ഗാസിയാബാദ്: പാസ്‌പോര്‍ട്ടിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ഭാര്യയെ ഭര്‍ത്താവ് വെടിവെച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശിയും ഗുണ്ടാത്തലവനുമായ വികാസ് ആണ് ഭാര്യ റൂബിയെ കൊലപ്പെടുത്തിയത്. 11 വയസ്സുള്ള മകളുടെ കണ്മുന്നില്‍വെച്ചായിരുന്നു കൊലപാതകം. കൊല്ലപ്പെട്ട റൂബിയും നിരവധി ക്രിമിനല്‍കേസുകളില്‍ പ്രതിയാണ്. ചൊവ്വാഴ്ച രാവിലെ ഗാസിയാബാദിലെ ‘അജ്‌നാര ഇന്റഗ്രിറ്റി’ അപ്പാര്‍ട്ട്‌മെന്റിലാണ് സംഭവം. ഒരുവര്‍ഷം മുന്‍പാണ് ദമ്പതിമാര്‍ ഇവിടേക്ക് താമസം മാറ്റിയത്. അപ്പാര്‍ട്ട്‌മെന്റിലെ ഒന്‍പതാം നിലയിലായിരുന്നു ഇവരുടെ താമസം. ചൊവ്വാഴ്ച രാവിലെ വികാസിന്റെ പാസ്‌പോര്‍ട്ടിനെച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നതായും ഇതിനുപിന്നാലെയാണ് വികാസ് ഭാര്യയെ കൊലപ്പെടുത്തിയതെന്നും Read More…
Author: ashtagon
പുത്തന്‍ ലുക്കില്‍ വിരാട് കോഹ്ലി, ‘ഫിറ്റ്മാനാ’യി രോഹിത് ശര്‍മ; ഇടവേളയ്‌ക്കു ശേഷം ഇന്ത്യന്‍ ടീമിനൊപ്പം ഇതിഹാസങ്ങള്‍
നാല് മാസത്തെ ഇടവേളയ്‌ക്കു ശേഷം മുന്‍ നായകന്‍ വിരാട് കോഹ്ലി ഇന്ത്യന്‍ ടീമിനൊപ്പം. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയ്‌ക്കു മുന്നോടിയായാണു കോഹ്ലിയും മുന്‍ നായകന്‍ രോഹിത് ശര്‍മയും ടീമിനൊപ്പം ചേര്‍ന്നത്. ശുഭ്‌മന്‍ ഗില്‍ നയിക്കുന്ന ഇന്ത്യന്‍ ടീം ഏകദിന പരമ്പരയ്‌ക്കായി ഇന്ന് ഓസ്‌ട്രേലിയയിലേക്കു പോകും. 19 നാണു പരമ്പര തുടങ്ങുന്നത്. പെര്‍ത്തില്‍ ഇന്ത്യന്‍ സമയം രാവിലെ ഒന്‍പത് മുതലാണ് ഒന്നാം ഏകദിനം. രണ്ടാമത്തെ മത്സരം 23 ന് അഡ്‌ലെയ്‌ഡിലാണ്. അവസാന ഏകദിനം 25 നു സിഡ്‌നിയില്‍ നടക്കും. Read More…
‘അഴിമതി, ലൈംഗികാതിക്രമം’; ഐപിഎസുകാരന്‍ ജീവനൊടുക്കിയത് നാണക്കേട് ഭയന്നെന്ന് എഴുതി ASIയുടെ ആത്മഹത്യ
ചണ്ഡീഗഡ്: ഹരിയാന ഐ.പി.എസ്. ഉദ്യോഗസ്‌ഥന്‍ വൈ. പുരന്‍കുമാറിന്റെ ആത്മഹത്യയെക്കുറിച്ചുള്ള അന്വേഷണം തുടരുന്നതിനിടെ, പുരന്‍ കുമാറിനെതിരേ ഗുരുതര ആരോപണങ്ങളുന്നിയിച്ച് മറ്റൊരു പോലീസ് ഉദ്യോഗസ്‌ഥന്‍ ജീവനൊടുക്കി. റോഹ്‌തക്കിലെ സൈബര്‍ സെല്‍ എ.എസ്.ഐ: സന്ദീപ് കുമാറാണ് സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ചു സ്വയം വെടിവച്ചു മരിച്ചത്. പുരന്‍കുമാറിനെതിരായ അഴിമതിക്കേസ് അന്വേഷിച്ചു വരികയായിരുന്ന സന്ദീപ് കുമാര്‍, ‘സത്യത്തിന്’ വേണ്ടി തന്റെ ജീവന്‍ ത്യജിക്കുകയാണെന്നും ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞു. അദ്ദേഹം ഒരു വീഡിയോയും മൂന്ന് പേജുള്ള ആത്മഹത്യാക്കുറിപ്പും തയാറാക്കിശേഷമായിരുന്നു ആത്മഹത്യ.പുരന്‍ കുമാര്‍ അഴിമതിക്കാരനായ പോലീസുകാരന്‍ ആയിരുന്നുവെന്നും അഴിമതി Read More…
ഭർത്താക്കന്മാര്‍ക്കായി വ്രതം; നേരം പുലര്‍ന്നപ്പോള്‍ 12 നവവധുക്കള്‍ അപ്രത്യക്ഷര്‍; ഒപ്പം സ്വര്‍ണവും 30 ലക്ഷം രൂപയും!
