Featured Oddly News

പ്ലീസ്.. ഒരിക്കല്‍ക്കൂടി… 43 വര്‍ഷം ഭരിച്ചത്‌ പോരാ, 92-ാം വയസില്‍ അങ്കത്തിന്‌, ലോകത്തിലെ ഏറ്റവും പ്രായംകൂടിയ പ്രസിഡന്റ്‌ ബിയ

യോണ്‍ഡേ(ക്യാമറൂണ്‍): ലോകത്തിലെ ഏറ്റവും പ്രായം ചെന്ന പ്രസിഡന്റ്‌ എന്ന വിശേഷണമുള്ള പോള്‍ ബിയ(92)യ്‌ക്ക്‌ ഒരിക്കല്‍ക്കൂടി പ്രസിഡന്റാകാന്‍ മോഹം. 43 വര്‍ഷമാണ്‌ അദ്ദേഹം കാമറൂണിനെ നയിച്ചത്‌. ഭിന്നിച്ചുനില്‍ക്കുന്ന പ്രതിപക്ഷം കാരണം അദ്ദേഹം വീണ്ടും ജയിക്കുമെന്നാണു നിരീക്ഷകര്‍ പറയുന്നത്‌. ജയിച്ചാല്‍ ഏഴു വര്‍ഷം കൂടി അധികാരത്തില്‍ തുടരാം. മുന്‍ സര്‍ക്കാര്‍ വക്‌താവ്‌ ഇസ്സ ച്ചിരോമ ബക്കറി(79) ഉള്‍പ്പെടെ 11 എതിരാളികളെയാണു ബിയ നേരിടുന്നത്‌. വര്‍ഷങ്ങളായി പൊതുരംഗത്ത്‌ അധികം പ്രത്യക്ഷപ്പെടാതിരുന്ന ബിയ, ചൊവ്വാഴ്‌ച മറോവയില്‍ തന്റെ ആദ്യത്തെയും അവസാനത്തെയും പ്രചാരണ പരിപാടിയില്‍ Read More…

Crime Featured

നിരന്തരം ശകാരിക്കും, അടിക്കും; ഭാര്യയുടെയും മക്കളുടെയും കൊല; ഇമാമിന്റെ രണ്ടു വിദ്യാര്‍ത്ഥികൾ അറസ്റ്റിൽ

ബാഗ്പത് (യുപി): ബാഗ്പത് ജില്ലയിലെ ദോഘാട്ട് പ്രദേശത്ത് പ​ള്ളി ഇ​മാ​മി​ന്റെ ഭാ​ര്യ​യെ​യും ര​ണ്ട് പെ​ൺ​കു​ട്ടി​ക​ളെ​യും കൊലപ്പെടുത്തിയ കേസിൽ അദ്ദേഹത്തിന്റെ രണ്ട് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു . ഇ​ബ്രാ​ഹിം നി​ര​ന്ത​രം ശ​കാ​രി​ക്കു​ന്ന​തും അ​ടി​ക്കു​ന്ന​തു​മാ​ണ് ത​ങ്ങ​ളെ കൃ​ത്യ​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് ഇ​വ​രു​ടെ മൊ​ഴി. ശനിയാഴ്ച ആൺകുട്ടികൾ പുരോഹിതന്റെ ഭാര്യയെയും രണ്ട് പെൺമക്കളെയും ചുറ്റിക കൊണ്ട് ആക്രമിക്കുകയും, കത്തികൊണ്ട് കുത്തുകയും ചെയ്തുവെന്ന് പറഞ്ഞു. പള്ളിയിൽ ദൈനംദിന പാഠങ്ങൾക്കായി എത്തിയ ചില കുട്ടികൾ ഇബ്രാഹിമിന്റെ ഭാര്യ ഇസ്രാന (30), പെൺമക്കളായ സോഫിയ (5), Read More…

Crime

റിവ്യൂ എഴുതിയാല്‍ മതി! ‘വര്‍ക്ക്‌ ഫ്രം ഹോം’ തട്ടിപ്പ്‌: കൊച്ചിയില്‍ യുവതിയുടെ 5.75 ലക്ഷം തട്ടി

