ഗായകന്‍ ഡേവിഡ് ആന്തണി ബര്‍ക്കിന്റെ കാറില്‍നിന്ന് 15കാരിയുടെ വികൃതമാക്കപ്പെട്ട മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു. ഗായകന്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കൊലപാതകത്തിന്റെ സാധ്യതകളിലേക്കാണ് നിലവിലെ തെളിവുകള്‍ വിരല്‍ ചൂണ്ടുന്നതെന്നും ലോസ് ഏയ്ഞ്ചല്‍സ് പൊലീസ് പറയുന്നു. സെലസ്റ്റ് റിവാസ് ഹെര്‍ണാണ്ടസെന്ന പെണ്‍കുട്ടിയുടെ വെട്ടിനുറുക്കപ്പെട്ട മൃതദേഹമാണ് ഗായകന്റെ കാറില്‍ നിന്നും പൊലീസ് കണ്ടെത്തിയത്. കൊല്ലപ്പെട്ട സെലസ്റ്റിനും ഡേവിഡുമായി പ്രണയത്തിലായിരുന്നതായി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇതിന് തെളിവായി ചാറ്റുകളും പൊലീസ് കണ്ടെടുത്തു. സെലസ്റ്റിനൊപ്പമുള്ള ഡേവിഡിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ നേരത്തെ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ പ്രണയം സംബന്ധിച്ച് Read More…
Author: ashtagon
കോടീശ്വരന്റെ മക്കളുടെ ആയ, ഈ യുവതി ഇപ്പോൾ സമ്പാദിക്കുന്നത് 1 കോടി രൂപ, ലോകം ചുറ്റാം, വേറെയും ആനുകൂല്യങ്ങള്‍
സാധാരണക്കാരിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു ജീവിതമാണ് 28 കാരിയായ കാസിഡി ഒ’ഹേഗൻ നയിക്കുന്നത്. സ്വകാര്യ ജെറ്റിൽ ലോകം ചുറ്റി സഞ്ചരിക്കുന്ന അവർ ശീതകാലം ആസ്പെനിലും (Aspen) വേനൽക്കാലം ഹാംപ്ടൺസിലുമാണ് (Hamptons) ചെലവഴിക്കുന്നത്. കൂടാതെ പ്യൂർട്ടോ റിക്കോ, ഇന്ത്യ, മാലിദ്വീപ്, ദുബായ്, മറ്റ് വിദേശ വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്കും അവർ യാത്ര ചെയ്യുന്നു. ഇതിനെല്ലാമുള്ള ചെലവ് വഹിക്കുന്നത് അവരുടെ തൊഴിലുടമയാണ് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഇതൊക്കെ കേൾക്കുമ്പോൾ, അവർ എന്താണ് ജോലി ചെയ്യുന്നത് എന്നായിരിക്കും നിങ്ങൾ Read More…
യുവതികളെ കത്തിമുനയിൽ നില്‍ത്തി മർദ്ദിച്ച് ‘ലേഡി ഗ്യാങ്’; ലക്ഷ്യം വൈറലാകാൻ, 2 കൗമാരക്കാർ അറസ്റ്റിൽ- വീഡിയോ
ജബൽപൂർ (മധ്യപ്രദേശ്): മധ്യപ്രദേശിലെ ജബൽപൂരിൽ ‘ലേഡി ഗാങ്ങിന്റെ’ ഞെട്ടിക്കുന്ന അതിക്രമം . സോഷ്യൽ മീഡിയയിൽ വൈറലാകാൻ വേണ്ടി, ഒരു സംഘം യുവതികൾ പെൺകുട്ടികളെ കത്തിമുനയിൽ തട്ടിക്കൊണ്ടുപോവുകയും അവരെ അധിക്ഷേപിക്കുകയും മർദ്ദിക്കുകയും ചെയ്തതായാണ് ആരോപണം. ആക്രമണത്തിന്റെ വീഡിയോകൾ പ്രതികളായ സ്ത്രീകൾ തന്നെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പോസ്റ്റ് ചെയ്തതിനെത്തുടർന്നാണ് സംഭവം പുറത്തറിയുന്നത്. സോഷ്യൽ മീഡിയയിൽ പ്രശസ്തരാകുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം. ഒരു ക്ലിപ്പിൽ, പ്രതിയായ യുവതി ഇരയുടെ മുഖത്തേക്ക് പുക ഊതിവിടുന്നത് വ്യക്തമായി കാണാം. മറ്റൊന്നിൽ, അവർ ഇരയെ Read More…
