Featured Spotlight

ഇൻസ്റ്റഗ്രാമിൽ മോദി തരംഗം:, സെൽഫി വിഡിയോയ്ക്കുശേഷം ഒരൊറ്റദിവസം കൊണ്ട് 10 ലക്ഷം പുതിയ ഫോളോവേഴ്‌സ്!

ന്യൂഡൽഹി ∙ നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സമരം ചെയ്യുന്ന വിദ്യാർഥികളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള സെൽഫി വിഡിയോ പുറത്തുവന്ന് 24 മണിക്കൂറിനകം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാമിൽ പത്ത് ലക്ഷം ഫോളോവേഴ്‌സ് കൂടി. വ്യാഴാഴ്ച രാത്രി 11.52നാണ് പ്രധാനമന്ത്രിയുടെ ഈ ലഘുവിഡിയോ എത്തിയത്. നിലവിൽ ഇൻസ്റ്റഗ്രാമിൽ നരേന്ദ്ര മോദിക്ക് 102 ദശലക്ഷം ഫോളോവേഴ്‌സ് ഉണ്ട്. വ്യാഴാഴ്ച പങ്കുവെച്ച വിഡിയോ വൻ വിജയമായതോടെ അതിനു നന്ദി പറയാനായി തൊട്ടടുത്ത ദിവസവും രാത്രി 11 മണിക്ക് ശേഷം പ്രധാനമന്ത്രി വീണ്ടും Read More…

Featured Sports

ലോകകപ്പിലെ ആ മത്സരങ്ങളിൽ ഒത്തുകളിയും ക്രമക്കേടും നടന്നു; ഏഴു സംഭവങ്ങൾ ചൂണ്ടിക്കാട്ടി ഞെട്ടിക്കുന്ന റിപ്പോർട്ട്

ന്യൂജഴ്സി ∙ ഫിഫ ഫുട്ബോള്‍ ലോകകപ്പിലെ ഏഴു മത്സരങ്ങളില്‍ ക്രമക്കേടുകൾ നടന്നെന്ന് റിപ്പോര്‍ട്ട്. കായിക മത്സരങ്ങളിലെ അഴിമതിയും ക്രമക്കേടുകളും നിരീക്ഷിക്കുന്ന രാജ്യാന്തര സ്വതന്ത്ര സംഘടനയായ ‘കോപ്പൻഹേഗൻ ഗ്രൂപ്പ്’ ആണ് ചില മത്സരങ്ങളിലെ അസ്വാഭാവിക സംഭവങ്ങൾ ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുന്നത്. ഇതിൽ ചില സംഭവങ്ങൾ വാതുവയ്പ്പിനും ക്രമക്കേടിനും വഴിവെച്ചെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റിപ്പോർട്ടിന്റെ വിശദാംശങ്ങൾ പൂർണ്ണമായി പുറത്തുവന്നിട്ടില്ലെങ്കിലും ഇതിന്റെ സംഗ്രഹം കൗൺസിൽ ഓഫ് യൂറോപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മെക്സിക്കോയ്ക്ക് എതിരായ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കൻ താരം തെംബ സ്വാനെ ചുവപ്പ് കാര്‍ഡ് Read More…

Featured Sports

എന്റെ അവസാന സീസണായിരിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു, തീരുമാനമെടുത്തത് കുടുംബത്തോട് ചർച്ച ചെയ്ത്: വെളിപ്പെടുത്തി സഞ്ജു

ഐപിഎലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാനുള്ള തീരുമാനം വലിയൊരു റിസ്ക് ആയിരുന്നുവെന്ന് മലയാളി താരം സഞ്ജു സാംസൺ തുറന്നുപറഞ്ഞു. രാജസ്ഥാൻ വിടാനുണ്ടായ കാരണങ്ങളും, ഐപിഎൽ 2026 സീസണിന്റെ തുടക്കത്തിൽ റൺസെടുക്കാനാവാതെ ബുദ്ധിമുട്ടിയപ്പോൾ ചെന്നൈ സൂപ്പർ കിങ്സ് മാനേജ്‌മെന്റും എം.എസ്. ധോണിയും തന്നിൽ എങ്ങനെയാണ് വിശ്വാസമർപ്പിച്ചതെന്നും സഞ്ജു വെളിപ്പെടുത്തി. ജിയോസ്റ്റാറിന്റെ ‘സൂപ്പർസ്റ്റാർസ്’ എന്ന പരിപാടിയിൽ സംസാരിക്കവെയായിരുന്നു താരത്തിന്റെ ഈ പ്രതികരണം. ട്വന്റി20 ലോകകപ്പിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട ശേഷം കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് സഞ്ജു ചെന്നൈ ക്യാംപിലെത്തുന്നത്. Read More…

