Featured Good News

കോടികളുടെ ബിസിനസ്സും സ്വത്തും ഉപേക്ഷിച്ച് യുവാവ് ജൈന സന്യാസിയായി! കാരണമെന്ത്?

ഉത്തർപ്രദേശിലെ ബാഗ്പത്തിൽ നിന്നുള്ള 30 വയസ്സുകാരനായ ഹർഷിത് ജെയിൻ, കോടിക്കണക്കിന് രൂപയുടെ സ്വത്തും ബിസിനസ്സും ഉപേക്ഷിച്ച് ജൈന സന്യാസിയുടെ ജീവിതം സ്വീകരിച്ചത് അപൂർവമായ ത്യാഗപ്രവൃത്തിയാണ്. ഡൽഹിയിലെ വമ്പന്‍ വസ്ത്ര വ്യാപാരിയായിരുന്ന ഹർഷിത് ഭൗതിക സുഖങ്ങളിൽ നിന്ന് അകന്ന് നിൽക്കാൻ തീരുമാനിച്ചാണ് വീട്, കാർ, ബിസിനസ്സ്, തുടങ്ങിയ എല്ലാ ലൗകിക സമ്പാദ്യങ്ങളും അദ്ദേഹം ഉപേക്ഷിച്ചത്. കോവിഡ് കാലത്തെ തിരിച്ചറിവുകൾ ആന്തരിക മാറ്റത്തിന് വഴിതുറന്നു കോവിഡ്-19 മഹാമാരിയുടെ സമയത്താണ് ഹർഷിതിന്റെ ജീവിതത്തില്‍ വഴിത്തിരിവ് സംഭവിച്ചത്. ഭയം, ഒറ്റപ്പെടൽ, മനുഷ്യബന്ധങ്ങളുടെ തകർച്ച Read More…

Featured Oddly News

പാക് പെൺകുട്ടികൾ ചൈനയിൽ ‘ലൈംഗിക അടിമകൾ’ ! പാകിസ്ഥാൻ, ചൈനീസ് വരന്മാർക്കുള്ള കമ്പോളം? ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

ഭക്ഷണരീതി, മതം, സംസ്കാരം, ഭാഷ, രാഷ്ട്രീയ വ്യവസ്ഥ എന്നിവയുൾപ്പെടെ എല്ലാ കാര്യങ്ങളിലും പരസ്പരവിരുദ്ധമാണെങ്കിലും പാകിസ്ഥാൻ ഇപ്പോൾ ധനികരായ ചൈനീസ് പുരുഷന്മാർക്ക് വധുക്കളെ കണ്ടെത്താനുള്ള ഒരു കമ്പോളമായി മാറിയിരിക്കുന്നു. ദക്ഷിണേഷ്യയിലെ ദരിദ്ര ഇസ്ലാമിക രാജ്യമായ പാകിസ്ഥാനിലെ കുടുംബങ്ങൾക്ക് ഇവർ ഇന്ന് ഏറ്റവും കൂടുതൽ താൽപ്പര്യമുള്ള വരന്മാരാണ്. മോശം ഭരണം, സർക്കാർ ഓഫീസുകളിലെ അഴിമതി, കാര്യക്ഷമമല്ലാത്ത വ്യവസായ മേഖല, തകർന്ന സേവന മേഖല, ക്ഷയിച്ചുകൊണ്ടിരിക്കുന്ന കൃഷി എന്നിവ കാരണം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഒരു രാജ്യത്ത്, ബെയ്ജിംഗ് സ്പോൺസർ ചെയ്യുന്ന Read More…

Featured Good News

റോഡരികിൽ നിന്നും കിട്ടിയ സാധാരണ കല്ലിനെ മനോഹരമായ ക്ലോക്കാക്കി മാറ്റിയപ്പോള്‍ കിട്ടിയത് 5000 രൂപ! – വീഡിയോ

റോഡരുകില്‍ നിന്ന് കിട്ടിയ ഒരു സാധാരണ കല്ലിനെ ഒരു മനോഹരമായ ക്ലോക്കാക്കി മാറ്റിയ യുവാവിന്റെ വീഡിയോയാണ് വൈറലാകുന്നത്. കല്ലിനെ ക്ലോക്കാക്കി മാറ്റുക മാത്രമല്ല 5000 രൂപയ്ക്ക് ഇത് വില്‍ക്കുകയും ചെയ്തു. ഡല്‍ഹിയില്‍ നിന്നാണ് ഈ വീഡിയോ പുറത്ത് വന്നിരിയ്ക്കുന്നത്. വീഡിയോയില്‍ യുവാവ് റോഡരികില്‍ നിന്നും ഒരു സാധാരണ കല്ല് എടുക്കുന്നത് കാണാം. പിന്നീട് ഈ കല്ല് ഒരാളെ സമീപിച്ച് ആ കല്ല് മുറിച്ച് രൂപപ്പെടുത്തുന്നു. ഇതിന് ശേഷം കല്ലിനെ പെയിന്റ് ചെയ്ത് തിളക്കമുള്ളതാക്കി മാറ്റി ഫിനിഷിംഗ് നല്‍കുന്നു. Read More…

