Crime

ആഭരണങ്ങള്‍ മോഷ്‌ടിച്ച ജോലിക്കാരി വീട്ടിലെ ക്യാമറയില്‍ കുടുങ്ങി, കുടുക്കിയത്‌ വീട്ടുടമയുടെ തന്ത്രപരമായ ഇടപെടല്‍ ​

തിരുവനന്തപുരം: ജോലിക്കുനിന്ന രണ്ട്‌ വീടുകളില്‍നിന്ന്‌ ആഭരണങ്ങള്‍ കവര്‍ന്ന യുവതി അറസ്‌റ്റില്‍. കരമന ഇലങ്കം ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ലക്ഷ്‌മി(36)യേയാണ്‌ പോലീസ്‌ പിടികൂടിയത്‌. വീട്ടുടമയായ അഭിഭാഷകന്റെ തന്ത്രപരമായ ഇടപെടലാണ്‌ യുവതിയെ കുടുക്കിയത്‌. മറ്റൊരു വീട്ടില്‍ നടത്തിയ മോഷണവും ചോദ്യംചെയ്യലില്‍ പ്രതി സമ്മതിച്ചു. തുടര്‍ന്ന്‌ രണ്ട്‌ കേസിലും എഫ്‌.ഐ.ആര്‍. രജിസ്‌റ്റര്‍ ചെയ്‌തു. യുവതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു. കഴിഞ്ഞ 11-നാണ്‌ കരമന സഹകരണ ബാങ്കിനു സമീപം ഇലങ്കം റോഡില്‍ അഭിഭാഷകദമ്പതികളായ രാഹുല്‍ കൃഷ്‌ണന്റെയും ഇന്ദുകലയുടെയും വീട്ടില്‍നിന്നു സ്വര്‍ണമോതിരം കാണാതായത്‌. Read More…

Featured Sports

വനിത ഐപിഎൽ ലേലം; ദീപ്തി ശർമക്ക്3.2 കോടി, മലയാളി ലെഗ്‌ സ്‌പിന്നര്‍ ആശ ശോഭനയ്ക്ക് 1.10 കോടി

ന്യൂഡല്‍ഹി: വനിതാ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റ്‌ (ഡബ്ല്യു.പി.എല്‍.) മെഗാ താര ലേലത്തില്‍ ലോകകപ്പ്‌ നേടിയ ഇന്ത്യന്‍ താരങ്ങള്‍ക്കായി കോടികളെറിഞ്ഞ്‌ ഫ്രാഞ്ചൈസികള്‍.ഡല്‍ഹിയില്‍ പുരോഗമിക്കുന്ന ലേലത്തില്‍ ഓള്‍റൗണ്ടര്‍ ദീപ്‌തി ശര്‍മയ്‌ക്കാണ്‌ നിലവില്‍ ഏറ്റവും വലിയ തുക ലഭിച്ചരൂപയ്‌ക്ക് സ്വന്തമാക്കി. ന്യൂസീലന്‍ഡ്‌ ഓള്‍റൗണ്ടര്‍ അമേലിയ കെറിനെ മൂന്ന്‌ കോടിക്ക്‌ മുംബൈ ഇന്ത്യന്‍സ്‌ സ്വന്തമാക്കി. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ശിഖ പാണ്ഡെയെ 2.4 കോടിക്ക്‌ യു.പി. വിളിച്ചെടുത്തു. 40 ലക്ഷമായിരുന്നു ശിഖയുടെ അടിസ്‌ഥാനവില. നിലവിലെ രണ്ടാമത്തേയും മൂന്നാമത്തേയും ഏറ്റവും വലിയ ലേല തുക ഈ Read More…

Crime

രാഹുൽ മാങ്കൂട്ടത്തിൽ എവിടെ? MLA ഓഫീസ് പൂട്ടി, അറസ്റ്റിന് നീക്കം? ക്രൈംബ്രാഞ്ച് മേധാവി മുഖ്യമന്ത്രിയെ കണ്ടു

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് യുവതി ലൈംഗിക പീഡന പരാതി നൽകിയതിന് പിന്നാലെ എം.എൽ.എയുടെ ഓഫീസ് പൂട്ടിയ നിലയിൽ. ഇന്ന് ഉച്ചവരെ കോൺഗ്രസ് പാലക്കാട് മണ്ഡലത്തിൽ സ്ഥാനാർഥികൾക്കൊപ്പം പ്രചാരണത്തിൽ സജീവമായി പങ്കെടുത്തിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ. പീഡനത്തിന് ഇരയായ യുവതി പരാതി നൽകിയെന്ന വാർത്ത പുറത്തുവന്നതോടെ രാഹുൽ മാങ്കൂട്ടത്തിൽ എവിടെയെന്ന കാര്യത്തിൽ വ്യക്തതയില്ല. അ​തേസമയം രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ ഉയർന്ന പരാതിയിൽ അതിവേഗ നടപടികൾക്ക് നീക്കം. മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചതിന് പിന്നാലെ ക്രൈംബ്രാഞ്ച് മേധാവി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. Read More…

