Oddly News

ഫോണിനും ഇന്റർനെറ്റിനും ‘കട്ട്’ പറ‍ഞ്ഞ് അജിത് ഡോവൽ; ആശയവിനിമയത്തിന് പ്രത്യേക സംവിധാനങ്ങൾ

ന്യൂഡല്‍ഹി: ആശയ വിനിമയത്തിന്‌ ഫോണുകളെയോ ഇന്റര്‍നെറ്റിനെയോ കാര്യമായി ആശ്രയിക്കാറില്ലെന്നു ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്‌ അജിത്‌ ഡോവല്‍. എന്നാല്‍ സാധാരണക്കാര്‍ക്ക്‌ അറിയാത്ത മറ്റ്‌ ആശയവിനിമയ മാര്‍ഗങ്ങള്‍ തനിക്കു ലഭ്യമാണെന്ന്‌ അദ്ദേഹം പറഞ്ഞു. മൊബൈല്‍ ഫോണുകളും ഇന്റര്‍നെറ്റും വ്യാപകമായ ഈ കാലഘട്ടത്തില്‍ എങ്ങനെയാണ്‌ ആശയവിനിമയം നടത്തുന്നത്‌ എന്ന ചോദ്യത്തിന്‌, വികസിത്‌ ഭാരത്‌ യങ്‌ ലീഡേഴ്‌സ്‌ സംവാദത്തില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ‘വ്യക്‌തിപരമായ ഉപയോഗത്തിനൊഴികെ ഞാന്‍ ഇന്റര്‍നെറ്റോ ഫോണോ ഉപയോഗിക്കുന്നില്ല എന്നത്‌ സത്യമാണ്‌. ഞാന്‍ അവയില്ലാതെ കാര്യങ്ങള്‍ നടത്തുന്നു. ചിലപ്പോള്‍, വിദേശത്തുള്ളവരെ Read More…

Featured Spotlight

‘ഇന്ത്യയിലേക്ക് കടക്കാൻ ആയിരത്തിലധികം ചാവേറുകൾ; എണ്ണമറിഞ്ഞാൽ ഞെട്ടും’: ഭീഷണിമുഴക്കി മസൂദ്‌ അസര്‍

ന്യൂഡല്‍ഹി: ഇന്ത്യക്കെതിരേ ചാവേര്‍ ആക്രമണഭീഷണി മുഴക്കി നിരോധിത ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ്‌ അസര്‍. ഇയാളുടേതെന്നു സംശയിക്കുന്ന ശബ്‌ദരേഖയാണു പുറത്തുവന്നത്‌. നിരവധി ചാവേറുകള്‍ ഏതുനിമിഷവും ആക്രമണം നടത്താന്‍ തയാറാണെന്ന്‌ ശബ്‌ദരേഖയില്‍ മസൂദ്‌ അസര്‍ അവകാശപ്പെടുന്നു. ഒന്നോ രണ്ടോ ആയിരമോ അല്ല, ആയിരത്തിലധികം ചാവേറുകള്‍ സജ്‌ജരാണ്‌. ഇവരെ ഇന്ത്യയിലേക്ക്‌ നുഴഞ്ഞുകയറാന്‍ അനുവദിക്കണമെന്ന്‌ സമ്മര്‍ദം ചെലുത്തുകയാണ്‌ താനെന്നും ശബ്‌ദരേഖയില്‍ മസൂദ്‌ അസര്‍ പറയുന്നു. തന്റെ സംഘത്തിലുള്ള ചാവേറുകളുടെ എണ്ണം പരസ്യമാക്കിയാല്‍ ലോകം ഞെട്ടുമെന്നും അസര്‍ അവകാശപ്പെടുന്നു. ‘ഈ Read More…

Featured Lifestyle

ജനുവരി മാസത്തില്‍ വിവാഹമോചനം കൂടും; എന്താണ് കാര്യം?

ഡിവോഴ്സ് വക്കീലന്മാരും തെറാപ്പിസ്റ്റുകളും ജനുവരി മാസത്തെ ‘ഡിവോഴ്സ് മന്ത്’ അഥവാ വിവാഹമോചനം കൂടുന്ന മാസം എന്നാണ് വിളിക്കുന്നത്. ജനുവരി മാസത്തിൽ വിവാഹമോചന ഹർജികൾ നൽകുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടാകാറുണ്ടത്രെ. എന്തുകൊണ്ടാണിത്? അമേരിക്കൻ അക്കാദമി ഓഫ് മാട്രിമോണിയൽ ലോയേഴ്സിന്റെ പ്രസിഡന്റായ സൂസൻ മ്യെർസിന്റെ അഭിപ്രായത്തിൽ 1970 -കളിലും 80 -കളിലുമാണ് ഈ പ്രവണത കണ്ടുതുടങ്ങിയത്. യൂണിവേഴ്സിറ്റി ഓഫ് വാഷിംഗ്ടൺ നടത്തിയ പഠനമനുസരിച്ച്, ജനുവരിയിൽ വിവാഹമോചന അപേക്ഷകളിൽ 33 ശതമാനം വർദ്ധനവ് ഉണ്ടാകുന്നുണ്ട്. ലോകമെമ്പാടും പുതുവർഷത്തിൽ ജീവിതം മെച്ചപ്പെടുത്താൻ Read More…

