Crime

മരണത്തിന്റെ കോഡ്‌ ‘ബിരിയാണി’, വൈറ്റ്‌ കോളര്‍ ഭീകരര്‍ ആശയ വിനിമയം നടത്തിയത്‌ ടെലഗ്രാം വഴി

ന്യൂഡല്‍ഹി: ചെങ്കോട്ട ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച വൈറ്റ്‌ കോളര്‍ ഭീകര ഗ്രൂപ്പ്‌ ആശയവിനിമയം നടത്തിയത്‌ ടെലഗ്രാം വഴി. ഭീകരരായ നാല്‌ ഡോക്‌ടര്‍മാര്‍ ടെലഗ്രാമില്‍ തങ്ങളുടെ ഇഷ്‌ട വിഭവങ്ങളെക്കുറിച്ച്‌ ആശയവിനിമയം നടത്തിയിരുന്നു. എന്നാല്‍, അവര്‍ ഭക്ഷണത്തെക്കുറിച്ചല്ല, കൊലപാതകങ്ങളെക്കുറിച്ചാണു സംസാരിച്ചിരുന്നതെന്ന്‌ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. മുസമില്‍ ഷക്കീല്‍, ഉമര്‍ നബി, ഷഹീന്‍ സയീദ്‌, അദില്‍ അഹമ്മദ്‌ റാത്തര്‍ എന്നിവരുള്‍പ്പെട്ട ഭീകര ഗ്രൂപ്പ്‌, ‘ബിരിയാണി’, ‘ദാവത്‌’ പോലുള്ള കോഡ്‌ വാക്കുകള്‍ ഉപയോഗിച്ചാണ്‌ എന്‍ഡ്‌ടുഎന്‍ഡ്‌ എന്‍ക്രിപ്‌ഷന്‍ ഉള്ള ടെലഗ്രാം ആപ്പ്‌ വഴി ആശയവിനിമയം Read More…

Crime

നാട്ടിലെത്തിയത് ദിവസങ്ങള്‍ക്ക് മുമ്പ്; വിദ്യാര്‍ഥികളുടെ തര്‍ക്കത്തില്‍ ഇടപെട്ട 19 വയസുകാരന്‍ കുത്തേറ്റ്‌ മരിച്ചു

തിരുവനന്തപുരം: തലസ്‌ഥാന നഗരഹൃദയത്തില്‍ നടുറോഡില്‍ പത്തൊന്‍പതുകാരനെ കുത്തിക്കൊന്നു. ഫുട്‌ബോള്‍ മത്സരത്തിനിടയിലെ തര്‍ക്കത്തിന്റെ തുടര്‍ച്ചയായി നടന്ന സംഘര്‍ഷത്തിലാണ്‌ തമ്പാനൂര്‍ തോപ്പില്‍ വാടകയ്‌ക്കു താമസിക്കുന്ന നെട്ടയം സ്വദേശി അലന്‍ കുത്തേറ്റു മരിച്ചത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ രണ്ടു പേരെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. തൈക്കാട്‌ സ്‌കൂളിനു സമീപത്തു രണ്ടു വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ്‌ അലന്റെ നെഞ്ചില്‍ കുത്തേറ്റത്‌. ഗുരുതരമായി പരുക്കേറ്റ അലനെ സുഹൃത്തുക്കള്‍ ബൈക്കില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം ഫുട്‌ബോള്‍ മത്സരവുമായി ബന്ധപ്പെട്ട്‌ രണ്ടു ക്ലബുകള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി Read More…

Celebrity

‘ഒരു കല്യാണം കഴിച്ചാലോ? പ്രൊപ്പോസ് ചെയ്യുന്നവരോട് പറയാന്‍ ഒരു കാര്യമേയുള്ളൂ..’; വിവാഹത്തെ കുറിച്ച് മനസ് തുറന്ന് രേണു സുധി

