Crime

‘മോശം വാക്കുകൾ ഉപയോഗിച്ചു, അശ്ലീലമായ ആംഗ്യങ്ങൾ’: മധു ബാബുവിനെതിരെ നിർമാതാവ് ഷീല കുര്യന്‍ കോടതിയിൽ

കൊച്ചി ∙ കസ്റ്റഡി മർദനവുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ നേരിടുന്ന ആലപ്പുഴ മുൻ ഡിവൈഎസ്പി മധു ബാബുവിനെതിരെ സിനിമ നിർമാതാവ് ഷീല കുര്യന്‍ ഹൈക്കോടതിയിൽ. മധു ബാബു മോശമായി പെരുമാറുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തു എന്നു കാണിച്ചാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയിൽ ജസ്റ്റിസ് ജി.ഗിരീഷ് സംസ്ഥാന പൊലീസ് മേധാവിയടക്കമുള്ളവരോടു വിശദീകരണം തേടി. ഒരുമാസത്തിനകം മറുപടി സമർപ്പിക്കണം. മധു ബാബുവിനും ഹൈക്കോടതി നോട്ടിസ് അയച്ചിട്ടുണ്ട്. നവംബർ 13നു കേസ് വീണ്ടും പരിഗണിക്കും. 2021ൽ തന്റെ പക്കൽ നിന്ന് ആലപ്പുഴ സ്വദേശി Read More…

Crime

അമിത്തിന്റെ അടക്കം ഒളിപ്പിച്ച 3 വാഹനങ്ങൾ കൂടി പിടിച്ചെടുത്തു; ബാങ്ക്‌ അക്കൗണ്ട്‌ വിവരങ്ങള്‍ ഹാജരാക്കണം, ദുല്‍ഖറിനും അമിത്തിനും ഇ.ഡി. നോട്ടീസ്‌

കൊച്ചി: ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് മൂന്ന് വാഹനങ്ങള്‍ കൂടി പിടിച്ചെടുത്തു. നടൻ അമിത് ചക്കാലക്കലിന്റെ രണ്ട് വാഹനങ്ങളും പാലക്കാട് സ്വദേശിയുടെ ഒരു വാഹനവുമാണ് പിടിച്ചെടുത്തത്. വാഹനങ്ങള്‍ കൊച്ചിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നുവെന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്. ഇതിനിടെ ഭൂട്ടാന്‍ വാഹനക്കടത്തുമായി ബന്ധപ്പെട്ട്‌ സിനിമാതാരങ്ങളായ ദുല്‍ഖര്‍ സല്‍മാനും അമിത്‌ ചക്കാലയ്‌ക്കലിനും എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ (ഇ.ഡി.) നോട്ടീസ്‌ നല്‍കും. ഇ.ഡി. റെയ്‌ഡില്‍ പിടിച്ചെടുത്ത രേഖകള്‍ പരിശോധിച്ച ശേഷമായിരിക്കും നടപടി. ബാങ്ക്‌ അക്കൗണ്ട്‌ വിവരങ്ങള്‍ ഹാജരാക്കാന്‍ ഇരുവര്‍ക്കും നിര്‍ദേശം നല്‍കി. നിയമപരമായ നടപടിക്രമങ്ങള്‍ Read More…

Featured Sports

റിച്ചാ ഘോഷിന്റെ ഒറ്റയാള്‍ പോരാട്ടം പാഴായി, ഇന്ത്യക്ക് ആദ്യ തോൽവി; ദക്ഷിണാഫ്രിക്കയ്ക്ക് 3 വിക്കറ്റ് ജയം

വിശാഖപട്ടണം: ഐ.സി.സി. വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യക്ക് തോല്‍വി. മൂന്നാം മത്സരത്തില്‍ മൂന്നു വിക്കറ്റിനാണ് ഇന്ത്യയുടെ പരാജയം. തുടക്കത്തിലെ തകര്‍ച്ചയ്ക്കുശേഷം റിച്ചാ ഘോഷിന്റെ തകര്‍പ്പന്‍ ബാറ്റിങ് ഇന്ത്യയ്ക്ക് 251 റണ്ണെന്ന ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചു. സമാനഅവസ്ഥയിലൂടെ കടന്നുപോയ ദക്ഷിണാഫ്രിക്കയെ 54 പന്തില്‍ അഞ്ചു സിക്‌സും എട്ടുഫോറും അടക്കം പുറത്താകാതെ 84 റണ്ണുമായി നാദിന്‍ ഡി ക്ലര്‍ക്ക് ലക്ഷ്യത്തിലെത്തിച്ചു. ഏഴു പന്ത് ബാക്കി നില്‍ക്കെ അമന്‍ജ്യോത് കൗറിനെ സിക്‌സറിനു പറത്തിയാണ് ക്ലര്‍ക്ക് ജയം കുറിച്ചത്. മൂന്നു Read More…

