Featured Oddly News

66 വയസ്സുകാരന് 33.9 കോടി ലോട്ടറിയടിച്ചു ! ഭാര്യയിൽ നിന്ന് രഹസ്യമാക്കിവച്ചു; പിന്നീട് സംഭവിച്ചത്…

ലോട്ടറിയടിക്കുന്നത് പലപ്പോഴും ഒരു സ്വപ്നം യാഥാർത്ഥ്യമാകുന്നതിനാണ് തുല്യമായി കണക്കാക്കപ്പെടുന്നത്. എന്നാൽ ജപ്പാനിലെ 66 വയസ്സുകാരനായ ഒരാൾക്ക് പെട്ടെന്നുണ്ടായ ഈ ധനം കാരണം അപ്രതീക്ഷിത വെല്ലുവിളികളാണ് നേരിടേണ്ടിവന്നത്. ഇദ്ദേഹം ലോട്ടറിയിൽ 600 ദശലക്ഷം യെൻ (33.9 കോടി) നേടിയെങ്കിലും അത് ഭാര്യയിൽ നിന്ന് രഹസ്യമാക്കി വെക്കാൻ തീരുമാനിച്ചു. പകരം, ആ പണം അദ്ദേഹം ആഢംബര കാര്യങ്ങൾക്കായി ചെലവഴിച്ചു. വിലകൂടിയ കാറുകൾ വാങ്ങുക, ഹൈ-എൻഡ് റിസോർട്ടുകൾ ബുക്ക് ചെയ്യുക, ജപ്പാനിലുടനീളം യാത്ര ചെയ്യുക തുടങ്ങിയവയായിരുന്നു പ്രധാന ചെലവുകൾ. ജാപ്പനീസ് മാധ്യമമായ Read More…

Health

40 പിന്നിട്ട സ്ത്രീകൾ ചെയ്യേണ്ട പരിശോധനകള്‍, ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളും

നാല്‍പ്പതുകള്‍ പിന്നിട്ട ഒരു സ്ത്രീയാണോ നിങ്ങള്‍? മറ്റെന്തിനേക്കാലും ആരോഗ്യ കാര്യത്തിന് പ്രഥമ പരിഗണന നല്‍കേണ്ട പ്രായമാണിത്. രോഗങ്ങളൊക്കെ പതുക്കെ തലപൊക്കി തുടങ്ങുന്ന കാലമാണ്. ഈ സമയത്ത് ആരോഗ്യകരമായ പ്രഭാതഭക്ഷണത്തോടെതന്നെ ദിവസം ആരംഭിക്കണം. ജോലിത്തിരക്കിനിടയില്‍ രാവിലെയുള്ള ഓട്ടപാച്ചിലില്‍ പ്രഭാതഭക്ഷണം വേണ്ടെന്ന് വയ്ക്കുന്നവര്‍ നിരവധിയുണ്ട്. ഇത് ഒട്ടും ആശാസ്യമായ കാര്യമല്ല. വ്യായാമം പതിവാക്കുക തിരക്കുകള്‍ എത്ര ഉണ്ടെങ്കിലും ദിവസേനയുള്ള വ്യായാമത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച അരുത്. കുറഞ്ഞത് അരമണിക്കൂറെങ്കിലും പ്രതിദിനം വ്യായാമം ചെയ്യണം. കരുത്തുറ്റതാകണം എല്ലുകള്‍ നാല്‍പതുകള്‍ക്ക് ശേഷം സ്ത്രീകളുടെ എല്ലുകളുടെ Read More…

Featured Oddly News

‘മരിച്ച’ സ്ത്രീ ശവപ്പെട്ടിയിൽനിന്ന് എഴുന്നേറ്റു ! സംസ്‌കരിക്കുന്നതിന് നിമിഷങ്ങൾക്ക് മുമ്പ്- വീഡിയോ

