Lifestyle

വിമാനത്തില്‍ വിളമ്പിയ മാംസാഹാരം തൊണ്ടയില്‍ കുടുങ്ങി സസ്യഭുക്കായ ഡോക്ടറുടെ മരണം; 1.14 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മകന്‍

വാഷിങ്ടണ്‍: വിമാനത്തില്‍ വിളമ്പിയ മാംസാഹാരം തൊണ്ടയില്‍ കുടുങ്ങി സസ്യഭുക്കായ വയോധികന്‍ മരിച്ച സംഭവത്തില്‍ 128,821 ഡോളര്‍ (ഏകദേശം 1.14 കോടി രൂപ) നഷ്ടപരിഹാരമാവശ്യപ്പെട്ട് ഖത്തര്‍ എയ്ര്‍വേയ്സിനെതിരേ കേസ്. കലിഫോര്‍ണിയയില്‍ കാര്‍ഡിയോളജിസ്റ്റായിരുന്ന ശ്രീലങ്കന്‍ പൗരന്‍ ഡോ. അശോക ജയവീര(85)യാണ് 2023 ജൂണ്‍ 30-ന് ലൊസാഞ്ചലസില്‍നിന്ന് കൊളംബോയിലേക്കുള്ള യാത്രാമധ്യേ ഖത്തര്‍ എയര്‍വേയ്സ് വിമാനത്തില്‍ മരിച്ചത്. 15 മണിക്കൂറിലേറെ നീളുന്ന യാത്രയില്‍ സസ്യാഹാരം വേണമെന്നു ഡോ. ജയവീര ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അങ്ങനെയൊരു ഓര്‍ഡര്‍ ലഭിച്ചില്ലെന്നും അതിനാല്‍, സാധാരണ വിളമ്പുന്ന സസ്യേതരഭക്ഷണത്തില്‍നിന്നു മാംസഭാഗം Read More…

Sports

ഏഷ്യകപ്പ് കിരീടം എ.സി.സി ഓഫീസിൽ പൂട്ടിയിട്ടു! താന്‍ നേരിട്ടെത്തി മാത്രമേ കൈമാറാവൂയെന്ന് നഖ്‌വിയുടെ കർശന നിർദേശം

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് അവസാനിച്ചെങ്കിലും വിവാദങ്ങള്‍ക്കു വിരാമമില്ല. ജേതാക്കളായ ഇന്ത്യന്‍ ടീമിന് കിരീടം നല്‍കാത്തതാണു വിവാദങ്ങള്‍ക്ക് അടിസ്ഥാനം. ദുബായിലെ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ആസ്ഥാനത്താണു കിരീടം. ട്രോഫി അവിടെനിന്നു മാറ്റുകയോ കൈമാറുകയോ ചെയ്യരുതെന്ന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാനും പാകിസ്താന്റെ ആഭ്യന്തര മന്ത്രിയുമായ മൊഹ്‌സിന്‍ നഖ്വി നിര്‍ദേശിച്ചിട്ടുണ്ട്. ട്രോഫി ദുബായിലെ എ.സി.സി. ഓഫീസില്‍ പൂട്ടി വെച്ച നിലയിലാണെന്നു വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടു. നഖ്വിയുടെ അനുമതിയും നേരിട്ടുള്ള സാന്നിധ്യവുമില്ലാതെ ട്രോഫി മാറ്റുകയോ കൈമാറുകയോ ചെയ്യരുതെന്നാണു നിര്‍ദ്ദേശം. Read More…

Featured Good News

മകളുടെ ആഗ്രഹത്തിനു മുന്നില്‍ കണ്ണടയ്ക്കാതെ കോടതി; എൻറോളിനു സാക്ഷിയാകാന്‍ പിതാവിനു പരോള്‍, ‘എല്ലാ കുട്ടികള്‍ക്കും അച്ഛന്‍ ഹീറോ’

