കാസർകോട്: മലപ്പുറം ജില്ലയെ വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന് സമസ്ത നൂറാം വാർഷിക സമ്മേളനത്തിൽ പ്രമേയം. നാൽപ്പത്തിയഞ്ച് ലക്ഷത്തിലധികം ജനസംഖ്യയുള്ള മലപ്പുറം ഉൾപ്പെടെയുള്ള വലിയ ജില്ലകളിൽ ഭരണയന്ത്രം കാര്യക്ഷമമായി ചലിപ്പിക്കുന്നതിനും, വിഭവങ്ങൾ തുല്യമായി വിതരണം ചെയ്യുന്നതിനും വിഭജനം അത്യാവശ്യമാണ് എന്ന് ചൂണ്ടിക്കാട്ടി ഉമർ ഫൈസി മുക്കമാണ് പ്രമേയം അവതരിപ്പിച്ചത്. കേരളത്തിന്റെ ജനസംഖ്യയും ഭരണനിർവഹണത്തിലെ വെല്ലുവിളികളും ശാസ്ത്രീയ പഠനങ്ങൾ നടത്തി ജില്ലകളുടെ പുനർനിർണയം അനിവാര്യമാക്കിയിരിക്കുന്നുവെന്നും പ്രമേയത്തിൽ പറയുന്നു. ‘ജില്ലകളുടെ പുനർനിർണയം അനിവാര്യമായിരിക്കുകയാണ്. 45 ലക്ഷത്തിലധികം ജനങ്ങളുള്ള മലപ്പുറം ഉൾപ്പെടെയുള്ള Read More…
Author: ashtagon
ട്വന്‍റി 20 ലോകകപ്പിലെ ആദ്യ മല്‍സരത്തിന് ബുംറയില്ല! സഞ്ജു പുറത്തേക്ക്? കാരണമറിയണ്ടേ?
ട്വന്‍റി 20 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യമല്‍സരം തുടങ്ങാനിരിക്കെ സൂപ്പര്‍ താരം ജസ്പ്രീത് ബുംറ കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. യുഎസ്എയ്ക്കെതിരെയാണ് ഇന്ത്യയുടെ മല്‍സരം. വൈറല്‍ പനി ബാധിച്ചതോടെ താരത്തിന് ഇന്ന് വിശ്രമം അനുവദിച്ചേക്കുമെന്നാണ് സൂചന. ഇന്നലെ നെറ്റ്സില്‍ പന്തെറിയാനും താരം എത്തിയിരുന്നില്ല. ടൂര്‍ണമെന്‍റിന്‍റെ തുടക്കമായതിനാല്‍ തന്നെ ഇപ്പോള്‍ റിസ്കെടുത്ത് താരത്തിന്‍റെ ആരോഗ്യനില വഷളാക്കേണ്ട സാഹചര്യമില്ലെന്നാണ് മാനേജ്മെന്‍റിന്‍റെ നിലപാട്. ബുംറയില്ലെങ്കില്‍ സിറാജിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചന. ഹാര്‍ദികും സിറാജുമാകും പന്തെറിയാന്‍ ആദ്യമിറങ്ങുകയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ന്യൂസീലന്‍ഡിനെതിരെ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത Read More…
വീഡിയോ തിരഞ്ഞു പോണ്‍ സൈറ്റില്‍, കണ്ടത് സ്വന്തം കാമുകിയുമായുള്ള സ്വകാര്യ നിമിഷം! ഞെട്ടി യുവാവ്
പോണ്‍ സൈറ്റില്‍ കയറി കാഷ്വല്‍ സെക്സ് വിഡിയോ തിരഞ്ഞ യുവാവ് കണ്ടത് സ്വന്തം കാമുകിയുമായുള്ള സ്വകാര്യ നിമിഷങ്ങള്‍. ചൈനയിലാണ് സംഭവം. 2023-ലാണ് എറിക് എന്ന യുവാവ് കാമുകിയുമൊത്ത് ഷെൻഷെനിലെ ഒരു ഹോട്ടലിൽ മുറിയെടുത്തത്. ആഴ്ചകൾക്ക് ശേഷം യാദൃശ്ചികമായി ഒരു അശ്ലീല സൈറ്റ് സന്ദർശിച്ചപ്പോഴാണ് തന്‍റെ ജീവിതം തകർക്കുന്ന കാഴ്ച എറിക് കണ്ടത്. യുവാവും കാമുകിയും ഹോട്ടൽ മുറിയിലേക്ക് വരുന്നതും ബാഗ് വെക്കുന്നതും തുടർന്നുള്ള സ്വകാര്യ നിമിഷങ്ങളും കൃത്യമായി ആ വിഡിയോയിൽ പതിഞ്ഞിരുന്നു. മുറിയിൽ ഒളിപ്പിച്ചു വെച്ച രഹസ്യ Read More…
കടന്നുപിടിച്ചു, വലിച്ചിഴച്ചു; വിജനമായ റോഡില്‍ യുവതിക്ക് നേരെ ക്രൂരമായ അതിക്രമം
മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജി നഗറിൽ പുലർച്ചെ നടുറോഡിൽ യുവതിക്ക് നേരെ യുവാവിന്റെ അതിക്രമം. നടന്നുപോവുകയായിരുന്ന യുവതിയെ കടന്നുപിടിക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്ത യുവാവ്, അവരെ ബലമായി വലിച്ചിഴച്ച് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. പുലർച്ചെ 3.27-ഓടെയാണ് സംഭവം നടന്നത്. റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിയുടെ അടുത്തേക്ക് മറ്റൊരു വശത്തുനിന്നും യുവാവ് എത്തുകയായിരുന്നു. ആദ്യം യുവതിയോട് സംസാരിച്ചുനിന്ന ഇയാൾ പെട്ടെന്ന് അവരെ കടന്നുപിടിച്ചു. യുവാവിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ യുവതി പരമാവധി ശ്രമിച്ചെങ്കിലും ബലമായി പിന്നോട്ട് വലിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും Read More…
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ക്ക് പിഴ ഈടാക്കിയോയെന്നു ഹൈക്കോടതി, നടപടിയെടുക്കാന്‍ പേടിയാണെങ്കില്‍ പണി അവസാനിപ്പിച്ച് പോകണം
കൊച്ചി: സംസ്ഥാനത്ത് അനധികൃത ഫ്‌ളെക്‌സ് ബോര്‍ഡുകളും കൊടിതോരണങ്ങളും വ്യാപകമായെന്ന രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. എല്ലാ പാര്‍ട്ടികളും ഇത് ചെയ്യുന്നുണ്ടെന്നും എല്ലായിടത്തും പ്ലാസ്റ്റിക് ബോര്‍ഡുകളും കൊടികളും നിറഞ്ഞിരിക്കുകയാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിമര്‍ശിച്ചു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് വ്യാപകമായി അനധികൃത ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചതിനെയും കോടതി വിമര്‍ശിച്ചു. തിരുവനന്തപുരത്ത് അനധികൃത ബോര്‍ഡുകള്‍ വച്ചതിന്റെ പിഴ ഈടാക്കിയോ എന്നു ചോദിച്ച കോടതി, എഫ്.ഐ.ആര്‍. ഹാജരാക്കാനും നിര്‍ദേശിച്ചു. കൊച്ചിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വന്നതിന്റെ ഭാഗമായി ബോര്‍ഡുകള്‍ വച്ചതിനെയും Read More…
ചേതന്റെ മൂന്ന് ഭാര്യമാരും സഹോദരികള്‍, 3 പെൺകുട്ടികൾ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
ഉത്തർപ്രദേശിലെ ഗാസിയാബാദിൽ 16 വയസ്സിൽ താഴെയുള്ള മൂന്ന് സഹോദരിമാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അമിതമായി കൊറിയൻ വിനോദ പരിപാടികൾ കാണുന്നു എന്നാരോപിച്ച് പിതാവ് ചേതൻ കുമാർ പെൺകുട്ടികളുടെ മൊബൈൽ ഫോണുകൾ പിടിച്ചുവാങ്ങി വിറ്റതാണ് സംഭവങ്ങളുടെ തുടക്കം. വൈദ്യുതി ബില്ല് അടയ്ക്കാനാണ് ഫോൺ വിറ്റതെന്ന് പിതാവ് പറയുന്നു. സ്റ്റോക്ക് ബ്രോക്കറായ ചേതൻ കുമാറിന് 2 കോടി രൂപയുടെ കടബാധ്യതയുണ്ടായിരുന്നു. വളരെ കഷ്ടപ്പെട്ടാണ് ഇയാൾ കുടുംബം പുലർത്തിയിരുന്നത്. അന്ന് രാത്രി സംഭവിച്ചത് കൊറിയൻ സിനിമകളുടെയും പാട്ടുകളുടെയും Read More…