Crime

മയക്കുമരുന്നു നല്‍കി യുവാവിനെ പീഡിപ്പിച്ചു; ചിത്രങ്ങളെടുത്ത് ബ്ലാക്ക്മെയിലിംഗ്, യുവതിക്കെതിരേ കേസ്

പൂനെ: കാശി യാത്രയ്ക്കിടെ യുവാവിനെ മയക്കുമരുന്ന് നല്‍കി മയക്കിയശേഷം ലൈംഗികാതിക്രമം നടത്തുകയും പിന്നീട് ഈ ചിത്രം ഉപയോഗിച്ച് ബ്ലാക്ക്മെയില്‍ ചെയ്യുകയും ചെയ്തതിന് പൂനെയില്‍ യുവതിക്കെതിരെ കേസ്. കാശി വിശ്വനാഥ യാത്രയ്ക്കിടെ ഗൗരി വാഞ്ജലെ എന്ന യുവതിയാണ് സംഭവത്തില്‍ പിടിയിലായിട്ടുള്ളത്. ഇവര്‍ക്കെതിരേ പോലീസ് കേസെടുത്തു. ക്ഷേത്ര ദര്‍ശനത്തിനിടെ കണ്ടുമുട്ടിയ കോലാപ്പൂരില്‍ നിന്നുള്ള യുവാവിനെയാണ് മയക്കുമരുന്ന് നല്‍കിയതും ആക്രമിച്ചതും. ലൈംഗികമായി ആക്രമിച്ചു, ബ്ലാക്ക്മെയില്‍ ചെയ്തു എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. പൂനെ പോലീസ് ആണ് കേസ് ഫയല്‍ ചെയ്തത്. മാര്‍ച്ചില്‍ കാശി Read More…

Lifestyle

‘ഇസ്രയേലിന്‍ നാഥനായി….’; ഓപ്പറേഷനിടെ പാട്ടുപാടി രോഗി, കൂടെപ്പാടി ഡോക്ടറും; വൈറല്‍ വീഡിയോ

മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ മ്യൂസിക് തെറാപ്പി ഉപയോഗിക്കുന്നതിനെറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാല്‍ ഓപ്പറേഷന്‍ തിയേറ്ററിലും സംഗീതം ഉപയോഗിച്ചാലോ? ഓപ്പറേഷന്‍ എന്നു കേള്‍ക്കുമ്പോഴേ സാധാരണ രോഗികളുടെ ചങ്കിടിപ്പ് കൂടും. എന്നാല്‍ സര്‍ജറി ടേബിളില്‍ കിടന്ന് രോഗിയും ഡോക്ടറുമൊന്നിച്ച് ഒരു പാട്ടുപാടിയാലോ? അത്തരത്തിലൊരു വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ കീഴടക്കുന്നത്. കോട്ടയം ഭാരത് ഹോസ്പിറ്റലിലാണ് സര്‍ജറിക്കിടെ രോഗിയും ഡോക്ടറും ചേര്‍ന്ന് പാട്ടുപാടിയതും വൈറലായതും. കയ്യിലെ എല്ലിന്റെ പൊട്ടലിന് ശസ്ത്രക്രിയ ചെയ്യുന്നതിനിടെയാണ് കോട്ടയത്തെ പ്രശസ്ത ഓർത്തോ സർജൻ ഡോ: ഗണേശ് കുമാർ രോഗിയായ Read More…

Featured Lifestyle

ഇന്ത്യയിലെ ഏറ്റവും വില കൂടിയ നമ്പറായി HR 88 B 8888, വിറ്റുപോയത് 1.17 കോടി രൂപയ്ക്ക്

ന്യൂഡല്‍ഹി: വാഹനത്തിന് ഇഷ്ടനമ്പര്‍ സ്വന്തമാക്കുന്നതിന് ലക്ഷങ്ങള്‍ പൊടിക്കുന്നത് വാഹന​‍പ്രേമികളെ നാം കണ്ടിട്ടുണ്ട്. എന്നാല്‍, ഇപ്പോള്‍ ഇഷ്ട നമ്പറിനായുള്ള ലേലം വിളി ലക്ഷങ്ങള്‍ കടന്ന് കോടിയില്‍ എത്തിയിരിക്കുകയാണ്. ഹരിയാണയില്‍ കഴിഞ്ഞ ദിവസം ഒരു രജിസ്‌ട്രേഷന്‍ നമ്പര്‍ ലേലത്തില്‍ വിറ്റുപോയത് 1.17 കോടി രൂപയാക്കാണ്. HR 88 B 8888 എന്ന നമ്പറാണ് ഇന്ത്യയിലെ ഏറ്റവും വിലയുള്ള വാഹന രജിസ്‌ട്രേഷന്‍ നമ്പറായി മാറിയിരിക്കുന്നത്. ആഴ്ചതോറും VIP അല്ലെങ്കിൽ ഫാൻസി നമ്പറുകൾ ഹരിയാന ഗതാഗത വകുപ്പ് ഓൺലൈൻ ലേലത്തിന് വയ്ക്കാറുണ്ട്. വെള്ളിയാഴ്ച Read More…

