കുട്ടികൾക്ക് സ്മാർട്ട്ഫോൺ നൽകാൻ അനുയോജ്യമായ പ്രായം ഏതാണ്? കുട്ടികളുടെ നിർബന്ധത്തിനും, ഫോണിന്റെ അമിത ഉപയോഗം ദോഷകരമാണെന്ന ഗവേഷകരുടെ മുന്നറിയിപ്പിനും ഇടയിൽ മാതാപിതാക്കളെ കുഴയ്ക്കുന്ന ചോദ്യമാണിത്. എന്നാൽ, കുട്ടികൾക്ക് ഫോൺ നൽകുന്നത് വൈകിപ്പിക്കണമെന്ന വാദത്തെ ശരിവെക്കുന്നതാണ് പുതിയ പഠന റിപ്പോർട്ടുകൾ. ‘പീഡിയാട്രിക്സ്’ (Pediatrics) ജേണലിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, 12 വയസ്സിന് മുൻപ് സ്മാർട്ട്ഫോൺ ലഭിച്ച കുട്ടികളിൽ വിഷാദം, അമിതവണ്ണം, ഉറക്കക്കുറവ് എന്നിവയ്ക്കുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലാണെന്ന് കണ്ടെത്തി. അമേരിക്കയിലെ കുട്ടികളുടെ മസ്തിഷ്ക വികാസത്തെക്കുറിച്ച് നടന്ന ഏറ്റവും വലിയ Read More…
Author: ashtagon
സ്ത്രീയെ കത്തികൊണ്ട് കുത്തിക്കീറി; പ്രതിയെ പൊക്കി, പക്ഷേ പരാതിക്കാരി ആ സംഭവമേ മറന്നു! കോടതി ഉത്തരവില്‍ വന്‍ ട്വിസ്റ്റ്
കേസന്വേഷണങ്ങള്‍ അനിശ്ചിതമായി നീണ്ടാല്‍ എന്തു സംഭവിക്കമെന്നതിന് ഉദാഹരണമായി അടുത്തിടെ മുംബൈയില്‍ നടന്ന ഒരു സംഭവം . അരനൂറ്റാണ്ടോളം പഴക്കമുള്ള ഒരു വധശ്രമക്കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. പക്ഷേ, പരാതിക്കാരിക്ക് അങ്ങനെയൊരു സംഭവം പോലും ഓർമ്മയില്ലാത്തതിനാൽ കോടതിക്ക് പ്രതിയെ വെറുതെവിടേണ്ടിവന്നു. 1977 ഒക്ടോബർ 20-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുംബൈയിലെ നരിമാൻ പോയിന്‍റ് സ്വദേശിയായ കലേക്കർ എന്നയാൾ പരാതിക്കാരിയായ സ്ത്രീയെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരുടെ പരാതിയിൽ കൊളാബ പോലീസ് കേസെടുത്ത് പ്രതിയെ അന്നേദിവസം Read More…
കാറ്റി പെറിയുമായുള്ള പ്രണയം തുറന്നു പറഞ്ഞ് ജസ്റ്റിന്‍ ട്രൂഡോ
ടൊറന്റോ: അമേരിക്കന്‍ ഗായിക കാറ്റി പെറിയുമായുള്ള പ്രണയം തുറന്നു പറഞ്ഞ് കാനഡയുടെ മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ട്രൂഡോയുടെ ചിത്രം ഉള്‍പ്പെടെയുള്ള ഏതാനും ഫോട്ടോകളിലൂടെയാണു കാറ്റി പെറി ഇന്‍സ്റ്റാഗ്രാം വഴി ഔദ്യോഗികമായി ഈ ബന്ധം പ്രഖ്യാപിച്ചത്. തുടര്‍ന്നു ട്രൂഡോയും ബന്ധം സ്ഥിരീകരിക്കുകയായിരുന്നു. സമീപകാലത്ത് ജപ്പാനിലേക്ക് ഇരുവരും നടത്തിയ യാത്രയുടെ ചിത്രങ്ങളാണു കാറ്റി പുറത്തുവിട്ടത്. ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദയെയും ഭാര്യ യൂക്കോയെയും സന്ദര്‍ശിക്കാന്‍ ട്രൂഡോയോടൊപ്പം കാറ്റി പെറി എത്തിയതിന് തൊട്ടുപിന്നാലെയാണു ചിത്രങ്ങള്‍ പുറത്തുവിട്ടത്. കാറ്റി പെറിയെ Read More…