Crime

‘അമ്മയെ കൊന്ന അച്ഛന്റെ മൃതദേഹം കാണണ്ട!’ ഭാര്യയെ കൊന്ന് ജീവനൊടുക്കിയ സുബിന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ മക്കളെത്തിയില്ല

ഉപ്പുതറ: വീട്ടമ്മയുടെ കൊലപാതകത്തിനുശേഷം ജീവനൊടുക്കിയ ഭര്‍ത്താവ്‌ സുബിന്റെ (രതീഷ്‌ – 40 ) മൃതദേഹം ഏറ്റുവാങ്ങാന്‍ മക്കളെത്തിയില്ല. അമ്മയെ കൊലപ്പെടുത്തിയ അച്ചന്റെ മൃതദേഹം കാണാന്‍ താല്‍പ്പര്യമില്ലെന്ന്‌ മക്കള്‍ പോലീസിനോട്‌ പറഞ്ഞിരുന്നു. ഞായറാഴ്‌ച ഉച്ചയോടെ ഇടുക്കി മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പോസ്‌റ്റ്മോര്‍ട്ടത്തിനുശേഷം സഹോദരന്‍ സുഭാഷും അമ്മാവന്റെ രണ്ടു മക്കളും ചേര്‍ന്ന്‌ സുബിന്റെ മൃതദേഹം ഏറ്റുവാങ്ങി. തുടര്‍ന്ന്‌ കട്ടപ്പന നഗര സഭയുടെ ഇരുപതേക്കിലെ ശാന്തിതീരം വൈദ്യൂതി ശ്‌മശാനത്തില്‍ മൃതദേഹം സംസ്‌കരിച്ചു. കഴിഞ്ഞ ചൊവ്വാഴ്‌ച മത്തായിപ്പാറ എംസി കവലയ്‌ക്ക് സമീപം കൊലചെയ്യപ്പെട്ട Read More…

Featured Spotlight

മയ്യിത്ത് നമസ്‌കാരങ്ങൾക്ക് പാക്ക് സൈന്യം എന്നെ ക്ഷണിക്കാറുണ്ട്; ലഷ്‌കറെ ത്വയ്ബ നേതാവിന്റെ വെളിപ്പെടുത്തല്‍, ‘ഇന്ത്യക്ക് തന്നെ ഭയമാണ്’

പാക്കിസ്ഥാന്‍ സൈന്യത്തിന്‍റെ മയ്യിത്ത് നമസ്‌കാരങ്ങൾക്ക് തന്നെ സ്ഥിരമായി ക്ഷണിക്കാറുണ്ടെന്ന് ലഷ്‌കറെ ത്വയ്ബ നേതാവ് സൈഫുള്ള കസൂരി. പാക്കിസ്ഥാന്‍ സൈന്യവും തീവ്രവാദസംഘടനയും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്നതാണ് ലഷ്‌കറെ ത്വയ്ബ നേതാവിന്‍റെ തുറന്നു പറച്ചില്‍. ഒരു പൊതുചടങ്ങിലായിരുന്നു സൈഫുള്ള കസൂരി ഇത്തരത്തില്‍ പ്രതികരിച്ചത്. ആഗോളതലത്തിൽ ഭീകരനായി പ്രഖ്യാപിക്കപ്പെട്ട കസൂരി, ലഷ്കർ ഇ തൊയ്ബയുടെ സ്ഥാപകനായ ഹഫീസ് സെയ്ദിന്റെ അടുത്ത സഹായിയും ഹാഫിസ് സയീദിന്റെ നേതൃത്വത്തിലുള്ള ലഷ്‌കറെ ത്വയ്ബ ഡെപ്യൂട്ടി ചീഫും പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനുമാണ് . പാകിസ്താനിലെ ഒരു സ്‌കൂളിൽ Read More…