Crime

യുവാവ് ഓടിയത് പ്രകൃതിവിരുദ്ധ പീഡനം പേടിച്ച്; മാലമോഷണം ആരോപിച്ച് ജനം തല്ലിച്ചതച്ചു, എല്ലാം വീട്ടുടമസ്ഥന്റെ നാടകം

അതിഥി തൊഴിലാളിയെ ക്രൂരമായി മർദ്ദിച്ച് ജനക്കൂട്ടവും പൊലീസും. മാല മോഷ്ടിച്ചു എന്ന് ആരോപിച്ചാണ് മർദ്ദനം നടത്തിയത്. കോഴിക്കോട് കൂടറഞ്ഞിയിലാണ് സംഭവം. ചൊവ്വാഴ്ച വൈകുന്നേരം ജോലി ചെയ്യാനുണ്ടെന്ന് പറഞ്ഞ് അസാമുകാരനായ യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി. ജോലി കഴിഞ്ഞതിനു ശേഷം ബോഡി മസാജിനായി വീട്ടുടമസ്ഥൻ നിര്‍ബന്ധിച്ചു. ഈ സമയം പ്രകൃതി വിരുദ്ധ പീഡനത്തിന് ഇയാള്‍ ശ്രമം നടത്തിയതായി യുവാവ് പറയുന്നു. ഇത് കണ്ട് പേടിച്ച് യുവാവ് വീട്ടിൽ നിന്ന് ഇറങ്ങി ഓടി. പന്തികേട് മണത്ത വീട്ടുടമസ്ഥൻ യുവാവ് ഓടുന്ന സിസിടിവി Read More…

Featured Oddly News

നടുവേദന മാറ്റാന്‍ ജീവനുള്ള 8 തവളകളെ കഴിച്ച് 82കാരി; പിന്നീട് സംഭവിച്ചത്….

രോഗം മാറാന്‍ പൊടിക്കൈകളും ഒറ്റമൂലികളുമൊക്കെ എല്ലാ നാട്ടിലും പ്രചാരത്തിലുണ്ട്. എളുപ്പത്തില്‍ ഫലം കിട്ടുമെന്ന വിശ്വാസം പലപ്പേഴും ആളുകളെ അപകടത്തില്‍ കൊണ്ടുചെന്നെത്തിക്കാറുണ്ട്. ഇവിടെ നടുവേദന കുറയുമെന്ന് പറഞ്ഞ് നാട്ടുവൈദ്യന്റെ നിർദേശ പ്രകാരം 82കാരി കഴിച്ചത് ജീവനുള്ള 8 തവളകളെയാണ്. ഇതോടെ കടുത്ത വയറുവേദന ഉണ്ടാവുകയും വയോധികയെ ആശുപത്രിയിൽ പ്രവേശിപ്പിക്കോണ്ടി വരികയും ചെയ്തു. സംഭവം നടന്നത് ചൈനയിലാണ് . സാങ് എന്ന വയോധിക ഹെർണിയേറ്റഡ് ഡിസ്‌ക് പ്രശ്നത്തെത്തുടര്‍ന്ന് കടുത്ത നടുവേദന അനുഭവിച്ചു വരികയായിരുന്നു. നാടൻചികിത്സ ഫലം കാണുമെന്ന് കരുതിയാണ് തന്റെ Read More…

Crime

ടെന്റിൽ മാതാവിനൊപ്പം ഉറങ്ങിയ ബാലികയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊന്നു, കൊല്ലപ്പെട്ടത് ദസറ ഉത്സവത്തിന് ബലൂൺ വിൽക്കാനെത്തിയ കുട്ടി

ബംഗളൂരു: മൈസൂരു ദസറ ആഘോഷത്തോടനുബന്ധിച്ച് ബുധനാഴ്ച ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ ‘തെപ്പോത്സവ’ത്തിൽ ബലൂണുകൾ വിറ്റ് ക്ഷീണിച്ച് രാത്രി മാതാവിനൊപ്പം ടെന്റിൽ ഉറങ്ങിയ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊന്നു. കർണാടക കലബുറുഗി സ്വദേശിനിയായ പത്തു വയസുകാരി കിടന്നുറങ്ങിയ ടെന്റിൽ നിന്ന് 50 മീറ്റർ അകലെ ചെളിക്കൂനക്കരികിലാണ് വ്യാഴാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്. മൈസൂരു ദൊഡ്ഡക്കെരെ മൈതാനത്ത് മാതാപിതാക്കൾക്കൊപ്പം താൽക്കാലിക ടെന്റിൽ താമസിച്ചിരുന്ന പെൺകുട്ടി മേളയിൽ സന്ദർശകർക്ക് ബലൂണുകൾ വിറ്റ് ഉപജീവനമാർഗം കണ്ടെത്തുകയായിരുന്നു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്; “ബുധനാഴ്ച Read More…