Featured Lifestyle

മഞ്ഞുകാലത്ത് വേണം എക്സ്ട്രാ കെയർ, ചർമത്തെ വരണ്ടതാക്കുന്ന ശീലങ്ങൾ

ശൈത്യകാലം എന്നത് ചര്‍മ്മത്തിന് കുറച്ച് കൂടുതല്‍ കരുതല്‍ ആവശ്യമുള്ള സമയമാണ്. തണുത്ത കാലാവസ്ഥ ചര്‍മത്തെ കൂടുതല്‍ വരണ്ടതും സെന്‍സിറ്റീവുമാക്കുന്നു. അശ്രദ്ധയോടെ ചെയ്യുന്ന പല കാര്യങ്ങളും ചിലപ്പോള്‍ ചര്‍മ്മത്തെ കൂടുതല്‍ മോശം അവസ്ഥയിലേക്ക് എത്തിച്ചേക്കാം. എന്നാല്‍ ശരിയായ പരിപാലനത്തിലൂടെ ചര്‍മ്മ പ്രശ്‌നങ്ങളെ ഒരു പരിധി വരെ നമ്മുക്ക് നിയന്ത്രിയ്ക്കാന്‍ സാധിയ്ക്കും….. വരണ്ട ചര്‍മത്തില്‍ ഉല്‍പന്നങ്ങള്‍ പുരട്ടുമ്പോള്‍ – റെറ്റിനോയിഡുകള്‍, എക്‌സ്‌ഫോളിയേറ്റിങ് സെറം എന്നിവ ശൈത്യകാലത്ത് ചര്‍മം മൃദുവാക്കുന്നെങ്കിലും അവയുടെ ഉപയോഗം കുറയ്ക്കാന്‍ ശ്രമിക്കുക. വരണ്ടതും നിര്‍ജ്ജലീകരണം സംഭവിച്ചതുമായ ചര്‍മത്തില്‍ Read More…

Featured Oddly News

കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കിയത്‌ 13 വയസുകാരന്‍! ശിക്ഷ എണ്‍പതിനായിരത്തോളം ജനങ്ങള്‍ നോക്കിനില്‍ക്കെ

കാബൂള്‍: അഫ്‌ഗാനിസ്‌താനില്‍ താലിബാന്‍ നിര്‍ദ്ദേശപ്രകാരം പരസ്യമായി വധശിക്ഷ നടപ്പാക്കിയത്‌ 13 വയസുകാരനെന്ന്‌ റിപ്പോര്‍ട്ട്‌. കിഴക്കന്‍ അഫ്‌ഗാനിസ്‌താനിലെ ഖോസ്‌തിലാണ്‌ സംഭവം. ഒന്‍പത്‌ കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ 13 പേരെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട ആളെയാണ്‌ ഖോസ്‌തിലെ സ്‌റ്റേഡിയത്തില്‍ എണ്‍പതിനായിരത്തോളം ജനങ്ങള്‍ നോക്കിനില്‍ക്കെ വധിച്ചത്‌. കൊല്ലപ്പെട്ടവരുടെ കുടുംബാംഗമായ പതിമൂന്നുകാരനാണ്‌ പ്രതിയെ വെടിവെച്ച്‌ കൊന്നത്‌. മംഗള്‍ എന്നാണ്‌ വധശിക്ഷയ്‌ക്ക്‌ വിധേയനായ ആളുടെ പേരെന്നാണ്‌ താലിബാന്‍ അധികൃതര്‍ പറയുന്നത്‌. ഇയാളെ അഫ്‌ഗാനിസ്‌താന്‍ സുപ്രീംകോടതി കുറ്റക്കാരനെന്ന്‌ കണ്ടെത്തിയിരുന്നു. താലിബാന്‍ പരമോന്നത നേതാവ്‌ ഹിബത്തുള്ള Read More…

Crime

തന്നേക്കാള്‍ സൗന്ദര്യം; അസൂയ മൂത്ത് മകനെയടക്കം 4 കുട്ടികളെ കൊലപ്പെടുത്തി യുവതി

ചണ്ഡീഗഡ്‌: ആറു വയസുകാരിയെ വെള്ളത്തില്‍ മുക്കിക്കൊന്ന സംഭവത്തില്‍ അറസ്‌റ്റിലായ സ്‌ത്രീ സ്വന്തം മകന്‍ ഉള്‍പ്പെടെ മറ്റു മൂന്നു കുട്ടികളെക്കൂടി കൊലപ്പെടുത്തിയിട്ടുണ്ടെന്നു ഹരിയാന പോലീസ്‌. വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ വിധി എന്ന ആറു വയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പാനിപ്പത്ത്‌ സ്വദേശി പൂനത്തിനെയാണ്‌ ഇന്നലെ അറസ്‌റ്റ്‌ ചെയ്‌തത്‌. കുട്ടികളുടെ സൗന്ദര്യത്തില്‍ അസൂയ തോന്നിയാണ്‌ ഇവര്‍ മൂന്ന്‌ പെണ്‍കുട്ടികളെ വെള്ളത്തില്‍ മുക്കിക്കൊല്ലുകയും കുറ്റകൃത്യം മറച്ചുവയ്‌ക്കാന്‍ മകനെ കൊല്ലുകയും ചെയ്‌തതെന്നു പോലീസ്‌ പറഞ്ഞു.2023-ലാണ്‌ ഇവര്‍ സ്വന്തം മകനെയും രണ്ടു പെണ്‍കുട്ടികളെയും കൊലപ്പെടുത്തിയെന്നാണ്‌ പോലീസിന്റെ കണ്ടെത്തല്‍. Read More…