കൊച്ചി: വധശ്രമക്കേസില്‍ തടവിനു ശിക്ഷിക്കപ്പെട്ട പിതാവിന്, മകള്‍ അഭിഭാഷകയായി എൻറോൾ ചെയ്യുന്നതിനു സാക്ഷിയാകാന്‍ ഹൈക്കോടതി അഞ്ചു ദിവസത്തെ പരോള്‍ അനുവദിച്ചു. മലപ്പുറം സ്വദേശിയായ അന്‍പതുകാരനാണു ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണന്‍ താത്കാലിക പരോള്‍ അനുവദിച്ചത്. എൻറോൾ ചെയ്യുമ്പോള്‍ പിതാവിന്റെ സാന്നിധ്യമുണ്ടാകണമെന്ന മകളുടെ ആഗ്രഹം പരിഗണിച്ച ഹൈക്കോടതി, പ്രത്യേക സാഹചര്യം കണക്കിലെടുത്താണു പരോള്‍ അനുവദിക്കുന്നതെന്നു വ്യക്തമാക്കി. പരോള്‍ എല്ലാ സാഹചര്യങ്ങളിലും അനുവദിക്കാനാവില്ലെന്നും പരോളിനു പ്രഥമദൃഷ്ട്യാ ഹര്‍ജിക്കാരന്‍ അര്‍ഹനല്ലെന്നും കോടതി പറഞ്ഞു. ‘മകളുടെ കണ്ണിലൂടെയാണു കോടതി വിഷയം പരിഗണിക്കുന്നത്. ഹര്‍ജിക്കാരന്‍ ശിക്ഷ Read More…

Oddly News

അഫ്ഗാനോട് കളിക്കരുത്; അമേരിക്ക പറഞ്ഞുതരും! ഇന്ത്യയെ പുകഴ്ത്തി താലിബാന്‍ മന്ത്രി; പാകിസ്താന് താക്കീത്

ഇന്ത്യയെ പുകഴ്ത്തിയും പാകിസ്താനെ രൂക്ഷമായി വിമര്‍ശിച്ചും അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം. ഭീകരരെ തുടച്ചുനീക്കി സമാധാനത്തിന്റെ പാത പിന്തുടരാന്‍ താലിബാന്‍ വിദേശകാര്യമന്ത്രി ആമിര്‍ ഖാന്‍ മുത്തഖി പാകിസ്താനോട് ആഹ്വാനം ചെയ്തു. അഫ്ഗാനികളുടെ ധീരത പരീക്ഷിക്കരുതെന്നും മുത്തഖി പാകിസ്താനു മുന്നറിയിപ്പ് നല്‍കി. അഫ്ഗാനില്‍ പ്രശ്നമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നവര്‍ സോവിയറ്റ് യൂണിയനോടും അമേരിക്കയോടും നാറ്റോയോടും ചോദിച്ചാല്‍ മതി. അഫ്ഗാനോട് കളിക്കുന്നതു നല്ലതിനല്ലെന്ന് അവര്‍ പറഞ്ഞുതരും. പാകിസ്താനുമായി നല്ല ബന്ധമാണ് അഫ്ഗാന്‍ ആഗ്രഹിക്കുന്നത്. അതുപക്ഷേ, ഒരുവശത്തേക്കു മാത്രമായി നടപ്പില്ല- മുത്തഖി ഓര്‍മിപ്പിച്ചു. കാബൂളില്‍ അടുത്തിടെ Read More…

Crime

‘ഭാര്യയെ വിവാഹമോചനം ചെയ്യണം, അവരുടെ അനിയത്തിയെ കല്യാണം കഴിക്കണം’; എതിർത്ത ഭാര്യാസഹോദരനെയും അനിയത്തിയേയും കുത്തിക്കൊന്ന് യുവാവ്