ഭർത്താവിന്റെ ദീര്‍ഘായുസിനായി വടക്കേ ഇന്ത്യയില്‍ സ്ത്രീകള്‍ ആചരിക്കുന്ന പ്രധാന വ്രതവും ഉല്‍സവവുമാണ് കര്‍വ ചൗത്ത്. ഇത്തവണ ഒക്ടോബർ 10 നായിരുന്നു ഉല്‍സവം. കര്‍വാ ചൗത്ത് അനുഷ്ഠിക്കുന്ന സെലിബ്രിറ്റികളടക്കമുള്ളവര്‍ ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്. എന്നാല്‍ സിനിമാ കഥകളെ വെല്ലുന്നതരത്തില്‍ കര്‍വ ചൗത്ത് ദിനം നടന്ന ഒരു തട്ടിപ്പാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കർവാ ചൗത്ത് ആഘോഷിച്ചതിന് തൊട്ടുപിന്നാലെ 30 ലക്ഷം രൂപയിലധികം വിലമതിക്കുന്ന ആഭരണങ്ങളും പണവുമായി കടന്നുകളഞ്ഞത് വേറെ ആരുമല്ല. 12 നവവധുക്കളാണ്! ഉത്തര്‍പ്രദേശിലെ അലിഗഡിലെ സസ്‌നി ഗേറ്റ് Read More…
14കാരനായ മകൻ തന്റെ മടിയിലേക്ക് കുഴഞ്ഞുവീണ് മരിച്ചത് കണ്ട പിതാവ് ഹൃദയം പൊട്ടി മരിച്ചു
ജമ്മു: രോഗിയായ മകനെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുംവഴി തന്റെ മടിയിലേക്ക് കുഴഞ്ഞുവീണ് മരിച്ചത് കണ്ട പിതാവ് ഹൃദയം പൊട്ടി മരിച്ചു. ജമ്മു കശ്മീരിലെ റംബാൻ ജില്ലയിലാണ് ദാരുണ സംഭവം നടന്നത്. ബനിഹാളിലെ തേഥാർ ഏരിയയിലെ 45കാരനായ ഷാബിർ അഹ്മദ് ഗാനിയയും മകൻ 14കാരനായ സാഹിൽ അഹ്മദുമാണ് മരിച്ചത്. രോഗിയായ സാഹിലിനെയുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്നു പിതാവ് ഷാബിർ അഹ്മദ്. വഴിമധ്യേ സാഹിൽ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഷാബിറിന്റെ മടിയിലേക്കാണ് 14കാരനായ മകൻ കുഴഞ്ഞുവീണത്. മകൻ മരിച്ചെന്ന് മനസ്സിലായതോടെ ദുഃഖം താങ്ങാനാകാത്ത നിമിഷത്തിൽ Read More…
ഹസ്തദാനമില്ല, പക്ഷേ പരസ്പരം ഹൈ–ഫൈവ് നല്‍കി ഇന്ത്യ– പാക് താരങ്ങള്‍; വേദിയായത് ജോഹർ കപ്പ് ഹോക്കി
ഏഷ്യാകപ്പ് ക്രിക്കറ്റില്‍ മല്‍സരങ്ങളില്‍ ഇന്ത്യന്‍ താരങ്ങള്‍ പാക് താരങ്ങളുമായി ഹസ്തദാനത്തിന് തയ്യാറാകാതിരുന്നത് വലിയ ചര്‍ച്ചയായിരുന്നു. പിന്നാലെ ഏകദിന വനിതാ ലോകകപ്പിലും ഇന്ത്യന്‍ താരങ്ങള്‍ പാക് താരങ്ങള്‍ക്ക് കൈ കൊടുത്തിരുന്നില്ല. മല്‍സരത്തില്‍ ജേതാക്കളായതിന് ശേഷം, ഏഷ്യ ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാനും പാക്കിസ്ഥാന്‍ മന്ത്രിയുമായ മൊഹ്‌സിൻ നഖ്‌വിയില്‍ നിന്ന് ഏഷ്യാ കപ്പ് വാങ്ങാൻ ഇന്ത്യ വിസമ്മതിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തികച്ചും വ്യത്യസ്തമായിരുന്നു സുൽത്താൻ ഓഫ് ജോഹർ കപ്പ് ജൂനിയർ ഹോക്കി ടൂർണമെന്റ്. മലേഷ്യയിലെ ജോഹർ ബഹ്രുവിൽ നടക്കുന്ന ഇന്ത്യ– പാക് Read More…
‘അയാൾ സ്വയംഭോഗം ചെയ്തത് ഞാൻ സെഡ്യൂസ് ചെയ്തത് കൊണ്ടെന്ന് പറയാൻ ഉളുപ്പില്ലേ’; രൂക്ഷപ്രതികരണവുമായി അരുണിമ