ഈ ഗ്രാമങ്ങളിൽ വിവാഹത്തിന് മദ്യവും മോമോസും ഫാസ്റ്റ് ഫുഡും നിരോധിച്ചു; നിയമം തെറ്റിച്ചാൽ ഒരു ലക്ഷം പിഴ
ഡെറാഡൂൺ: സാമൂഹിക സമത്വം ശക്തിപ്പെടുത്തുന്നതിനും പാരമ്പര്യം പുനരുജ്ജീവിപ്പിക്കുന്നതിനും ലക്ഷ്യമിട്ട്, ഉത്തരാഖണ്ഡിലെ ജൗൻസാർ-ബവാർ മേഖലയിലെ 25 ഗ്രാമങ്ങൾ വിവാഹങ്ങളും മറ്റ് മംഗള കർമ്മങ്ങളും പൂർണ്ണ ലാളിത്യത്തോടെ നടത്താൻ ഐകകണ്ഠ്യേന തീരുമാനിച്ചു. മദ്യം, ഫാസ്റ്റ് ഫുഡ്, അമിതമായ സമ്മാനങ്ങൾ എന്നിവ നിരോധിക്കുന്ന ശക്തമായ നടപടിയാണിത്. പുതിയ നിയമപ്രകാരം, ചടങ്ങുകളിൽ വിദേശ മദ്യം, ബിയർ, ചൗമിൻ, മോമോസ്, ടിക്കി, ചാട്ട് തുടങ്ങിയ ഫാസ്റ്റ് ഫുഡുകൾ വിളമ്പുന്നത് നിരോധിച്ചിരിക്കുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളുടെ ഭാരം കുറയ്ക്കുന്നതിനായി, വധുവിന്റെ കുടുംബം ആടിനെ സമ്മാനമായി Read More…
നമന്‍ഷിന് നിറകണ്ണുകളോടെ അന്ത്യാഭിവാദ്യമേകി വിങ് കമാന്‍ഡറായ ഭാര്യ; വികാരനിര്‍ഭര രംഗങ്ങള്‍ – വീഡിയോ
ന്യൂഡല്‍ഹി: ദുബായ് എയര്‍ ഷോയ്‌ക്കിടെ തേജസ് യുദ്ധവിമാനം തകര്‍ന്ന് വീരമൃത്യുവരിച്ച വിങ് കമാന്‍ഡര്‍ നമന്‍ഷ് സ്യാലിന് നിറകണ്ണുകളോടെ അന്ത്യാഭിവാദ്യമര്‍പ്പിച്ച് ഭാര്യയും വ്യോമസേനാ വിങ് വിങ് കമാന്‍ഡറുമായ അഫ്‌സാന്‍. ആറു വയസുകാരി മകള്‍ ആര്യയ്‌ക്കൊപ്പമാണ് അഫ്‌സാന്‍ ഭര്‍ത്താവിന് അവസാന സല്യൂട്ട് നല്‍കിയത്. വികാരനിര്‍ഭരമായ രംഗങ്ങള്‍ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരുടെ കണ്ണുകളെയും ഈറനണിയിച്ചു. നമന്‍ഷിന്റെ മൃതദേഹം അദ്ദേഹത്തിന്റെ ജന്മനാടായ ഹിമാചല്‍പ്രദേശിലെ പട്യാല്‍ക്കറിലെത്തിച്ചാണ് പൂര്‍ണസൈനിക ബഹുമതികളോടെ സംസ്‌കാരച്ചടങ്ങുകള്‍ നടത്തിയത്. നൂറുകണക്കിനാളുകളാണ് അദ്ദേഹത്തിന് അന്തിമോപചാരമര്‍പ്പിക്കാന്‍ പട്യാല്‍ക്കറിലെത്തിയത്. മറ്റു വ്യോമസേനാ ഉദ്യോഗസ്‌ഥര്‍ക്കൊപ്പം യൂണിഫോമിലെത്തിയാണ് ഭാര്യ അഫ്‌സാനും Read More…
37 വര്‍ഷംമുമ്പ് വീടുവിട്ട മകനെ എസ്‌ഐആറിലൂടെ കണ്ടെത്തി: ബംഗാൾ കുടുംബത്തിന്റെ അത്ഭുത സംഗമം
കൊല്‍ക്കത്ത: തീവ്രവോട്ടര്‍പട്ടിക പരിഷ്‌കരണം(എസ്.ഐ.ആര്‍.) സഹായിച്ചു, 37 വര്‍ഷം മുമ്പ് കാണാതായ വിവേകിനെ കുടുംബത്തിനു തിരിച്ചുകിട്ടി. പശ്‌ചിമ ബംഗാളിലെ പുരുളിയിലാണു സംഭവം. 1988 ലാണു വിവേക് ചക്രവര്‍ത്തിയെ കാണാതായത്. വീട്ടില്‍നിന്നിറങ്ങിയ അദ്ദേഹം മടങ്ങിയെത്തിയില്ല. വര്‍ഷങ്ങള്‍ നീണ്ട അന്വേഷണം ഫലം കണ്ടില്ല. പിന്നീട് വിവേകിന്റെ സഹോദരന്‍ പ്രദീപ് ചക്രവര്‍ത്തി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചു. പുരുളിയില്‍ ബൂത്ത് ലെവല്‍ ഓഫീസറി (ബി.എല്‍.ഒ)ന്റെ ചുമതല അദ്ദേഹത്തിനു ലഭിച്ചു. അദ്ദേഹത്തിന്റെ പേരും ഫോണ്‍ നമ്പറും ആ പ്രദേശത്ത് വിതരണം ചെയ്‌ത എല്ലാ എന്യൂമറേഷന്‍ ഫോമുകളിലും Read More…