Sports

സച്ചിന്റെ ആ റെക്കോർഡും വീണു, അതിവേഗം 28,000 റൺസുമായി വിരാട് കോഹ്ലി

വഡോദര: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ മറ്റൊരു റെക്കോർഡ് കൂടി തകർത്ത് ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്ലി. ന്യൂസീലൻഡിനെതിരായ ഒന്നാം ഏകദിനത്തിലെ ബാറ്റിങ്ങിനിടെ, രാജ്യാന്തര ക്രിക്കറ്റിൽ അതിവേഗം 28,000 റണ്‍സ് പിന്നിടുന്ന താരമെന്ന റെക്കോർഡ് വിരാട് കോഹ്ലിയുടെ പേരിലായി. രാജ്യാന്തര ക്രിക്കറ്റിലെ 624 ഇന്നിങ്സുകളിൽനിന്നാണ് കോലി 28,000 റണ്‍സിലെത്തിയത്. സച്ചിനെയാണ്‌ കോഹ്ലി മറികടന്നത്‌. 644 ഇന്നിങ്‌സില്‍ നിന്നാണ്‌ സച്ചിന്‍ 28,000 റണ്‍ നേടിയത്‌. കോഹ്ലി 624 ഇന്നിങ്‌സുകളിലാണ്‌ 28,000 റണ്ണെടുത്തത്‌. രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ Read More…

Spotlight

‘വീഡിയോ കോൾ ചെയ്ത് ഡ്രസ് ഊരി കാണിച്ചു’: ജാസിക്കെതിരെ ഹെലൻ ഓഫ് സ്പാർട്ട

സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള ഇൻഫ്ലുവൻസറാണ് ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന ധന്യ എസ്. രാജേഷ്. മറ്റൊരു സോഷ്യൽ മീഡിയ താരമായ ജാസിയിൽ നിന്നു തനിക്കു മോശം അനുഭവം ഉണ്ടായെന്ന ആരോപണവുമായി ഹെലൻ ഓഫ് സ്പാർട്ട നേരത്തെ രംഗത്ത് എത്തിയിരുന്നു. View this post on Instagram A post shared by Dhanya Harshith S Rajesh (@helenofsparta_official) വീഡിയോ കോൾ ചെയ്ത് ജാസി നഗ്നതാപ്രദർശനം നടത്തിയെന്നാണ് ധന്യ പറയുന്നത്. പുതിയ വീഡിയോയിൽ താൻ സർജറി Read More…

Sports

ലോകത്തൊരു കളിക്കാരമില്ലാത്ത നേട്ടം, ഹിറ്റ്‌മാന്റെ ബാറ്റില്‍നിന്നു പറന്നത് 650 സിക്‌സറുകള്‍ – വീഡിയോ

വഡോദര: ലോകത്തിലെ മറ്റൊരു കളിക്കാരനും ഇതുവരെ നേടിയിട്ടില്ലാത്ത മഹത്തായ ഒരു നാഴികക്കല്ല്. രാജ്യാന്തര ക്രിക്കറ്റില്‍ 650 സിക്‌സറുകളടിക്കുന്ന ആദ്യ താരമെന്ന ഖ്യാതി ഇന്ത്യയുടെ മുന്‍ നായകന്‍ രോഹിത്‌ ശര്‍മയ്‌ക്കു സ്വന്തം. വഡോദരയിലെ കോടാംബി സ്‌റ്റേഡിയത്തില്‍ ന്യൂസിലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തിനിടെയാണ്‌ രോഹിത്‌ സിക്‌സറില്‍ റെക്കോഡിട്ടത്‌. കെയ്‌ല്‍ ജാമിസണ്‍ എറിഞ്ഞ ഏഴാം ഓവറിലെ മൂന്നാം പന്ത്‌ രോഹിത്‌ നിലംതൊടാതെ അതിര്‍ത്തി കടത്തിയതോടെയാണു സിക്‌സറില്‍ 650 കടന്നത്‌. മൂന്ന്‌ ഫോര്‍മാറ്റുകളിലും ഏറ്റവും കൂടുതല്‍ സിക്‌സറുകളെന്ന റെക്കോഡും രോഹിതിനു സ്വന്തമാണ്‌. ടെസ്‌റ്റില്‍ 67 Read More…

Crime

കാഞ്ഞിരപ്പള്ളിയിൽ വീട്ടമ്മയെ കഴുത്തറത്ത നിലയിലും യുവാവിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി

കാഞ്ഞിരപ്പള്ളി: കോട്ടയം കാഞ്ഞിരപ്പള്ളിയിൽ വീടിനുള്ളിൽ സ്ത്രീയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി. മോർക്കോലിൽ ഷേർലി മാത്യു (45) ആണ് കൊല്ലപ്പെട്ടത്. ഷേർലിയെ വീടിനുള്ളിൽ കഴുത്തറത്ത നിലയിലും, കൂടെയുണ്ടായിരുന്ന യുവാവിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മരിച്ച യുവാവ് കോട്ടയം സ്വദേശിയാണെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ കുറച്ചു സമയമായി ഷേർലിയെ ഫോണിൽ ബന്ധപ്പെടാൻ സുഹൃത്തുക്കളും ബന്ധുക്കളും ശ്രമിച്ചിരുന്നെങ്കിലും മറുപടിയുണ്ടായിരുന്നില്ല. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തറിയുന്നത്. വീടിനുള്ളിൽ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു ഷേർലിയുടെ മൃതദേഹം. യുവാവ് ഇതേ മുറിയിൽ Read More…