Lifestyle

ഉള്ളി തൊലി കളഞ്ഞു ഫ്രിഡ്ജിൽ സൂക്ഷിക്കല്ലേ… കാരണം…

ഉള്ളി അടുക്കളയിലെ പ്രധാന ചേരുവയാണ്. എന്നാല്‍ ഉള്ളി തൊലി കളയുന്നത് പലർക്കും ഒരു ‘മെനക്കട്ട’ പണി ആണ്. ഇഞ്ചി, വെളുത്തുള്ളി, സവാള , ചെറിയ ഉള്ളി ഇവയെല്ലാം തൊലികളഞ്ഞ് നേരത്തേ ഫ്രിഡ്ജിൽ വച്ച് പണി എളുപ്പമാക്കുന്നവരുമുണ്ട്. ഉള്ളി ആരോഗ്യത്തിനും ഏറെ നല്ലതാണ്. ആന്റിബാക്ടീരിയൽ, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ള ഉള്ളി ഹൃദയാരോഗ്യത്തിനും ഉദരത്തിന്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. ഉള്ളിയിലടങ്ങിയ നാരുകൾ ദഹനത്തിനും സഹായിക്കും. ഉള്ളി നേരത്തെ തൊലികളഞ്ഞോ മുറിച്ചോ പുറത്തു വയ്ക്കുകയോ ചെയ്യാൻ പാടില്ല എന്നാണ് ആരോഗ്യ Read More…

Crime

ഭർത്താവിനെ കൊന്ന് വീപ്പയിലാക്കിയ കേസിലെ പ്രതിക്ക് പെൺകുഞ്ഞ്; DNA ടെസ്റ്റ് നടത്താൻ ഭർതൃ കുടുംബം

മീററ്റ്: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊന്ന് വീപ്പയിൽ ഒളിപ്പിച്ച മുസ്‌കാൻ എന്ന യുവതി കഴിഞ്ഞ ദിവസം ജന്മം നൽകിയ പെൺകുഞ്ഞിന് രാധയെന്ന് പേരിട്ടു. ഇവർ പ്രസവിച്ച വിവരം പൊലീസ് അവരുടെ കുടുംബത്തെ അറിയിച്ചെങ്കിലും ആരും സന്ദർശിക്കാനെത്തിയിരുന്നില്ല. യുവതിയുടെ ഭർത്താവിന്റെ വീട്ടുകാർ കുഞ്ഞിന്റെ DNA ടെസ്റ്റ് നടത്തണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുകയാണ്. മീററ്റിലെ ലാലാ ലജ്പത് റായി മെമ്മോറിയൽ ആശുപത്രിയിൽ നവംബർ 24നാണ് കുഞ്ഞ് ജനിച്ചത്. കൊല്ലപ്പെട്ട സൗരഭ് രജ്പുത്തിന്റെ ജന്മദിനത്തിലാണ് കുഞ്ഞ് ജനിച്ചത്. ബുധനാഴ്ച യുവതിയെ ആശുപത്രിയിൽ നിന്നും Read More…

Featured Sports

താന്‍ തുടരണമോയെന്നതില്‍ തീരുമാനമെടുക്കേണ്ടത്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡ്: ഗൗതം ഗംഭീര്‍

ഗുവാഹത്തി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്‌റ്റ് പരമ്പരയിലെ സമ്പൂര്‍ണ പരാജയത്തില്‍ താരങ്ങള്‍ക്കും പരിശീലകര്‍ക്കും കൂട്ടുത്തരവാദിത്വമുണ്ടെന്ന്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം മുഖ്യപരിശീലകന്‍ ഗൗതം ഗംഭീര്‍. ഒന്നോ രണ്ടോപേരെ ബലിയാടാക്കി തോല്‍വി ന്യായീകരിക്കാനാകില്ല. മികച്ച കളി പുറത്തെടുക്കാനായില്ലെന്നതു സമ്മതിക്കുന്നു. ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ ഈ പരമ്പരനഷ്‌ടത്തില്‍ തുല്യ ഉത്തരവാദിത്തമാണ്‌-മത്സരശേഷം നടന്ന പത്രസമ്മേളനത്തില്‍ ഗംഭീര്‍ വ്യക്‌തമാക്കി. പരിശീലകസ്‌ഥാനത്ത്‌ താന്‍ തുടരണമോയെന്നതില്‍ തീരുമാനമെടുക്കേണ്ടത്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡാണ്‌. ഇന്ത്യന്‍ ക്രിക്കറ്റിനാണു മുന്‍തൂക്കം നല്‍കേണ്ടതെന്നും അല്ലാതെ തനിക്കല്ലെന്നും ഗംഭീര്‍ ആവര്‍ത്തിച്ചു. പരാജയത്തില്‍ പഴിക്കുമ്പോഴും ചാമ്പ്യന്‍സ്‌ ട്രോഫിയിലും ഏഷ്യാ Read More…