‘പ്രമേഹം’ വിവാഹജീവിതത്തെ ബാധിക്കാതിരിക്കാന്‍
പ്രമേഹം വിവാഹജീവിതത്തെ സാരമായി ബാധിക്കാറുണ്ട്. അതുകൊണ്ടുതന്നെ പ്രമേഹമുള്ളവര്‍ രോഗവിവരം വിവാഹത്തിനു മുമ്പു തുറന്നു പറയുന്നതാണ് ഉചിതം. മാതാപിതാക്കള്‍ പ്രമേഹരോഗികളാണെങ്കില്‍ മക്കള്‍ക്കും രോഗം വരാന്‍ സാധ്യത കൂടുതലാണ്. എന്നാല്‍, എല്ലാ മാതാപിതാക്കളുടെ കാര്യത്തിലും ഇങ്ങനെ ആയിക്കൊള്ളണമെന്നില്ല. ആര്‍ക്കെങ്കിലും ഒരാള്‍ക്കു മാത്രം പ്രമേഹമുണ്ടെങ്കിലും മക്കള്‍ക്കു പ്രമേഹ സാധ്യതയുണ്ട്. പാരമ്പര്യത്തിന്റെ പ്രധാന ഘടകമായ ജീനുകളാണു പ്രമേഹത്തിന്റെ വാഹകര്‍. പാരമ്പര്യമായ രോഗസാധ്യതയോടൊപ്പം മറ്റുചില അനുകൂല ഘടകങ്ങളും കൂടിച്ചേരുമ്പോഴാണു രോഗം സങ്കീര്‍ണമാകുന്നത്. പ്രമേഹമുണ്ടെന്നതു മറച്ചുവച്ചു വിവാഹം കഴിക്കുന്നവര്‍ പങ്കാളിയുടെ മുന്നില്‍ ഇന്‍സുലിന്‍ എടുക്കുന്നത് ഒളിക്കാന്‍ Read More…
അന്ന് സീറോ, ഇന്ന് ഹീറോ ; ഇന്ത്യന്‍ ബൗളര്‍മാരുടെ ക്ഷമ പരീക്ഷിച്ച് മുത്തുസാമി
ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്‌റ്റില്‍ ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്‌സ് 489 റണ്ണിന് അവസാനിച്ചു. കന്നി ടെസ്‌റ്റ് സെഞ്ചുറിയടിച്ച സെനുരന്‍ മുത്തുസാമിയും (206 പന്തില്‍ രണ്ട് സിക്‌സറും 10 ഫോറുമടക്കം 109) ഏകദിന ശൈലിയില്‍ 91 പന്തില്‍ ഏഴ് സിക്‌സറും ആറ് ഫോറുമടക്കം 93 റണ്ണെടുത്ത മാര്‍കോ യാന്‍സനുമാണു ദക്ഷിണാഫ്രിക്കയെ തകര്‍ച്ചയില്‍നിന്നു മികച്ച സ്‌കോറിലേക്കെത്തിച്ചത്. സെനുരാന്‍ മുത്തുസാമിയും യാന്‍സനും ചേര്‍ന്ന് ഇന്ത്യന്‍ ബൗളര്‍മാരുടെ ക്ഷമ പരീക്ഷിച്ചു. ആറിന് 246 റണ്‍ എന്ന നിലയിലായിരുന്ന ദക്ഷിണാഫ്രിക്കയെ രക്ഷിച്ചെടുത്തത് ഇന്ത്യന്‍ വംശജനായ Read More…
സ്മൃതി മന്ഥനയുടെ പിതാവിന് ഹൃദയാഘാതം; വിവാഹ വേദിയിലേക്ക് ഇരച്ചെത്തി ആംബുലൻസ്, ചടങ്ങുകള്‍ മാറ്റി
മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെ വിവാഹം മാറ്റിവെച്ചു. സംഗീതസംവിധായകന്‍ പലാശ് മുഛലുമായുള്ള സ്മൃതിയുടെ വിവാഹം ഞായറാഴ്ചയാണ് നിശ്ചയിച്ചിരുന്നത്. വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് ഞായറാഴ്ച രാവിലെ സ്മൃതിയുടെ പിതാവ് ശ്രീനിവാസ് മന്ദാനക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നത്. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്മൃതിയുടെ പിതാവ് ശ്രീനിവാസ് മന്ഥനയ്ക്ക് ഹൃദയാഘാതമുണ്ടായതായി താരത്തിന്റെ മാനേജർ സ്ഥിരീകരിച്ചു. സംഭവത്തെ തുടർന്ന് വിവാഹ വേദിയിലേക്ക് ആംബുലൻസ് എത്തി ശ്രീനിവാസ് മന്ഥനയെ ആശുപത്രിയിലേക്കു മാറ്റി. സ്മൃതിയും കുടുംബവും പിതാവിനൊപ്പം ആശുപത്രിയിലെത്തിയിട്ടുണ്ട്. ശ്രീനിവാസ് മന്ഥനയുടെ Read More…