തുര്‍ക്കിയില്‍ ലിഫ്റ്റ് ചോദിച്ച് കയറിയ അപരിചിതനൊപ്പമുള്ള കാര്‍ യാത്രയ്ക്കിടെയുണ്ടായ ദുരനുഭവത്തിന്റെ പേരില്‍ തന്നെ കുറ്റപ്പെടുത്തിയവര്‍ക്ക് മറുപടിയുമായി ട്രാവല്‍ വ്ലോഗര്‍ അരുണിമ. വാഹന ഉടമ അരുണിമ കാൺകെ സ്വയംഭോഗം ചെയ്യുകയായിരുന്നു. അയാളുടെ പ്രവൃത്തിയുടെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ അരുണിമ പങ്കുവച്ച വീഡിയോ വൈറലാകുകയും വലിയ ചര്‍ച്ചകള്‍ക്ക് കാരണമാകുകയും ചെയ്തു. ഒട്ടേറെപ്പേര്‍ അരുണിമയെ പിന്തുണച്ചപ്പോള്‍ ചിലര്‍ അവരെ മോശമായി ചിത്രീകരിച്ചുകൊണ്ടുള്ള റിയാക്ഷന്‍ വീഡിയോകളുമായി അരുണിമയ്ക്കെതിരെ പറയുകയുമുണ്ടായി. ഇപ്പോളിതാ ഇതിനെതിരെ വീണ്ടും പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അരുണിമ. താന്‍ പ്രലോഭിപ്പിച്ചതുകൊണ്ടാണ് അയാള്‍ സ്വയംഭോഗം ചെയ്തത്, Read More…
‘ഇതെന്തു മനുഷ്യന്‍?’ മേല്‍വസ്ത്രമില്ലാതെ ഗായികയെ കെട്ടിപ്പിടിച്ച് ചുംബനം; ട്രൂഡോ വീണ്ടും എയറില്‍
ജീവിതം ആസ്വദിക്കാനുള്ളതാണെന്ന് തെളിയിച്ച് വീണ്ടും കാനഡയുടെ മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഗായികയായ കാറ്റി പെറിയെ കെട്ടിപ്പിടിച്ച് ചുംബിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വൈറലായതോടെ കടുത്ത വിമര്‍ശനമാണ് ട്രൂഡോ നേരിടുന്നത്. കാറ്റി പെറിയുടെ കാലിഫോർണിയയിലെ സാന്താ ബാർബറയിലുള്ള ബോട്ടില്‍വച്ചുള്ള ചിത്രങ്ങളും വിഡിയോകളുമാണ് പുറത്തുവന്നത്. വീഡിയോകളില്‍ കറുത്ത സ്വിംസ്യൂട്ട് ധരിച്ച കാറ്റി പെറിക്കൊപ്പം മേല്‍വസ്ത്രമില്ലാതെയാണ് ട്രൂഡോയെ കാണാനാവുക. ഇരുവരും ബോട്ടിന്റെ ഡെക്കിൽ വിശ്രമിക്കുന്നതിനിടെ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളില്‍. ട്രൂഡോ കാറ്റി പെറിയുടെ കവിളിൽ തലോടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. വിഡിയോക്കും Read More…
അമിത്‌ഷായ്‌ക്കെതിരേ കോഴക്കേസ് അന്വേഷിക്കാനിറങ്ങിയ IPSകാരന് ജാമ്യമില്ലാ വാറന്റ്,നടപടി 41 വര്‍ഷം മുമ്പുള്ള കേസില്‍
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും വിമര്‍ശകനായ കുല്‍ദീപ് ശര്‍മ്മയ്‌ക്കെതിരെ അറസ്‌റ്റ് വാറന്റ്. 41 വര്‍ഷം മുമ്പ് ഒരു കോണ്‍ഗ്രസ് നേതാവ് അബ്‌ദുള്‍ ഹാജി ഇബ്രഹിമിനെ നിയമവിരുദ്ധമായി തടവിലാക്കിയെന്ന കേസിലാണ് ഇപ്പോള്‍ നടപടി. കേസില്‍, കുല്‍ദീപ് ശര്‍മ്മയ്‌ക്കും റിട്ട. ഡിവൈ.എസ്.പി: ഗിരീഷ് വാസവദയ്‌ക്കും എതിരെ കച്ചിലെ സെഷന്‍സ് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. 1984 ല്‍ അണികള്‍ക്കൊപ്പം നലിയ പോലീസ് സ്‌റ്റേഷന്‍ സന്ദര്‍ശിച്ച അബ്‌ദുള്‍ ഹാജിയെ കുല്‍ദീപ് ശര്‍മ്മ നിയമവിരുദ്ധമായി കസ്‌റ്റഡിയിലെടുത്തൊണ് ആരോപണം. 2005-ല്‍ 1,600 Read More…