മിമിക്രി കലാകാരനും നടനുമായിരുന്ന കൊല്ലം സുധിയിലൂടെ പ്രേക്ഷകര്‍ കേട്ടറിഞ്ഞ പേരാണ് രേണു സുധിയുടേത്. പിന്നീട് ഒരു കാറപടകത്തിലൂടെ കൊല്ലം സുധി അകാലത്തില്‍ വേര്‍പെട്ടപ്പോള്‍ രേണുവിനോടും മക്കളോടും എല്ലാവര്‍ക്കും അനുകമ്പയും സഹതാപവുമായിരുന്നു. എന്നാല്‍ പിന്നീട് ഇന്റിമേറ്റ് റീല്‍സ് വീഡിയോകളിലൂടെയും ഗ്ലാമര്‍ ​​ഫോട്ടോഷൂട്ടുകളിലൂടെയും സൈബര്‍ മീഡിയ അറ്റാക്കുകള്‍ രേണു സുധി നേരിടാന്‍ തുടങ്ങി. അതൊന്നും വകവയ്ക്കാതെ തന്റെ കരിയറാണ് അഭിനയമെന്നത് ഉറക്കെ പറഞ്ഞ് രേണു ഉറച്ചു നിന്നു. അങ്ങനെ ബിഗ് ബോസ് സീസണ്‍ 7 ല്‍ മത്സരാര്‍ത്ഥിയായും രേണു എത്തി. Read More…

Crime

നാലു യുവാക്കള്‍, 45 മിനിട്ട്; യുവതിയെ മാറി മാറി ബലാത്സംഗം ചെയ്തു, കൊടും ക്രൂരത

ജ്യൂസിൽ മദ്യം കലർത്തി നൽകി മയക്കി ഹോം ഗാർഡായി ജോലി ചെയ്യുന്ന യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ നാലു പേരെ പൊലീസ് പിടികൂടി. കർണാടകയിലെ കുസ്‌താഗിയിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം . ഇന്നലെ വൈകിട്ട് 5 മണിക്കും 5.45നും ഇടയില്‍ ഇവർ പലവട്ടം തന്നെ ബലാത്സംഗം ചെയ്‌തെന്നാണ് യുവതിയുടെ പരാതി. ഹോം ഗാർഡായി ജോലി ചെയ്യുന്ന സ്ത്രീ, ഭർത്താവിനോട് ഡ്യൂട്ടിക്ക് പോകുകയാണെന്ന് പറഞ്ഞ ശേഷം താൻ കടം നൽകിയ പണം പരിചയക്കാരിൽ നിന്ന് വാങ്ങാൻ ഹൊസപേട്ടയിൽ നിന്ന് കുസ്താഗിയിലേക്ക് പോയതായി Read More…

Healthy Food

പ്രാതലിനൊപ്പവും പപ്പായ; കഴിച്ചോളൂ ഗുണങ്ങള്‍ ഏറെ, രോഗങ്ങള്‍ ചെറുക്കാം

പച്ച പപ്പായയും പഴുത്ത പപ്പായയും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. പപ്പായ വിവിധ ഭാവത്തില്‍ നമ്മുടെ തീന്‍മേശയിലെത്തുന്നുണ്ട്. തോരനായും കറിയായും പപ്പായ മലയാളിയുടെ പ്രിയ വിഭവങ്ങളിലൊന്നാണ്. കേരളത്തി ല്‍ വിവിധ ദേശങ്ങളില്‍ പപ്പായയ്ക്ക് പല പേരുകളാണ്. ഇതിന്റെ ഗുണങ്ങളാകട്ടെ എണ്ണിയാലൊടുങ്ങാത്തതാണ്… വണ്ണം കുറയ്ക്കാനാഗ്രഹിക്കുന്നവര്‍ക്കും ഡയറ്റ് പിന്തുടരുന്നവര്‍ക്കും ഏറെ ഗുണപ്രദമാണ് പഴമായും പച്ചക്കറിയായും ഉപയോഗിക്കുന്ന പപ്പായ. വിറ്റാമിനുകള്‍, ധാതുക്കള്‍,ആന്റി ഓക്സിഡന്റുകള്‍, ഫൈബര്‍ ഇവയെല്ലാം പപ്പായയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതോടൊപ്പം മുഖത്തിന്റെ തിളക്കം നിലനിര്‍ത്താനും പപ്പായ സഹായിക്കുന്നുണ്ട്. പ്രകൃതിദത്തമായ Read More…