ഭാര്യയുമായുള്ള വിവാഹമോചനം നടത്തി അവരുടെ അനിയത്തിയെ വിവാഹം കഴിക്കണമെന്ന വിചിത്ര ആവശ്യമുന്നയിച്ച യുവാവ് അതിനെ എതിര്‍ത്ത ഭാര്യാസഹോദരനെയും സഹോദരിയെയും കുത്തി കൊലപ്പെടുത്തി. സന്ദീപ് ഗൗർ എന്ന യുവാവാണ് കൊലപാതകത്തിന്റെ പേരില്‍ അറസ്റ്റിലായത്. ആവശ്യം കേട്ടമാത്രയിൽ ഭാര്യയുടെ കുടുംബം മുഴുവൻ അതിനോട് എതിർപ്പു പ്രകടിപ്പിച്ചു. ഇതില്‍ രോഷം പൂണ്ട് സന്ദീപ് ഭാര്യാസഹോദരനെയും സഹോദരിയെയും മാതാവിനെയും കത്തികൊണ്ട് കുത്തി. ഭാര്യാസഹോദരനും സഹോദരിയും സംഭവ സ്ഥലത്തുതന്നെ മരണപ്പെട്ടു. ഭാര്യാമാതാവ് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഗുജറാത്തിലെ സൂറത്തിലാണ് നാടിനെ നടുക്കിയ സംഭവം. ഉത്തർപ്രദേശിലെ Read More…

Oddly News

‘വിദ്യാഭ്യാസമുള്ള ഒരാളും ഇല്ലേ ഇവിടെ’: അക്ഷരത്തെറ്റിന് അധ്യാപകന് സസ്പെൻഷൻ, അടിച്ചുകൊടുത്ത ഓർഡറിലും നിറയെ തെറ്റ്!

ഷിംലയില്‍ സ്കൂൾ അധ്യാപകൻ എഴുതി കൊടുത്ത ബാങ്ക് ചെക്കിൽ നിറയെ അക്ഷരത്തെറ്റകള്‍. ചെക്കിന്റെ ചിത്രം ഉള്‍പ്പെടെ സംഭവം സമൂഹമാധ്യങ്ങളിൽ വൈറലായതോടെ വിദ്യാഭ്യാസ വകുപ്പ് ഉടന്‍തന്നെ നടപടിയെടുത്തു. താമസിയാതെഅധ്യാപകന് സസ്പെൻഷൻ അടിച്ചുകൊടുത്തു . എന്നാൽ, ആ ഓർഡറിലാകട്ടെ അക്ഷരത്തെറ്റുകളുടെ പ്രവാഹം. ‘പ്രിൻസിപ്പൽ’ എന്ന് ഇംഗ്ലീഷിൽ എഴുതിയതുപോലും തെറ്റായി. ഇതോടെ, ചെക്കിനു പിന്നാലെ സസ്പെൻഷൻ ഓർഡറും സമൂഹമാധ്യമങ്ങളില്‍ വൈറലായി. ‘വിദ്യാഭ്യാസമുള്ള ഒരുത്തൻ പോലുമില്ലേ ഈ നാട്ടിൽ’ എന്നാണ് സമൂഹമാധ്യമങ്ങളിലെ രൂക്ഷ പരിഹാസം. ഹിമാചലിലെ സിർമൗറിലെ റോൺഹട്ടിലുള്ള ഗവ. സീനിയർ സെക്കൻഡറി Read More…

Celebrity

‘ഉദ്ഘാടനങ്ങൾക്ക് ഇപ്പോൾ തുണിയുടുക്കാത്ത താരങ്ങൾ മതി, മോഹൻലാൽ നടത്തുന്നത് ഒളിഞ്ഞുനോട്ട പരിപാടി’; വിവാദ പ്രസംഗവുമായി യു പ്രതിഭ

നാട്ടിൽ ഉദ്ഘാടനങ്ങൾക്ക് ഇപ്പോൾ തുണിയുടുക്കാത്ത താരങ്ങളെ മതിയെന്നും തുണിയുടുക്കാത്ത താരം വന്നാൽ എല്ലാവരും ഇടിച്ചു കയറുകയാണെന്നും സിപിഎം എംഎൽഎ യു പ്രതിഭ. അത് നിർത്താനും അവരോട് തുണിയുടുത്ത് വരാനും പറയണം. ഇത് സദാചാരം എന്ന് പറഞ്ഞ് തന്‍റെ നേരെ വരരുതെന്നും യു പ്രതിഭ പറഞ്ഞു. കഴിഞ്ഞ ദിവസം കായംകുളത്ത് നടന്ന സാംസ്കാരിക പരിപാടിക്കിടെയാണ് പ്രതിഭയുടെ വിവാദ പ്രസംഗം. മാന്യമായി വസ്ത്രം ധരിക്കുകയാണ് വേണ്ടത്. തുണി ഉടുക്കാനും ഉടുക്കാതിരിക്കാനും സ്വാതന്ത്ര്യം ഉള്ള നാട്ടിലാണ് നമ്മൾ ജീവിക്കുന്നതെന്നും പ്രതിഭ പറഞ്ഞു.മോഹൻലാലിന്‍റെ Read More…