മട്ടാഞ്ചേരി : വര്‍ക്ക്‌ ഫ്രം ഹോം വഴി വരുമാനം നേടാം എന്ന്‌ പറഞ്ഞ്‌ വിശ്വസിപ്പിച്ച്‌ വീട്ടമ്മയില്‍ നിന്ന്‌ പണം തട്ടിയെടുത്തതായി പരാതി. ഫോര്‍ട്ട്‌കൊച്ചി സ്വദേശിനിയായ 36 വയസുകാരിക്കാണ്‌ 5.75 ലക്ഷം രൂപയോളം നഷ്‌ടമായത്‌. കഴിഞ്ഞ ഏതാനും മാസങ്ങളിലായാണ്‌ ഈ തട്ടിപ്പ്‌ നടന്നതെന്നാണ്‌ വിവരം. ഇന്‍സ്‌റ്റാഗ്രാമില്‍ റീലുകള്‍ സ്‌ക്രോള്‍ ചെയ്യുന്നതിനിടയില്‍ പ്രത്യക്ഷപ്പെട്ട പരസ്യത്തിലൂടെയാണ്‌ യുവതി തട്ടിപ്പുകാരുടെ വലയില്‍ വീണത്‌. വര്‍ക്ക്‌ ഫ്രം ഹോം ചെയ്‌താല്‍ ദിവസവരുമാനമോ മാസവരുമാനമോ നല്‍കാമെന്ന്‌ വാഗ്‌ദാനം ചെയ്‌തുകൊണ്ടുള്ള പരസ്യമായിരുന്നു ഇത്‌. കൂടുതല്‍ വിവരങ്ങള്‍ അറിയാനായി Read More…

Featured Sports

ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 1000 റണ്‍ തികയ്‌ക്കുന്ന ആദ്യ താരം; ലോക റെക്കോഡുമായി സ്‌മൃതി മന്ദാന

വിശാഖപട്ടണം: ഇന്ത്യയുടെ വെറ്ററന്‍ ഓപ്പണര്‍ സ്‌മൃതി മന്ദാനയ്‌ക്ക് ഏകദിന ക്രിക്കറ്റില്‍ അപൂര്‍വ റെക്കോഡ്‌. വനിതാ ഏകദിനത്തില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 1000 റണ്‍ തികയ്‌ക്കുന്ന ആദ്യ താരമാണ്‌ സ്‌മൃതി. ഓസ്‌ട്രേലിയയ്‌ക്കെതിരേ നടന്ന വനിതാ ഏകദിന ലോകകപ്പ്‌ മത്സരത്തിനിടെയാണു താരം 1000 റണ്‍ തികച്ചത്‌. 1000 തികയ്‌ക്കാന്‍ സ്‌മൃതിക്ക്‌ 18 റണ്‍ കൂടി മതിയായിരുന്നു. സോഫി മൊളിനക്‌സ് എറിഞ്ഞ എട്ടാം ഓവറിലെ മൂന്നാം പന്ത്‌ സിക്‌സറടിച്ചതോടെയാണു സ്‌മൃതി റെക്കോഡ്‌ ബുക്കില്‍ ഇടം പിടിച്ചത്‌. വനിതാ ഏകദിനത്തില്‍ 500 റണ്‍ Read More…

Crime

കാമുകിയെ വിവാഹം കഴിക്കാന്‍ രണ്ടാം ഭാര്യയെ ജീവനോടെ ചുട്ടുകൊന്ന് യുവാവ്

കാമുകിയെ വിവാഹം കഴിക്കാനുള്ള തന്റെ ആഗ്രഹത്തെ എതിർത്തതിന് ഭർത്താവ് തന്റെ ഭാര്യയെ ജീവനോടെ ചുട്ടുകൊന്നു. ബിഹാറില്‍ നളന്ദ ജില്ലയിൽ നിന്നുള്ള വികാസ് കുമാറാണ് തന്റെ രണ്ടാം ഭാര്യയായ സുനിത ദേവിയെ (25) കൊലപ്പെടുത്തിയത്. കാമുകിയെ വിവാഹം കഴിക്കുന്നത് സുനിത എതിര്‍ത്തതോടെ യുവതിയുടെ മേല്‍ പെട്രോളൊഴിച്ച്, ഗ്യാസ് വാല്‍വ് തുറന്നുവിട്ട് തീകൊളുത്തുകയായിരുന്നു. 25 കാരിയായ സുനിത ദേവി അഞ്ച് വർഷം മുമ്പാണ് വികാസിനെ വിവാഹം കഴിച്ചത്. കുമാർ വിവാഹിതനാണെന്നും ആദ്യ ഭാര്യയെ വിവാഹമോചനം ചെയ്തിട്ടില്ലെന്നും വിവാഹത്തിന് ശേഷമാണ് കുടുംബം Read More…

Crime

ബ്രാഹ്മണനെ ‘അപമാനിച്ചെന്ന്’ ആരോപണം; യുവാവിനെക്കൊണ്ട് കാലുകഴുകി വെള്ളം കുടിപ്പിച്ചു- വിവാദം