Health

‘റഷ്യയുടെ കാന്‍സര്‍ വാക്സിന്‍ എന്‍റെ മകനില്‍ പരീക്ഷിക്കൂ’; അഭ്യര്‍ഥനയുമായി യുപി സ്വദേശി

ലഖ്‌നൗ: കാൻസർ ബാധിതനായ 21 വയസ്സുകാരൻ മകൻ അൻഷ് ശ്രീവാസ്തവയുടെ ജീവൻ രക്ഷിക്കാനുള്ള ലഖ്‌നൗ സ്വദേശി മനു ശ്രീവാസ്തവയുടെ അപേക്ഷയിൽ റഷ്യൻ സർക്കാരിന്റെ തീരുമാനത്തിന് കാത്തിരിക്കുന്നു ഒരു കുടുംബം. സെപ്റ്റംബര്‍ ആദ്യമാണ് റഷ്യയുടെ എംആര്‍എന്‍എ (mRNA) അധിഷ്ഠിത വാക്‌സിനായ എന്‍ററോമിക്സ് ക്ലിനിക്കൽ പരീക്ഷണങ്ങളിൽ 100% ഫലപ്രാപ്തിയും സുരക്ഷയും ഉറപ്പുനല്‍കിയതായി റിപ്പോര്‍ട്ടുകള്‍ വന്നത്. റഷ്യയിൽ നിലവിലുള്ള കാൻസർ വാക്‌സിൻ ഇന്ത്യയിൽ ലഭ്യമല്ലാത്തതിനാലാണ് തന്റെ മകനിൽ വാക്‌സിന്റെ പരീക്ഷണം നടത്താൻ റഷ്യൻ സർക്കാരിനോട് അഭ്യർത്ഥിച്ചതെന്ന് മനു ശ്രീവാസ്തവ എഎൻഐയോട് പറഞ്ഞു. Read More…

Crime

രോഗികള്‍ക്ക് മുന്നില്‍ ഡോക്ടറുടെ മുഖത്തടിച്ച് യുവതി; അശ്ലീലസന്ദേശമയച്ചത് മറ്റൊരാള്‍; സംഭവിച്ചത്…

കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടറുടെ മുഖത്തടിച്ച യുവതിയും ഡോക്ടറെന്ന പേരില്‍ സന്ദേശമയച്ച ആള്‍മാറാട്ടക്കാരനും അറസ്റ്റില്‍. പെരിങ്ങളം സ്വദേശി മുഹമ്മദ് നൗഷാദ്, കുരുവട്ടൂര്‍ സ്വദേശിയായ 39 കാരി എന്നിവരാണ് അറസ്റ്റിലായത്. ഡോക്ടറുടെ പേരില്‍ നൗഷാദ് യുവതിക്ക് വാട്‌സാപില്‍ അശ്ലീല സന്ദേശമയക്കുകയും വിവാഹവാഗ്ദാനം നല്‍കുകയുമായിരുന്നു. തുടര്‍ന്ന് യുവതി മെഡിക്കല്‍ കോളജിലെത്തി ഡോക്ടറെ മര്‍ദിച്ചു. ഡോക്ടറുടെ പരാതിയില്‍ നടന്ന അന്വേഷണത്തിലാണ് ആള്‍മാറാട്ടം നടത്തിയത് നൗഷാദ് ആണെന്ന് മനസിലായത്. കഴിഞ്ഞദിവസം മെഡിക്കൽ കോളേജ് സർജറി ഒ. പിയിൽ ഡ്യൂട്ടിക്കിടെയാണ്, യുവതിയെത്തി ഡോക്ടറെ മുഖത്തടിച്ചത്. Read More…