Featured Oddly News

പരസ്പരം പിരിയാനാവില്ല; ഒരേ യുവാവിനെ വിവാഹം ചെയ്ത് ഇൻഫ്ലുവൻസർമാരായ മൂന്ന് സഹോദരിമാർ- വീഡിയോ

ലക്നൗ∙ പരസ്പരം പിരിഞ്ഞിരിക്കാൻ വയ്യാത്തതിന്റെ പേരിൽ ഒരേ യുവാവിനെ വിവാഹം ചെയ്ത് മൂന്ന് സഹോദരിമാർ.  ഉത്തർപ്രദേശിലെ അംറോഹ ജില്ലയിലുള്ള ദൗരിയ ഗ്രാമത്തിലാണ് വിചിത്രമായ ഈ സംഭവം നടന്നത്. സരോജ് (20), സാവിത്രി റാണി (19), ഇവരുടെ ബന്ധുവായ സന്തോഷ് ഖടക്‌വംശി (18) എന്നീ യുവതികളാണ് തങ്ങളുടെ ക്യാമറാമാനായ വികാസ് ഖടക്‌വംശിയെ (20) ജീവിതപങ്കാളിയാക്കിയത്. സോഷ്യൽ മീഡിയയിൽ സജീവമായ മൂന്ന് യുവതികളുടെയും വിഡിയോകൾ പകർത്തി നൽകിയിരുന്നത് വികാസായിരുന്നു. ഇതിനിടെ ചില വിഡിയോകളിൽ ഇയാൾ ഇവരുടെ ഭർത്താവായി അഭിനയിക്കുകയും ചെയ്തു. Read More…

Spotlight

ളാക്കാട്ടൂരിലെ കൂട്ട ആത്മഹത്യ: കുടുംബം അനാഥമായതിനു പിന്നില്‍ സാമ്പത്തികക്കുരുക്ക്?

കോട്ടയം: ളാക്കാട്ടൂരിൽ കീടനാശിനി കഴിച്ച് ജീവനൊടുക്കിയ ഒരു കുടുംബത്തിലെ നാലുപേരുടെ സംസ്‌കാരം ഇന്ന് നടക്കും. ളാക്കാട്ടൂർ മറ്റപ്പള്ളി ചിറപ്പുറത്ത് തോമസ് ഏബ്രഹാം (ജോബി, 50), ഭാര്യ ജോസ്‌ന തോമസ് (43), മക്കളായ മരിയ തെരേസ തോമസ് (17), അലൻ തോമസ് (12) എന്നിവരാണ് മരിച്ചത്. നാലുപേരുടെയും മൃതദേഹം ഇന്ന് രാവിലെ 11-ന് ചേപ്പുംപാറ മർത്തമറിയം ദേവാലയത്തിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കും. ഇക്കഴിഞ്ഞ 13-നായിരുന്നു സംഭവം നടന്നത്. തുടർന്ന് ചികിത്സയിലിരിക്കെയാണ് നാലുപേരും മരണത്തിന് കീഴടങ്ങിയത്. Read More…

Health

നെഞ്ചിലെയും മുതുകിലെയും പേശികൾ കരുത്തുറ്റതാക്കൂ, ഹൃദയാഘാത സാധ്യത 31% കുറയ്ക്കാം!

ലോകമെമ്പാടും ആളുകൾ മരണപ്പെടുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഹൃദ്രോഗമാണ്. അതുകൊണ്ടുതന്നെ ഹൃദയാഘാത സാധ്യത കുറയ്ക്കാനുള്ള പുതിയ വഴികൾ കണ്ടെത്തേണ്ടത് ഏറെ അത്യാവശ്യമാണ്. ആരോഗ്യകരമായ ഭക്ഷണം, പതിവായ വ്യായാമം, പുകവലി ഒഴിവാക്കൽ എന്നിവ ഹൃദയത്തെ സംരക്ഷിക്കാനുള്ള പൊതുവായ വഴികളാണെങ്കിലും, പേശികളുടെ ആരോഗ്യവും ഇതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. നെഞ്ചിലെയും പുറകിലെയും പേശികൾക്ക് കൂടുതൽ ബലവും ആരോഗ്യവുമുള്ളവർക്ക് ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യത കുറവാണെന്ന് റേഡിയോളജി (Radiology) എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ഈ പേശികൾ ശരീരത്തിന്റെ മൊത്തത്തിലുള്ള Read More…

Crime Featured

യെവനാണ് പുലി ! പ്ലസ്‌വണില്‍ പഠനം നിര്‍ത്തിയ 18-കാരന്‍ സൈബര്‍ തട്ടിപ്പിന്റെ തലതൊട്ടപ്പന്‍! തട്ടിയത് 64 കോടി

