കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിധിപകര്‍പ്പ് പുറത്ത്. കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപിനെതിരെ ചുമത്തിയ വകുപ്പുകൾ പ്രോസിക്യൂഷന് തെളിയിക്കാനായില്ലെന്നും ദിലീപിനെതിരായ ഗൂഢാലോചനാക്കുറ്റം നിലനിൽക്കില്ലെന്നും 1709 പേജുള്ള ശിക്ഷാവിധിയിൽ കോടതി പറയുന്നു. കേസില്‍ ഗൂഢാലോചന നടന്നതിന് തെളിവ് അപര്യാപതമാണെന്നും എട്ടാം പ്രതിയായ ദിലീപ് പണം നല്‍കിയതിന് തെളിവില്ലെന്നും ഉത്തരവില്‍ പറയുന്നു. ജയിലിനുള്ളിലെ ഫോൺ വിളിയിലും കോടതി സംശയം ഉന്നയിക്കുന്നു. തെളിവ് ഇല്ലെങ്കിലും അറസ്റ്റ് അന്യായമല്ലെന്നും അന്വേഷണ സംഘം ദിലീപിനെ അറസ്റ്റ് ചെയ്തതിൽ തെറ്റില്ലെന്നും കോടതി നിരീക്ഷിച്ചു. അന്ന് ലഭ്യമായ Read More…
Author: ashtagon
ചുണ്ടില്‍ എരിയുന്ന സിഗരറ്റ്, കൂളിംഗ് ഗ്ലാസ്, ബൂട്ട്, സ്റ്റൈലിഷ് കോട്ട്; മാസ് ലുക്കില്‍ പള്‍സര്‍ സുനിയുടെ റീല്‍
ചുണ്ടില്‍ എരിയുന്ന സിഗരറ്റ്, കോട്ട്, കറുത്ത കൂളിങ് ഗ്ലാസ്. തകര്‍പ്പന്‍ മ്യൂസിക്കിന്‍റെ പശ്ചാത്തലത്തില്‍ ക്ലോസപ്പും വൈഡും മിഡും ഒക്കെയായി മാറിമാറി വരുന്ന ഫ്രെയിമുകള്‍. പാഞ്ഞുവരുന്ന കാറില്‍ നിന്ന് സിനിമനായകനെ വെല്ലും മാസ് എന്‍ട്രി. സൂപ്പര്‍താരത്തിന്റെ പുതിയ സിനിമയുടെ ട്രെയിലറിനെക്കുറിച്ചല്ല പറയുന്നത്. നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ റീല്‍ വീഡിയോകളെക്കുറിച്ചാണ്. സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങാണ് ഈ വിഡിയോകള്‍. പാര്‍ക്കര്‍ ഫൊട്ടോഗ്രഫി എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് പള്‍സര്‍ സുനിയുടെ മാസ് പരിവേഷ റീലുകള്‍ വന്നത്. എല്ലാ Read More…
‘എനിക്കും ഒരു മോളുള്ളതല്ലേ, ഞാന്‍ അങ്ങനെ ചെയ്യുമോടാ’; ദിലീപിന്റെ പ്രതികരണം ഓര്‍ത്ത് ഹരിശ്രീ യൂസഫ്
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി സ്വാഗതം ചെയ്ത് നടന്‍ ഹരിശ്രീ യൂസഫ്. ഇക്കാര്യത്തില്‍ താന്‍ നിരപരാധിയാണെന്ന് ദിലീപ് തന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും കോടതി കുറ്റവിമുക്തനാക്കിയ ഒരാളെ ഇനിയും ക്രൂശിക്കരുത് എന്നും തന്റെ യൂട്യൂബ് ചാനലിലൂടെ ഹരിശ്രീ യൂസഫ് പറഞ്ഞു. നടി ആക്രമിക്കപ്പെട്ട വിഷയം കത്തിനില്‍ക്കുമ്പോള്‍ ‘ദിലീപ് ഷോ’യ്ക്കു വേണ്ടി അമേരിക്കയില്‍ പോയപ്പോഴുണ്ടായ വെല്ലുവിളികളും സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിൽ താരം വെളിപ്പെടുത്തി. നടിയെ ആക്രമിച്ച സംഭവം നടന്നതിന് ശേഷം ദിലീപേട്ടന്റെ കൂടെ ഒരു Read More…