Celebrity

ഹിമാലയത്തിലെ ഗുഹയിൽ രജനീകാന്തിന്റെ ധ്യാനം, ആരാധകർക്കൊപ്പം സെൽഫി, ദൃശ്യങ്ങൾ വൈറൽ

സിനിമയിലെ ഇടവേളകളില്‍ ഹിമാലയത്തിലാണ് തമിഴ് സൂപ്പർസ്റ്റാർ രജനികാന്ത് സമയം ചെലവഴിക്കാറ്. കുറച്ചുവർഷങ്ങളായി ഇതാണ് അദ്ദേഹത്തിന്റെ ശീലം. താൻ ഒരു ആത്മീയവാദിയാണെന്നും അവിടേക്കുള്ള യാത്ര മനസ്സിന് ശാന്തത നൽകുമെന്നും അദ്ദേഹം ഒട്ടേറെ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. അദ്ദേഹം ഈയിടെ നടത്തിയ ഹിമാലയൻ യാത്രയിൽനിന്നുള്ള ചിത്രങ്ങളിലും വീഡിയോകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. രജനി ധ്യാനിക്കുന്നതും ആരാധകർക്കൊപ്പം സെൽഫിയെടുക്കുന്നതും ദൃശ്യങ്ങളിൽ കാണാം. മഹാവതാർ ബാബാജി ഗുഹയിൽ കറുത്ത ജമ്പറും വെളുത്ത പാന്റും ധരിച്ച രജനികാന്തിനെയാണ് ഓൺലൈനിൽ പ്രചരിക്കുന്ന ചിത്രങ്ങളിൽ കാണുന്നത്. ഒരു Read More…

Oddly News

ജെയ്‌ഷെ മുഹമ്മദ് ആദ്യ വനിത ഭീകര യൂനിറ്റ് രൂപവത്കരിച്ചു: മസൂദ് അസറിന്റെ സഹോദരി സാദിയ അസ്ഹർ കമാൻഡർ

ഇസ്‌ലാമാബാദ്‌: വനിതാ വിഭാഗം രൂപീകരിക്കുന്നതായി പ്രഖ്യാപിച്ച്‌ പാകിസ്‌താന്‍ ആസ്‌ഥാനമായുള്ള ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ്‌. ‘ഓപ്പറേഷന്‍ സിന്ദൂറി’ല്‍ നേരിട്ട കനത്ത തിരിച്ചടിക്ക്‌ പിന്നാലെ ഇന്ത്യയിലുള്‍പ്പെടെ ജെയ്‌ഷിന്റെസ്വാധീനം പുനരുജ്‌ജീവിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്‌ ഇതെന്നാണ്‌ വിലയിരുത്തല്‍. മസൂദ്‌ അസര്‍ നേതൃത്വം നല്‍കുന്ന ഈ ഭീകരസംഘത്തില്‍ ആദ്യമായാണ്‌ വനിതകളെ ഉള്‍പ്പെടുത്തുന്നത്‌.സായുധ ദൗത്യങ്ങളില്‍നിന്നും പോരാട്ടങ്ങളില്‍നിന്നും സ്‌ത്രീകളെ പരമ്പരാഗതമായി വിലക്കിയിരുന്ന സംഘടനയാണ്‌ ജെയ്‌ഷെ. ബുധനാഴ്‌ചയാണ്‌ അവര്‍ തങ്ങളുടെ തന്ത്രങ്ങളില്‍ മാറ്റം വരുത്തി ‘ജമാഅത്തുല്‍ മുഅ്‌മിനാത്ത്‌’ എന്ന വനിതാവിഭാഗം രൂപീകരിച്ചത്‌. ഇതിലേക്കുള്ള റിക്രൂട്ട്‌മെന്റ്‌ ബഹാവല്‍പുരിലെ മര്‍കസില്‍ Read More…