ഗാന്ധിനഗർ: നിർമിതബുദ്ധിയും ടെലഗ്രാം ഗ്രൂപ്പുകളും ദുരുപയോഗം ചെയ്ത് കോടികളുടെ ഓൺലൈൻ തട്ടിപ്പ് നടത്തിവന്ന വൻ റാക്കറ്റിന്റെ മുഖ്യസൂത്രധാരനെ ഗുജറാത്തിലെ സൂറത്ത് സൈബർ ക്രൈം സെൽ അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ കാൺപൂർ സ്വദേശിയായ പതിനെട്ടുകാരൻ രോഹിത് വീരേന്ദ്ര സിങ് ശാക്യയാണ് പിടിയിലായത്. പ്ലസ് വണ്ണിൽ പഠനം ഉപേക്ഷിച്ച ഇയാൾ പതിനാറാം വയസ്സു മുതൽ എ.ഐ ടൂളുകളും ടെലഗ്രാമും ഉപയോഗിച്ച് ഫോണുകൾ ഹാക്ക് ചെയ്യാൻ സഹായിക്കുന്ന ആപ്പുകൾ നിർമ്മിച്ചു തുടങ്ങിയതായി പോലീസ് അറിയിച്ചു. ഝാർഖണ്ഡിലെ ജാംതാറ, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിലെ Read More…

Featured Good News

“ഡ്രൈവറല്ല, 15 കൊല്ലമായി എന്റെ സഹപ്രവർത്തകൻ!”; ബൈപാസ് ശസ്ത്രക്രിയയ്ക്ക് 4.25 ലക്ഷം നൽകി മാതൃകയായി തൊഴിലുടമ

മുംബൈയിലെ ഒരു ഡോക്ടർ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു കുറിച്ച് ഇപ്പോഴും നഷ്ടപ്പെടാത്ത മനുഷ്യസ്നേഹത്തെയും കാരുണ്യത്തെയും വീണ്ടും ഉയര്‍ത്തിക്കാട്ടുന്നു. ഒരു വിജയകരമായ ശസ്ത്രക്രിയയ്ക്ക് ശേഷം നടന്ന ഒരു ഫോൺ കോൾ, തൊഴിലുടമയും ജീവനക്കാരനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് തന്നെ മാറ്റിമറിച്ചതായി ഡോ. പ്രശാന്ത് മിശ്ര എക്സിൽ (X) കുറിച്ചു. ഡോക്ടറുടെ കുറിപ്പ് ഇങ്ങനെയാണ്: ഡ്രൈവറായി ജോലി ചെയ്യുന്ന അദ്ദേഹത്തിന്റെ ഒരു രോഗിക്ക് ബൈപാസ് ശസ്ത്രക്രിയ ആവശ്യമായി വന്നു. തന്റെ സ്വകാര്യ ആശുപത്രിയിൽ ഇതിന് ഏകദേശം 4.25 Read More…

Featured Spotlight

‘രാഷ്ട്രീയം നോക്കി വാ തുറന്നു’; ടൊവിനോയുടെ വീടിനുമുന്നിൽ യുവമോർച്ച പ്രതിഷേധം, ഐക്യദാർഢ്യവുമായി ഡിവൈഎഫ്ഐ

ഇരിങ്ങാലക്കുട: നടൻ ടൊവിനോ തോമസിന്റെ വീടിനു മുന്നിൽ വായ മൂടിക്കെട്ടി പ്രതിഷേധ സമരം നടത്തി യുവമോർച്ച പ്രവർത്തകർ. ഡൽഹിയിൽ സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് അനുകൂലമായി ടൊവിനോ പ്രസ്താവന നടത്തിയതിന് പിന്നാലെയാണ് ഇത്തരമൊരു പ്രതിഷേധവുമായി അവർ രംഗത്തെത്തിയത്. കേരളത്തിലെ പി.എസ്.സി അഴിമതിക്കെതിരെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾ മണ്ണുവാരിത്തിന്ന് സമരം ചെയ്യുമ്പോഴും, സ്വന്തം ജില്ലയായ തൃശൂരിൽ നഴ്‌സുമാർ രാപ്പകൽ സമരം നടത്തുമ്പോഴും പ്രതികരിക്കാത്ത നടൻ രാഷ്ട്രീയം നോക്കിയാണ് ഇപ്പോൾ വായ തുറന്നിരിക്കുന്നതെന്ന് ആരോപിച്ചായിരുന്നു സമരം. ചെട്ടിപ്പറമ്പിൽ നിന്ന് ബസ് Read More…