പൊട്ടിക്കരഞ്ഞ് മാര്‍ട്ടിന്‍ ആന്‍റണി, അമ്മ മാത്രമേ ഉള്ളുവെന്ന് പൾസർ സുനി; കോടതിയില്‍ നാടകീയ രംഗങ്ങള്‍
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ അരങ്ങേറിയത് നാടകീയമായ രംഗങ്ങള്‍. കുറഞ്ഞ ശിക്ഷ നല്‍കണമെന്നായിരുന്നു പ്രതികളില്‍ പലരും കോടതിയില്‍ വ്യക്തമാക്കിയത്. പള്‍സര്‍ സുനി നിര്‍വ്വികാരതയോടെ നില്‍ക്കുമ്പോള്‍ മൂന്നാംപ്രതി മാര്‍ട്ടിന്‍ ആന്റണി പൊട്ടിക്കരഞ്ഞു. അതേസമയം പരമാവധിശിക്ഷ നല്‍കണമെന്നായിരുന്നു കോടതിയില്‍ പ്രോസിക്യൂഷന്‍ വാദിച്ചത്. ദിലീപിനെ നേരത്തെ വെറുതേ വിട്ടതിന് പിന്നാലെ ഉയര്‍ന്ന വിമര്‍ശനത്തില്‍ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. കുടുംബപശ്ചാത്തലം ദയനീയമാണെന്നും കുടുംബത്തിന് താങ്ങ് തങ്ങള്‍ മാത്രമേയുള്ളൂ എന്നായിരുന്നു പ്രതികളില്‍ ഭൂരിഭാഗം പേരും പറഞ്ഞത്. വീട്ടില്‍ അമ്മ Read More…
കാണരുത്, ഷെയര്‍ ചെയ്യരുത്; ആ ‘19 മിനിറ്റ് വൈറല്‍ വീഡിയോ’ എട്ടിന്റെ പണി തന്ന് ‘അകത്താക്കും’!
ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ‘19 മിനിറ്റ് 4 സെക്കൻഡ് വീഡിയോ’ എന്നപേരില്‍പ്രചരിക്കുന്ന വീഡിയോക്ലിപ്പ് കാണുകയോ പങ്കുവയ്ക്കുകയോ ചെയ്യരുതെന്ന് പൊലീസിന്റെ മുന്നറിയിപ്പ്. നവംബര്‍ അവസാനം സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഈ വീഡിയോ ഇപ്പോളും പല പ്ലാറ്റ്ഫോമുകളിലും പ്രചരിക്കുന്നുണ്ട്. ഇതിനെതിരേ ഹരിയാന പൊലീസാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. 9 മിനിറ്റ് 4 സെക്കൻഡ് വീഡിയോയില്‍ എന്താണ് ? യുവദമ്പതികളുടെ സ്വകാര്യ രംഗങ്ങളടങ്ങിയ എംഎംഎസ് ആണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതില്‍ അശ്ലീലമോ ആക്ഷേപകരമോ ആയ ഉള്ളടക്കം അടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചിലര്‍ ഇത് എഐ വിഡിയോ Read More…
മനുഷ്യര്‍ തീ ഉണ്ടാക്കാന്‍ പഠിച്ചത് 4 ലക്ഷം വര്‍ഷം മുമ്പ്, ഉപയോഗിച്ച കല്ലുകള്‍ കണ്ടെത്തി
ലണ്ടന്‍: മനുഷ്യര്‍ തീ ഉണ്ടാക്കാന്‍ പഠിച്ചത് നാലു ലക്ഷം വര്‍ഷം മുമ്പ്. മനുഷ്യര്‍ തീ ഉണ്ടാക്കാന്‍ തുടങ്ങിയതിന്റെ ഏറ്റവും പഴക്കം ചെന്ന തെളിവ് കിഴക്കന്‍ ഇംഗ്ലണ്ടിലെ ബാര്‍നാം ഗ്രാമത്തില്‍നിന്നു ഗവേഷകര്‍ക്കു ലഭിച്ചു. 50,000 വര്‍ഷം മുമ്പാണു മനുഷ്യന്‍ തീ ഉണ്ടാക്കിത്തുടങ്ങിയതെന്നായിരുന്നു നിഗമനം. അതാണു ബ്രിട്ടീഷ് മ്യൂസിയത്തിലെ ഗവേഷകര്‍ തിരുത്തിയത്. തീ ഉണ്ടാക്കാനുള്ള കഴിവ് മനുഷ്യരാശിയുടെ ചരിത്രത്തില്‍ വഴിത്തിരിവായിരുന്നു. അത് തണുപ്പകറ്റാനും, ഭക്ഷണം പാചകം ചെയ്യാനും സഹായിച്ചു. അത് തലച്ചോറിന്റെ വളര്‍ച്ചയ്‌ക്കും കാരണമായി. അതിജീവനത്തിനുവേണ്ടി കഷ്‌ടപ്പെടുന്ന മൃഗങ്ങള്‍ എന്ന Read More…
