Celebrity

‘എനിക്ക് ബോധം നഷ്ടപ്പെടുന്നത് ഇഷ്ടമല്ല’; ആൻജിയോപ്ലാസ്റ്റി സമയത്ത് അനസ്തേഷ്യ നിരസിച്ച് സുസ്മിത സെൻ

മിസ് യൂണിവേഴ്‌സും ബോളിവുഡിലെ ഏറ്റവും പ്രചോദനാത്മക വ്യക്തിത്വങ്ങളിൽ ഒരാളുമായ സുസ്മിത സെൻ എന്നും സ്വന്തം നിലപാടുകളില്‍ ജീവിച്ച വ്യക്തിയാണ്. റെനെ, അലിഷ എന്നീ മക്കളുടെ അമ്മ, നടി, സംരംഭക എന്നീ നിലകളിൽ സുസ്മിത ധൈര്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രതീകമാണ്. അടുത്തിടെ അവർ നേരിട്ട ഗുരുതരമായ ആരോഗ്യപ്രതിസന്ധി അവരോടുള്ള ലോകത്തിന്റെ ആരാധനയെ വർദ്ധിപ്പിക്കുകയേ ചെയ്തിട്ടുള്ളൂ. സെറ്റിലുണ്ടായ പെട്ടെന്നുള്ള ആരോഗ്യപ്രശ്നം 2023 ഫെബ്രുവരിയിൽ, ജയ്പൂരിൽ ‘ആര്യ’യുടെ മൂന്നാം സീസണിന്റെ ഷൂട്ടിംഗിനിടെ, സുസ്മിതയ്ക്ക് ഒരു പ്രധാന കൊറോണറി ധമനിയിലെ തടസ്സം കാരണം കഠിനമായ Read More…

Crime

നഗ്നനാക്കി യുവതിയ്ക്കൊപ്പം ഫോട്ടോ, പിന്നാലെ ആത്മഹത്യ; ഹണിട്രാപ്പിൽ അയൽവാസിയും ഭർത്താവും ബന്ധുക്കളും അറസ്റ്റിൽ

ഹണിട്രാപ്പില്‍ പെടുത്തലയതിനു പിന്നാലെ മലപ്പുറം എടക്കര സ്വദേശി രതീഷ് ജീവനൊടുക്കിയ കേസില്‍ അയല്‍വാസിയായ യുവതിയും ഭര്‍ത്താവും ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. പള്ളിക്കുത്ത് സ്വദേശി സിന്ധുവും ഭര്‍ത്താവും കൂട്ടരുമാണ് പിടിയിലായത്. 2024 നവംബറിലാണ് രതീഷിനെ നഗ്നനാക്കി മര്‍ദിച്ചത്. സിന്ധുവിന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തിയായിരുന്നു മര്‍ദനം. സംഭവത്തിനു പിന്നാലെ യുവാവ് ജീവനൊടുക്കി. പിന്നിൽ അയൽവാസിയായ യുവതി ഉൾപ്പടെയുള്ള നാലംഗ സംഘം ആണെന്ന ആരോപണവുമായി രതീഷിന്റെ കുടുംബം രംഗത്തെത്തിയിരുന്നു. മകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഹണിട്രാപ്പിൽ പെടുത്തിയെന്നും, ആ മനോവിഷമത്തിലാണ് രതീഷ് ജീവനൊടുക്കിയതെന്നുമാണ് രതീഷിന്റെ Read More…

Crime

പുകവലിച്ചത്‌ ചോദ്യംചെയ്‌തു; യുവതികളുമായി സുരേഷ്‌ വഴക്കിട്ടത്‌ രണ്ടുവട്ടം: ശങ്കര്‍ പസ്വാന്‍

തിരുവനന്തപുരം: വര്‍ക്കലയില്‍ ട്രെയിനില്‍നിന്ന്‌ യുവതിയെ തള്ളിയിട്ട സംഭവത്തില്‍ രണ്ടുതവണ യുവതികളുമായി പ്രതി സുരേഷ്‌ കുമാര്‍ വഴക്കിട്ടിരുന്നതായി സാക്ഷിയായ ബിഹാര്‍ സ്വദേശി ശങ്കര്‍ പസ്വാന്‍. ശ്രീക്കുട്ടിയും അര്‍ച്ചനയും ഇരുന്നതിന്റെ എതിര്‍വശത്ത്‌ നിന്ന്‌ സുരേഷ്‌ കുമാര്‍ സിഗരറ്റ്‌ വലിച്ചു. ഇവിടെ നിന്ന്‌ പുകവലിക്കാന്‍ പാടില്ലെന്ന്‌ യുവതികള്‍ പറഞ്ഞു. ഇതേച്ചൊല്ലി വഴക്കുണ്ടായി. 15 മിനിറ്റിനു ശേഷം ട്രെയിനിലെ ഗാര്‍ഡ്‌ എത്തി സുരേഷ്‌ സിഗരറ്റ്‌ വലിക്കുന്നത്‌ ചോദ്യം ചെയ്‌തു. യുവതികള്‍ പരാതിപ്പെട്ടതു കൊണ്ടാണ്‌ ഗാര്‍ഡ്‌ എത്തിയതെന്ന്‌ പ്രതി കരുതി. ഇതേ ചൊല്ലി വീണ്ടും Read More…