തായിലൻഡില്‍ നടന്ന ഒരു അന്ത്യകർമ്മ ഘോഷയാത്ര ഞെട്ടിപ്പിക്കുന്ന ഒരു നിമിഷത്തിന് വേദിയായി. ‘മരിച്ച’ 65 വയസ്സുള്ള ഒരു സ്ത്രീ, ശവപ്പെട്ടിയിൽ നിന്ന് മുട്ടിവിളിച്ചു, വിറക്കുകയും ഈച്ചകളെ മുഖത്തുനിന്ന് തട്ടിമാറ്റുകയും ചെയ്യുന്നുണ്ടായിരുന്നു. പെട്ടെന്ന് അവര്‍ ബോധം വീണ്ടെടുത്തു. ശരിയായ പരിശോധനയില്ലാതെ കുടുംബം അവർ മരിച്ചുവെന്ന് കരുതിയതെന്ന് ഡോക്ടർമാർ പറയുന്നു. രണ്ട് വർഷമായി കിടപ്പിലായിരുന്ന ചൊന്തിറോട്ട് എന്ന സ്ത്രീയെ നവംബർ 23-ന് പുലർച്ചെ ഫിറ്റ്‌സാനുലോക് പ്രവിശ്യയിലെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. അവർ സ്വാഭാവിക മരണം വരിച്ചുവെന്ന് കുടുംബം കരുതി. തുടർന്ന്, Read More…

Crime

വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന ആറു വയസുകാരന്റെ ചെവി കടിച്ചെടുത്ത് പിറ്റ്ബുൾ; ഞെട്ടിക്കുന്ന സംഭവം

ഡല്‍ഹിയില്‍ ആറു വയസ്സുകാരന് നേരെ പിറ്റ്ബുള്‍ ഇനത്തില്‍പ്പെട്ട വളര്‍ത്തുനായയുടെ ക്രൂരആക്രമണം. ആക്രമണത്തില്‍ കുട്ടിയുടെ ചെവി നായ കടിച്ചെടുത്തു. ഡല്‍ഹിയിലെ പ്രേംനഗറിലാണ് ഞെട്ടിക്കുന്ന ഈ സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു. ഇന്നലെ വൈകുന്നേരമാണ് ആക്രമണം നടന്നത്. കുട്ടി വീടിന് പുറത്ത് കളിക്കുന്നതിനിടെ വളര്‍ത്തുനായ ആക്രമിക്കുകയായിരുന്നു. നായയെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കുട്ടിയുടെ നേരെ നായ ചാടിവീഴുന്നതും ദൃശ്യങ്ങളിലുണ്ട്. നായയുടെ കൂടെയുണ്ടായിരുന്ന യുവതി കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഒടുവില്‍ സമീപത്തുണ്ടായിരുന്ന ഒരാള്‍ കുട്ടിയെ കാലില്‍പിടിച്ച് വലിച്ച് Read More…

Featured Oddly News

വീട്ടില്‍ വിവാഹം നടക്കുന്നു, അമ്മയുടെ മൃതദേഹം ഡീപ്പ്ഫ്രീസറില്‍ സൂക്ഷിക്കൂ.. 4ദിവസം കഴിഞ്ഞ് ഏറ്റുവാങ്ങാമെന്ന് മകന്‍

ലക്‌നൗ: വീട്ടില്‍ വിവാഹം നടക്കുന്നതിനാല്‍ വൃദ്ധസദനത്തില്‍നിന്ന് അമ്മയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ വിസമ്മതിച്ച് മകന്‍. ഉത്തര്‍പ്രദേശിലെ ജൗന്‍പൂരിലാണ് സംഭവം. അസുഖബാധിതയായിരുന്ന ശോഭാ ദേവി വൃദ്ധസദനത്തില്‍ വച്ചാണ് മരിച്ചത്. അധികൃതര്‍ വിവരമറിയിച്ചപ്പോള്‍ മൃതദേഹം നാലുദിവസം ഡീപ്പ് ഫ്രീസറില്‍ വയ്ക്കാനായിരുന്നു മകന്റെ നിര്‍ദേശം. ‘അമ്മയുടെ മൃതദേഹം നാലുദിവസം ഡീപ്പ് ഫ്രീസറില്‍ സൂക്ഷിക്കൂ. വീട്ടില്‍ ഒരു വിവാഹം നടക്കുകയാണ്. ഈ സമയത്ത് മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരുന്നത് അശുഭകരമാണ്. വിവാഹശേഷം അമ്മയുടെ മൃതദേഹം വന്ന് ഏറ്റുവാങ്ങാം’ എന്നാണ് മകന്‍ വൃദ്ധസദനം അധികൃതരോട് പറഞ്ഞത്. ഗോരഖ്പൂര്‍ Read More…