Movie News

വമ്പൻ തിരിച്ചുവരവിന് ഒരുങ്ങി മമ്മൂട്ടി ; ‘കളങ്കാവൽ’ കേരള പ്രീസെയിൽസ് ഒന്നര കോടിയിലേക്ക് 

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ കേരളാ പ്രീസെയിൽസ് 1 കോടി 25 ലക്ഷവും കടന്ന് കുതിക്കുന്നു. റിലീസ് ചെയ്യാൻ ഇനിയും ഒരു ദിവസത്തിലധികം ബാക്കി നിൽക്കെയാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. അധികം വൈകാതെ തന്നെ ചിത്രത്തിന്റെ കേരളാ പ്രീസെയിൽസ് ഒന്നര കോടി കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റെ കേരളത്തിലെ ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിനു ഗംഭീര പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഡിസംബർ അഞ്ചിനാണ് ചിത്രം ആഗോള റിലീസായി പ്രേക്ഷകരുടെ Read More…

Lifestyle

എച്ച്‌ആര്‍-88 B 8888; ഫാന്‍സി നമ്പര്‍ ലേലത്തില്‍ പിടിച്ച്‌ പിന്‍മാറി; അന്വേഷണവുമായി ഗതാഗത വകുപ്പ്‌

ന്യൂഡല്‍ഹി: എച്ച്‌ആര്‍-88 8888 എന്ന ഫാന്‍സി വാഹന നമ്പര്‍ ലേലം പിടിച്ചശേഷം പണമടയ്‌ക്കാതെ പിന്മാറിയ വ്യക്‌തിക്കെതിരേ ഹരിയാന ഗതാഗത വകുപ്പ്‌ അന്വേഷണത്തിന്‌. റോമുലസ്‌ സൊല്യൂഷന്‍സ്‌പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്ന ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സര്‍വീസ്‌ കമ്പനിയുടെ ഡയറക്‌ടറായ സുധീര്‍ കുമാറായിരുന്നു ഫാന്‍സി നമ്പര്‍ ലേലം പിടിച്ചത്‌. ഇയാളുടെ സാമ്പത്തികശേഷിയും വരുമാന സ്രോതസും സമഗ്രമായി അന്വേഷിക്കുമെന്ന്‌ ഹരിയാന ഗതാഗത മന്ത്രി അനില്‍ വിജ്‌ വ്യക്‌തമാക്കി. ഇത്രയും വലിയ തുക ലേലം കൊള്ളാന്‍ സുധീര്‍ കുമാറിന്‌ സാമ്പത്തികമായി ശേഷിയുണ്ടോയെന്ന കാര്യവും ഗതാഗത വകുപ്പ്‌ പരിശോധിക്കും.ഫാന്‍സി, Read More…

Crime

ഒന്നരയേക്കർ ഭൂമിക്ക് വേണ്ടി അമ്മയെ കൊന്നു; നെടുമ്പാശ്ശേരിയെ നടുക്കിയ കൊടുംക്രൂരത

നെടുമ്പാശേരി: എറണാകുളം നെടുമ്പാശ്ശേരിയിൽ മാനസിക വെല്ലുവിളി നേരിടുന്ന അമ്മയെ മകൻ ക്രൂരമായി കൊലപ്പെടുത്തി. മൂന്ന് മാസത്തെ ക്രൂരമർദനത്തിന് പിന്നാലെയാണ് 58 വയസുകാരി അനിത മരിച്ചത്. മകൻ ചെങ്ങമനാട്‌ പുറയാര്‍ ഭാഗത്ത്‌ വാടകയ്‌ക്കു താമസിക്കുന്ന ചൊവ്വര പാറപ്പുറത്ത്‌ വീട്ടില്‍ ബിനു(38)വിനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. കഴിഞ്ഞ 20 വർഷമായി മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന അനിതയെ മൂന്ന് മാസം മുൻപാണ് വീട്ടിലേക്ക് കൊണ്ടുവന്നത്. തുടർന്ന് ക്രൂരമർദ്ദനമാണ് ഇവർക്ക് ഏറ്റുവാങ്ങേണ്ടി വന്നതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അനിതയുടെ ശരീരത്തിലാകെ കമ്പ് കൊണ്ട്  മർദിച്ചതിന്റെ Read More…