പ്രസാദത്തില്‍നിന്ന് മോതിരം കിട്ടി, ഇനി മനുഷ്യരെ വിവാഹം കഴിക്കില്ല, കൃഷ്ണ വിഗ്രഹത്തെ വിവാഹം ചെയ്ത് പിങ്കി
ലഖ്നൗ: കൃഷ്ണ വിഗ്രഹത്തെ വിവാഹം ചെയ്ത് യു.പി. യുവതി. അനുഗ്രഹവര്‍ഷവുമായി ബന്ധുക്കള്‍. ഉത്തര്‍പ്രദേശിലെ ബുദൗന്‍ ജില്ലയില്‍ കാസിമാബാദ് ഗ്രാമത്തില്‍നിന്നുള്ള പിങ്കി ശര്‍മ്മ(28)യാണ് ഹിന്ദു ആചാര പ്രകാരം വിഗ്രഹത്തെ വിവാഹം ചെയ്തത്. ബിരുദാനന്തര ബിരുദധാരിയും കൃഷ്ണന്റെ ഭക്തയുമാണു പിങ്കി. കുടുംബാംഗങ്ങളും ബന്ധുക്കളും ഗ്രാമവാസികളും ഒരു സാധാരണ വിവാഹത്തിലെന്നപോലെ ചടങ്ങില്‍ പങ്കെടുത്തു. പിങ്കിയുടെ വീട് വിവാഹത്തിനായി അലങ്കരിച്ചിരുന്നു. വിവാഹ പന്തല്‍ ഒരുക്കുകയും വരന്റെ വേഷത്തില്‍ അലങ്കരിച്ച ശ്രീകൃഷ്ണ വിഗ്രഹം കാറില്‍ അവരുടെ സഹോദരന്റെ ഭാര്യ ഇന്‍ഡ്രേഷ് കുമാര്‍ എത്തിക്കുകയും ചെയ്തു. Read More…
സഹോദരിയുടെ കടംവീട്ടണം, വയോധികയുടെ കണ്ണില്‍ മുളക്‌പൊടി തേച്ച് മാലപൊട്ടിച്ചു; സഹോദരങ്ങള്‍ അറസ്റ്റില്‍
മാവേലിക്കര: പട്ടാപ്പകല്‍ വയോധികയുടെ കണ്ണില്‍ മുളക്‌പൊടിയെറിഞ്ഞു രണ്ടരപ്പവന്റെ മാല പൊട്ടിച്ചുകടന്ന കേസില്‍ സഹോദരങ്ങള്‍ അറസ്റ്റില്‍. കണ്ടിയൂര്‍ പള്ളിയില്‍ വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന സതിയമ്മയുടെ (73)രണ്ടരപ്പവന്റെ മാല പൊട്ടിച്ചു മോഷണം നടത്തിയ കേസില്‍ സഹോദരങ്ങളായ തട്ടാരമ്പലം കണ്ടിയൂര്‍ സിജുഭവനം പടാര്യത്തു സിജുമോന്‍.എം.ആര്‍ (28), രഞ്ജുമോള്‍. ആര്‍ (37), എന്നിവരെയാണ് ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി.യുടെ പ്രത്യേക അന്വേഷണസംഘം മാവേലിക്കര പോലീസ് ഇന്‍സ്‌പെക്ടര്‍ സി. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നവംബര്‍ 28ന് ഉച്ചയോടെ കണ്ടിയൂര്‍ പള്ളിയില്‍ വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന Read More…
നടിയെ ആക്രമിച്ച കേസില്‍ വിധി ഇന്ന്, കോടതി പരിസരത്തു കനത്തസുരക്ഷ, എല്ലാ പ്രതികളും കോടതിയിലെത്തും
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്നു വിധി പറയും. നടന്‍ ദീലീപ് എട്ടാം പ്രതിയായ കേസില്‍ രാവിലെ പതിനൊന്നിനാണു നടപടികള്‍ തുടങ്ങുക. എല്ലാ പ്രതികളും ഇന്നു കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കോടതി പരിസരത്തു കൂടുതല്‍ പോലീസുകാരെ വിന്യസിക്കും. പ്രതികള്‍ കുറ്റക്കാരാണോ എന്നതില്‍ കോടതി ഇന്നു വിധി പറയും. ശിക്ഷ പ്രഖ്യാപിക്കല്‍ മറ്റൊരു ദിവസമാകാനാണു സാധ്യത. മൂന്നുവര്‍ഷത്തിലധികം തടവുശിക്ഷ കിട്ടിയാല്‍ നേരെ ജയിലിലേക്കു കൊണ്ടുപോകും. നടിയെ ബലാത്സംഗം ചെയ്തു ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ Read More…