വിവാഹിതയെങ്കില്‍, വിവാഹവാഗ്ദാന പീഡനപരാതി നല്‍കാനാവില്ല; കേസ് റദ്ദാക്കി സുപ്രീംകോടതി
ന്യൂഡല്‍ഹി: പരസ്പരസമ്മതത്തോടെയുള്ള ബന്ധം വഷളാകുമ്പോള്‍ ബലാത്സംഗക്കേസ് ഫയല്‍ ചെയ്ത് ക്രിമിനല്‍ നീതിന്യായവ്യവസ്ഥയെ ദുരുപയോഗം ചെയ്യുന്നതില്‍ ആശങ്ക രേഖപ്പെടുത്തി സുപ്രീം കോടതി. വിവാഹിതയായ സ്ത്രീ മറ്റൊരു പുരുഷനുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍, വിവാഹവാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന പരാതി നല്‍കാനാവില്ലെന്നു കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, ഉജ്ജല്‍ ഭുയാന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണു സുപ്രധാന ഉത്തരവ്. ഇത്തരം സന്ദര്‍ഭങ്ങളില്‍, സ്ത്രീ വിവാഹിതയായതിനാല്‍ നിയമപരമായി മറ്റൊരു വിവാഹം കഴിക്കാന്‍ അര്‍ഹതയില്ല. അതുകൊണ്ടുതന്നെ, വിവാഹവാഗ്ദാനം ലംഘിച്ചെന്ന വാദം ഉന്നയിക്കാനാവില്ല. 1955-ലെ ഹിന്ദു വിവാഹനിയമപ്രകാരം, ജീവിച്ചിരിക്കുന്ന Read More…
സ്പാ ജീവനക്കാരിയെ പീഡിപ്പിച്ചത് കഴുത്തിൽ കത്തിവച്ച്, ദൃശ്യം പകർത്തി; പൊലീസിനു നേരെ നായയെ അഴിച്ചുവിട്ടു, ‘മരണ സുബിൻ’ എന്ന ഗുണ്ട
ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ട് സ്പാ യിലെത്തിയ ആറംഗ ഗുണ്ടാ സംഘം ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് അന്വേഷിക്കാനെത്തിയ പൊലീസിനു നേരെ വളർത്തുനായയെ അഴിച്ചുവിട്ട് ഒന്നാം പ്രതി. കുറ്റപ്പുഴ പാപ്പാനവേലിൽ സുബിൻ അലക്സാണ്ടർ ചാക്കോയാണ് തിരുവല്ല എസ്ഐ ഉണ്ണിക്കൃഷ്ണൻ, സിപിഒ അഭിലാഷ് എന്നിവർക്ക് നേരെ വളർത്തുനായയെ അഴിച്ചുവിട്ടത്. തിരുവല്ല മഞ്ഞാടിയിൽ ഈ മാസം ഒന്നിന് ഉച്ചയ്ക്ക് 3.30നാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. കാപ്പാ കേസ് പ്രതിയായിരുന്ന ‘മരണ സുബിൻ’ എന്നു വിളിക്കുന്ന സുബിൻ അലക്സാണ്ടർ ചാക്കോയും കൂട്ടാളികളും പല തവണ Read More…
വൈഭവ് അഴിച്ചുവിട്ട കൊടുങ്കാറ്റില്‍ കടപുഴകിയ റെക്കോര്‍ഡുകള്‍; ആ ഒറ്റ റെക്കോര്‍ഡ് മാത്രം നഷ്ടപ്പെട്ടത് 5റണ്‍സിന്
ഹരാരേ: ”ഒരു വീഡിയോ ഗെയിം കാണുന്നതു പോലെയാണു വൈഭവ് സൂര്യവംശിയുടെ ബാറ്റിങ് കണ്ടതെന്ന” ഇംഗ്ലണ്ട് മുന്‍ താരവും കമന്റേറ്ററുമായ കെവിന്‍ പീറ്റേഴ്‌സണിന്റെ പ്രസ്താവന മതി അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയുടെ സമ്പൂര്‍ണ ആധിപത്യം മനസിലാക്കാന്‍. 80 പന്തില്‍ 15 സിക്സും 15 ബൗണ്ടറിയും സഹിതം 175 റണ്‍സാണ് വൈഭവ് ഇംഗ്ലണ്ടിനെതിരെ അടിച്ചെടുത്തത്. വരുംനാളുകളില്‍ വൈഭവ് ഇന്ത്യയുടെ മികച്ച താരമാകുമെന്നും കെവിന്‍ പീറ്റേഴ്‌സണ്‍ പ്രവചിച്ചു. വൈഭവിന്റെ 55 പന്തിലെ സെഞ്ചുറിയോടെ ഇംഗ്ലണ്ടിന്റെ കിരീട മോഹം പകുതി വഴിക്ക് Read More…