Crime

പന്ത്രണ്ടുകാരന്‌ ദേഹോപദ്രവം; യുട്യൂബര്‍മാരായ അമ്മയും ആണ്‍സുഹൃത്തും അറസ്‌റ്റില്‍

കൊച്ചി: പന്ത്രണ്ടുകാരനെ ദേഹോപദ്രവം ഏല്‍പ്പിച്ചെന്ന കേസില്‍ അമ്മയും പുരുഷസുഹൃത്തും അറസ്‌റ്റില്‍. സിവില്‍ സപ്ലൈസ്‌ വകുപ്പില്‍ റേഷനിങ്‌ ഇന്‍സ്‌പെക്‌ടറും യുട്യൂബറും ആക്‌ടിവിസ്‌റ്റുമായ അമ്മയാണ്‌ ഒന്നാം പ്രതി. ഇവരുടെ സുഹൃത്തും യുട്യൂബറുമായ തിരുവനന്തപുരം വാമനപുരം സ്വദേശി സിദ്ധാര്‍ഥ്‌ രാജീവാ (24) ണ്‌ കൂട്ടുപ്രതി. കഴിഞ്ഞ 14 നു കസ്‌റ്റഡിയിലെടുത്ത ഇരുവരുടെയും അറസ്‌റ്റ്‌ രേഖപ്പെടുത്തി. കോടതി ഇവരെ റിമാന്‍ഡ്‌ ചെയ്‌തു. കഴിഞ്ഞ 12-ന്‌ രാത്രി പന്ത്രണ്ടുമുതല്‍ 13 നു പുലര്‍ച്ചെ 3.30-വരെയായിരുന്നു മര്‍ദനം. രാത്രി കുട്ടിയോടു മറ്റൊരു മുറിയില്‍പോയി കിടക്കാന്‍ ഇരുവരും Read More…

Crime

കേസ് അന്വേഷിക്കാനെത്തി; വിവാഹിതയായ യുവതിയുമായി പ്രണയം; തര്‍ക്കത്തിനൊടുവില്‍ അരുംകൊല; എസ്ഐ അറസ്റ്റില്‍

ദുരൂഹ സാഹചര്യത്തില്‍ റോഡരികില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ സബ് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍. പ്രണയത്തിലായിരുന്ന ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവിലാണ് കൊലപാതകം. മൊഹോബ ജില്ലയില്‍ നിന്നുള്ള കിരണ്‍ സിങാണ് (30) കൊല്ലപ്പെട്ടത്. കേസില്‍ പ്രതിയായ സബ് ഇന്‍സ്പെക്ടര്‍ അങ്കിത് യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍ പ്രദേശിലെ ഹമ്രിപൂരിലാണ് സംവം. റോഡരികിലെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിലായിരുന്ന മൃതദേഹം വഴിയാത്രക്കാരാണ് കണ്ടെത്തിയത്. ആ സമയം തെരുവ് നായ്ക്കൾ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കടിച്ചു കീറുകയായിരുന്നു. മഹോബയിലെ കബ്രായിൽ താമസിക്കുന്ന കിരൺ സിംഗ് Read More…

Featured Health

എത്ര കുളിച്ചിട്ടും മതിവരുന്നില്ലേ? ഈ വില്ലനില്‍നിന്ന് എങ്ങനെ രക്ഷനേടാം?

എനിക്ക് 21 വയസുണ്ട്. ബിരുദ വിദ്യാര്‍ഥിയാണ്. അമിത വൃത്തിയാണ് എന്നെ അലട്ടുന്നത്. വീട്ടിലിരിക്കുന്ന ദിവസം പലതവണ കുളിക്കും. ഓരോ തവണയും ധരിച്ചിരിക്കുന്ന വസ്ത്രങ്ങളും മാറും. കോളജില്‍ പോയി വീട്ടിലെത്തിയാല്‍ കുളിക്കാതെ ഞാന്‍ വീട്ടിനുള്ളില്‍ കയറില്ല. ദേഹത്ത് നിറയെ രോഗാണുക്കള്‍ പറ്റിപ്പിടിച്ചിരിക്കുകയാണെന്ന ചിന്തയാണ് എനിക്ക്. ബസിലും മറ്റും യാത്രചെയ്യുമ്പോള്‍ എവിടെയെങ്കിലും പിടിച്ചു നില്‍ക്കാന്‍ ഇഷ്ടമല്ല. കൈപിടിക്കുന്ന ഭാഗത്ത് പല ആളുകളും രോഗികളും സ്പര്‍ശിച്ചതാണെന്ന ചിന്ത എന്റെ മനസില്‍ ഉണ്ടാകും. അതുകൊണ്ട് എവിടെയെങ്കിലും ചാരി നില്‍ക്കുകയാണ് പതിവ്. ബസിലായാലും കോളജിലായാലും Read More…

