ്പള്ളി പൊലീസാണ് പ്രതിയെ പിടികൂടിയത്. എത്ര പഴക്കമുള്ള വേദനയും ഒറ്റ ദിവസം കൊണ്ട് തടവി മാറ്റിത്തരാമെന്ന് സോഷ്യൽ മീഡിയയിൽ പരസ്യം നൽകിയായിരുന്നു ചികിത്സ. സോഷ്യൽ മീഡിയ പരസ്യം കണ്ടാണ് കണ്ണൂർ സ്വദേശിനി പ്രതിയെ സമീപിച്ചത്. നടുവേദനയുടെ ചികിത്സയ്ക്കായി എത്തിയ യുവതിയോട് പ്രതി ലൈംഗികാതിക്രമശ്രമം നടത്തുകയായിരുന്നു. യുവതി തനിക്ക് നേരിട്ട ദുരനുഭവം വീട്ടുകാരോട് Read More…
‘ഇറക്കംകുറഞ്ഞ വസ്ത്രംധരിച്ച് സംസ്കാരം നശിപ്പിക്കരുത്’; റാംപ് വാക്കിനിടെ മോഡലുകള്‍ക്ക് ഭീഷണി – വീഡിയോ
ഡെറാഡൂൺ ∙ ഉത്തരാഖണ്ഡിലെ ഋഷികേശിൽ സൗന്ദര്യമത്സരത്തിനായുള്ള റിഹേഴ്സലിനിടെ നീളം കുറഞ്ഞ വസ്ത്രം ധരിച്ചുവെന്ന് ആരോപിച്ച് മോഡലുകൾക്ക് ഭീഷണി. ‘രാഷ്ട്രീയ ഹിന്ദു ശക്തി സംഘാതൻ’ എന്ന സംഘടനയിലെ അംഗങ്ങളാണ് മോഡലുകളെ സംഘം ചേർന്ന് തടഞ്ഞതും ഭീഷണിപ്പെടുത്തിയതും. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് രാഘവേന്ദ്ര ഭട്‌നാഗറിന്റെ നേതൃത്വത്തിലായിരുന്നു സംഭവം. ലയൺസ് ക്ലബ് ഋഷികേശ് സംഘടിപ്പിച്ച റാംപ് വാക്കിന്റെ പരിശീലനം നടക്കുന്നിടത്തേയ്‌ക്കെത്തിയ പ്രതിഷേധക്കാർ പാശ്ചാത്യ വസ്ത്രങ്ങൾ ധരിച്ച മത്സരാർഥികളെ തടയുകയായിരുന്നു. പാശ്ചാത്യ വസ്ത്രങ്ങൾ ധരിച്ച മത്സരാർഥികളുമായി പ്രവർത്തകർ രൂക്ഷമായ വാഗ്വാദത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ Read More…
തലയിലും കഴുത്തിലും ഉണ്ടാകുന്ന അർബുദം 10 വർഷം മുമ്പേ കണ്ടെത്താനാകും ! പുതിയ രക്തപരിശോധന
വാഷിങ്‌ടണ്‍: തലയിലും കഴുത്തിലുമുണ്ടാകുന്ന കാന്‍സര്‍, ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിന് കണ്ടെത്താന്‍ കഴിയുന്ന രക്‌തപരിശോധനാ മാര്‍ഗവുമായി ഗവേഷകര്‍. സാധാരണ രീതിയില്‍ രോഗം കണ്ടെത്തുന്നതിനു 10 വര്‍ഷം മുമ്പ് തന്നെ സാധ്യത അറിയാന്‍ കഴിയുമെന്നു ഗവേഷകര്‍. ഹാര്‍വാര്‍ഡ് സര്‍വകലാശാലയുടെ മാസ് ജനറല്‍ ബ്രിഗാമിലെ ഗവേഷകരാണു പുതിയ പരിശോധനാ രീതി വികസിപ്പിച്ചെടുത്തത്. യു.എസിലെ തല – കഴുത്ത് അര്‍ബുദങ്ങളില്‍ ഏകദേശം 70 ശതമാനത്തിനും കാരണം ഹ്യൂമന്‍ പാപ്പിലോമ വൈറസ് (എച്ച്.പി.വി.) ആണെന്നാണു പഠനം ഫലം. അത് വൈറസ് മൂലമുണ്ടാകുന്ന ഏറ്റവും സാധാരണമായ അര്‍ബുദമാണ്. Read More…
കളിക്കളത്തില്‍ അപ്രതീക്ഷിത അതിഥി: ഈച്ചക്കൂട്ടം കളി മുടക്കി, ക്രീസില്‍ സ്‌പ്രേയടിച്ച് പാക് നായിക- വീഡിയോ
കൊളംബോ: ഇന്ത്യയും പാകിസ്‌താനും തമ്മില്‍ നടന്ന വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് മത്സരം പ്രാണികള്‍ തടസപ്പെടുത്തി. പ്രാണികള്‍ കൂട്ടത്തോടെ പറന്നെത്തിയതോടെ താരങ്ങള്‍ മത്സരം നിര്‍ത്തി വയ്‌ക്കാന്‍ നിര്‍ബന്ധിതരായി. ആദ്യം പുക മരുന്ന് ഉപയോഗിച്ചു പ്രാണികളെ തുരത്തി. പക്ഷേ സ്‌റ്റേഡിയത്തിലെ ഫ്‌ളഡ്‌ലൈറ്റുകള്‍ പ്രാണികളെ കൂട്ടത്തോടെ ആകര്‍ഷിച്ചു. 15 മിനിറ്റ് മത്സരം തടസപ്പെട്ടു. പാക് ഓഫ് സ്‌പിന്നര്‍ രമീന്‍ ഷാമിമിന്റെ കണ്ണില്‍ പ്രാണി കുടുങ്ങുകയും ചെയ്‌തു. 38-ാം ഓവറിലായിരുന്നു സംഭവം. സൂര്യന്‍ അസ്‌മതിച്ചതിനു പിന്നാലെയാണു പ്രാണികളെത്തിയത്. പാക് ബൗളര്‍ നഷ്‌റ Read More…
കൈ കൊടുത്തില്ല; ക്രിക്കറ്റില്‍ ഇന്ത്യന്‍ പുരുഷ ടീം സ്വീകരിച്ച അതേ നിലപാടുമായി വനിതാ ടീമും
കൊളംബോ: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യന്‍ പുരുഷ ടീം സ്വീകരിച്ച അതേ നിലപാടുമായി വനിതാ ടീമും. വനിതാ ലോകകപ്പില്‍ മത്സരത്തിന് മുമ്പ് പാകിസ്‌താന്‍ വനിതാ ടീം നായിക ഫാത്തിമ സനയ്‌ക്ക് ഹസ്‌തദാനം നല്‍കാന്‍ ഇന്ത്യന്‍ നായിക ഹര്‍മന്‍പ്രീത് കൗര്‍ തയ്യാറായില്ല. ടോസിന് ശേഷം ഇരുടീമിന്റെയും നായികമാര്‍ ചാനലിനു പ്രതികരണം നല്‍കിയ ശേഷം മടങ്ങി. ടോസ് നേടിയ ഫാത്തിമ സന ഇന്ത്യയെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു. പാകിസ്‌താനെതിരേ ഏഷ്യാ കപ്പില്‍ സ്വീകരിച്ച അതേ സമീപനം വനിതാ ലോകകപ്പിലും Read More…