ആളൊഴിഞ്ഞ സ്ഥലം നോക്കി ട്രെയിനില്‍നിന്ന് എറിഞ്ഞുകൊടുക്കും; കഞ്ചാവുമായി യുവതി പിടിയില്‍
നെടുമ്പാശേരി: ട്രെയിനില്‍നിന്ന് എറിഞ്ഞു കൊടുത്ത കഞ്ചാവ് കൊണ്ടു പോകുന്നതിനിടയില്‍ യുവതി പിടിയില്‍. ഒഡീഷ കണ്ഡമാല്‍ സ്വദേശിനി ശാലിനി ബല്ലാര്‍ സിങ്ങി (24)നെയാണ് നെടുമ്പാശേരി പോലീസ് പിടികൂടിയത്. ഞായറാഴ്ച പുലര്‍ച്ചെ നെടുവന്നൂരാണ് സംഭവം. ട്രെയിനില്‍നിന്ന് എന്തോ പൊതികള്‍ വലിച്ചെറിയുന്നത് കണ്ട് നാട്ടുകാര്‍ പോലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി നടത്തിയ പരിശോധനയിലാണ് പൊതികള്‍ ശേഖരിച്ച് പോകുന്ന യുവതിയെ കണ്ടത്. യുവതിയുടെ ബാഗില്‍ നാലു പൊതികളിലായി എട്ട് കിലോ കഞ്ചാവാണ് ഉണ്ടായിരുന്നത്. റയില്‍വേ സ്‌റ്റേഷനുകളില്‍ പോലീസ് പരിശോധന ശക്തമാക്കിയതോടെയാണ് കഞ്ചാവ് കടത്തുകാര്‍ Read More…
ഫോർമുല വൺ ലോകചാമ്പ്യനായി മക്‌ലാരന്റെ ലാന്‍ഡോ നോറിസ്; വെസ്റ്റപ്പനെ തകർത്ത് കന്നി കിരീടം
അബുദാബി: ഫോര്‍മുല വണ്‍ ഗ്രാന്‍പ്രീ കാറോട്ട മത്സരത്തില്‍ ലോകചാമ്പ്യനായി മക്ലാരന്റെ ബ്രിട്ടീഷുകാരന്‍ ഡ്രൈവര്‍ ലാന്‍ഡോ നോറിസ്. തുടര്‍ച്ചയായ അഞ്ചാം കിരീടം ലക്ഷ്യമിട്ടെത്തിയ റെഡ്ബുള്ളിന്റെ ഹോളണ്ടുകാരന്‍ ഡ്രൈവര്‍ മാക്സ് വെര്‍സ്റ്റാപനെ തകര്‍ത്താണ് കിരീട നേട്ടം. നോറിസിന്റെ കന്നി ലോക കിരീടമാണിത്. അബുദാബി ഗ്രാന്‍പ്രീയോടെ ഫോര്‍മുല വണ്‍ ഗ്രാന്‍പ്രീ സീസണ്‍ അവസാനിച്ചു. 17 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു മക്ലാരന്‍ ഡ്രൈവര്‍ ലോക ചാമ്പ്യനാകുന്നത്. മക്ലാരനുവേണ്ടി 2008 ല്‍ ലൂയിസ് ഹാമില്‍ട്ടണാണ് അവസാനം കിരീടം നേടിയത്. യാസ് മരീന സര്‍ക്യൂട്ടില്‍ Read More…
ആദ്യവിവാഹത്തില്‍ ആണ്‍കുട്ടി, രണ്ടാമത്തേതില്‍ പെണ്‍കുട്ടി; മൂന്നാംവിവാഹം 18കാരനുമായി, കുഞ്ഞിന്റെ അരുംകൊല
കൊല്ലത്ത് രണ്ടുവയസുകാരിയായ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയ ഞെട്ടിക്കുന്ന സംഭവത്തില്‍ പൊലീസിന്‍റെ സമയോചിത അന്വേഷണം മൂലം അമ്മയുടെ തിരക്കഥ പൊളിഞ്ഞു. കൊലപാതകത്തിനു ശേഷം കുഞ്ഞിനെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കിയതോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കഥ പൊളിഞ്ഞത്. പുനലൂർ കാര്യറ സ്വദേശിയായ രണ്ടുവയസുകാരി അനശ്വരയെയാണ് അമ്മ കലാസൂര്യയും മൂന്നാം ഭർത്താവ് കണ്ണനും ചേര്‍ന്ന് കൊലപ്പെടുത്തിയത്. ഇരുവരെയും തമിഴ്നാട് പൊലീസാണ് അറസ്റ്റ് ചെയ്തത്. കലാസൂര്യയുടെ ആദ്യ വിവാഹത്തില്‍ ഒരു ആൺകുട്ടിയുണ്ട്. തുടർന്ന് ഭര്‍ത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ചാണ് കലാസൂര്യ Read More…