Movie News

‘ബീഫ് ബിരിയാണിയും, ധ്വജപ്രണാമവും വേണ്ട’ എന്ന് സെൻസർ ബോർഡ്; ഷെയ്ൻ നി​ഗം പടം ‘ഹാൽ’ പ്രതിസന്ധിയിൽK 19 കട്ടുകള്‍ വേണമെന്ന്

ഷെയ്ൻ നിഗം നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഹാൽ’ സെൻസർ കുരുക്കിൽ. ചിത്രത്തിലെ ‘ധ്വജപ്രണാമം, സംഘം കാവലുണ്ട്’ എന്നീ ഡയലോഗുകൾ ഒഴിവാക്കണമെന്നും ബീഫ് ബിരിയാണി കഴിക്കുന്ന രംഗം നീക്കം ചെയ്യണമെന്നുമാണ് സെൻസർ ബോർഡ് നിദേശിച്ചിരിക്കുന്നത്. ചിത്രത്തിന് ഇതുവരെയും സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. ആകെ 19 കട്ടുകളാണ് സെൻസർ ബോർഡ് നിർദ്ദേശിച്ചിരിക്കുന്നത്. എന്നാൽ സെൻസർ ബോർഡിന്റെ നടപടിക്കെതിരെ നിർമ്മാതാക്കളായ ജെവിജെ പ്രൊഡക്ഷൻസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. നവാഗതനായ വീര സംവിധാനം ചെയ്യുന്ന, ഷെയിൻ നിഗം നായകനാകുന്ന ‘ഹാല്‍’ സെപ്റ്റംബർ 12 നായിരുന്നു Read More…

Crime

ഭാര്യ വ്യക്ക രോഗി, ആശുപത്രിയില്‍ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി ഭര്‍ത്താവ്; ശേഷം കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം പട്ടത്ത് സ്വകാര്യ ആശുപത്രിൽ രോഗിയായ ഭാര്യയെ കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു. കരകുളം സ്വദേശികളായ ജയന്തിയും (62) ഭാസുരനുമാണ് (73) രിച്ചത്. ജയന്തിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം ഭാസുരൻ ആശുപത്രിയിലെ അഞ്ചാം നിലയിലെ പടിക്കെട്ടിൽ നിന്ന് ചാടുകയായിരുന്നു.സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം ഒക്ടോബർ 1നാണ് വൃക്കരോഗിയായ ജയന്തിയെ പട്ടം എസ്‌യുടി ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്. ഡയാലിസിസ് അടക്കമുള്ള ചികിത്സയ്ക്കായാണ് ജയന്തിയെ ഇവിടെ പ്രവേശിപ്പിച്ചത്. ജയന്തിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം, ഭാസുരൻ കെട്ടിടത്തിനു മുകളിൽനിന്നു ചാടി Read More…

Lifestyle

ഭാഗ്യതാര ലോട്ടറി: ഒരുകോടി ലഭിച്ചത്‌ പപ്പടത്തൊഴിലാളിക്ക്‌

കോതമംഗലം: ഭാഗ്യതാര ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചയാളിനെ തിരിച്ചറിഞ്ഞു. നെല്ലിക്കുഴിയിലെ പപ്പട നിര്‍മാണത്തൊഴിലാളി തൃശൂര്‍ പുന്നയൂര്‍ക്കുളം പ്രാരത്ത്‌ ബിബുരാജിനാ(52)ണ്‌ ഒന്നാം സമ്മാനം ലഭിച്ചത്‌. 40 വര്‍ഷമായി പപ്പടനിര്‍മാണത്തൊഴിലാളിയായ ബിബുരാജ്‌ 13 വര്‍ഷമായി നെല്ലിക്കുഴിയില്‍ വാടക മുറിയില്‍ പപ്പടം നിര്‍മിച്ചുവിറ്റുവരികയാണ്‌. സ്‌ഥിരമായി ലോട്ടറിയെടുക്കാറുണ്ട്‌. നെല്ലിക്കുഴി പിള്ളേച്ചന്‍സ്‌ ലക്കി സെന്ററില്‍നിന്നെടുത്ത ബി.ബി. 736437 നമ്പര്‍ ടിക്കറ്റിനാണു സമ്മാനം.ഫലം ഉറപ്പിച്ച ഉടന്‍ നാട്ടിലെത്തി ലോട്ടറി ടിക്കറ്റ്‌ ബാങ്കില്‍ നല്‍കി. വീടു നിര്‍മിക്കണമെന്നാണ്‌ ആഗ്രഹം. സ്വകാര്യ സ്‌ഥാപനത്തില്‍ ജോലിക്കാരിയായ Read More…