Crime

ആളുപോയതറിഞ്ഞില്ല, അഡ്വ. ആളൂരിനെ കാണാനെത്തിയതെന്ന്‌ ബണ്ടി ചോര്‍, വിട്ടയച്ച്പോലീസ്‌

കൊച്ചി: കൊച്ചിയില്‍ കസ്‌റ്റഡിയിലെടുത്ത കുപ്രസിദ്ധ മോഷ്‌ടാവ്‌ ബണ്ടി ചോറിനെ വിട്ടയച്ചു. സംശയാസ്‌പദമായി ഒന്നുമില്ലെന്നും അതിനാലാണു വിശദമായ ചോദ്യം ചെയ്യലിനുശേഷം വിട്ടയച്ചതെന്നും എറണാകുളം സൗത്ത്‌ റെയില്‍വേ പോലീസ്‌ അറിയിച്ചു. പോലീസ്‌ സ്‌റ്റേഷനില്‍നിന്ന്‌ അഡ്വ. ബി.എ. ആളൂരിന്റെ ഓഫീസിലേക്കാണു ബണ്ടി ചോര്‍ പോയത്‌. ഞായറാഴ്‌ച രാത്രി കസ്‌റ്റഡിയിലെടുത്ത ബണ്ടി ചോറിനെ ഇന്നലെ വൈകിട്ടോടെയാണു വിട്ടയച്ചത്‌. കേസുമായി ബന്ധപ്പെട്ട്‌ അഭിഭാഷകന്‍ ആളൂരിനെ കാണാനാണു കൊച്ചിയില്‍ എത്തിയതെന്നാണു ബണ്ടി ചോര്‍ പോലീസിനോടു പറഞ്ഞത്‌. ആളൂര്‍ മരിച്ച വിവരം എറണാകുളത്ത്‌ എത്തിയതിനു ശേഷമാണ്‌ അറിഞ്ഞത്‌. Read More…

Crime

ലഹരിമരുന്നിന്റെ വില 1500 രൂപ ആവശ്യപ്പെട്ട്‌ തര്‍ക്കം, വീട്ടുമുറ്റത്തെത്തിയ കൂട്ടുകാരനെ കുത്തിക്കൊന്നു, നാടിനെ നടുക്കിയ സംഭവം

കോട്ടയം: ലഹരി ഇടപാടിന്റെ ഭാഗമായ സാമ്പത്തികത്തര്‍ക്കത്തേത്തുടര്‍ന്ന്‌ സുഹൃത്തുക്കള്‍ തമ്മില്‍ ഏറ്റുമുട്ടല്‍. ഒരാള്‍ കുത്തേറ്റ്‌ മരിച്ചു. കറുകച്ചാല്‍, തോട്ടയ്‌ക്കാട്‌ വാടകയ്‌ക്കു താമസിക്കുന്ന മാങ്ങാനം കളമ്പുകാട്ടുകുന്ന്‌ താന്നിക്കല്‍ സോമന്‍-സുജാത ദമ്പതികളുടെ മകന്‍ ആദര്‍ശാ(23)ണ്‌ കൊല്ലപ്പെട്ടത്‌. ആദര്‍ശിനെ കുത്തിയ വേളൂര്‍ മാണിക്കുന്നം ലളിതാസദനത്തില്‍ അഭിജിത്ത്‌ (വാവ-24) അറസ്‌റ്റില്‍. പ്രതി അഭിജിത്തിന്റെ അച്‌ഛന്‍ വി.കെ. അനില്‍കുമാര്‍ (ടിറ്റോ) കോട്ടയം നഗരസഭ മുന്‍ കൗണ്‍സിലറാണ്‌. അനില്‍കുമാറിനേയും ഭാര്യയേയും പോലീസ്‌ കസ്‌റ്റഡിയിലെടുത്തെങ്കിലും പിന്നീട്‌ വിട്ടയയച്ചു. ഇന്നലെ പുലര്‍ച്ചെ 1.30-ന്‌ അനില്‍കുമാറിന്റെ വീടിനു മുന്നിലാണ്‌ നാടിനെ നടുക്കിയ Read More…