ബ്രാഹ്മണനെ ‘അപമാനിച്ചതിന്’ ശിക്ഷയായി അയാളുടെ കാലു കഴുകി വെള്ളം യുവാവിനെക്കൊണ്ട് കുടിപ്പിച്ചതായി റിപ്പോര്‍ട്ട്. മധ്യപ്രദേശിലെ ദാമോ ജില്ലയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ വന്‍ വിമര്‍ശനമാണ് പ്രവൃത്തിക്കെതിരെ ഉയരുന്നത്. അതേസമയം പ്രവൃത്തിയെ നിസ്സാരവൽക്കരിച്ചുകൊണ്ട് ഇരുകൂട്ടരും രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തെ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമം നടക്കുന്നു എന്നാണ് ഇപ്പോള്‍ ഇരുകൂട്ടരും ആരോപിക്കുന്നത്. സംഭവത്തില്‍ കുശ്വാഹ സമുദായത്തിലെ ഒരാൾ സമർപ്പിച്ച പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു. ഒബിസി വിഭാഗച്ചില്‍പ്പെട്ട പർഷോത്തം കുശ്വാഹയെക്കൊണ്ടാണ് അന്നു പാണ്ഡെ എന്നയാളുടെ കാല്‍ കഴുകി Read More…

Crime

ഇമാമിന്റെ ഭാര്യയും രണ്ട് പെണ്‍കുട്ടികളും പള്ളിവളപ്പിലെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ

ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയില്‍ മുസ്ലീം പുരോഹിതന്റെ ഭാര്യയെയും രണ്ട് പെൺമക്കളെയും ശനിയാഴ്ച വീടിനുള്ളിൽ ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ഇമാം ഇബ്രാഹിമിന്റെ ഭാര്യ ഇസ്രാന (30), പെൺമക്കളായ സോഫിയ (5), സുമയ്യ (2) എന്നിവരെ ഗംഗ്നൗലി ഗ്രാമത്തിലെ പ്രധാന പള്ളിയുടെ പരിസരത്തുള്ള അവരുടെ വസതിയിൽ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ബാദി മസ്ജിദിലെ മുഖ്യ പുരോഹിതനായി സേവനമനുഷ്ഠിക്കുന്ന ഇമാം ഇബ്രാഹിം കുറ്റകൃത്യം നടക്കുമ്പോൾ ദിയോബന്ദിൽ ജോലിക്ക് പോയിരുന്നു. പള്ളിയിൽ ദൈനംദിന പാഠങ്ങൾക്കായി വന്ന കുട്ടികൾ Read More…

Crime

ഓഹരി വിപണിയിൽ നഷ്ടം 50 ലക്ഷം; ആശാപ്രവര്‍ത്തകയെ തീവച്ചശേഷം കവര്‍ച്ച; പോലീസുകാരന്റെ ഭാര്യ പിടിയിൽ

മല്ലപ്പള്ളി: ആശാപ്രവര്‍ത്തകയെ തീവച്ച്‌ പൊള്ളലേല്‍പ്പിച്ച ശേഷം പോലീസുകാരന്റെ ഭാര്യ പണവും സ്വര്‍ണവും കവര്‍ന്നത്‌ കനത്ത കടബാധ്യതയെ തുടര്‍ന്നെന്ന്‌ പോലീസ്‌. 40 ശതമാനത്തിലധികം പൊള്ളലേറ്റ്‌ കോട്ടയം മെഡിക്കല്‍ കോളജില്‍ കഴിയുന്ന കീഴ്‌വായ്‌പൂര്‌ പുളിമല വീട്ടില്‍ ലതാകുമാരി (61) യുടെ നില അതീവഗുരുതരമായി തുടരുന്നു. അറസ്‌റ്റിലായ പ്രതി കീഴ്‌വായ്‌പൂര്‍ പോലീസ്‌ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കോയിപ്രം പോലീസ്‌ സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ്‌ ഓഫീസര്‍ ഇര്‍ഷാദിന്റെ ഭാര്യ സുമയ്യ(35) സുബൈറുമായി ഇന്നലെ പോലീസ്‌ സംഘം തെളിവെടുപ്പ്‌ നടത്തി. കഴിഞ്ഞ ഒമ്പതിന്‌ വെകിട്ട Read More…

Crime

മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹത്തിന് നീക്കം; ഒന്‍പതാം ക്ലാസുകാരിയുടെ വിവാഹ നിശ്ചയം നടത്തി

മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹത്തിന് നീക്കം. കാടാമ്പുഴക്കടുത്ത് മാറാക്കര മരവട്ടത്ത് 14 വയസ്  പ്രായമുള്ള  പെൺകുട്ടിയുടെ വിവാഹ നിശ്ചയം നടന്നത്.  പ്രതിശ്രുത വരനായ 21 കാരനും വീട്ടുകാര്‍ക്കും പെൺകുട്ടിയുടെ വീട്ടുകാർക്കും ചടങ്ങിനെത്തിയ 10 പേർക്കുമെതിരെ കാടാമ്പുഴ പൊലീസ് കേസെടുത്തു. ചൈൽഡ് വെൽഫെയർ കമ്മിറ്റിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ ഉച്ചയോടെയാണ് പെണ്‍കുട്ടിയുടെ വിവാഹ നിശ്ചയം നടത്തിയത്. ഇതോടെ തന്നെ വിഷയം പുറംലോകം അറിയുകയായിരുന്നു. നിലവില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനായാണ് പെണ്‍കുട്ടി.