Featured Health

Gen Z-നും മില്ലേനിയൽസിനും ജോലിസ്ഥലത്ത് സമ്മര്‍ദ്ദവും ഉത്കണ്ഠയും- കാരണം ഇതാണ്

ലോകമെമ്പാടുമുള്ള Gen Z, മില്ലേനിയൽ തലമുറയിലെ ജീവനക്കാർക്ക് സാമ്പത്തിക അസ്ഥിരത തന്നെയാണ് ഏറ്റവും വലിയ സമ്മർദ്ദമുണ്ടാക്കുന്ന ഘടകം എന്ന് ഡിലോയിറ്റ് അടുത്തിടെ നടത്തിയ ഒരു സർവേ വെളിപ്പെടുത്തുന്നു. അഭിലഷണീയരും സാങ്കേതികമായി അറിവുള്ളവരുമായിരുന്നിട്ടും, യുവാക്കള്‍ പ്രതിമാസ ചിലവുകൾ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും ദീർഘകാല സാമ്പത്തിക സുരക്ഷിതത്വം ആസൂത്രണം ചെയ്യുന്നതിനെക്കുറിച്ചുമുള്ള നിരന്തരമായ ആശങ്കകളുമായി പോരാടുകയാണ്. ഈ നിലവിലുള്ള അനിശ്ചിതത്വം അവർക്കിടയിലെ ജോലിഭാരക്കൂടുതലും (Burnout) ഉത്കണ്ഠയും നേരിട്ട് വർദ്ധിപ്പിക്കുന്നു. 2024 നവംബറിൽ നടത്തിയ ഈ പഠനത്തിൽ 44 രാജ്യങ്ങളിലായി 23,000-ത്തിലധികം പേർ പങ്കെടുത്തു. Read More…

Featured Lifestyle

പിളർന്ന നാവ്, പൊക്കിൾ നീക്കി, നെറ്റിയില്‍ കൊമ്പുകൾ: ഇന്ത്യയുടെ ‘ആദ്യത്തെ സോമ്പിയെ’ പരിചയപ്പെടാം

ഒരു വൈറൽ അഭിമുഖമാണ് ഇപ്പോള്‍ ഇന്ത്യയൊട്ടാകെ ശ്രദ്ധ നേടുന്നത്. ‘സോംബി ദി പിയേഴ്സർ’ (Zombie the Piercer) എന്നറിയപ്പെടുന്ന മഞ്ചുനാഥ് പൂജാരിയാണ് ഇതിലെ താരം. ശരീരം അടിമുടി മാറ്റിയുള്ള നാടകീയമായ പരിഷ്കാരങ്ങളിലൂടെ ഇന്ത്യയുടെ ആദ്യത്തെ ‘സോംബി’ (zombie) ആയി അദ്ദേഹം പരക്കെ അറിയപ്പെടുന്നു. ഒരു പ്രൊഫഷണൽ ടാറ്റൂ, പിയേഴ്സിംഗ് ആർട്ടിസ്റ്റായ ഇദ്ദേഹം ഇന്ത്യയിലെ അണ്ടർഗ്രൗണ്ട് ബോഡി മോഡിഫിക്കേഷൻ രംഗത്തിന്റെ മുഖമായി മാറിക്കഴിഞ്ഞു. മഞ്ചുനാഥിനെ സംബന്ധിച്ചിടത്തോളം ഈ മാറ്റം ഒരുതരം വിപ്ലവമല്ല, മറിച്ച് വ്യക്തിപരമായ ഒരു പരിണാമമാണ്. അദ്ദേഹം Read More…