Featured Sports

ഗോളടിച്ചും അടിപ്പിച്ചും മെസിയുടെ തകര്‍പ്പന്‍ പ്രകടനം, 1300 ഗോള്‍ പങ്കാളിത്തം

സിന്‍സിനാറ്റി: ചരിത്രത്തിലാദ്യമായി ഇന്റര്‍ മയാമി മേജര്‍ ലീഗ്‌ സോക്കര്‍ ഈസേ്‌റ്റണ്‍ കോണ്‍ഫറന്‍സ്‌ ഫൈനലിലെത്തി. സിന്‍സിനാറ്റിക്കെതിരേ നടന്ന പ്ലേ ഓഫില്‍ 4-0 ത്തിനു ജയിച്ചാണ്‌ ഇന്റര്‍ ഫൈനലില്‍ കടന്നത്‌. സിന്‍സിനാറ്റിയുടെ സ്വന്തം തട്ടകമായ ടി.ക്യൂ.എല്‍. സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ററിനായി സൂപ്പര്‍ താരം ലയണല്‍ മെസി ഗോളടിച്ചും അടിപ്പിച്ചും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. തിയാഡോ അലെന്‍ഡ ഇരട്ട ഗോളടിച്ച മത്സരത്തില്‍ മാറ്റിയോ സില്‍വെറ്റിയും ഒരു ഗോളടിച്ചു. ശനിയാഴ്‌ച നടക്കുന്ന ഈസേ്‌റ്റണ്‍ കോണ്‍ഫറന്‍സ്‌ ഫൈനലില്‍ ന്യൂയോര്‍ക്ക്‌ സിറ്റി എഫ്‌.സിയാണ്‌ മയാമിയുടെ Read More…

Movie News

ബോളിവുഡ് ഇതിഹാസം ധര്‍മേന്ദ്ര അന്തരിച്ചു

ബോളിവുഡ് ഇതിഹാസം ധര്‍മേന്ദ്ര ( 89)  അന്തരിച്ചു. മുംബൈയിലെ വസതിയിലാണ് അന്ത്യം. ആറ് പതിറ്റാണ്ട് ബോളിവുഡിനെ ത്രസിപ്പിച്ച ധര്‍മേന്ദ്ര മൂന്നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇവയില്‍ പലതും സൂപ്പര്‍ ഹിറ്റുകളാണ്.  രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചു. 2009ല്‍ രാജസ്ഥാനില്‍നിന്ന് ലോക്സഭാംഗമായി.  ദീർഘകാലമായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.  ശ്വാസതടസ്സത്തെ തുടർന്ന് ഒരാഴ്ച മുൻപാണ് ധർമേന്ദ്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഏപ്രിലിൽ ഇദ്ദേഹത്തിന് നേത്രശസ്ത്രക്രിയ നടത്തിയിരുന്നു. ബോളിവുഡിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായാണ് ധർമേന്ദ്ര വിശേഷിപ്പിക്കപ്പെടുന്നത്.  1960ൽ ‘ദിൽ ഭി തേരാ, ഹം Read More…