ഒരോവറില്‍ 13 പന്ത് ! 7 വൈഡ് ! അര്‍ഷ്ദീപിനോട് കലിച്ച് അലറുന്ന ഗംഭീര്‍, നാണക്കേടിന്റെ റെക്കോര്‍ഡ്- വീഡിയോ
ബൗളിംഗില്‍ നാണക്കേടിന്റെ റെക്കോര്‍ഡ് സ്വന്തംപേരില്‍ എഴുതിച്ചേര്‍ത്ത് ഇന്ത്യന്‍ താരം അര്‍ഷ്ദീപ് സിങ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്‍റി20യിലാണ് അര്‍ഷ്ദീപ് 13 പന്തുള്ള ഒരോവര്‍ എറിഞ്ഞത്. പതിനൊന്നാം ഓവര്‍ എറിയാനെത്തിയ അര്‍ഷ്ദീപിന്‍റെ ആദ്യ പന്ത് തന്നെ ക്വിന്‍റണ്‍ ഡി കോക്ക് സിക്സര്‍ പറത്തി. അടിപതറിയ അര്‍ഷ്ദീപ് പിന്നാലെ എറിഞ്ഞത് രണ്ടും വൈഡ്. അടുത്തത് ഡോട്ട് ബോള്‍. പിന്നാലെ അഞ്ച് വൈഡുകള്‍ കൂടി! കളി കണ്ടവരും ടീമംഗങ്ങളും അമ്പരന്നു. ഈ ഓവറില്‍ 18 റണ്‍സാണ് അര്‍ഷ്ദീപ് വഴങ്ങിയത്. ഇതോടെ പുരുഷ ടി Read More…
പതിവായി 40 മിനിറ്റ് നേരത്തെ ഓഫീസിൽ; യുവതിയെ പിരിച്ചുവിട്ട് കമ്പനി, ശരിവച്ച് കോടതി
വലെന്‍സിയ : ജോലിക്ക് പതിവായി 40 മിനിറ്റ് നേരത്തെ എത്തിയ ജീവനക്കാരിയെ തൊഴിലുടമ പിരിച്ചുവിട്ട നടപടി കോടതി ശരിവച്ചു. രണ്ട് വര്‍ഷമായി യുവതി ജോലിയ്ക്ക് നേരത്തെയായിരുന്നു എത്തിയിരുന്നത്. 22 വയസ്സുള്ള യുവതിയാണ് തന്നെ അന്യായമായി പിരിച്ചുവിട്ടുവെന്ന് ആരോപിച്ച് തൊഴിലുടമയ്‌ക്കെതിരെ കോടതിയെ സമീപിച്ചത്. തന്റെ പിരിച്ചുവിടല്‍ അന്യായമാണെന്ന് ആരോപിച്ച് സ്ത്രീ സ്‌പെയിനിലെ അലികാന്റെയിലെ സോഷ്യല്‍ കോടതിയെ സമീപിക്കുകയായിരുന്നു. രാവിലെ 7.30നാണ് യുവതിയുടെ ഷിഫ്റ്റ് ആരംഭിച്ചിരുന്നത്. പക്ഷേ ജീവനക്കാരി രണ്ട് വര്‍ഷത്തോളമായി രാവിലെ 6.45നും 7നും ഇടയില്‍ 40 Read More…
ക്വിന്റണ്‍ ഡികോക്കിന്റെ മാരക പ്രഹരം, 46 പന്തില്‍ 90 റണ്‍സ്; ദക്ഷിണാഫ്രിക്കയ്ക്ക് തകര്‍പ്പന്‍ ജയം
ന്യൂ ചണ്ഡിഗഡ്: ഇന്ത്യക്കെതിരായ അഞ്ചു മത്സര ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് തകര്‍പ്പന്‍ ജയം. 51 റണ്ണിനാണ് ആതിഥേയരെ ദക്ഷിണാഫ്രിക്ക മുട്ടുകുത്തിച്ചത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ദക്ഷിണാഫ്രിക്ക 20 ഓവറില്‍ നാലുവിക്കറ്റ് നഷ്‌ടത്തില്‍ 213 റണ്ണെന്ന പടുകൂറ്റന്‍ സ്‌കോര്‍ കുറിച്ചു. ഇന്ത്യയുടെ മറുപടി 19.1 ഓവറില്‍ 162 റണ്ണില്‍ അവസാനിച്ചു. 46 പന്തില്‍ ഏഴു സിക്‌സും അഞ്ചു ഫോറും അടക്കം 90 റണ്‍ വാരിയ ഓപ്പണറും വിക്കറ്റ് കീപ്പറുമായ ക്വിന്റണ്‍ ഡികോക്കിന്റെ Read More…