Crime

ആ ചുവന്ന ഷർട്ടുകാരനെ കണ്ടെത്തി; യുവതിയെ തള്ളിയിട്ട അക്രമിയെ കീഴ്‌പ്പെടുത്തിയത് ബിഹാർ സ്വദേശി

തിരുവനന്തപുരം∙ വർക്കലയിൽ ട്രെയിനിൽനിന്ന് യുവതിയെ തള്ളിയിട്ടയാളെ കീഴ്‌പ്പെടുത്തിയ വ്യക്തിയെ പൊലീസ് കണ്ടെത്തി . കേസിലെ പ്രധാനസാക്ഷിയും പെണ്‍കുട്ടിയുടെ രക്ഷകനുമായ ബിഹാർ സ്വദേശി ശങ്കർ പാസ്വാനെയാണ് പോലീസ് കണ്ടെത്തിയത്. പത്തൊമ്പതുകാരിയായ ശ്രീക്കുട്ടിയെ ആക്രമിച്ച സുരേഷ് എന്നയാളെ കീഴടക്കിയതും ശ്രീക്കുട്ടിയുടെ കൂട്ടുകാരി അർച്ചനയെ പ്രതിയിൽനിന്ന് രക്ഷിച്ചതും ഇതര സംസ്ഥാന തൊഴിലാളിയാണെന്ന് പൊലീസ് പറയുന്നു. ഇദ്ദേഹത്തിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. പ്രതിയെ കീഴ്‌പ്പെടുത്തിയ ആളെ തിരഞ്ഞുകൊണ്ട് പൊലീസ് പരസ്യം ചെയ്തിരുന്നു. ചുവന്ന ഷർട്ട് ധരിച്ചയാൾ എന്നു മാത്രമായിരുന്നു രക്ഷകനെക്കുറിച്ച് പൊലീസിനുണ്ടായിരുന്ന സൂചന. സുരേഷ് ശ്രീക്കുട്ടിയെ Read More…

Crime

വിവാഹസാരിയെ ചൊല്ലി തര്‍ക്കം; കല്യാണത്തിന് ഒരു മണിക്കൂര്‍ മാത്രം; വധുവിനെ പ്രതിശ്രുത വരന്‍ അടിച്ച് കൊന്നു

വിവാഹത്തിന് ഒരു മണിക്കൂര്‍ മാത്രം ശേഷിക്കെ പ്രതിശ്രുതവധുവിനെ വരനായ യുവാവ് ഇരുമ്പ് വടിക്ക് അടിച്ച് കൊന്നു. വെള്ളിയാഴ്ച രാത്രി ഗുജറാത്തിലെ ഭാവ്​നഗര്‍ പ്രഭുദാസ് തടാക പ്രദേശത്തെ ടെക്രി ചൗക്കിന് സമീപമാണ് സംഭവം. വിവാഹ സാരി വാങ്ങിയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സോണി ഹിമ്മത് റാത്തോഥ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സാജന്‍ ബരായയെന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സാരി വാങ്ങിയതിനെയും അതിനായി ചെലവഴിച്ച പണത്തെയും ചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റമായി. വിവാഹച്ചടങ്ങുകള്‍ ഇതിനിടെ ആരംഭിച്ചിരുന്നു. Read More…

Celebrity

സൂപ്പര്‍താരത്തിന്റെ മകള്‍, അന്ന് ബസില്‍വച്ച് ലൈംഗികാതിക്രമം നേരിട്ടു; തുറന്ന് പറഞ്ഞ് നടി ലക്ഷ്മി

പൊതുസ്ഥലത്തും തിരക്കേറിയ സ്ഥലങ്ങളിലുംവച്ചുണ്ടാകുന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ച് പലപ്പോഴും സ്ത്രീകള്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. പ്രത്യേകിച്ചും കുട്ടിക്കാലത്താണ് ഇത്തരം അതിക്രമങ്ങള്‍ കൂടുതലായും അനുഭവിക്കേണ്ടി വരിക . ഇത്തരം ഒരു അനുഭവം വെളിപ്പെടുത്തുകയാണ് പ്രമുഖ നടി ലക്ഷ്മി മന്‍ചു. തെലുഗു സൂപ്പര്‍താരം മോഹന്‍ ബാബുവിന്റെ മകളാണ് ലക്ഷ്മി. കൗമാര കാലത്ത് തനിക്ക് നേരിട്ട ദുരനുഭവത്തെ കുറിച്ചാണ് ലക്ഷ്മി ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. പത്താംക്ലാസില്‍ പഠിക്കുമ്പോഴാണ് തനിക്ക് ആ ദുരനുഭവം ഉണ്ടായതെന്ന് ലക്ഷ്മി പറയുന്നു. സൂപ്പര്‍താരത്തിന്റെ മകളായതുകൊണ്ടു തന്നെ സ്കൂളിലേക്ക് പോകാന്‍ പ്രത്യേകം വാഹനവും Read More…